Present needful information sharing
അസൂസിന്റെ വിവോബുക്ക് സ്ലേറ്റ് ഒഎൽഇഡി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേർപെടുത്താനാവുന്ന കീബോർഡോടുകൂടിയ ലാപ്ടോപ്പ് ആണിത്. 45990 രൂപയാണ് വില. അസൂസ് സ്റ്റൈലസ് പെൻ 2.0 ഉം ഇതിനൊപ്പമുണ്ട്.ലോകത്തെ ആദ്യ 13.3 ഇഞ്ച് ഓഎൽഇഡി വിൻഡോസ് ഡിറ്റാച്ചബിൾ ലാപ്ടോപ്പ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
അസൂസ് പെൻ 2.0 യിലെ യുഎസ്ബി സി പോർട്ട് വഴി വെറും 30 മിനിറ്റിൽ പൂർണമായും ചാർജ് ചെയ്യാനാകും. 140 മണിക്കൂറോളം ഇത് ഉപയോഗിക്കാനാവുമെന്നും കമ്പനിഅവകാശപ്പെടുന്നു.അതേസമയം ലാപ്ടോപ്പിൽ 50 WH (വാട്ടഅവർ) ശേഷിയുള്ള ഫുൾ ചാർജ് ബാറ്ററിയിൽ 9 മണിക്കൂകർ നേരം ഉപയോഗിക്കാനാവും. 13.3 ഇഞ്ച് ഓഎൽഇഡി എച്ച്ഡിആർ ഡിസ്പ്ലേയാണ് അസൂസ് വിവോബുക്കിന്. 1920 x 1080 പിക്സൽ റസലൂഷനാണുള്ളത്.