മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കോളജ് കാമ്പസുകൾ ഉണർന്നു. ആഹ്ലാദാരവത്തോടെ യാണു വിദ്യാർഥികൾ കാമ്പസിൽ തിരിച്ചെത്തിയത്. ഒന്നര വർഷത്തെ അടച്ചുപൂട്ടലിൽ നിന്നുള്ള മോചനം അവർ ശരിക്കും ആസ്വദിച്ചു. അവസാനവർഷ ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്നലെ തുടങ്ങിയത്.കർശന സുരക്ഷാ ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോളും കോളജുകളിൽ ഏർപ്പെടുത്തിയിരുന്നു.
ശരീരോഷമാവ് പരിശോധിച്ചും സാനിറ്റൈസറുകൾ നല്കിയുമാണ് കാമ്പസുകൾക്കുള്ളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം വിമൻസ് കോളജിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു. പിജി ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർഥികളെയും ഡിഗ്രി ക്ലാസ്സുകളിലെ 50 ശതമാനം കുട്ടികളെയുമാണ് ഒന്നാം ഘട്ടമായി കോളേജുകളിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവർക്ക് 18 ന് ക്ലാസുകൾ ആരംഭിക്കുന്നതോടെ കലാലയങ്ങളിൽ പ്രവേശിച്ചു പഠനം തുടരാനക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.