നൂറിലധികം അസാപ് കോഴ്‌സുകൾ ; 3000 ത്തിലധികം സ്കോളർഷിപ്പുകൾ.

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  അസാപ് കോഴ്സുകളെ പറ്റി അറിയുന്നതിനും കോഴ്സ് കഴിഞ്ഞിട്ടും  സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തവർക്ക്  സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും  എൻ്റെ  കേരളം  പ്രദർശന വിപണന മേളയിൽ     സൗകര്യമൊരുക്കി അസാപ്. 

 കുട്ടികളുടെ  നൈപുണ്യ വികസനത്തിലുള്ള  നൂറിലധികം വരുന്ന കോഴ്സുകൾ  മൂവായിരത്തോളം ഇനത്തിലുള്ള  സ്കോളർഷിപ്പോടെ  പഠനം നടത്തുന്നതിനും  കോഴ്സ് കഴിഞ്ഞവർക്ക് പ്ലേസ്മെന്റ്  സെല്ലിലേക്ക് രജിസ്റ്റർ ചെയ്യാനുമുള്ള മാർഗ്ഗ നിർദേശങ്ങൾ സ്റ്റാളിൽ എത്തുന്നവർക്ക് ലഭിക്കും . 
കുട്ടികകൾ മാത്രമല്ല  കോഴ്സുകളെക്കുറിച്ചറിയാൻ  സ്റ്റാളിലെത്തുന്ന രക്ഷിതാക്കളും നിരവധിയാണ്. 
  ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് 
കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനവും സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. 

Verified by MonsterInsights