പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 22ന്.

രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 22 പ്രഖ്യാപിക്കും. ഉച്ച മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.”

പ്ലസ് ടു പാസായോ? 81,000 രൂപ വരെ ശമ്പളം വാങ്ങാം, കേന്ദ്ര സർവീസിൽ ഒഴിവ്,​ അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ഇന്ത്യയിലുടനീളമുളള കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 403 ഒഴിവുകളാണുളളത്. യോഗ്യരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (cisfrectt.cisf.gov.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂൺ ആറ് വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ.18നും 23നും ഇടയിൽ പ്രായമുളളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും കായിക ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ അംഗീകൃത ടൂർണമെന്റിൽ ദേശീയ തലത്തിൽ, സ്വന്തം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം ഫീസായി 100 രൂപ അടയ്ക്കണം. എസ്‌സി, എസ് ടി, പെൺകുട്ടികൾ എന്നിവർ അപേക്ഷയോടൊപ്പം ഫീസ് സമർപ്പിക്കേണ്ട.

“അപേക്ഷിക്കേണ്ട രീതി


1. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ പ്രവേശിക്കുക

2. ഹെഡ് കോൺസ്റ്റബിളിനായി അപേക്ഷിക്കേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്യുക.

3. അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

4. ഫോട്ടോ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷാ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമർപ്പിക്കുക.

7. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

വൈദ്യുതി വാഹന വിൽപ്പന ഇടിയുന്നു.

ഏപ്രിലിൽ വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന മുൻമാസത്തേക്കാൾ 17.6 ശതമാനം ഇടിഞ്ഞ് 167,455 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. മൂന്ന് ചക്ര വാഹനങ്ങളൊഴികെയുള്ള വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പന നെഗറ്റീവ് വളർച്ചയാണ് നേടുന്നത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ വിൽപ്പനയിൽ 44.5 ശതമാനം വർദ്ധനയുണ്ടായി. ടി.വിഎസ് മോട്ടോറും ഒല ഇലക്ട്രിക്കും മികച്ച വിൽപ്പനയാണ് നേടിയെങ്കിലും കഴിഞ്ഞ മാസത്തേക്കാൾ വലിയ തിരിച്ചടി വിൽപ്പനയിലുണ്ടായി. ബജാജ് ഓട്ടോ, ഏതർ എന്നിവയുടെ വിൽപ്പനയിലും ഇടിവുണ്ടായി. ടാറ്റ മോട്ടോർസ്, എം.ജി മോട്ടോർ, ഹ്യുണ്ടായ്, ബി.വൈഡി എന്നിവയും വിൽപ്പനയിൽ തിരിച്ചടി നേരിട്ടു. ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നതാണ് ഇലക്ട്രിക് വാഹന വിപണിയിൽ ആവേശം നഷ്‌ടമാക്കുന്നത്.

മുടി പെട്ടന്നു വളരാന്‍ തലയോട്ടില്‍ ഇതു മാത്രം പുരട്ടിയാല്‍ മതി.

“പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഡി, ഇ, അവശ്യധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. ഇത് മുടിക്കും ചര്‍മത്തിനും വളരെ നല്ലതുമാണ്. മുട്ടയിലെ പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്കും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ഹെയര്‍പാക്കായും മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനായി മുട്ടകൊണ്ടുള്ള ഹയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തലമുടി ചെറുതായൊന്നു നനച്ചു കൊടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ ഹെയര്‍ മാസ്‌ക് സഹായിക്കും. ഇത് മുടിവേഗത്തില്‍ വളരാനും പൊട്ടിപ്പോവാതിരിക്കാനും സഹായിക്കും. 

പഴുത്ത പഴവും ഒരു മുട്ടയും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയൊന്ന് നനച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയെ മൃദുവാക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും. 

ഒരു പാത്രത്തിലേക്ക് ഒരു മുട്ടയും കുറച്ച് കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പേടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു മികതച്ചതാണ്.

മാതാപിതാക്കളുടെ പേര് ഒഴിവാക്കും; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ 5 പ്രധാന മാറ്റങ്ങൾ.

കാലത്തിന് അനുസരിച്ച് സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും വരുത്താറുണ്ട്. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങളുണ്ടെന്നാണ് സൂചന. യാത്രകള്‍ കൂടുതല്‍ അനായാസമാക്കാനും സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണിത്. ഇ– പാസ്‌പോര്‍ട്ട് മുതല്‍ പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തില്‍.

∙ ഇ-പാസ്‌പോര്‍ട്ട്

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നതാണ് 2025ലെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും. എന്നാല്‍ ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ഒരു വിഭാഗത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. അതേസമയം അതിനു മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ജനനതീയതി തെളിയിക്കാന്‍ രേഖകളായി ഉപയോഗിക്കാം

“പാസ്‌പോര്‍ട്ടില്‍ വിലാസമില്ല”

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന പതിവ് അവസാനിപ്പിക്കും. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ അധികൃതര്‍ക്കു മാത്രമായിരിക്കും പാസ്‌പോര്‍ട്ട് ഉടമയുടെ വിലാസം പരിശോധിക്കാനാവുക.

മാതാപിതാക്കളുടെ പേര് ഒഴിവാക്കും

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കുന്നതാണ് അടുത്ത പ്രധാന മാറ്റം. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതില്‍ നിന്നും ഒഴിവാക്കാനാവും. പ്രത്യേകിച്ചും കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്ക് ഇത് ആശ്വാസമാവും.

കളര്‍കോഡ്

വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇതോടെ എളുപ്പത്തില്‍ പാസ്‌പോര്‍ട്ടുകളെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകളെ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവും ആക്കി മാറ്റും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക.

ഒന്നോ രണ്ടോ വർഷത്തിനുളളിൽ നഷ്ടമാകുന്നത് മലയാളികൾ ഏറെ ആശ്രയിക്കുന്ന ജോലി.

പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ?

പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ? പെർഫ്യൂം കാബിൻ ബാഗിൽ കൊണ്ടുപോകാനാകുമോ? എന്നിങ്ങനെ വിമാനയാത്രയ്ക്കായി പെട്ടി തയാറാക്കുമ്പോൾ ഒരു നൂറു സംശയങ്ങൾ സ്ഥിരം യാത്രികർ പോലും നേരിടാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ അറിയാം.

പുറത്തുനിന്നുള്ള  ഭക്ഷണം ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിലെ യാത്രക്കാർക്കു ചില നിയന്ത്രണങ്ങളോടെ കൊണ്ടുവരാം. ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളിൽ പഴവർഗങ്ങൾ ഉൾപ്പെടെ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അനുവദിക്കുക. മദ്യം അനുവദനീയമല്ല. രാജ്യാന്തര വിമാനങ്ങളിൽ പഴങ്ങളും പച്ചക്കറികളും പോലുള്ള ജൈവ ഭക്ഷണങ്ങളും മദ്യവും  അനുവദിക്കില്ല.

പെർഫ്യൂം ചെക്ക് ഇൻ ബാഗേജിലും കാബിൻ ബാഗേജിലും അനുവദിക്കും. കാബിൻ ബാഗിൽ 100 മില്ലിയിൽ (3.4 ഔൺസ്) കൂടുതൽ അനുവദിക്കില്ല.

∙ ചെടികളും മരങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നയാളാണു നിങ്ങളെങ്കിൽ യാത്രയ്ക്കിടെ കിട്ടിയ ചെടിയും ചെടിച്ചട്ടിയൊക്കെയായി വിമാനത്തിൽ കയറാൻ കഴിയില്ല. മണ്ണുമായുള്ള യാത്ര അനുവദിക്കില്ല പ്രത്യേകിച്ച് രാജ്യാന്തര വിമാനങ്ങളിൽ തീരെ അനുവദിക്കില്ല.

കഴുത്തിനു പ്രശ്നം, യാത്രയ്ക്കിടെ ഒന്നും മയങ്ങണം എന്നിവയ്ക്കായി നെക്ക് പില്ലോയും സാധാരണ തലയണയും കയ്യിൽ കരുതാം.

പ്രസവം സർക്കാർ ആശുപത്രിയിലാക്കാം; പ്രോത്സാഹന പദ്ധതിയുമായി സർക്കാർ.

പ്രസവം സർക്കാർ ആശുപത്രികളിലാക്കുന്നതിനു പ്രോത്സാഹന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സർക്കാർ ആശുപത്രികളിലെ പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പരമാവധി പ്രചാരണം നൽകും.  മാതൃ–നവജാത ശിശുമരണ നിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനനി സുരക്ഷാ യോജന പദ്ധതി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുണ്ട്. സർക്കാർ ആശുപത്രികളിലാണു പ്രസവമെങ്കിൽ ഗ്രാമ പ്രദേശത്തുള്ളവർക്ക് 700 രൂപയും നഗരവാസികൾക്ക് 600 രൂപയും ഈ പദ്ധതി പ്രകാരം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.

സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ, പരിശോധന, ഭക്ഷണം എന്നിവ നൽകുന്ന ജനനി ശിശു സുരക്ഷാ കാര്യക്രമം പദ്ധതി സംസ്ഥാനത്തെ ആശുപത്രികളിൽ നടപ്പിലാക്കിയിട്ടുണ്ട്.

ടെറസിലും വീട്ടുമുറ്റത്തും സുലഭമായി കൃഷി ചെയ്യാം, കിലോയ്ക്ക് 85 രൂപ വരെ വിലയും കിട്ടും.

വീട്ടുമുറ്റത്തും ടെറസിലും മരങ്ങളിലും പടര്‍ന്നു പന്തലിച്ച് കായ്ച്ച് കിടക്കുന്ന പാഷന്‍ ഫ്രൂട്ട് കാഴ്ചക്കാര്‍ക്കെന്നും കൗതുകം തന്നെയാണ്. കുറച്ച് വര്‍ഷം മുന്‍പ് വരെ ആര്‍ക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷന്‍ ഫ്രൂട്ട്. എന്നാലിന്ന് അതല്ല സ്ഥിതി. പാഷന്‍ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ പാഷന്‍ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ സ്‌ക്വാഷ് വിപണിയിലും പാഷന്‍ ഫ്രൂട്ടിന്റെ രുചി ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമായി. പാഷന്‍ ഫ്രൂട്ടില്‍നിന്ന് വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങളും ഇന്ന് സജീവമാണ്.

മിക്കപ്രദേശങ്ങളിലുമിപ്പോള്‍ ഏറിയും കുറഞ്ഞും വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 40 മുതല്‍ 85 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നു. വിപണിയില്‍ ലഭ്യത കുറയുന്ന സമയത്ത് കിലോയ്ക്ക് 100 രൂപയ്ക്ക് വരെ വ്യാപാരം നടക്കുന്ന സ്ഥിതിയുണ്ട്. കാര്യമായ മുന്നറിവൊന്നുമില്ലാതെ കൃഷി ചെയ്യാമെന്നതും വിപണി ഉറപ്പാണെന്നതും ഏറെപ്പേരെ പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു.

ഗുണങ്ങളേറെ

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, പോളിഫെനോള്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണിത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. പാഷന്‍ഫ്രൂട്ടിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ ദഹനത്തെ പിന്തുണയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ അണുബാധകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. കിലോയ്ക്ക് 40 – 85 രൂപ.

ഉപ്പ് കൊണ്ട് ആര്‍ക്കുമറിയാത്ത ചില ടിപ്‌സുകള്‍.

പാചകത്തിന് ടേസ്റ്റ് കൂട്ടാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപ്പ് കൊണ്ട് വേറെയും ഗുണങ്ങളുണ്ട്. എന്താണെന്നല്ലേ…


മീന്‍ മുറിച്ച് നമ്മള്‍ ഫ്രീസറില്‍ വയ്ക്കാറുണ്ട്. രാവിലത്തെ തിരക്കില്‍ ഇതൊന്നു ഐസ് കട്ട വിട്ടുകിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. കുറേ സമയം വേണം ഇതൊന്നു മെല്‍റ്റായി വരാന്‍. അതിനായി നിങ്ങള്‍ ഇതുമാത്രം ചെയ്താല്‍ മതി. ഫ്രീസറില്‍ നിന്നും മീന്‍ എടുത്ത് അതിനു മുകളില്‍ കുറച്ച് ഉപ്പ് വിതറിക്കൊടുക്കുക. പെട്ടെന്നു തന്നെ ഇത് റെഡിയാവും. 

മിക്‌സിയുടെ ബാഡ് സ്‌മെല്‍ പോവാനും ബ്ലെയ്ഡ് മൂര്‍ച്ചകൂട്ടാനും ഉപ്പ് ബെസ്റ്റാണ്. കല്ലുപ്പ് കുറച്ചെടുത്ത് മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്ക് കുറച്ച് ഗ്രാമ്പൂവും ഇട്ടുകൊടുക്കുക. അത് അരച്ചെടുക്കുക. ശേഷം ഒരു പേപ്പറിലോ തുണിയിലോ ഇത് പൊതിഞ്ഞെടുക്കുക. എന്നിട്ട് അലമാരക്കുള്ളിലും അടുക്കളയിലെയോ മറ്റുള്ള സ്ഥലത്തോ ബോക്‌സുകളിലെ ഡ്രോയര്‍ വലിക്കുമ്പോള്‍ ഒരു സ്‌മെല്‍ വരില്ലേ. അത് മാറാന്‍ ഇത് അതിലേക്ക് ഇട്ടു കൊടുത്താല്‍ മതി.

 

ഈച്ചയോ പാറ്റയോ വരുമെന്ന പേടിയും വേണ്ട. വെളിച്ചെണ്ണ, മറ്റു സാധനങ്ങള്‍ എന്നിവയൊക്കെ വയ്ക്കുന്ന സ്ഥലത്ത് ഇതൊന്നു വച്ചു കൊടുത്താല്‍ പിന്നെ ഉറുമ്പിന്റെയോ പാറ്റയുടെ പൊടിപോലും വരില്ല. കാരണം ഗ്രാമ്പുവിന് നല്ലൊരു മണമായിരിക്കും. 

സവാള ചെറിയുള്ളി ഒക്കെ വയ്ക്കുമ്പോള്‍ അത് ചീഞ്ഞു പോവാതിരിക്കാനും ഉണങ്ങിപ്പോവാതിരിക്കാനും ഉപ്പും ഗ്രാമ്പുവുമുള്ള മിശ്രിതം ഇട്ടു കൊടുക്കുക. 

കുക്കറിന്റെയോ മറ്റു പാത്രങ്ങളുടെയോ കറ കളയാന്‍ മുട്ടത്തോട് പൊടിച്ചുവയ്ക്കുക. നന്നായി കഴുകി ഉണക്കിയതിനു ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഒരു സ്പൂണ്‍ കല്ലുപ്പ് ഇട്ടുകൊടുക്കുക. ഇനി സ്‌ക്രബര്‍ എടുത്ത് ഇത്തിരി വെള്ളം ഒഴിച്ച് നന്നായി കഴുകുക. വെട്ടിത്തിളങ്ങും. കുക്കറിന്റെ വാഷര്‍ ലൂസായാല്‍ രാത്രി കുറച്ചു വെള്ളത്തില്‍ കല്ലുപ്പ്  ഇട്ട് അതിലേക്ക് വാഷര്‍ ഇട്ടു  കൊടുക്കുക. 

നല്ല ക്ലീനായി കിട്ടും. അതുപോലെ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ തിളച്ചുപോവുകയും കുക്കറിന്റെ മൂടി വൃത്തികേടാവുകയും ചെയ്യുന്നതു കാണാം. അതിനായി വെളിച്ചെണ്ണ കുറച്ചു പുരട്ടിക്കൊടുക്കുക. കുക്കറിന്റെ മൂടിയിലും മറ്റും. എന്നിട്ട് കറിവച്ചു നോക്കൂ. എവിടെയും ഒരുതുള്ളി പോലും തൂവാതെ കിട്ടും.

Verified by MonsterInsights