“വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബില്ല് കൂടാനുള്ള സാധ്യതയും കൂടുതലാണ്്.
ഫ്രിഡ്ജുകളും ഫ്രീസറുകളും
ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണമാണ് ഫ്രിഡ്ജ്. ശരാശരി പ്രതിമാസം ഇവ 30-40 kwh വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഫ്രിഡ്ജിന്റെ പഴക്കവും വലുപ്പവും എത്ര തവണ തുറക്കുന്നു, താപനില ഇവയൊക്കെ ആശ്രയിച്ചിരിക്കുന്നു. നന്നായി പരിപാലിക്കുകയും പതിവായി കോയിലുകള്‍ വൃത്തിയാക്കുകയും ഡോര്‍ ഇടയ്ക്കിടെ തുറക്കാതിരിക്കുന്നതുമൊക്കെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ എനര്‍ജി സേവിങ് ഫ്രിഡ്ജ് വാങ്ങുന്നതാണ് നല്ലത്. കുടുംബ വൈദ്യുതി ബില്ലിന്റെ ഏകദേശം 13 ശതമാനത്തോളും ഫ്രിഡ്ജുകളും ഫ്രീസറുകളുമാണ്. എപ്പോഴും ഓണ്‍ ചെയ്തിരിക്കുന്ന ഈ ഉപകരണങ്ങള്‍ താപനില നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ഊര്‍ജം ഉപയോഗിക്കുന്നു. വലിയ ഫ്രിഡ്ജ് -ഫ്രീസറാണെങ്കില്‍ അല്‍പം കൂടുതല്‍ ചിലവ് വരുന്നതാണ്.

വാഷിങ് മെഷീന്‍
കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന ഒന്നാണ് വാഷിങ് മെഷീന്‍. ഉപയോഗം കഴിഞ്ഞാല്‍ അത് അണ്‍പ്ലഗ് ചെയ്യുന്നതാണ് നല്ലത്.
ക്ലോത് ഡ്രയര്‍
തുണികള്‍ വെയിലത്ത് ഉണക്കുന്നതാണ് കൂടുതല്‍ നല്ലത്. എങ്കിലും പലരും ക്ലോത് ഡ്രയറാണ് തുണി ഉണക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറയ്്ക്കുന്നതാണ് നല്ലത്.
വാഷിങ് മെഷീനില്‍ എത്രയധികം ലോഡ് കൂടുന്നുവോ അത്രയധികം ഊര്‍ജവും ഉപയോഗിക്കുന്നു. തണുത്ത വെള്ളത്തില്‍ കഴുകാനും എയര്‍ ഡ്രൈ ഓപ്ഷനുകള്‍ക്കും തണുത്ത വെള്ളം ഉപയോഗിക്കുക. ഇതും ഊര്‍ജം ഗണ്യമായി കുറയ്ക്കുന്നതാണ്.
ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവയാണ് വാട്ടര്‍ ഹീറ്ററുകള്‍. ഇന്ത്യയില്‍ ശരാശരി പ്രതിമാസം 180kwh വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വലുപ്പവും താപനിലയുടെ ക്രമീകരണവുമൊക്കെ വൈദ്യുതി ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. വൈദ്യുതി കുറയ്ക്കാനായി ഉയര്‍ന്ന ഊര്‍ജക്ഷമതയുള്ള റേറ്റിങ് ഉള്ള ഒരു വാട്ടര്‍ ഹീറ്ററാണ് തിരഞ്ഞെടുക്കേണ്ടത്. പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന ഉപകരണമാണ് വാട്ടര്‍ ഹീറ്റര്‍. ഉപയോഗിമില്ലാത്ത സ്ഥലങ്ങളില്‍ അണ്‍ പ്ലഗ് ചെയ്യാന്‍ മറക്കരുത്.
ടെലിവിഷന്‍
ടെലിവിഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ നിരന്തരമായി ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ടിവി ഓണ്‍ അല്ലെങ്കിലും പ്ലഗ് ഇന്‍ ചെയ്ത് സ്വിച്ച് ഓണ്‍ ആണെങ്കിലും വൈദ്യുതി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതും ഉപയോഗിക്കാത്തപ്പോള്‍ അണ്‍പ്ലഗ് ചെയ്യുകയും ചെയ്യുക.

എയര്‍ കണ്ടീഷണര്‍
വീട്ടില്‍ വൈദ്യുതി ബില്ല് കൂടാനുള്ള പ്രധാന കാരണം എയര്‍ കണ്ടീഷനറാണ്. അതിനാല്‍ തന്നെ എയര്‍ കണ്ടീഷണറിന്റെ ഉപയോഗം കുറയ്ക്കാം. വേനല്‍കാലത്താണ് എയര്‍കണ്ടീഷനറുകള്‍ കൂടുതലും ഉപയോഗിക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം മുറിയുടെ വലുപ്പം, ആളുകളുടെ എണ്ണം, താപനില ക്രമീകരണം, എസിയുടെ പഴക്കം തുടങ്ങിയവയൊക്കെ വൈദ്യതിയെ ആശ്രയിച്ചിരിക്കുന്നതാണ്.
ഇതിനായി മുറിയില്‍ ശരിയായ വായുസഞ്ചാരം നിലനിര്‍ത്തുകയും സീലിങ് ഫാനുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ വൈദ്യുതിയെ കുറച്ചുകൊണ്ടുവരാം.
മൈക്രോവേവ് ഓവനുകള്‍ കെറ്റിലുകള്‍
ഇവ അടുക്കളയിലെ അവശ്യവസ്തുവായി മാറിയിരിക്കുന്നു. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും ഇത് കൂടുതല്‍ ഊര്‍ജം ചിലവാക്കുന്നു. ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവുകള്‍ പൊതുവെ ഓവനുകളേക്കാള്‍ കാര്യക്ഷമമാണ്. ഉള്ളിലെ വായുവിനെ ചൂടാക്കുകയില്ല. ഭക്ഷണം മാത്രമേ ചൂടാക്കൂ. ചെലവു കുറയ്ക്കുന്നതിനായി ആവശ്യമുള്ളപ്പോള്‍ മാത്രം ഓവന്‍ ചൂടാക്കുക.
ഒന്നിലധികം ഇനങ്ങള്‍ ഒരുമിച്ചു വേവിക്കുക. പാചകം പൂര്‍ത്തിയാകുന്നതിനു കുറച്ചു മുമ്പ് തന്നെ അത് ഓഫ് ചെയ്യുക. ശേഷിക്കുന്ന ചൂട് ഉപയോഗിക്കാം. മാത്രമല്ല ഇതില്‍ വയ്ക്കുന്ന സാധനങ്ങള്‍ അഥവാ പാത്രങ്ങള്‍ മൂടി വേണം വയ്ക്കാന്‍. ഇവ പാചകം വേഗത്തിലാക്കാനും ഊര്‍ജ ഉപയോഗം കുറയ്ക്കാനും സഹായിക്കും. കെറ്റിലും അമിതമായി ഉപയോഗിക്കുന്നത് വൈദ്യുതി ബില്ല് കൂട്ടുന്നവയാണ്.
