
മുംബൈ: ആഗോള സൂചികകള്‍ നഷ്ടത്തിലായിരുന്നിട്ടും രാജ്യത്തെ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 55,729ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തില്‍ 16,640ലുമാണ് വ്യാപാരം നടക്കുന്നത്.
ടൈറ്റാന്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഐടിസ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍ തുടങ്ങി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.75ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഓറിയന്റ് ഇലക്ട്രിക്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെറ സാനിറ്ററിവെയര്‍, ഐആര്‍സിടിസി തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം 1,003.56 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.
