മുംബൈ: ആഗോള വിപണികളിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 17,070 നിലവാരത്തിലെത്തി. സെന്‍സെക്സ് 480 പോയന്റ് നഷ്ടത്തില്‍ 56,944ലിലു നിഫ്റ്റി 121 പോയന്റ് താഴ്ന്ന് 17,070ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. അദാനി പോര്‍ട്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.