സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു

തുടർച്ചയായ ദിവസങ്ങളിലെ കനത്ത വില്പന സമ്മർദത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെൻസെക്സ് 407 പോയന്റ് നേട്ടത്തിൽ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights