2025 ലെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ തീയതിയും സമയവും.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ പൊതു പരീക്ഷകൾ 03/03/2025 മുതൽ 26/03/2025 വരെയും. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾ 06/03/2025 വരെ 29/03/2025 വരെയും. ഒന്നാം വർഷ ഹയർ സെക്കൻററി പരീക്ഷകളും നടത്താൻ പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും 01/11/2024 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉച്ചക്കുശേഷമാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകളും രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം മുതൽ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കൊപ്പം നടത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷകൾ നടത്താൻ ആകെ 18 ദിവസങ്ങൾ വേണ്ടി വരും.

മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും ഉള്ളതിനാൽ എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകൾ എഴുതുന്ന 9-ാം ക്ലാസ് വരെയുള്ള ചെറിയ കട്ടികൾക്കും പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനാലാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്.

ഉച്ചക്ക് 1.30 ന് പരീക്ഷ ആരംഭിച്ച് 4.15 ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയർ സെക്കന്ററി പരീക്ഷകൾ 2 മണിക്കാരംഭിച്ച് 4.45 ന് അവസാനിക്കുന്നതാണ്.

പൊതു പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തുന്നതിനാൽ പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലോട്ട് മാറ്റുന്നത് മാർച്ചിൽ പരീക്ഷ അവസാനിക്കാത്ത സാഹചര്യം സംജാതമാകുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം നിലവിൽ പരിഗണിക്കാൻ നിർവ്വാഹമില്ല എന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി അറിയിച്ചു.

ഹയർ സെക്കന്ററി പരീക്ഷ നടത്തുന്നത് 26000 ത്തോളം അധ്യാപകരെയും നാലര ലക്ഷത്തോളം വിദ്യാർത്ഥികളെയുമാണ് ബാധിക്കുന്നതെങ്കിൽ എസ് എസ് എൽ സി, സ്കൂൾ പരീക്ഷകൾ നടത്തുന്നതിന് മുപ്പത്തിയാറ് ലക്ഷത്തോളം വിദ്യാർത്ഥികളെയും ഒന്നരലക്ഷത്തോളം അധ്യാപകരെയുമാണ് ബാധിക്കുന്നത്.

സ്കൂൾ വാർഷിക പരീക്ഷകൾ ഈമാസം 24ന്​ തുടങ്ങും.

ഈ വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച് ആറ്, 20, 25 തീയതികളിൽ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളിൽ (അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ) ഫെബ്രുവരി 27, 28, മാർച്ച് ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകൾ. ഇതേ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ഫെബ്രുവരി 28, മാർച്ച് ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളിൽ മാർച്ച് 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എൽ.പി ക്ലാസുകളിൽ മാർച്ച് 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ.

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു.

പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്സുകളും താമസിയാതെ നിലവിൽവരും. ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.

friends catering

രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയുടെ കുറവ്.

രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (Unified district information system for education plus UDISE+) ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് വിദ്യാലയങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ യുഡൈസ് പ്ലസ് റിപ്പോര്‍ട്ടുകളിലാണ് കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയിലധികം ഇടിവ് കാണിക്കുന്നത്. 201819 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ശരാശരി എന്റോള്‍മെന്റ് കണക്കിലാണ് ഈ ഇടിവ്.

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു സമഗ്ര വിവരശേഖരണമാണ് യുഡൈസ് പ്ലസ്.

2022-23 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 25.17 കോടി ആയിരുന്നു. 202324 വര്‍ഷത്തില്‍ അത് 24.80 കോടിയായി കുറഞ്ഞു. ഒരു വര്‍ഷത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇതില്‍ 16 ലക്ഷം പെണ്‍കുട്ടികളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ എണ്ണം 21 ലക്ഷം കുറഞ്ഞു.

യുഡൈസ് വിവര ശേഖരണത്തില്‍ ലഭ്യമായ രാജ്യത്തെ ആകെ വിദ്യാര്‍ഥികളില്‍ 26.9 ശതമാനം വിദ്യാര്‍ഥികള്‍ പൊതു വിഭാഗത്തില്‍ നിന്നും , 18 ശതമാനം പട്ടികജാതിയിലും , 9.9 ശതമാനം പട്ടികവര്‍ഗത്തിലും, 45.2 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലും നിന്നുള്ളവരാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളില്‍ 79.6 ശതമാനം മുസ് ലിംങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്‌സികളുമാണ്.

മുന്‍ വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ എന്റോള്‍മെന്റ് 26 കോടിക്ക് മുകളിലായിരുന്നെങ്കില്‍ 202324ല്‍ ഇത് 24.8 കോടിയായി കുത്തനെ കുറഞ്ഞു. എന്റോള്‍മെന്റില്‍ ബിഹാറില്‍ 35.65 ലക്ഷത്തിന്റെ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.യു.പിയില്‍ 28.26 ലക്ഷത്തിന്റെ ഇടിവുണ്ടായി. എന്നാല്‍ കേരളത്തില്‍ നില മെച്ചപ്പെട്ടതാണ്. കേരളത്തില്‍ 24.8 ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം എന്റോള്‍ ചെയ്തത്. പ്രാഥമിക വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ കണക്ക് മുന്‍ വര്‍ഷത്തെ 0.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ മുന്‍വര്‍ഷത്തെ സ്ഥിതി നിലനിറുത്തി. സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.3 ശതമാനം വര്‍ധനവുണ്ടായി.

പഠിച്ചാൽ കൊത്തിക്കൊണ്ടു പോകും, കയ്യിൽ കിട്ടും മിനിമം 10 ലക്ഷം; ഒരു കൈ നോക്കുന്നോ?

പ്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിന്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒന്നാം തീയതിയല്ലേ, എന്തെങ്കിലും പുതുതായി പഠിച്ചു തുടങ്ങാമെന്നാണു ചിന്തയെങ്കിൽ ഇതാണ് പറ്റിയ സമയം. ഐടി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന ‘െമഷീൻ ലേണിങ് യൂസിങ് പൈത്തൺ’ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം.

ജനുവരി 2 മുതൽ ഫെബ്രുവരി 12 വരെ വൈകിട്ട് ഏഴു മുതൽ ഒൻപത് വരെയാണ് ഒാൺലൈൻ ക്ലാസ്. എെഎ, മെഷീൻ ലേണിങ് ട്രെയിനിങ് രംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുളള സുജിത എസ്.കുറുപ്പാണ് ക്ലാസുകൾ നയിക്കുന്നത്. മുപ്പത് ദിവസം അറുപത് മണിക്കൂർ ദൈർഘ്യമുള്ള  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക.

സൈനിക് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ജനുവരി 13 വരെ; 6,9 ക്ലാസുകളില്‍ അഡ്മിഷന്‍ നേടാം.

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷിക്കാം. 6,9 ക്ലാസുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. 

കേരളത്തില്‍ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയിലായി ആറാം ക്ലാസിന് 80 വീതം ഒഴിവുകളുണ്ട്. കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുണ്ട്. 

പ്രായപരിധി

ആറാം ക്ലാസ്: 2025 മാര്‍ച്ച് 31ന് 10നും 12നും ഇടയില്‍. (01.04.2013നും 31.03.2015നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഒന്‍പതാം ക്ലാസ്: 2025 മാര്‍ച്ച് 31ന്  13നും 15നും ഇടയില്‍. (01.04.2010നും 31.03.2012നും ഇടയില്‍ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം നടക്കുക. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയാണ് നടക്കുക.

അപേക്ഷ

വിദ്യാര്‍ഥികള്‍ക്ക് ജനുവരി 13 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാനാവും. ജനുവരി 19ന് പ്രവേശന പരീക്ഷ നടക്കും. 

വിശദവിവരങ്ങള്‍ക്ക്: www.sainikschooltvm.nic.in,

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അപേക്ഷ ക്ഷണിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്.

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.

Aviator Demo Game – Play the Thrilling Crash-Style Game Risk-Free in India

What Is Aviator and Why Is It Popular in India? Aviator is a fast-paced, crash-style online…

ഈസിയായി പാസാവാമെന്ന് ഇനി ആരും വിചാരിക്കണ്ട ;സ്‌കൂളുകളിലെ പരീക്ഷാ രീതി മാറുന്നു.

സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി പപൊളിച്ചു പണിയാൻ വിദ്യാഭ്യാസ വകുപ്പ്. ഹൈസ്‌കൂൾ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ് സി ഇ ആർ ടി റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു കൈമാറും. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാനാണ് സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാൻ അധികൃതർ ഒരുങ്ങുന്നത്.

ചോദ്യപേപ്പർ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ലളിതമായത് , ഇടത്തരം , ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേർതിരിക്കാനാണ് പദ്ധതി. എഴുത്ത് പരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് കിട്ടിയാൽ മാത്രമേ പാസാക്കുകയുള്ളൂ. ഈ വർഷം തന്നെ എട്ടാം ക്ലാസിൽ പദ്ധതി നടപ്പിലാക്കും.

അടുത്ത വർഷമായിരിക്കും ഒമ്പതിനും പത്തിനും ഈ രീതി ആക്കുക. നിരന്തര മൂല്യനിർണയത്തിൽ 20 മാർക്ക് ലഭിച്ചാലും എഴുത്ത് പരീക്ഷയിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും. പഠിച്ചവിഷയത്തിൽ അവഗാഹമുള്ളവർക്കുമാത്രം എഴുതാവുന്നവിധത്തിൽ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ത്തിലായിരിക്കും . സാമാന്യജ്ഞാനമുള്ളവർക്ക് എഴുതാവുന്നരീതിയിൽ 30 ശതമാനം ലളിതമായിരിക്കും . ബാക്കിയുള്ളവ ‘ഇടത്തര’വും.

പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി.

എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും.പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളിൽ പോലും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4-5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങൾ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.

Verified by MonsterInsights