റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം സ്വർണ വില (gold price) രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെയും വെള്ളിയുടെയും ഭൗതികവിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അക്ഷയ ത്രിതീയ ദിനമായ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 37,760 ആണ് വില. കഴിഞ്ഞ ദിവസവും ഇതേവിലയായിരുന്നു. മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ, മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണ്ണവില

ഭാരതീയ വിശ്വാസമനുസരിച്ച് സ്വർണം വാങ്ങാനും നിക്ഷേപങ്ങൾ നടത്താനും അനുയോജ്യമായ ദിവസമാണ് അക്ഷയതൃതീയ ദിനം. ഇത്തവണ, ചെറിയ പെരുന്നാളും, അക്ഷയതൃതീയയും ഒരേ ദിവസം ആയ സന്തോഷത്തിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇപ്പോഴും ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമായാണ് ഇന്ത്യക്കാർ സ്വർണത്തെ കണക്കാക്കുന്നത്. ഗോൾഡ് ബോണ്ട് , ഗോൾഡ് ഇടിഎഫ് ഡിജിറ്റൽ ഗോൾഡ് )എന്നിവ ഉൾപ്പെടെ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ മുതലായ ഭൗതിക സ്വർണത്തോട് ആണ് ഇപ്പോഴും ഭൂരിഭാഗം ഇന്ത്യക്കാർക്കും പ്രിയം.
