വിൻഡോസ് കംപ്യൂട്ടറിനേയും ഫോണിനേയും ബന്ധിപ്പിക്കുന്ന ‘Your Phone’ ആപ്പിന്റെ പേര് മാറ്റി

ആൻഡ്രോയിഡ് ഫോണുകളേയും വിൻഡോസ് കംപ്യൂട്ടറുകളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ‘യുവർ ഫോൺ’ ആപ്ലിക്കേഷന്റെ പേര് ഫോൺ ലിങ്ക് എന്നാക്കി മാറ്റി. പുതിയ വിൻഡോസ് 11 ഓഎസിന് അനുയോജ്യമായ വിധത്തിലുള്ള ഡിസൈൻ മാറ്റങ്ങളോടുകൂടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വിൻഡോസിന്റെ പതിവ് ശൈലിയിൽ നിന്നും മാറി കാലത്തിനിണങ്ങുന്നതും വിപണിയിൽ മത്സരിക്കാൻ വിൻഡോസ് കംപ്യൂട്ടറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിൻഡോസ് 11 രൂപകൽപന. പുതിയ ഐക്കണുകൾ, റൗണ്ടഡ് എഡ്ജുകൾ, ഡാർക്ക് ലൈറ്റ് തീമുകൾക്ക് ഇണങ്ങുന്ന പുതിയ നിറങ്ങൾ എന്നിവ അതിൽ പെടും. അതേസമയം വിൻഡോസുമായി ബന്ധിപ്പിക്കുന്നിതിന് ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കുന്ന കമ്പാനിയൻ ആപ്ലിക്കേഷന്റെ പേര് ‘ലിങ്ക് റ്റു വിൻഡോസ്’ എന്നാക്കി മാറ്റിയിട്ടുണ്ട്.

afjo ad

കംപ്യൂട്ടറിലെ ഫോൺ ലിങ്ക് ആപ്പിലും ഡിസൈനിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ സന്ദേശങ്ങൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവയ്ക്കായുള്ള  സൈഡ് നാവിഗേഷൻ പാനൽ നിങ്ങളുടെ ഫോണിന്റെ സ്റ്റാറ്റസ്, ക്വിക്ക് സെറ്റിംഗ്സ് ടോഗിൾ എന്നിവയ്ക്ക് താഴെയായുള്ള നോട്ടിഫിക്കേഷനിൽ പാനലിൽ കാണാൻ കഴിയുക. എന്നാൽ പുതിയ ഡിസൈനിൽ ആപ്പിന്റെ മുകളിലായി ഈ ഫീച്ചറുകൾ ലഭിക്കും. ആൻഡ്രോയിഡ് ഫോണിൽ നിന്നുള്ള അറിയിപ്പുകൾ കൂടുതൽ മികച്ച ശൈലിയിൽ കാണാനും പുതിയ രൂപകൽപന അനുവദിക്കും.

നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിൽ നിന്നും ഡെസ്ക്ടോപ്പിൽ നിന്നും ഫോൺ വിളിക്കാനും, സന്ദേശങ്ങൾ വായിക്കാനും അയക്കാനുമെല്ലാം സഹായകമാവുന്ന സേവനാണ് ഫോൺ ലിങ്ക്. ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിക്കുക. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഫോൺ എടുക്കാതെ തന്നെ മറ്റുള്ളവരോട് സംസാരിക്കാൻ ഇത് സഹായിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights