ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ / വാർഡൻ ഒഴിവ്

കേരള അക്കാദമി ഫോർ സ്ലിൽ എക്സലൻസിനുകീഴിൽ കൊല്ലത്തെ ചന്ദനത്തോപ്പിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ മൂന്ന് ഒഴിവ്. കേരള അക്കാദമി ഫോർ സ്ലിൽ എക്സലൻസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണം. കരാർ
നിയമനമായിരിക്കും. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്ന ക്രമത്തിൽ.

 > ലൈബ്രേറിയൻ1: ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാബിരുദവും ലൈബ്രറി ഇൻഫർമേഷൻ സയൻസ് ബിരുദവും. അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദം. 13 വർഷത്തെ പ്രവൃത്തിപരിചയം. 24,520 രൂപ.

 > അസിസ്റ്റന്റ് ലൈബ്രറിയൻ1: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം / ഡിപ്ലോമ / ബിരുദാനന്തരബിരുദ ഡിപ്ലോമ. 1-3 വർഷത്തെ പ്രവൃത്തിപരിചയം. 22,290 രൂപ.

 > മെയിൽ വാർഡൻ1: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 2- 3 വർഷത്തെ പ്രവൃത്തിപരിചയം. 30,000 രൂപ. പ്രായപരിധി: 40 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 6.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights