ക്രിസ്മസ് അവധിയും ചതിച്ചു! ഒമ്പത് ദിവസം മാത്രം.

ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച് കിട്ടാത്തതിൻ്റെ വിഷമത്തിൽ ആയിരുന്നു വിദ്യാർഥികൾ എന്നാൽ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ അവിടെയും നിരാശ തന്നെ, ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒമ്പത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണ ഓണത്തിനും ഒമ്പത് ദിവസം മാത്രമാണ് അവധി നൽകിയത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകൾ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിന് ഡിസംബർ 11 മുതൽ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ നടക്കുന്നത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. മേൽപ്പറഞ്ഞ പരീക്ഷാ ദിവസങ്ങളിൽ സർക്കാർ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.

friends travels

നാവികസേന: 10, +2 (ബി.ടെക്.) കേഡറ്റ് എൻട്രി,പരിശീലനം ഏഴിമല നേവൽ അക്കാദമിയിൽ.

“പ്ലസ്ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നാവികസേനയിൽ ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം. 2025 ജൂലായിൽ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 

കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോൾ ചെയ്യപ്പെടും. ബി.ടെക്. ബിരുദം ജവാഹർലാൽ നെഹ്റു സർവകലാശാല നൽകും.

പഠനവും പരിശീലനവും സൗജന്യം. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. പരമാവധി ഏഴ് ഒഴിവുകളിലേക്ക് പെൺകുട്ടികളെ തിരഞ്ഞെടുക്കും. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

യോഗ്യത

2006 ജനുവരി രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരാകണം. അംഗീകൃതബോർഡിൽനിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയങ്ങൾക്കും കൂടി 70 ശതമാനം മാർക്കു മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2024-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം. മെഡിക്കൽ സ്റ്റാൻഡാർഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വെബ് സൈറ്റിൽ ലഭിക്കും. മെഡിക്കൽ നിലവാരത്തിൽ ആർക്കും ഇളവ് ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ്

ജെ.ഇ.ഇ. മെയിൻ 2024 പേപ്പർ 1 കോമൺ റാങ്ക് ലിസ്റ്റിലെ (സി.ആർ.എൽ.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇൻറർവ്യൂവിന് ഷോർട്ലിസ്റ്റ് ചെയ്യുന്നത്. എസ്.എസ്.ബി. ഇന്റർവ്യൂ 2025 മാർച്ച് മുതൽ ബെംഗളൂർ/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നിൽ പ്രതീക്ഷിക്കാം. സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബി.-യിൽ വിലയിരുത്തപ്പെടും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാംഘട്ടത്തിൽ. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസംമുതൽ അഞ്ചുദിവസംവരെ നീണ്ടുനിൽക്കാവുന്ന മെഡിക്കൽ പരിശോധനയുമുണ്ടാകും.

ആദ്യനിയമനം സബ് ലഫ്റ്റനന്റ് റാങ്കിൽ

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ടെക്. ബിരുദം ലഭിക്കും. ഒപ്പം, കമ്മിഷൻഡ് റാങ്കോടെ നേവിയിൽ നിയമനവും ലഭിക്കും. ആദ്യനിയമനം സബ് ലഫ്റ്റനൻറ് റാങ്കിൽ. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ, 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.

പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയൽ എന്നിവ ഉൾപ്പെടെ) പൂർണമായും ഇന്ത്യൻ നേവി വഹിക്കും. അനുവദനീയമായ ക്ലോത്തിങ്, മെസ്സിങ് എന്നിവയും കേസറ്റുകൾക്ക് ലഭിക്കും.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.joinindiannavy.gov.in കാണുക. അവസാനതീയതി: ഡിസംബർ 20.

.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വിദ്യാർഥിയാണോ? ഇൻഡിഗോ വിമാനത്തിൽ കിട്ടും ഈ ഇളവുകൾ.

വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൽ 6 ശതമാനം വരെ കിഴിവ് ലഭിക്കും

∙അധിക 10 കിലോ ലഗേജ് വിദ്യാർത്ഥികൾക്ക്  കൊണ്ടുപോകാം.

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഓഫർ 

ചെക്ക്-ഇൻ സമയത്ത്  സ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐഡി പോലുള്ള  വിദ്യാർത്ഥി തിരിച്ചറിയൽ രേഖ  സമർപ്പിക്കണം. ഐഡി ഹാജരാക്കിയില്ലെങ്കിൽ ഓഫ്ഫർ നിരക്കിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല .

ബുക്ക് ചെയ്ത ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും നേരിട്ട് ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു.

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.കെ.മാണിക്യരാജ് അറിയിച്ചു. വരുംവർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം.

40 മാർക്കാണ് പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ളത്. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാ സമയത്ത് വിദ്യാർഥി റജിസ്റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ തന്നെ ചോദ്യങ്ങൾ  ലഭ്യമാകും. ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറായിരിക്കും.

എന്നാൽ ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. ചോദ്യങ്ങളുടെ എണ്ണവും 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ്. ചോദ്യപ്പേപ്പർ ഓൺലൈനായി ലഭ്യമാക്കുന്നത് പരീക്ഷ പൂർണമായി നിഷ്പക്ഷവും കുറ്റമറ്റതുമാക്കാൻ സഹായിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായോഗികത ഉറപ്പാക്കാതെ ധൃതിപിടിച്ച് പുതിയ രീതി നടപ്പാക്കരുതെന്ന് അധ്യാപക സംഘടനയായ എൻടിയു വകുപ്പുമന്ത്രിക്കു നിവേദനം നൽകി. പരീക്ഷാ ചുമതല വഹിക്കുന്ന കണക്ക് അധ്യാപകർക്ക് പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും എൻടിയു പ്രസിഡന്റ് പി.എസ്.ഗോപകുമാർ ചൂണ്ടിക്കാട്ടി.

അധ്യാപകരാവാന്‍ ഇനി നാലുവര്‍ഷബിരുദം; പൊതുപ്രവേശന പരീക്ഷ പാസാവണം.

സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസ കോഴ്സുകൾ നാലുവർഷബിരുദത്തിലേക്ക് മാറുന്നു. ദേശീയ വിദ്യാഭ്യാസനയം-2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ‘സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി’ (ഐ.ടി.ഇ.പി.) എന്നുപേരിട്ട പുതിയ കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങണമെന്നാണ് നിർദേശം. കോഴ്സിനു ചേരാൻ പൊതുപ്രവേശന പരീക്ഷ പാസാവണം.

12-ാം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ഇതിനുപുറമേ, ദേശീയ പൊതുപ്രവേശന പരീക്ഷയോ സംസ്ഥാനങ്ങളിലോ സർവകലാശാലകളിലോ ഏർപ്പെടുത്തിയിട്ടുള്ള പൊതുപ്രവേശന പരീക്ഷകളോ പാസാവണമെന്നാണ് നിബന്ധന.

അധ്യാപകവിദ്യാഭ്യാസത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ലെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥ. അധ്യാപകരാവാനുള്ള യോഗ്യത 2030 മുതൽ ഐ.ടി.ഇ.പി.യാക്കുമെന്ന് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ബി.എഡ്., ഡി.എൽ.എഡ്. കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിന് പകരം അവയെ മറ്റുകോഴ്സുകളും പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ.

നന്നായി പഠിച്ചാൽ ഇനി 3 വർഷ ബിരുദ കോഴ്സ് രണ്ടാംവർഷം തീർക്കാം.

3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.

പരമ്പരാഗതമായ 3 വർഷ കോഴ്സും പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള 4 വർഷ കോഴ്സുമാണു നിലവിൽ ബിരുദപഠനത്തിനുള്ളത്. മൾട്ടിപ്പിൾ എൻട്രി – എക്സിറ്റ് സംവിധാനത്തിന്റെ ഭാഗമായി കോഴ്സുകൾ ഇടയ്ക്കു നിർത്താനും മടങ്ങിയെത്തി പൂർത്തിയാക്കാനും അവസരമുണ്ട്. ബിരുദ കോഴ്സ് പൂർത്തിയാക്കാൻ അധികമായി 2 വർഷം സാധസാധാരണ അനുവദിക്കാറുണ്ടെങ്കിലും കാലയളവിനു മുൻപു പൂർത്തിയാക്കാൻ നിലവിൽ അനുവാദമില്ല. ഇതിനാണു മാറ്റംവരിക.ആവശ്യമായ ക്രെഡിറ്റ് കോഴ്സ് സമയത്തിനു മുൻപു പൂർത്തിയാക്കിയാൽ ബിരുദം നൽകുന്ന സംവിധാനം വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുകയാണു ലക്ഷ്യം.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ ഒന്ന്/രണ്ട് വര്‍ഷത്തെ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. 

യോഗ്യത

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ ക്രിസ്ത്യന്‍ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്

ആനുകൂല്യം

ഒരു വര്‍ഷത്തെ / രണ്ടു വര്‍ഷത്തെ കോഴ്‌സിന് പ്രതിവര്‍ഷം 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക നല്കുന്നത്. രണ്ടാം വര്‍ഷക്കാര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളെയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. 


ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 


അപേക്ഷ 


www.minontiywelfare.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712300524, 2302090″

ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ.

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഡിസംബറിൽ നടക്കുന്ന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന സമയം ഡിസംബർ 10 വരെയാണ്.  ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷയുടെ തീയതി. ഓരോ വിഷയങ്ങളിൽ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയായ നെറ്റ് ലഭിക്കാനുമുള്ള പരീക്ഷയാണ് യുജിസി നെറ്റ്. പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയായി കൂടി ഇനി മുതൽ യുജിസി നെറ്റ് പരീക്ഷയെ പരിഗണിക്കും.

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു: 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യം.

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ 2025 ഫെബ്രുവരി 15-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. ആദ്യമായാണ് പരീക്ഷയ്‌ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്.

പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 1-ാം തീയതിയും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.

പഠിതാക്കളെ ഇതിലേ ഇതിലേ..; ISRO-യുടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്; വേഗം അപേക്ഷിച്ചോളൂ.

വിദ്യാർത്ഥികൾക്ക് സൗജന്യ ഏകദിന കോഴ്സ് നൽകാനൊരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഏകദിന കോഴ്സ് നൽകുന്നത്. ഇത് തീർത്തും സൗജന്യമാണ്. ഇ-സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ തുടങ്ങി ആർക്കും കോഴ്സിന് ചേരാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിംഗ് പാരിസ്ഥിതിക ഗവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകാൻ ഇസ്രോ തീരുമാനിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) ഔട്ട്റീച്ച് ഫെസിലിറ്റി വഴി നടത്തുന്ന ഐഎസ്ആർഒയുടെ പ്രോഗ്രാമാണിത്.

സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പഠിപ്പിച്ചുനൽകുക. ഡീപ് ലേഡിംഗിന്റെ പ്രായോഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.

ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ​ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.

Verified by MonsterInsights