Authorised Coaching & Training Institute Welfare Association (ACTIWA)

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ: ടൈം ടേബിൾ പരിഷ്‌കരിച്ചു

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ ടൈംടേബിൾ ബക്രീദിന്റെ പശ്ചാത്തലത്തിൽ പരീഷ്‌കരിച്ചു.
പരീക്ഷകൾ രാവിലെ 10 മുതൽ ഉച്ചക്ക് 12.45 വരെയാണ് നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 ന് ഇംഗ്ലീഷ്, 27 ന് മലയാളം/ ഹിന്ദി/ കന്നഡ, 28 ന് ഹിസ്റ്ററി, ആക്കൗണ്ടൻസി, 29 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 30 ന് പൊളിറ്റിക്കൽ സയൻസ്, 31 ന് ഇക്കണോമിക്‌സ് എന്ന ക്രമത്തിൽ നടക്കും.

pa4

രണ്ടാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 ന് മലയാളം/ഹിന്ദി/ കന്നഡ, 27 ന് ഇംഗ്ലീഷ്, 28 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 29 ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 30 ന് ഇക്കണോമിക്‌സ്, 31 ന് പൊളിറ്റിക്കൽ സയൻസ് എന്ന ക്രമത്തിൽ നടക്കും.

achayan ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പി.എസ്.സി. പരീക്ഷ സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കായി ആറു മാസത്തെ സൗജന്യ പരിശീലനം നൽകും. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.

ജൂലൈ സെഷനിൽ ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷിക്കണം. അപേക്ഷാഫോം നേരിട്ട് എത്തിക്കാൻ കഴിയാത്തവർക്ക് petctvm@gmail.com ലേക്ക് അയയ്ക്കാം. അപേക്ഷഫോം ഓഫീസിൽ ലഭിക്കും

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ശേഷം http://keralapareekshabhavan.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttp://results.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.
 എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ കോളേജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി  ജൂലൈ 14 മുതൽ 17 വരെ സമർപ്പിക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജൂലൈ 19 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

e bike

2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25 നകം സമർപ്പിക്കണം. www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.
വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.
1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ.

ഐസറുകളിലെ 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 4–വർഷ ബിഎസ് പ്രോഗ്രാമിലെയും പ്രവേശനത്തിനും കെവിപിവൈ യോഗ്യത പരിഗണിക്കുന്നുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം.
പക്ഷേ കോടതിവിധി പ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.പ്രീ–പിഎച്ച്ഡി തലം വരെയും ഫെലോഷിപ് കിട്ടാം.
പരമാവധി 5 വർഷം. ബാച്‌ലർ ബിരുദ പഠനത്തിന്റെ ആദ്യത്തെ 3 വർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാ‌ന്റുമുണ്ട്. 

e bike

മാസ്റ്റർ ബിരുദതലത്തിൽ നാലും അഞ്ചും വർഷങ്ങളിൽ ഇവ യഥാക്രമം 7000 രൂപയും 28,000 രൂപയും ആയി ഉയരും.
ഓരോ വർഷവും മികച്ച നിലയിൽ പരീക്ഷ ജയിച്ചാലേ സഹായം തുടർന്നു കിട്ടൂ.
60% എങ്കിലും മാർക്ക്, അഥവാ തുല്യ ഗ്രേഡ് ഓരോ പരീക്ഷയിലും നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് അഥവാ തുല്യ ഗ്രേഡ്.
ആദ്യ വർഷത്തെ സമ്മർ ക്യാംപിലും തുടർന്നുള്ള വർഷങ്ങളിലെ സമ്മർ പ്രോജക്ടുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം.

sap feb 13 2021

എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചറൽ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.

സിലക്‌ഷൻ രീതി

അർഹതയ്ക്കുള്ള മാർക്കു നേടിയവരെ 2021 നവമ്പർ 7ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയ്ക്കു ക്ഷണിക്കും.
കേരളത്തിൽ വയനാടൊഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. പരിശീലനത്തിനു സഹായകമായി കഴിഞ്ഞ 11 വർഷത്തെ ചോദ്യക്കടലാസുകളും ഉത്തരസൂചികകളും സൈറ്റിൽ ലഭ്യമാകും.
മോക് ടെസ്റ്റുകൾ വൈകാതെ സൈറ്റിൽ വരും.
ഗൂഗിൾ ചെയ്യുമ്പോൾ, വ്യാജ സൈറ്റിൽ എത്തിപ്പെടാതെ സൂക്ഷിക്കുക.

അപേക്ഷ ലിങ്ക് July 12 ന് വൈകീട്ട് 5 മണി മുതലേ ഓപ്പനാകുകയുള്ളൂ

insurance ad

പഠന വിഷയങ്ങൾ:
കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റ്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, എക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ്

സ്‌ട്രീം എസ്എ:
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 75% മാർക്കോടെ പത്താം ക്ലാസ് ജയിച്ച്, 2021 – 2022–ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്ത് പതിനൊന്നിൽ ചേർന്നവർക്ക് ശ്രമിക്കാം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി.
2023 – 2024–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചു തുടങ്ങൂ.
12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി.
ഇവർക്ക് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും.

സ്‌ട്രീം എസ്‌എക്‌സ്:
2021 – 2022–ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ;
2023 – 2024–ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാം.
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 75% എങ്കിലും മാർക്കോടെ പത്തു ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി.
12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് .

hill monk ad

സ്‌ട്രീം എസ്ബി:
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ച് 2021 – 2022– വർഷത്തിൽ സയൻസ് ബിരുദത്തിന് ഒന്നാം വർഷ ക്ലാസിൽ ചേർന്നവർക്ക് ശ്രമിക്കാം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി.
ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% എങ്കിലും മാർക്കു വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി.

വിലാസം: The Convener, Kishore Vaigyanik Protsahan Yojana (KVPY), Indian Institute of Science, Bangalore – 560 012
(ഫോൺ : 080 – 22932975; ഇ–മെയിൽ : applications.kvpy@iisc.ac.in).

വിശദ വിവരങ്ങൾക്ക് 12ന് ഓപ്പനാവുന്ന സൈറ്റ് ലിങ്ക് നന്നായി പരിശോധിക്കുക.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം കുട്ടികൾ

ആര്‍ക്കിടെക്ചർ ബിരുദ കോഴ്സിനായി നാളെ നടക്കുന്ന ദേശീയ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ നാളെ നടക്കാനിരിക്കെ ഹാൾ ടിക്കറ്റിന്റെ കാര്യത്തിലും പരീക്ഷ കേന്ദ്രങ്ങളിലെ അവ്യക്തതയിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചർ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. പരീക്ഷയുടെ കാര്യത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് പരീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഹാൾ ടിക്കറ്റ് പോലും  കിട്ടിയിട്ടില്ല. പരീക്ഷാത്തലേന്ന് പോലും പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

e bike

നാറ്റ പരീക്ഷയുടെ സൈറ്റിലുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പ്രതികരണവും ഇല്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചർ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. ഈ വര്‍ഷത്തെ രണ്ടാം സെഷന്‍ പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ പരീക്ഷയായതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരിക്കുന്നത്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുസാറ്റ്: സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പി.എച്ച്.ഡി.,എം.ടെക് പ്രവേശന പരീക്ഷ 22,23 തീയതികളില്‍

സിവിൽ സർവീസ് അക്കാദമി പി.സി.എം ബാച്ച്: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2021-22 അക്കാദമിക വർഷത്തെ പി.സി.എം. ബാച്ചുകളിൽ ജനറൽ കാറ്റഗറി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ജൂലൈ 12ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഓൺലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്  https://kscsa.org.

‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയുൾപ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക സംവിധാനം ഒരുക്കാൻ ‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളിൽ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

sap feb 13 2021

ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.

ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ചു തയ്യാറാക്കിയ എൽ.എം.എസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്റ്റേറ്റ് ഡേറ്റാ സെന്റർ, മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിക്കും.
കാൾ നെറ്റ് എന്ന ശൃംഖല വഴി സർവകലാശാല ലൈബ്രറികളെ പൂർണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. മറ്റ് ലൈബ്രറികളെയും ഈ സംവിധാനത്തിൽ കൊണ്ടുവരും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമടക്കം എല്ലാവർക്കും  ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശിൽപശാലകളിലൂടെ ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളിൽ പദ്ധതി നിർവഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാവും.

hill monk ad

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പരീക്ഷാ വിഭാഗം എന്നിവരുടേയും കോളേജ് പ്രിൻസിപ്പൽമാരുടേയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

friends catering
Verified by MonsterInsights