വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതർ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷൻ ഡിസൈനിങ്ങും മർച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്തെ അടക്കം 12 കാമ്പസുകളുണ്ട്. ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്കുമുതൽ അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്.

> പ്രോഗ്രാമുകൾ
• ബി.ഡിസ്.: ഫുട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ലതർ ഗുഡ്സ് ആൻഡ് ആക്സസറീസ് ഡിസൈൻ, ഫാഷൻ ഡിസൈൻ.
• ബി.ബി.എ.: റീട്ടെയിൽ ആൻഡ് ഫാഷൻ മർച്ചൻഡൈസ്
• എം.ഡിസ്.: ഫുട്വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ
• എം.ബി.എ.: റീട്ടെയിൽ ആൻഡ് ഫാഷൻ മർച്ചൻഡൈസ്
> യോഗ്യത
ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു അഥവാ മൂന്നുവർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം. ബി.എ.യ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. എം.ഡിസിന് ഫുട്വെയർ, ലതർ ഗുഡ്സ്, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനിയറിങ്, പ്രൊഡക്ഷൻ, ടെക്നോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം വേണം. അവസാനവർഷ പരീക്ഷ
എഴുതുന്നവരെയും പരിഗണിക്കും.അപേക്ഷകർക്ക് ജൂലായ് ഒന്നിന് 25 വയസ്സ് കവിയരുത്.

> എഴുത്തുപരീക്ഷ
സെലക്ഷൻ പരീക്ഷ ജൂൺ 19ന് നടക്കും. ബാച്ചിലർ കോഴ്സുകൾക്ക് 150 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. മാസ്റ്റർ കോഴ്സുകൾക്ക് 175 ചോദ്യങ്ങളും. ടെസ്റ്റിൽ ഉയർന്ന റാങ്കുള്ളവർക്ക് കൗൺസലിങ് വഴി പ്രവേശനം നൽകും. മികവ് മാത്രമാണ് പ്രവേശനത്തിന്റെ മാനദണ്ഡം. അപേക്ഷിക്കാൻ www.fddiindia.com അഡ്മിഷൻ 2022 ലിങ്ക് വഴി ഏപ്രിൽ28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: നോയിഡ 01204500100, ചെന്നൈ 95006 30114, 94456 70481.പാദരക്ഷാ വ്യവസായത്തിലും ഫാഷൻ ഡിസൈനിങ്ങിലും വിദഗ്ധരെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് എഫ്.ഡി.ഡി.ഐ.
> മികച്ച പ്ലേസ്മെന്റ്
ഭാവനയുള്ളവർക്ക് അവസരങ്ങളുടെ വലിയലോകമാണ് കാത്തിരിക്കുന്നത്. കോഴ്സ് കഴിഞ്ഞവർക്ക് ജോലി ഉറപ്പുനൽകാനായി പ്ലേസ്മെന്റ് സെൽ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. മികച്ച ഡിസൈനർക്ക് 45,000 രൂപ തുടക്കശമ്പളം കിട്ടും. വിദേശത്ത് ഇതിന്റെ മൂന്നിരട്ടിയിലേറെ ലഭിക്കും.