മുംബൈ: ആഡംബര യാതക്കപ്പലായ കൊർഡീലിയയിൽ സംഘടിപ്പിച്ച ലഹരിമരുന്നു പാർട്ടിയുമായി
ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്നുപേരെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
(എൻസിബി) അറസ്റ്റ് ചെയ്തു.
ആര്യൻ ഖാനെ കൂടാതെ നടിയും മോഡലുമായ മൂൺ മൂൺ
ധമേച്ച, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഇന്നുവരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജയ്സ്വാൾ,വിക്രാന്ത് ച്ഛോക്കർ, ഗോമിക് ചോപ്ര
എന്നിവരെയും ശനിയാഴ്ച രാത്രി എൻസിബി സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ആര്യൻഖാൻ, മുൺ മൂൺ ധമേച്ച, അർബാസ് മെർച്ചന്റ് എന്നിവർക്കെതിരേ നാർകോട്ടിക് ഡ്രസ്സ് ആൻഡ്
സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്)
ആക്ട് പ്രകാരം ലഹരിവസ്തുക്കൾ കൈവശം വയ്ക്കുക,
വിൽക്കുക, ഉപയോഗിക്കുക എന്നീ
കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറിക്കൂടിയാണ് ഇവരെ കുടുക്കിയത്.

22 എക്സ്റ്റസി ഗുളികകൾ,
അഞ്ചു ഗ്രാം മെഫിഡ്രോൺ,
13 ഗ്രാം കൊക്കെയ്ൻ 21 ഗ്രാം ചരസ്
തുടങ്ങിയവ ഉൾപ്പെ
ടെ 1.33 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് കപ്പലിൽ നിന്നു പിടിച്ചെടുത്തത്.
ഞായറാഴ്ച വെളുപ്പിന് എൻസിബിയുടെ
മുംബൈ ഓഫീസിലെത്തിച്ചു ചോദ്യംചെയ്ത ശേഷമാ
ണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആര്യൻ ഖാന്റെ മൊബൈ
ഫോൺ ഉൾപ്പെടെയുള്ള
വ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് എൻസിബി
അധികൃതർ പറഞ്ഞു.