Present needful information sharing
മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി ഗവേഷണപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമാണിത്. നാനോസയൻസ്,നാനോടെക്നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടന്നുവരുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (ഐസർ) ലാണ് പിഎച്ച്.ഡി.ക്ക് എന്റോൾ ചെയ്യുന്നത്. കെമിക്കൽ ബയോളജി യൂണിറ്റ്, എനർജി ആൻഡ് എൻവയോൺമെന്റ് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയൽസ് ആൻഡ് ഡിവൈസ്ഡ് യൂണിറ്റ് എന്നിവയിലായി നടക്കുന്ന സ്ഥാപനത്തിലെ ഗവേഷണങ്ങളുടെ വിവരങ്ങൾ inst.ac.in/careers/42 ൽ ലഭിക്കും.
അപേക്ഷകർക്ക് ബേസിക്/അപ്ലൈഡ് സയൻസസ്, എൻജിനിയറിങ് അനുബന്ധ മേഖലയിൽ എം.എസ്സി. എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഗേറ്റ്, സി.എസ്.ഐ.ആർ./യു.ജി.സി. നെറ്റ്, ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്), ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. (ടി.ഐ.എഫ്.ആർ./എൻ.സി.ബി.എസ്.), ഐ.സി.എം. ആർ. – ജെ.ആർ.എഫ്. ഡി.ബി.ടി. ജെ.ആർ.എഫ്., ഡി.എസ്.ടി. ഇൻസ്പയർ, ജിപാറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം.
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ inst.ac.in/careers/42 ൽ ലഭ്യമാണ്. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈൻ ആയി സിനോപ്സിസ് നൽകണം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ സഹിതം നേരിട്ടോ രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ്/കുറിയർ വഴിയോ മാർച്ച് 31-നകം സ്ഥാപനത്തിൽ ലഭിക്കണം.