ബേപ്പൂര്‍: വൈവിധ്യമാര്‍ന്ന പരിപാടികളുമായി വൈക്കം മുഹമ്മദ് ബഷീറിനെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരിക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെയും സാംസ്‌കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് നാലുദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിന് ശനിയാഴ്ച വൈകീട്ട്തുടക്കമാകും. ബഷീര്‍ ഫെസ്റ്റ്’ എന്ന പേരില്‍ ഉദ്ഘാടനം വൈകീട്ട് 5.30-ന് ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍മന്ത്രി എം.എ. ബേബി നിര്‍വഹിക്കും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ. പാറക്കടവ് തുടങ്ങിയവര്‍ സംബന്ധിക്കും.