ഉപഭോക്താക്കൾക്ക് സേവനം സുഖകരമാക്കുന്നതിനായി വാട്സാപ്പ് നിരന്തരം അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും അവതരിപ്പിക്കാറുണ്ട്. 2013 ലാണ് വാട്സാപ്പിൽ വോയ്സ് മെസേജിങ് സേവനം ആരംഭിച്ചത്. ആളുകൾക്ക് ആശയവിനിമയത്തിന് പുതിയൊരു മാർഗം കൂടി ലഭിച്ചു. ഇന്ന് ദിവസേന ശരാശരി 700 കോടി വോയ്സ് മെസേജുകൾ വാട്സാപ്പിൽ പങ്കുവെക്കപ്പെടുന്നുണ്ട്.വാട്സാപ്പ് വോയ്സ് മെസേജ് സൗകര്യം കൂടുതൽ സുഖകരമാക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം പുതിയ ഫീച്ചറുകൾ കൂടി വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

> ഔട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക്
ഒരു ചാറ്റിലെ വോയ്സ് മെസേജ് ആ ചാറ്റിന് പുറത്തുകടന്ന് മറ്റ് ചാറ്റുകൾ തുറന്നു വായിക്കുമ്പോഴും സന്ദേശങ്ങൾ അയക്കുമ്പോഴും കേൾക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ടെലിഗ്രാമിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമാണ്.
> പോസ്/റെസ്യൂം റെക്കോഡിങ്

> വേവ് ഫോം വിഷ്വലൈസേഷൻ
ശബ്ദം സന്ദേശം തരംഗരൂപത്തിൽ ദൃശ്യമാക്കുന്ന രീതിയാണിത്. റെക്കോർഡിങ് എളുപ്പം കൈകാര്യം ചെയ്യാൻ ഇത് സഹായകമാവും.
> ഡ്രാഫ്റ്റ് പ്രിവ്യൂ

> റിമമ്പർ പ്ലേ ബാക്ക്
> പ്ലേബാക്ക് സ്പീഡ്
ഈ സംവിധാനത്തിലൂടെ ശബ്ദ സന്ദേശം വേഗത കൂട്ടി കേൾക്കാൻ സാധിക്കും. 1.5x, 2x തുടങ്ങിയ വേഗങ്ങളിൽ ശബ്ദം കേൾക്കാനാവും. നമ്മൾക്ക് പറയാനുള്ള കാര്യങ്ങളും പ്രകടിപ്പിക്കാനുള്ള വൈകാരികാവസ്ഥകളും ശരിയായ രീതിയിൽ പ്രകടിപ്പിക്കാനും പങ്കുവെക്കാനും ചിലപ്പോൾ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും, ഇമോജികളിലൂടെയും സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ശബ്ദ സന്ദേശങ്ങൾ സഹായകമാവാറുണ്ട്. എന്നാൽ ശബ്ദ സന്ദേശങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും തെറ്റുകളില്ലാതാക്കുന്നതിനും ഇത് സഹായകമാവും.