UGC NET 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

SAP

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) യുജിസി നെറ്റ് 2022 (UGC NET 2022) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തുക. താല്‍പ്പര്യമുള്ളവര്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

പരീക്ഷാ തീയതി (exam date) എന്‍ടിഎ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ പരീക്ഷ 2022 ജൂണില്‍ നടക്കുമെന്ന് എന്‍ടിഎ ചെയര്‍മാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സാധാരണയായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് 19 പരീക്ഷാ ഷെഡ്യൂളുകളുടെ താളം തെറ്റിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകളും സംയോജിപ്പിച്ച് നടത്താനാണ് യുജിസിയുടെ തീരുമാനം.

tally 10 feb copy
യുജിസി നെറ്റ് 2022 പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള വിന്‍ഡോ ഇതിനകം തുറന്നിട്ടുണ്ട്. മെയ് 20 രാത്രി 11:30 വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ തീയതിയ്ക്ക് ശേഷം അപേക്ഷിക്കുന്നവര്‍ ലേറ്റ് ഫീ അടയ്‌ക്കേണ്ടതുണ്ട്. മെയ് 30 വൈകുന്നേരം 5 മണി വരെയാണ് ലേറ്റ് ഫീ അടച്ച് അപേക്ഷിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം. അപേക്ഷകര്‍ക്ക് അപേക്ഷാ ഫോമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള തിരുത്തല്‍ വിന്‍ഡോ മെയ് 21 മുതല്‍ മെയ് 23 വരെ ലഭ്യമാകും.

ജനറല്‍ വിഭാഗത്തിന് 1100 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍-ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍ എന്നീ വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുഡി, തേർഡ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 275 രൂപയുമാണ് ഫീസ്.

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് അല്ലെങ്കില്‍ ഇവ രണ്ടിനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ എല്ലാ വര്‍ഷവും യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നടത്താറുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയും. 82 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.
 
Verified by MonsterInsights