കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

കേന്ദ്രീയവിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 15 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഇതിന് ശേഷം അപേക്ഷ വിൻഡോ പ്രവർത്തിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രിൽ 19ന് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട ലിസ്റ്റ് ഏപ്രിൽ 29ന് പ്രസിദ്ധീകരിക്കും. മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും.

2024 മാർച്ച് 31-ന് അഞ്ചുവയസ്സ് തികഞ്ഞവരും ആറുവയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു വിദ്യാർത്ഥിയിൽ നിന്ന് തന്നെ ലഭിച്ചാൽ അവസാനത്തേത് പരിഗണിക്കും.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://kvsangathan.nic.in/

Verified by MonsterInsights