കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ഡിസംബർ 12 ന് നടക്കും. എറണാകുളത്തെ വിവിധ സെന്ററുകളിലാണ് പരീക്ഷ നടത്തുക. 2020 ജനുവരി 08 ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേയ്ക്കാണ് മത്സരപ്പരീക്ഷ നടത്തുന്നത്. അതനുസരിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ https://career.cial.aero/ എന്ന സൈറ്റിൽ തങ്ങളുടെ സമ്മതപത്രം നൽകേണ്ടതാണ്.
നവംബർ 15 ന് മുമ്പ് സമ്മതപത്രം നൽകുന്നവർക്ക് മാത്രമേ ഹാൾ ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.