ആഗസ്റ്റ് ഒന്നിന് ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വിവിധ ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പുതിയ ഫോണായ വൺപ്ലസ് 9 പ്രോ 3000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. എച്ഡിഎഫ്സി ബാങ്ക് കാർഡിലും ഇഎംഐ സേവനത്തിലൂടെ വാങ്ങുമ്പോഴുമാണ് ഈ ഓഫർ ലഭിക്കുക. 64,999 രൂപക്കാണ് ഫോൺ വിപണിയിൽ എത്തിയത്. പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,550 വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.
വൺപ്ലസ് 9ന്റെ സ്റ്റാൻഡേർഡ് മോഡലിനും ഈ ബാങ്ക് ഓഫർ ലഭിക്കും. 49,999 രൂപ വരുന്ന ഫോൺ എക്സ്ചേഞ്ചിലൂടെ 17,550 ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 50,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് വൺപ്ലസ് 9ആറിന് 2000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാകും.
ൺപ്ലസ്സ് നോർഡ് 2 വാങ്ങുന്നവർക്ക് 1000 രൂപവരെ ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭിക്കും. OnePlus.in അല്ലെങ്കിൽ വൺപ്ലസ് സ്റ്റോർ ആപ്പ് വഴി ഈ മിഡ് റേഞ്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,499 രൂപയ്ക്ക് വൺപ്ലസ് ബാൻഡ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇന്ന് മുതൽ ഈ ഓഫറുകൾ ലഭ്യമാണ്.

എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്, അത് പഴയ വില തന്നെയാണ്, എന്നാൽ ഷവോമി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് എംഐ 13,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എംഐ 11എക്സ് വാങ്ങുമ്പോൾ കമ്പനി പറയുന്നത് അനുസരിച്ച് ഒരാൾക്ക് 60,000 രൂപ വരെ സൗജന്യ ടൈംസ് പ്രൈം അംഗത്വവും ലഭിക്കും.

ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനും ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. എംഐ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 10,000 രൂപ വരെ ലാഭിക്കാം. ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് ഓഫറായി നൽകിയിട്ടുണ്ട്. നിലവിൽ 9,999 രൂപയാണ് ഇതിന്റെ വില. ആമസോണിൽ എംഐ ബാൻഡ് 5 വിൽക്കുന്നത് 2,299 രൂപയ്ക്കാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 2,499ക്കാണ് നൽകിയിരിക്കുന്നത്.