ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ

ആഗസ്റ്റ് ഒന്നിന് ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വിവിധ ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പുതിയ ഫോണായ വൺപ്ലസ് 9 പ്രോ 3000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. എച്ഡിഎഫ്സി ബാങ്ക് കാർഡിലും ഇഎംഐ സേവനത്തിലൂടെ വാങ്ങുമ്പോഴുമാണ് ഈ ഓഫർ ലഭിക്കുക. 64,999 രൂപക്കാണ് ഫോൺ വിപണിയിൽ എത്തിയത്. പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,550 വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.

sap feb 13 2021

വൺപ്ലസ് 9ന്റെ സ്റ്റാൻഡേർഡ് മോഡലിനും ഈ ബാങ്ക് ഓഫർ ലഭിക്കും. 49,999 രൂപ വരുന്ന ഫോൺ എക്സ്ചേഞ്ചിലൂടെ 17,550 ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 50,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് വൺപ്ലസ് 9ആറിന് 2000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാകും.

ൺപ്ലസ്സ്‌ നോർഡ് 2 വാങ്ങുന്നവർക്ക് 1000 രൂപവരെ ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭിക്കും. OnePlus.in അല്ലെങ്കിൽ വൺപ്ലസ് സ്റ്റോർ ആപ്പ് വഴി ഈ മിഡ് റേഞ്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,499 രൂപയ്ക്ക് വൺപ്ലസ് ബാൻഡ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇന്ന് മുതൽ ഈ ഓഫറുകൾ ലഭ്യമാണ്.

siji

എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്, അത് പഴയ വില തന്നെയാണ്, എന്നാൽ ഷവോമി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് എംഐ 13,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എംഐ 11എക്സ് വാങ്ങുമ്പോൾ കമ്പനി പറയുന്നത് അനുസരിച്ച് ഒരാൾക്ക് 60,000 രൂപ വരെ സൗജന്യ ടൈംസ് പ്രൈം അംഗത്വവും ലഭിക്കും.

dreamz ad

ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനും ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. എംഐ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 10,000 രൂപ വരെ ലാഭിക്കാം. ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് ഓഫറായി നൽകിയിട്ടുണ്ട്. നിലവിൽ 9,999 രൂപയാണ് ഇതിന്റെ വില. ആമസോണിൽ എംഐ ബാൻഡ് 5 വിൽക്കുന്നത് 2,299 രൂപയ്ക്കാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 2,499ക്കാണ് നൽകിയിരിക്കുന്നത്.

നാളികേര വികസന ബോര്‍ഡ് അംഗമായി സുരേഷ് ഗോപി

 നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. സുരേഷ് ഗോപിയുടെ നിയമനം സംബന്ധിച്ച് ബോർഡ് ഡയറക്ടർ വിഎസ്‌‌പി സിങ്ങ് ഉത്തരവിറക്കിയിട്ടുണ്ട്.

afp ad hz

ഐകകണ്‌ഠേനയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. “കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്,” എന്നും തന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചു.

e bike2

സ്വർണം, കാർ, മൊബൈൽ നാളെ മുതൽ വില കുറയുന്ന സാധനങ്ങൾ: സെസ് ഇല്ല

തിരുവനന്തപുരം: കേരളത്തിൽ രണ്ട് വർഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിർത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങൾക്ക് വില വർധിച്ചിരുന്നു. കാൽശതമാനം മുതൽ ഒരു ശതമാനം വരെയായിരുന്നു വില വർദ്ധനവ്.

SAP

 കോവിഡും ലോക്ക്ഡൗണും വരുമാനം, തൊഴിൽ എന്നിവയുടെ നഷ്ടം കാരണം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സമൂഹത്തിൽ ചെറിയൊരു ആശ്വാസം പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ഉണ്ടാകും.ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉൽപ്പന്നങ്ങളെ പ്രളയ സെസ്സിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല.

 
e bike2

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളിലൊന്നാണ് മലയാളത്തിലെ ചിങ്ങമാസം. ഇംഗ്ലീഷ് മാസം കണക്കെടുത്താൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വരും. ഓണക്കാലവും കേരളത്തിൽ കുടുതൽ വിവാഹങ്ങൾ നടക്കുന്ന സമയങ്ങളിലൊന്നുമാണിത് എന്നതാണ് ഈ കാലയളവ് സ്വർണ വിപണിയെ സജീവമാക്കുന്ന ഘടകം. പ്രളയ സെസ് കുറച്ചത് വഴി സ്വർണത്തിന് വിലയിൽ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കാൽശതമാനമാണ് സ്വർണത്തിനും വെള്ളിക്കും സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ്. വില വർധിച്ച് നിൽക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാൽശതമാനം വിലക്കുറവ് വഴി വാങ്ങുന്നവർക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.

vimal 4

സ്വർണത്തിന് പുറമെ കാർ, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ് ടോപ്, മോണിറ്റർ, ടയർ, വാച്ച്, ക്ലോക്ക്, ഫാൻ, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, ഐസ് ക്രീം, ബിസ്കറ്റ്, കണ്ണട, ചെരിപ്പ്, മാർബിൾ, പൈപ്പ്, എൽ ഇ ടി ബൾബ്, സിമന്റ്, മാർബിൾ, ടൈൽ, സ്റ്റീൽ പാത്രങ്ങൾ, ആയിരം രൂപയ്ക്ക് മേൽ വിലയുള്ള തുണികൾ, പെർഫ്യൂം, ഹോട്ടൽ മുറിവാടക, ഫോൺ ബിൽ, റീച്ചാർജ്, ഇൻഷ്വറൻസ്, മിക്സി, വാച്ച്, വാട്ടർ ഹീറ്റർ, എയർ കണ്ടീഷൻ, ശുചിമുറി ഉപകരണങ്ങൾ, സിഗരറ്റ്, പാൻ മസാല ഉൽപ്പന്നങ്ങൾ എന്നിവയ്കൊക്കെ ഒരു ശതമാനം വരെ വില കുറയും.

for global

കൊവിഡിന് മുൻപത്തെ നില കൈവരിക്കാൻ ഇന്ത്യയുടെ വളർച്ച 8-10 ശതമാനം വളർച്ച നേടണം

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ നിലയിലെത്താൻ മികച്ച വളർച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധർ. എട്ട് മുതൽ 10 ശതമാനം വരെയാണ് വളർച്ച നേടേണ്ടത്. റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

dreamz ad

ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയിൽ പോയാലും ഇന്ത്യ മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

webzone

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറയുന്നത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിർന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയിൽ ഇന്ത്യയ്ക്ക് കൊവിഡിന് മുൻപത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.

e bike2

വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രീകൃത പരിശോധനയ്ക്ക് സംവിധാനമായി:വ്യവസായ മന്ത്രി പി. രാജീവ്

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പിന്റെ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ – സിസ് തയ്യാറായതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ. ഐ. സി തയ്യാറാക്കിയ പോർട്ടൽ മുഖേനയാണ് കേന്ദ്രീകൃത പരിശോധനാ സംവിധാനം പ്രവർത്തിക്കുക. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജൂലൈ 30) ഓൺലൈനിൽ നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

dreamz ad

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, തൊഴിൽ, ലീഗൽ മെട്രോളജി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പരിശോധന കേന്ദ്രീകൃതമായി നടത്താനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ അഗ്നിരക്ഷാ സേന, ഭൂഗർഭ ജല അതോറിറ്റി, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളെയും കെ – സിസിന്റെ ഭാഗമാക്കും. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള പരിശോധന, പതിവു പരിശോധന, പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന എന്നിവയാണ് കെ – സിസിലൂടെ നടത്തുക. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനയ്ക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും നടത്തുക.

afp ad hz

പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരെ പോർട്ടൽ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ പരിശോധകൻ തുടർച്ചതായി രണ്ട് പരിശോധനകൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. എസ്. എം. എസ്, ഇ മെയിൽ മുഖേന പരിശോധനാ അറിയിപ്പ് സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കും. പരിശോധനാ റിപ്പോർട്ട് കെ – സിസിൽ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കും. പോർട്ടലിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും സംരംഭകനും ലോഗിൻ ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

hill monk ad

പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുള്ള പരിശോധനകൾക്കായി സംരംഭകർക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. ഒരു സ്ഥാപനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ ലഭിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനയുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പരിശോധനാ റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വ്യവസായ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വിഫ്റ്റിന് വില കൂട്ടി മാരുതി

ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് വില കൂട്ടി മാരുതി സുസുക്കി. 15,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വിഫ്റ്റ് വേരിയന്റിനൊപ്പം മുഴുവൻ സി‌എൻ‌ജി മോഡലുകളുടെയും വില കമ്പനി കൂട്ടി. വില വർദ്ധനവ് ഓരോ വേരിയന്റിനും വ്യത്യസ്‍തമാണ്.

siji

മിക്ക സ്വിഫ്റ്റ് വേരിയന്റുകൾക്കും 15,000 രൂപ വരെ വർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. Vxi, Vxi AMT, Zxi, Zxi AMT, Zxi Plus, Zxi Plus AMT, Zxi Plus ഡ്യുവൽ ടോൺ എന്നിവയാണ് 15000 രൂപ വരെ വില വർദ്ധിപ്പിച്ചിരിക്കുന്ന വേരിയന്റുകൾ. അതേസമയം, Lxi വേരിയന്റിന്റെ വില 8,000 രൂപയും Zxi Plus AMT ഡ്യുവൽ-ടോൺ വേരിയന്റിന്റെ വില 1000 രൂപയും മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

for global 1

നിർമ്മാണ ചെലവുകൾ വർദ്ധിച്ചതിനാലാണ് കാറുകളുടെ വില വർധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നിലവിലെ വില 8.1 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. 2021 ജൂണിൽ മാരുതി സുസുക്കി 1.65 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചിരുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിനുശേഷം നഷ്‍ടപ്പെട്ട വിൽപ്പന വീണ്ടെടുക്കാൻ വാഹന വിപണി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഐടി ചട്ടപ്രകാരം നടത്തിയ നിയമനങ്ങളെ ചോദ്യം ചെയ്യുന്ന ഡൽഹി ഹൈക്കോടതി ട്വിറ്ററിനെ ചോദ്യം ചെയ്യുന്നു.

എന്തുകൊണ്ടാണ് ഇതുവരെ നോഡൽ കോൺടാക്റ്റ് ഓഫീസറെ നിയമിക്കാത്തതെന്ന് വിശദീകരിക്കാനും നിയമനം നടത്താൻ ഉദ്ദേശിക്കുന്ന സമയം നൽകാനും കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
മൈക്രോ ബ്ലോഗിംഗ് സൈറ്റ് ഐടി നിയമങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലം ദില്ലി ഹൈക്കോടതി ബുധനാഴ്ച നിരസിച്ചു. വ്യക്തമാക്കിയ വ്യക്തിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചു. ചീഫ് കംപ്ലയിൻസ് ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നീ നിലകളിൽ നിയമിക്കപ്പെട്ടു.

eldho

എന്തുകൊണ്ടാണ് ഇതുവരെ നോഡൽ കോൺടാക്റ്റ് ഓഫീസറെ നിയമിക്കാത്തതെന്ന് വിശദീകരിക്കാനും നിയമനം നടത്താൻ ഉദ്ദേശിക്കുന്ന സമയം നൽകാനും കോടതി ട്വിറ്ററോട് ആവശ്യപ്പെട്ടു. “2021 ജൂലൈ 8 ലെ ഉത്തരവിന് അനുസൃതമായി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെങ്കിലും, നിയമങ്ങൾ പാലിക്കാത്തതിന്റെ വ്യക്തതയാണ് ഇത് കാണിക്കുന്നത്,” ജസ്റ്റിസ് രേഖ പല്ലി പറഞ്ഞു.
നിയമങ്ങൾ പാലിക്കുന്നുവെന്ന് കാണിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ജൂലൈ 8 ന് കോടതി ട്വിറ്ററിന് സമയം നൽകിയിരുന്നു. ഇന്ത്യയിലെ ഒരു ജീവനക്കാരനെ ചീഫ് കംപ്ലയിൻസ് ഓഫീസറായും റെസിഡന്റ് ഗ്രീവൻസ് ഓഫീസറായും “ഒരു മൂന്നാം കക്ഷി കരാറുകാരൻ വഴി നിരന്തരമായ തൊഴിലാളിയായി” നിയമിച്ചതായി മൈക്രോ ബ്ലോഗിംഗ് സൈറ്റ് കോടതിയെ അറിയിച്ചു.

pappaya1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) വെര്‍ച്വല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ വകുപ്പുകളുടെ സേവന ദാതാക്കളാക്കി മാറ്റുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) വെര്‍ച്വല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് രണ്ട് മുതല്‍ നാല് വരെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാല.

dreams 1

ആദ്യ സെഷന്‍ ജൂലൈ 29 വ്യാഴാഴ്ച നടക്കും. സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് നയം, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതില്‍ വകുപ്പുകളുടെ പങ്ക്, പര്‍ച്ചേയ്സ് ഓപ്ഷനുകളും രീതികളും, കെഎസ്‍യുഎമ്മിന്‍റെ പങ്ക് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ശില്‍പശാല.  

hill monk ad

സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയ്ക്ക് ചെറിയ ടെന്‍ഡര്‍ നടപടികളിലൂടെ ഐടി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.  കെഎസ്‍യുഎമ്മിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് മാത്രമായിരിക്കും സംഭരണം.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുറഞ്ഞ പലിശനിരക്ക്, നിക്ഷേപകരുടെ പലിശ വർദ്ധിപ്പിക്കുന്നതിന് പിന്നിലെ ധാരാളം പണലഭ്യത

സെബി ചീഫ്
ത്യാഗിയുടെ അഭിപ്രായത്തിൽ, അവയുടെ സ്വഭാവമനുസരിച്ച്, വിപണികൾ മുന്നോട്ട് നോക്കുന്നതാണെന്നും ഇപ്പോഴത്തെ നിക്ഷേപങ്ങൾ ഭാവിയിലെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുന്നുവെന്നും അംഗീകരിക്കേണ്ടതുണ്ട്.
കുറഞ്ഞ പലിശനിരക്കും മതിയായ പണലഭ്യതയും നിക്ഷേപകരുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിന് പ്രധാന ഘടകങ്ങളാണെന്നും ദ്രവ്യത കർശനമാക്കുകയോ പലിശനിരക്ക് കൂട്ടുകയോ ചെയ്യുന്നത് വിപണിയെ ബാധിക്കുമെന്ന് സെബി ചെയർമാൻ അജയ് ത്യാഗി പറഞ്ഞു.

koottan villa

ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപകരുടെ താൽപര്യം ഉയരുന്നതിന് കുറഞ്ഞ പലിശ നിരക്കും മതിയായ ദ്രവ്യത ലഭ്യതയും അല്ല; അവ പ്രധാന ഘടകങ്ങളാണെന്നും ദ്രവ്യത കർശനമാക്കുകയോ പലിശനിരക്ക് കൂട്ടുകയോ ചെയ്യുന്നത് വിപണിയെ ബാധിക്കുമെന്ന് ആർക്കും നിഷേധിക്കാനാവില്ല, ”സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി എൻ‌ഐ‌എസ്‌എം മൂലധന വിപണി സമ്മേളനത്തിൽ പറഞ്ഞു.

e bike2

ത്യാഗിയുടെ അഭിപ്രായത്തിൽ, അവയുടെ സ്വഭാവമനുസരിച്ച്, വിപണികൾ മുന്നോട്ട് നോക്കുന്നതാണെന്നും ഇപ്പോഴത്തെ നിക്ഷേപങ്ങൾ ഭാവിയിലെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുന്നുവെന്നും അംഗീകരിക്കേണ്ടതുണ്ട്. “ഇതിനൊപ്പം, ആവശ്യമായ റെഗുലേറ്ററി മാറ്റങ്ങൾ വരുത്തുന്നതിനും നടപടിക്രമങ്ങൾ യുക്തിസഹമാക്കുന്നതിനും വിപണിയിൽ വിശ്വാസം നിലനിർത്തുന്നതിനുമായി ബന്ധപ്പെട്ടവരുമായി നിരന്തരമായ സംഭാഷണം നടത്തുന്നതിന് റെഗുലേറ്ററുടെ ശ്രമം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ashli

മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം തുടക്കത്തിൽ 41 ദശലക്ഷത്തിൽ നിന്ന് അവസാനത്തോടെ 55 ദശലക്ഷമായി ഉയർന്നു – ത്യാഗി പറഞ്ഞു – 34.7 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിമാസം 0.42 ദശലക്ഷത്തിൽ നിന്ന് ശരാശരി 1.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ ഈ സാമ്പത്തിക വർഷം 21 ൽ തുറന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഈ പ്രവണത കൂടുതൽ വർദ്ധിച്ചു – 2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതിമാസം ശരാശരി 2.45 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

for global

“ശക്തമായ വളർച്ചയ്‌ക്കൊപ്പം, നിരവധി പുതിയ യുഗ ടെക് കമ്പനികൾ ആഭ്യന്തരമായി ലിസ്റ്റുചെയ്യാൻ താൽപ്പര്യപ്പെടുന്ന ഞങ്ങളുടെ വിപണികൾ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഏതൊരു വിദേശ വിപണിയേയും പോലെ ആകർഷകമായ ഫണ്ട് സമാഹരണ നിർദ്ദേശം ഞങ്ങളുടെ വിപണികൾ വാഗ്ദാനം ചെയ്യുന്നു, ”ത്യാഗി പറഞ്ഞു. സമീപകാലത്തെ ഫയലിംഗുകളും പൊതു ഓഫറുകളും പുതിയ യുഗ ടെക് കമ്പനികളുടെ ബിസിനസ്സ് മോഡൽ സ്വീകരിക്കുന്നതിനുള്ള മാർക്കറ്റിന്റെ പക്വതയെ പ്രതിഫലിപ്പിക്കുന്നു, അവ ലാഭത്തിന്റെ പരമ്പരാഗത അളവുകളിലൂടെ മൂല്യനിർണ്ണയത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

sap 24

അത്തരം കമ്പനികളുടെ വിജയകരമായ ഐ‌പി‌ഒകൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ഫണ്ട് ആകർഷിക്കാൻ സാധ്യതയുണ്ടെന്നും ഇത് സംരംഭകരുടെയും നിക്ഷേപകരുടെയും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

afp ad hz

ജെസ്റ്റ് ഡയലിനെ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

1994 ല്‍ മുംബൈ ആസ്ഥാനമാക്കി ആരംഭിച്ച ജെസ്റ്റ് ഡയല്‍ വിവിധ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ ലഭ്യമാക്കുന്ന സേവനമാണ്. അതേ സമയം അടുത്തിടെ ജെഡി മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഇ-കോമേഴ്സ് സേവനങ്ങളും ഇവര്‍ ആരംഭിച്ചിരുന്നു.  

ജസ്റ്റ് ഡയലിന്‍റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് വാങ്ങുന്നത് 5,719 കോടിയുടെ ഇടപാടിലൂടെയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്‍റ് വഴി 25.35 ശതമാനം, ഓപ്പണ്‍ ഓഫര്‍ വഴി 26 ശതമാനം, പ്രമോട്ടര്‍മാരില്‍ നിന്ന് സെക്കന്‍ററി പര്‍ച്ചേസ് 15.62 ശതമാനം ഇങ്ങനെയാണ് റിലയന്‍സ് ജസ്റ്റ് ഡയലില്‍ വാങ്ങുന്ന ഓഹരികളുടെ കണക്ക്. മൊത്തത്തില്‍ റിലയന്‍സിന്‍റെ കീഴിലെ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡ് ജസ്റ്റ് ഡയലിന്‍റെ 66.95 ശതമാനം ഓഹരി സ്വന്തമാക്കും.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights