രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്

ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിൽ, കർഷക സമരത്തിന്റെ കേന്ദ്രങ്ങളായ ഡൽഹി അതിർത്തികളിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ജനജീവിതം പൂർണമായും സ്തംഭിച്ചു. ബന്ദിൽ ഡൽഹി മീറ്റ് ഹൈവേയും പൂർണമായും സ്തംഭിച്ചു. കർഷക പ്രതിഷേധം നടക്കുന്ന ഗാസിപ്പൂർ അതിർത്തിയിൽ കർഷകർ ശക്തമായി നിലയുറപ്പിച്ചു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ ഗുഡ്ഗാവ് നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കർശന പരിശോധനയ്ക്കു ശേഷമാണ് തലസ്ഥാനത്തേക്കു കയറ്റിവിട്ടത്.രാജ്യവ്യാപകമായി സർക്കാർ സ്വാകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും അടപ്പിക്കാനായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. എന്നാൽ, ഡൽഹിയിൽ ഓട്ടോറിക്ഷകളും ടാക്സികളും തടസമില്ലാതെ ഓടി. ചെറിയ കടകളും തുറന്നു.

banner

പല സംസ്ഥാനങ്ങളിലും ട്രെയിൻ ഗതാഗതവും സ്തംഭിച്ചു. മുപ്പതിലേറെ ട്രെയിനുകൾ റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. സുരക്ഷ മുൻനിർത്തി ഡൽഹിയിൽ പല മെട്രോസ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ കർഷകർ പൂർണമായും റോഡ് ബ്ലോക്ക് ചെയ്തു. ഹരിയാനയിലെ ദേശീയ, സംസ്ഥാന പാതകളിലും ഗതാ ഗതം പൂർണമായി സ്തംഭിച്ചു.വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ ഡൽഹി അതിർത്തികളിൽ നടത്തുന്ന സമരം പത്താം മാസത്തിലേക്ക് കടന്ന വേളയിലാണ് സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights