എ.ഐ.സി.ടി.ഇ. പി.ജി. സ്‌കോളര്‍ഷിപ്പ്

ഗേറ്റ്/ജിപാറ്റ്/സീഡ് യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവർക്ക് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിലിന്റെ പി.ജി. സ്കോളർഷിപ്പിന് അപേക്ഷിക്കാം. രണ്ടുവർഷത്തേക്ക് മാസം 12,400 രൂപ നിരക്കിൽ സ്കോളർഷിപ്പ് കിട്ടും. 

മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി/ഡിസൈൻ ഫുൾടൈം പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ 2021-’22-ൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനസമയത്ത് സാധുവായ ഗേറ്റ്/ജിപാറ്റ്/സീഡ് സ്കോർ ഉണ്ടായിരിക്കണം. ഡ്യുവൽ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 10-ൽ എട്ടോ കൂടുതലോ സി.ജി.പി.എ. വേണം.

ആദ്യം സ്ഥാപനങ്ങൾ വിദ്യാർഥികളുടെ ഐ.ഡി. ഉണ്ടാക്കണം. തുടർന്ന്, വിദ്യാർഥികൾ ഫെബ്രുവരി 28-നകം https://pgscholarship.aicte-india.org-ൽ അപേക്ഷ നൽകണം. സ്ഥാപനങ്ങൾ സ്റ്റുഡന്റ് വെരിഫിക്കേഷൻ ഇതേ വെബ്സൈറ്റ് വഴി മാർച്ച് 15-നകം പൂർത്തിയാക്കണം. വിശദമായ നിർദേശങ്ങൾക്ക് താഴെ കാണിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക https://www.aicte-india.org/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights