ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ ഭാരതീയ് റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോർപ്പറേറ്റ് ഓഫീസിലും മൈസൂരു, സാൽബോണി(പശ്ചിമ ബംഗാൾ) യൂണിറ്റുകളിലുമാണ് അവസരം.
9 ഒഴിവാണുള്ളത്. ഡെപ്യൂട്ടി മാനേജർ (സ്ഥിരനിയമനം)6: എ.ഐ.സി.ടി.ഇ.അംഗീകാരമുള്ള സ്ഥാപനത്തിൽ
നിന്നോ സർവകലാശാലയിൽ നിന്നോ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഐ.ടി.യിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ഫുൾടൈം ബി.ഇ./ ബി.ടെക്. അഞ്ചുവർഷത്തെ പ്രവർത്തനപരിചയം. 30 -45 വയസ്സ്.
മാനേജർ (ഇ.ആർ.പി.)3 (കരാർ നിയമനം): എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം. എട്ടു വർഷത്തെ പ്രവർത്തനപരിചയം. 35 – 50 വയസ്സ്.
ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 300 രൂപ ഫീസ് ഉണ്ട്. (വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ബാധകമല്ല). അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: WWW.brbnmpl.co.in. അവസാന തിയതി നവംബർ 19