ടാറ്റാ ഗ്രൂപ്പ് ഓഹരി വാങ്ങാം, 3 മാസത്തിനുള്ളിൽ 22 ശതമാനം ലാഭം നേടാമെന്ന് ബ്രോക്കറേജ്.

നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകുന്നതിൽ മുൻപന്തിയിലുള്ള ഓഹരികളാണ് ടാറ്റാ ഗ്രൂപ്പ് ഓഹരികൾ. നിക്ഷേപകരെ ആകർഷിക്കുന്നത് വരുമാനം മാത്രമല്ല, ഓഹരികൾക്കും നല്ല അടിസ്ഥാനങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ടാറ്റാ ഗ്രൂപ്പ് സ്ഥാപനമാണ് ടാറ്റ കെമിക്കൽസ് . ബിഎസ്ഇ 500 ലിസ്റ്റ് ചെയ്ത കമ്പനിയുടെ വിപണി മൂല്യം 27,977.33 കോടി രൂപയാണ്. ടാറ്റാ കെമിക്കൽസ് 2024 ഏപ്രിൽ-ജൂൺ ത്രൈമാസ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ഓഹരി വില

ബിഎസ്ഇയിൽ 2.51 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1098.20 രൂപ എന്നതാണ് ടാറ്റാ കെമിക്കൽസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.47 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 8.37 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 3.68 ശതമാനം നേട്ടമുണ്ടാക്കാനും കെമിക്കൽ ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ 3 വർഷത്തിനിടെ ടാറ്റ കെമിക്കൽസ് സ്റ്റോക്ക് 46.10 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ 5 വർഷത്തിനിടെ 342 ശതമാനം ഉയർന്നു. കഴിഞ്ഞ ദശകത്തിൽ ഓഹരികൾ 661 ശതമാനം വരുമാനം നൽകി. 1,349.70 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 933 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില

ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിൽ ബ്രോക്കറേജ് ആനന്ദ് രതി ബുള്ളിഷ് ആണ്. ഓഹരിക്ക് മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 22 ശതമാനം നേട്ടം നൽകാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ടാറ്റ കെമിക്കൽസ് അതിൻ്റെ 200-ദിന എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് സമീപം ഒരു അടിത്തറ രൂപീകരിച്ചു. ഇത് പലപ്പോഴും സപ്പോർട്ട് ലെവലായി പ്രവർത്തിക്കുന്നു എന്നും ആനന്ദ് രതി കൂട്ടിച്ചേർത്തു.തൽഫലമായി, 1070-1110 രൂപ പരിധിക്കുള്ളിൽ സ്റ്റോക്ക് വാങ്ങിക്കൊണ്ട് ഒരു ലോംഗ് പൊസിഷൻ എടുക്കാൻ ബ്രോക്കറേജ് ശുപാർശ ചെയ്തു. 1330 രൂപയാണ് ടാർഗെറ്റ് വില.

ടാറ്റ കെമിക്കൽസ് ലിമിറ്റഡ്

 
വിവിധയിനം വ്യാവസായിക രാസപദാ‌ർത്ഥങ്ങൾ നിർമിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്, ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോഡാ ആഷ് നിർമാതാക്കളും, ഇന്ത്യയിലെ പ്രമുഖ വാക്വം ഇവാപ്രേറ്റഡ് അയോഡൈസ്ഡ് ഉപ്പ് നിർമാതാക്കളും ടാറ്റ കെമിക്കൽസ് ആണ്.

ക്യു1 ഫലങ്ങൾ
 
2024 ഓഗസ്റ്റ് 5, തിങ്കളാഴ്ച കമ്പനിയുടെ ഡയറക്ടർ ബോർഡിൻ്റെ യോഗം ചേരും. ആ യോഗത്തിൽ 2024 ഏപ്രിൽ-ജൂൺ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും.
 
2024 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 841 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ടാറ്റ കെമിക്കൽസ് 709 കോടി രൂപ ലാഭം പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ് . മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.84 ശതമാനം ഇടിവ് രേഖപ്പെടുത്തി.
Verified by MonsterInsights