പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കാതെ എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബാലൻസ്‌ഡ് ഡയറ്റിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. എല്ലാ ഫുഡ് ഗ്രൂപ്പിൽ നിന്നും എല്ലാ നേരവും ഭക്ഷണം കഴിച്ചിരിക്കണം. ഒരു പ്ലേറ്റ് എടുത്താൽ അതിന്റെ പകുതി ഭാഗം അതിന്റെ കാൽ ഭാഗം സിറീൽസ് (ചപ്പാത്തിയോ, ദോശയോ, ചോറോ എന്തുവേണമെങ്കിലും ആകാം) ബാക്കി കാൽ ഭാഗത്തിൽ പ്രോട്ടീൻ (പരിപ്പ്, പയർ, മീൻ, ഇറച്ചി ഇവ ) ബാക്കിയുള്ള പകുതി ഭാഗവും പച്ചക്കറിയും പഴങ്ങളും ആയിരിക്കണം. പിന്നെ ഒരു ഭാഗം പാലും പാലുൽപ്പന്നങ്ങളും തൈരോ മോരോ എന്തുവേണമെങ്കിലും ആകാം. ഇതായിരിക്കണം മൂന്നു നേരവും നമ്മൾ കഴിക്കുന്ന ഫുഡ്. അപ്പോൾ മാത്രമേ നമുക്ക് ബാലൻസ്‌ഡ് ആയിട്ട് ന്യൂട്രീഷ്യസ് ആയിട്ട് ഈ പറയുന്ന കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീൻ, വിറ്റമിൻ, മിനറലുകൾ എന്നിവ കിട്ടുകയുളൂ. അല്ലാതെ നമ്മൾ ഒരു നേരം മാത്രം കഴിച്ചതുകൊണ്ട് നമുക്കാവശ്യമായ ന്യൂട്രീഷൻ കിട്ടുകയില്ല.
കേരളത്തിൽ പൊതുവെ രാവിലെ പുട്ടും കടലയും ഉണ്ടാക്കും ഇതുവരെ നമ്മൾ കരുതിയിരുന്നത് അതൊരു സമീകൃത ആഹാരം ആണെന്നാണ് ഇപ്പോൾ പറഞ്ഞ പ്ലേറ്റിന്റെ കാര്യം വരുമ്പോൾ പ്രോട്ടീനും കാർഹൈഡ്രേറ്റും മാത്രമല്ലേ ആകുന്നുള്ളൂ?
പുട്ടും കടലയിലും കടല നമ്മൾ മുളപ്പിച്ച് ഉപയോഗിക്കുക. അപ്പോൾ വെജിറ്റബിൾസിലുള്ള ഫൈബർ അതിൽ വരുന്നുണ്ട്. അല്ലെങ്കിൽ പുട്ടും പഴവും കടലയും കൂടി ചേർത്ത് കഴിച്ചാൽ മതി അപ്പോൾ ഫ്രൂട്ട്സും വരുന്നുണ്ട്.
ഇഡ്ഡലിയാണെങ്കിലോ?
ഇഡലിയിൽ പരിപ്പും വരുന്നുണ്ട്. സാമ്പാറിന്റെ കൂടെ വെജിറ്റബിൾസും വരുന്നുണ്ട്. അപ്പോൾ ചട്ണി കൂട്ടി കഴിക്കാതെ സാമ്പാർ കൂട്ടി കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കും.
