മുഖം തിളങ്ങാൻ 20 മിനിറ്റ്; രണ്ട് ചേരുവകളുള്ള സൂപ്പർ ഫെയ്സ് പാക്

കാരറ്റും തേനും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഫെയ്സ് പാക് ഇതാ. വളരെ എളുപ്പം തയാറാക്കാവുന്ന ഈ ഫെയ്സ് പാക് ചർമത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കും. എങ്ങനെ തയാറാക്കാമെന്നു നോക്കാം. ഒരു കാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു സ്പൂൺ തോൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

jaico 1

> ഉപയോഗിക്കേണ്ട വിധം

മുഖം പാൽ ഉപയോഗിച്ച് ക്ലെൻസ് ചെയ്യുക. അതിനുശേഷം കാരറ്റ്–തേൻ ഫെയ്സ്പാക് മുഖത്ത് തേച്ചു പിടിപ്പിക്കുക. കൂടുതലുണ്ടെങ്കിൽ കഴുത്തിലും പുരട്ടാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.

> ഗുണങ്ങൾ

ബീറ്റ കരോട്ടിൻ, വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ചർമത്തിലെ ചുളിവുകൾ മാറ്റാനും മൃദുവാക്കാനും ഇത് സഹായിക്കും. കാരറ്റിലെ ആന്റിഓക്സിഡന്റ്സ് ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു. നാച്വറൽ ആന്റിബാക്ടീരിയൽ സ്വഭാവുള്ള വസ്തുവാണ് തേൻ. ചർമത്തിലെ അമിതമായ സെബത്തെ നിയന്ത്രിക്കാൻ തേനിന് സാധിക്കുമെന്നതിനാൽ എണ്ണ മയമുള്ള ചർമത്തിന് വളരെ അനുയോജ്യമാണിത്. ചര്‍മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനും മോയിസ്ച്വറൈസ് ചെയ്യാനും തേൻ സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരുവിനെ പ്രതിരോധിക്കാനാവും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights