ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം തിരുവനന്തപുരത്തെ ലുലു മാൾ.അടുത്ത മാസം അവസാനം മാൾ തുറക്കും.

തിരുവനന്തപുരത്തെ ലുലു മാൾ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം; കറങ്ങിയിറങ്ങാൻ ഒരു ദിവസം പോരാ. ആക്കുളത്ത് ടെക്നോപാർക്കിനു സമീപം ഉയരുന്ന മാൾ വിസ്മയങ്ങളുടെ കലവറ.

• അടുത്ത മാസം അവസാനം മാൾ തുറക്കും

2 ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്

നടന്നു കാണാൻ വേണം ഒരു ദിവസം

3800 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം

• 7200 ചതുരശ്രമീറ്റർ സ്ഥലത്ത് 12 മൾട്ടിപ്ലക്സ് സിനിമാശാലകൾ.

300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ തിരുവനന്തപുരം നിവാസികൾക്കും സമീപ ജില്ലക്കാർക്കും നമ്മുടെ അയൽ സംസ്ഥാനത്തുള്ളവർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കും നൽകാൻ സാധിക്കും ം എന്നതാണു സന്തോഷകരം. കോവിഡ് മൂലം വിറങ്ങലിച്ചു നിന്ന ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ഒപ്പം പ്രതീക്ഷയുടെ പ്രതീകം പോലെ, തലസ്ഥാന നഗരത്തിന് പുതുവത്സര സമ്മാനം പോലെയാണ് ലുലുമാൾ.

jaico 1

കൊച്ചി മാളിനെ ഹൃദയപൂർവം സ്വീകരിച്ചതു പോലെ ഊഷ്മളമായി ഈ മാളിനെയും നാട് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഒരു നാട് ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കാനും സന്തോഷകരമായ ഷോപ്പിങ്ങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഒരു സ്ഥാപനം അനന്തപുരി എന്നറിയപ്പെടുന്ന നമ്മുടെ ഇന്ത്യയിലെ തന്നെ മാളുകളിൽ ഏറ്റവും കൂടുതൽ തുറസ്സായ സ്ഥലവും ഇടനാഴികളും ഉള്ള മാളും തിരുവനന്തപുരത്തെ ലുലുവിനാണെന്നു നിർമാതാക്കൾ പറയുന്നു. മാളിന്റെ പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറുന്ന ഈ സ്ഥലത്തു വലിയ ബിസിനസ് ഇവന്റുകൾ നടത്താനുള്ള വിശാലമായ ഇടം. പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ, ബിസിനസ് സംരംഭങ്ങളുടെ തുടക്ക

പ്രഖ്യാപനമൊക്കെ ഇപ്പോൾ ഇത്തരം മാളുകളിലാണ് വൻകിട കമ്പനികൾ നടത്തുന്നത്. രാജ്യത്തെ

വൻനഗരങ്ങളുടെ മാത്രം കുത്തകയായ ഇത്തരം ബിഗ് ഇവന്റുകൾ ഇനി തിരുവനന്തപുരത്തേക്കു കൂടുമാറും.

നാടിന് നേട്ടം, 10,000 പേർക്ക് ജോലി

10,000 പേർക്ക് നേരിട്ടും പരോക്ഷമ ജോലി നൽകുന്നതാണ് ലുലു മാൾ.സിറ്റി ഓഫ് ഹാപ്പിനസ്

combo

2.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഗ്രൗണ്ട് കൂടാതെ 2 നിലകളിലാണ് നിർമിച്ചിട്ടുള്ളത്. “സാധനമൊന്നും വാങ്ങാതെ വേഗത്തിൽ നടന്നു കാണുകയാണെങ്കിൽ പകുതി ദിവസം കൊണ്ടും ആസ്വദിച്ച് നടന്നും ഷോപ്പുകളിൽ കയറിയിറങ്ങിയുമാണെങ്കിൽ ഒരു ദിവസം തികയാതെയും വരും ലുലു മാൾ കറങ്ങിയിറങ്ങാൻ’- മാളിന്റെ പ്രത്യേകതയെക്കുറിച്ച് ശിൽപികളുടെ വാക്കുകൾ ഇങ്ങനെ. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറക്കും.

ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവര വരാത്തത്. ഇവ തെക്കേ ഇന്ത്യയില ആദ്യമായാണെത്തുന്നത്.കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളിൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേർ. 450 റൈഡുകൾ. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ . 80,000 ചതുരശ്ര അടി ഫാമിലി എന്റർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും . ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് മേഖലയായി മാറും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights