ഗോൾഡ് ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടക്കരുത്, കാരണം ഇതാണ്.

സ്വർണം റെക്കോർഡ് വിലയിലാണ്. ഇതോടെ സ്വർണ പണയ വായ്പയ്ക്കും ഡിമാൻഡ് കൂടുകയാണ്. എന്നാൽ ഒന്നും ചിന്തിക്കാതെ സ്വർണം പണം വെച്ച് വായ്പ എടുക്കരുത്. തിരിച്ചടവ് ഉറപ്പാക്കണം. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ മറ്റ് വായ്പകൾ പോലെ തന്നെ അപകടം പിടിച്ചതാണ് ഗോൾഡ് ലോൺ. സ്വർണ്ണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തൊക്കെ സംഭവിക്കും!

1. പിഴപ്പലിശ

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങിയാലുള്ള അനന്തരഫലങ്ങളിലൊന്ന് പിഴ പലിശ നല്കണമെന്നുള്ളതാണ്. ഈ പലിശ സാധാരണ സാധാരണ പലിശ നിരക്കിനേക്കാൾ കൂടുതലാണ്, കാലക്രമേണ കടം കൂട്ടാൻ ഇടയാക്കുന്ന ഒന്നാണിത്. ദീർഘകാലത്തേക്ക് തിരിച്ചടവ് നടത്തിരുന്നാൽ വായ്പാ തുക കുത്തനെ ഉയർന്നേക്കാം. ഇത് കടം തീർക്കുന്നത് പ്രയാസകരമാക്കും.

2. ക്രെഡിറ്റ് സ്കോറിനെ ബാധിക്കും

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുന്നത് നിലവിലെ വായ്പയെ ബാധിക്കുക മാത്രമല്ല, ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. കാരണം, ഏതൊരു വായ്പയും പോലെ, ഒരു സ്വർണ്ണ വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, തിരിച്ചടവ് മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുന്നു.  ക്രെഡിറ്റ് സ്കോറിനെ ബാധിക്കപ്പെട്ടാൽ നിങ്ങൾ ഭാവിയിൽ എടുക്കാൻ സാധ്യതയുള്ള വായ്പകൾ ബാധിക്കുന്നു. മോശം ക്രെഡിറ്റ് സ്കോർ ഭാവിയിൽ വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള വായ്പകൾ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ കുറയ്ക്കുന്നു. 

 

3. സ്വർണം നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ 

സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടാൽ ഏറ്റവും കൂടുതൽ ബാധിക്കുക പണയം വെച്ച സ്വര്ണത്തെയാണ്. കാരണം പണയം വെച്ച സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. സ്വർണ്ണ വായ്പ എടുക്കുമ്പോൾ, നിങ്ങളുടെ ആഭരണങ്ങൾ കടം നൽകുന്ന സ്ഥാപനം ഈടായി സൂക്ഷിക്കുന്നു. പറഞ്ഞുറപ്പിച്ച കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശയും പിഴയും ഉൾപ്പെടെ,കണക്കാക്കി കുടിശ്ശികയും ചേർത്ത് ലോൺ തുക വീണ്ടെടുക്കാൻ നിങ്ങളുടെ സ്വർണം ലേലം ചെയ്യാൻ കടം കൊടുക്കുന്നയാൾക്ക് നിയമപരമായ അവകാശമുണ്ട്. സാധാരണയായി കടം വാങ്ങുന്നവരെ ഇത് അറിയിക്കുകയും നോട്ടീസ് നൽകുകയും ചെയ്യാറുണ്ട്.

4. നിയമ നടപടികൾ

തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാൻ കടം കൊടുക്കുന്നവർ നിയമനടപടികൾ സ്വീകരിച്ചേക്കാം. സാധാരണയായി ഇത് അവസാന വഴി ആണെങ്കിലും അങ്ങനെ ഒന്നുണ്ടായാൽ അത് നിങ്ങളെ അധിക സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം. 

 

5. സാമ്പത്തിക ഭാരം കൂട്ടും

 

എത്രത്തോളം തിരിച്ചടവ് വൈകിക്കുന്നുവോ അത്രയും ചെലവേറിയതായി മാറും വായ്പ. പിഴപ്പലിശയും വൈകിയ തിരിച്ചടവിനുള്ള ഫീസും വരുന്നത് കുടിശ്ശികയുള്ള കടം വർദ്ധിപ്പിക്കും. ഇത് കടക്കെണിയിലേക്ക് നയിച്ചേക്കാം.

നിന്ന നിൽപ്പിൽ സ്വര്‍ണവില; 58,000ത്തിന് മുകളില്‍ തന്നെ

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ നാലിന് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്. ഒക്ടോബര്‍ നാലിന്റെ കുതിപ്പില്‍ നിന്നും സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന്പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

 

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ബ്രേക്കില്ലാത്ത’ കുതിപ്പ്; സ്വർണവില മുന്നോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,400 രൂപയാണ് ഇന്നത്തെ വില. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും വില വിർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7300 രൂപയായാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണവില 58,240 ആയി മാറിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ നാലിന് സ്വർണവില 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായിരിക്കുന്നത്.. ഒക്ടോബർ നാലിൻ്റെ കുതിപ്പിൽ നിന്നും സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

തൊട്ടാൽ പൊള്ളും! റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം.

പിടിച്ചാൽ കിട്ടാത്ത തലത്തിലേക്ക് സ്വർണ വില ഉയരുന്നു. ഇന്നും റെക്കോർഡ് ഉയരത്തിൽ തന്നെയാണ് പൊന്നിന്റെ വില. ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7240 രൂപയും, പവന് 640 രൂപ വർധിച്ച് 57,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്.

ഒക്ടോബർ 4ന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു ഏക്കാലത്തെയും റെക്കോർഡ് സ്വര്‍ണവില. പിന്നീട് ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. എന്നാൽ ഇന്നലെ സ്വർണവില 57,280 രൂപയിലെത്തി. ഇന്ന് അതും മറികടന്ന് സ്വര്‍ണവില ഉയർന്നതോടെ പുതിയ റെക്കോഡാണ് വന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

യുപിഐ രംഗത്തും കൈവെച്ച് ജിയോ; സാമ്പത്തിക ആവശ്യങ്ങൾക്കായി വ്യത്യസ്ത അപ്ഡേഷനുകൾ

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ വലിയ കുതിച്ചു ചാട്ടം നടത്തിയ റിലയൻസ് ജിയോ പുതിയ മേഖലയിൽ കൂടി കൈ വെച്ചിരിക്കുകയാണ്. സാമ്പത്തിക അവശ്യങ്ങൾക്കായി പല തരത്തിലുള്ള അപഡേഷനുമായി എത്തിയിരിക്കുകയാണ് ജിയോ ഫിനാൻസ് ആപ്പ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡാണ് ഇതും വികസിപ്പിച്ചെടുത്തത്. വെള്ളിയാഴ്ച ലോഞ്ചിങ് നടത്തിയ ആപ്പ് ഉപയോക്താക്കൾക്കായി ഇപ്പോൾ ലഭ്യമാണ്. യുപിഐ ഇടപാടുകൾ നടത്തുന്നതിനും, മ്യൂച്വൽ ഫണ്ടുകൾ നിരീക്ഷിക്കുന്നതിനും നിക്ഷേപിക്കുന്നതിനും, ബിൽ പേയ്‌മെൻ്റുകൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ജിയോ ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ഈ ആപ്പ് ലഭ്യമാകും.

 

മുൻപ് ആപ്പിൻ്റെ ഒരു ബീറ്റാ പതിപ്പ് പുറത്തിറക്കിയിരുന്നു, ഈ പതിപ്പിൽ നിന്ന് ലഭിച്ച ഫീഡ്ബാക്കിൽ നിന്ന് വേണ്ട മാറ്റങ്ങൾ ഉൾകൊണ്ടാണ് ഇപ്പോൾ ജിയോ ഫിനാൻസ് പുറത്തിറക്കിയിരുക്കുന്നത്. ആറ് ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ആപ്പിൻ്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായി ജിയോ ഫിനാൻസ് സർവീസ് ലിമിറ്റഡ് അവകാശപ്പെടുന്നു. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും, ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാനും യുപിഐ പേയ്‌മെൻ്റുകൾ നടത്താനും സാധിക്കും. ഓൺലൈൻ പേയ്‌മെൻ്റുകൾക്കും മറ്റ് ഉപയോക്താക്കൾക്ക് പണം അയയ്ക്കാനും ഈ ആപ്പിലൂടെ സാധിക്കും. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകൾ നടത്താൻ ആപ്പിൻ്റെ യുപിഐ ഇൻ്റർനാഷണൽ ഫീച്ചർ ഉപയോഗിക്കാം. അത് മാത്രമല്ല ഇതിനെല്ലാം പുറമെ ആപ്പിനുള്ളിൽ നടത്തുന്ന ഓരോ യുപിഐ ഇടപാടിനും റിവാർഡുകൾ ലഭിക്കും.

ഉപയോക്താക്കൾക്ക് ലൈഫ്, ആരോഗ്യം, ഇരുചക്ര വാഹനം, മോട്ടോർ തുടങ്ങിയ ഇൻഷുറൻസ് പ്ലാനുകളും ഇതുവഴി പ്രയോജനപ്പെടുത്താം. കൂടുതൽ നിക്ഷേപ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി സംരംഭ പങ്കാളിയായ ബ്ലാക്ക് റോക്കുമായി സഹകരിച്ച് സംയുക്തമായി പ്രവർത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത യുപിഐ പേയ്‌മെൻ്റുകൾ, മൊബൈൽ റീചാർജ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്‌ക്കുക തുടങ്ങിയ സവിശേഷതകളും ജിയോ ഫിനാൻസ് മുന്നിലേക്ക് വെക്കുന്നു.

ആശ്വാസം ‘ഒരടി പിന്നോട്ട്’; സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സർവ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

DIGITAL MARKETING

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം

മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സ‍ർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ‍ർക്കാ‍‍ർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവ‍ർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് ​സഹായകമാകും എന്നാണ് സ‍ർക്കാ‍‍ർ പറയുന്നത്. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും.

കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.

തൊഴിൽ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. അവിദഗ്ധ, അർദ്ധ-‌വൈദഗ്ധ്യ, വൈദഗ്ധ്യമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയാണ് തൊഴിൽ നൈപുണ്യം തിരിച്ചിരിക്കുന്നത്. കൂടാതെ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ ‘എ’യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ആയുധധാരികളായ വാച്ച് ആൻഡ് വാ‍‌‍ർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപ.

2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സ‍ർക്കാർ തീരുമാനം. വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.

Play Mines At 1xbet – Guaranteed Experience And Fun

1xbet App Aviator And Key Features 1xbet offers an exciting gaming experience with its Aviator game,…

അതിവേഗം വളരാതെ കെ-ഫോൺ; 2025 ഡിസംബറാകുമ്പോഴേക്കും രണ്ടരലക്ഷം കണക്ഷൻ നൽകാൻ പദ്ധതി.

സംസ്ഥാനസർക്കാർ സംരംഭമായ കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ പ്രതീക്ഷിച്ച രീതിയിൽ ലക്ഷ്യത്തിലേക്കുയർന്നില്ല. കിഫ്ബിയിൽനിന്ന് 1000 കോടി രൂപ കടമെടുത്ത് അഞ്ചുവർഷം മുൻപാണ് പദ്ധതി തുടങ്ങിയത്. പ്രാരംഭഘട്ടത്തിൽ കോവിഡ് വില്ലനായി. പിന്നാലെ വന്ന ദേശീയപാതാ വികസനം പ്രവൃത്തികളെ ബാധിച്ചു. വൈദ്യുതത്തൂണുകളെ ബന്ധിപ്പിച്ച് ഫൈബർ കേബിളുകൾ ഭൂമിക്കടിയിലൂടെയാണ് വലിച്ചിരുന്നത്. ദേശീയപാത വികസനപ്രവൃത്തി തുടങ്ങിയതോടെ ഇതെല്ലാം താറുമാറായി. കേബിളുകൾ വീടുകളിലെത്തിക്കുന്നത് ചെറുകിട കേബിൾഓപ്പറേറ്റർമാരാണ്.
സംസ്ഥാനത്ത് ആറായിരത്തിലധികം ചെറുകിട കേബിൾ ഓപ്പറേറ്റർമാരുണ്ട്. ഇതിൽ 2500-ഓളം പേരുമായിട്ടേ കരാറായിട്ടുള്ളൂ. മുഴുവൻ ഓപ്പറേറ്റർമാരുമായി കരാറുണ്ടാക്കിയാലേ പ്രതീക്ഷിച്ച വേഗത്തിൽ കെ-ഫോൺ വീടുകളിലെത്തൂ. സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യം കണക്ഷൻ നൽകിത്തുടങ്ങിയത്.കഴിഞ്ഞ വർഷം ജൂൺ മുതലാണ് വീടുകളിലെത്തിത്തുടങ്ങിയത്. ദിവസം 250 മുതൽ 300 വീടുകളിൽ വരെ കണക്ഷൻ കൊടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു പ്രതിദിനം 750 മുതൽ 800 വരെയാക്കാനാണ് ലക്ഷ്യം. 2025 ഡിസംബറാകുമ്പോഴേക്കും രണ്ടരലക്ഷം കണക്ഷൻ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.








വീടുകളിലെ അപേക്ഷകൾ കൂടുന്നു

അതേസമയം കെ-ഫോൺ ഇന്റർനെറ്റിന് വീടുകളിൽ സ്വീകാര്യത കൂടുന്നുണ്ട്. നിത്യവും നൂറുകണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഒടുവിലെ കണക്ക് പ്രകാരം 86,436 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 28,138 കണക്ഷൻ നൽകി. ഇതിനു പുറമെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5222 വീടുകളിലും കെ-ഫോൺ എത്തിച്ചു. വാടക ഇനത്തിലെ കുറവും ഇന്റർനെറ്റിന്റെ വേഗവും സ്‌കീമുകളുമാണ് കെ-ഫോണിനെ സ്വീകാര്യമാക്കുന്നത്.
20 മുതൽ 1000 മെഗാബൈറ്റ് വേഗം വരെയുള്ള വിവിധങ്ങളായ സ്‌കീമുകളുണ്ട് കെ-ഫോണിന്. 299 രൂപ മുതൽ മേൽപ്പോട്ടാണ് പ്രതിമാസ നിരക്ക്‌. 7665 കണക്ഷൻ നൽകിയ മലപ്പുറമാണ് മുന്നിൽ. ഏറ്റവും കുറവ് കാസർകോടാണ്. 162 വീടുകളിലേ ലഭ്യമായിട്ടുള്ളൂ. 




എന്റെ കെ-ഫോൺ എന്ന ആപ്ലിക്കേഷനിലൂടെയോ വെബ്‌സൈറ്റ് മുഖേനെയോ 18005704466 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.ഏറ്റവും മികച്ച ഇന്റർനെറ്റ് സേവനം നൽകുകയെന്ന ലക്ഷ്യത്തിലാണ് കെ-ഫോണിന്റെ പ്രവർത്തനമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ-ഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.




കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഇന്‍സ്റ്റാഗ്രാമിൽ ‘ടീന്‍ അക്കൗണ്ട്’ വരുന്നു.

കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാം.അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്റുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്.









സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.

യുഎസിലാണ് ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചേക്കും.

പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്‌ഡേറ്റ് എത്തും. ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.






പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൗമാരക്കാരിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ടീന്‍ അക്കൗണ്ട് ഉടമകളുടെ എക്‌സ്‌പ്ലോര്‍ പേജിലും റീല്‍സ് ഫീഡിലും കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുയോജ്യമായി നിയന്ത്രിക്കപ്പെടും.
കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് സമയ നിയന്ത്രണവും ഉണ്ടാവും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗംനിര്‍ത്തിവെക്കാനുള്ള അറിയിപ്പുകള്‍ നല്‍കും. രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയുംരാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.




Verified by MonsterInsights