ബിരുദധാരികൾക്ക് കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ മികച്ച അവസരം. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടന സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ അടക്കം നിരവധി സ്ഥാപനങ്ങളിലായി ഗ്രൂപ് ബി, സി തസ്തികകളിൽ 14,582 ഒഴിവുകളാണ് നിലവിലുള്ളത്. വർഷാവസാനത്തോടെ ഒഴിവുകളുടെ എണ്ണം വധിക്കാനാണ് സാധ്യത. സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) 2025 വർഷം നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ (സി.ജി.എൽ എക്സാം 2025) അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ.
“തസ്തികകൾ: അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (ഗ്രൂപ് ബി), അസിസ്റ്റന്റ്/ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്), പ്രിവന്റിവ് ഓഫിസർ, ഇൻസ്പെക്ടർ (എക്സാമിനർ) സി.ബി.ഐ.സി, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, സബ് ഇൻസ്പെക്ടർ (സി.ബി.ഐ) ഇൻസ്പെക്ടർ പോസ്റ്റ് -തപാൽ വകുപ്പ്, ഇൻസ്പെക്ടർ -സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ്, സെക്ഷൻ ഹെഡ് -റയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ശമ്പള നിരക്ക് 44,900- 1,42,400 രൂപ).
അസിസ്റ്റന്റ് / അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, ഡിവിഷനൽ അക്കൗണ്ടന്റ്, എൻ.ഐ.എ സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ/ജൂനിയർ ഇന്റലിജൻസ് ഓഫിസർ- നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ; ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-2, ഓഫിസ് സൂപ്രണ്ട്- (ശമ്പളനിരക്ക് 35,400-1,12,400 രൂപ).

ഓഡിറ്റർ/അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ് (ഗ്രൂപ് സി) (ശമ്പളനിരക്ക് 29,000-92,300 രൂപ).
പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് (തപാൽവകുപ്പ്), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/യു.ഡി ക്ലർക്ക്, സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ടാക്സ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ- സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (ഗ്രൂപ് സി)- ശമ്പളനരിക്ക് 25,500-81,100 രൂപ).
● യോഗ്യത: മിക്കവാറുമെല്ലാ തസ്തികകൾക്കും അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാല ബിരുദം മതി. എന്നാൽ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികക്ക് ഏതെങ്കിലും ബിരുദവും പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കിൽ കുറയാതെയും ഉണ്ടാകണം. അല്ലെ…
ഇൻസ്പെക്ടർ/ സബ് ഇൻസ്പെക്ടർ (സി.ബി.ഐ/ എൻ.ഐ.എ/ സെൻട്രൽ എക്സൈസ്) ജൂനിയർ ഇന്റലിജൻസ് ഓഫിസർ മുതലായ ചില തസ്തികകൾക്ക് ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. ബോർഡർ റോഡ് ഓർഗനൈസേഷനിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ. മറ്റെല്ലാ തസ്തികകൾക്കും പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധിയും മറ്റു വിശദമായ യോഗ്യത മാനദണ്ഡങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷാഫീസ്: 100 രൂപ, വനിതകൾക്കുംഎസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്കും ഫീസില്ല. ഓൺലൈനിൽ ജൂലൈ നാലുവരെ അപേക്ഷിക്കാം. അഞ്ചുവരെ ഫീസ് സ്വീകരിക്കും. തെറ്റ് തിരുത്തുന്നതിന് 9-11 വരെ സൗകര്യം ലഭിക്കും. കേരളം, ലക്ഷദ്വീപ്, കർണാടക മേഖലകളിലുള്ളവർ എസ്.എസ്.സിയുടെ ബംഗളൂരു റീജനൽ ഡയറക്ടറുടെ കീഴിലാണ് (www.ssckkr.kar.nic.in). സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത ടയർ-I പരീക്ഷ ആഗസ്റ്റ് 13 മുതൽ 30 വരെയും ടയർ-II പരീക്ഷ ഡിസംബറിലും ദേശീയതലത്തിൽ നടത്തും. മൾട്ടിപ്ൾ ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ടയർ-I പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങൾ, പരമാവധി 200 മാർക്കിന്. ഒരുമണിക്കൂർ സമയം ലഭിക്കും. ടയർ-II പരീക്ഷയിൽ രണ്ടു പേപ്പറുകൾ. പേപ്പർ ഒന്ന് എല്ലാ തസ്തികകൾക്കും നിർബന്ധമാണ്. പേപ്പർ 2 ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ (ഇൻവെസ്റ്റിഗേറ്റർ) തസ്തികകൾക്കുള്ളതാണ്. പരീക്ഷാഘടനയും സിലബസും മാർക്ക് നിബന്ധനകളുമെല്ലാം അടങ്ങിയ സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
