2024 അവസാനിക്കും മുന്‍പ്‌ നിങ്ങള്‍ ചെയ്‌തിരിക്കേണ്ട കാര്യങ്ങള്‍

നോക്കി നോക്കി ഇരുന്ന്‌ ഒരു വര്‍ഷമങ്ങ്‌ അവസാനിക്കാറായി. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പിനും പുതിയ വര്‍ഷത്തിലേക്കായുള്ള ആസൂത്രണത്തിനുമൊക്കെയുള്ള സമയമാണിത്.

1. 2024നെപ്പറ്റി അവലോകനം

ഒരു നോട്ട്‌ബുക്കും നിങ്ങളുടെ വാര്‍ഷിക പ്ലാനറുമെടുത്ത്‌ ഇരുന്ന്‌ കുറച്ചു നേരം 2024 വര്‍ഷത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം നടത്തുക. എന്തൊക്കെ അനുഭവങ്ങളാണ്‌ ഈ വര്‍ഷം ഉണ്ടായത്‌? എങ്ങനെയാണ്‌ നിങ്ങള്‍ വളര്‍ന്നത്‌? എവിടെയൊക്കെ വിജയിച്ചു, എവിടെയൊക്കെ പരാജയമടഞ്ഞു, എന്തെല്ലാം പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക. ഇവയെല്ലാം നോട്ട്‌ബുക്കില്‍ കുറിച്ചുവയ്‌ക്കുക.

2. 2025ലെ ലക്ഷ്യങ്ങള്‍

നമ്മുടെ ജീവിതം മെച്ചപ്പെടാനായി നമുക്ക്‌ ആദ്യം ശരിയായ ഒരു ദിശ വേണം. എങ്ങോട്ടാണ്‌ വരും വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തെ ആട്ടിത്തെളിച്ച്‌ കൊണ്ടുപോകാന്‍ പോകുന്നതെന്ന്‌ തീരുമാനിക്കാനായി 2025 വര്‍ഷത്തിലേക്കായുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ കുറിച്ചുവയ്‌ക്കുക. അവയെ കൈവരിക്കാവുന്ന ചെറു ലക്ഷ്യങ്ങളായി വിഭജിച്ച്‌ എന്തൊക്കെ ചെയ്യാനാകുമെന്ന്‌ ആസൂത്രണം ചെയ്യുക.

3. ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക

അടുത്ത 10 വര്‍ഷത്തില്‍ നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നു? എവിടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? ആരുടെ കൂടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ ദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു? ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല ആസൂത്രണത്തിന്‌ ഒരു രേഖാചിത്രം വരയ്‌ക്കാന്‍ സഹായിക്കും.

 4. ലക്ഷ്യങ്ങള്‍ക്കൊരു കര്‍മ പദ്ധതി

ഒരു കര്‍മ പദ്ധതിയില്ലാത്ത ലക്ഷ്യങ്ങള്‍ പ്രയോജനരഹിതമാണ്‌. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കണമെന്നതാണ്‌ കര്‍മ പദ്ധതി നിശ്ചയിക്കുന്നത്‌. അതിനുവേണ്ടി താണ്ടേണ്ടിവരുന്ന പടികള്‍, ബന്ധപ്പെടേണ്ടിവരുന്ന വ്യക്തികള്‍, ഓരോ പടിക്കുമുള്ള ഡെഡ്‌ലൈനുകള്‍, ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള വിഭവങ്ങള്‍, മുന്നില്‍ വരാവുന്ന തടസ്സങ്ങള്‍, പ്രതീക്ഷിത ഫലങ്ങള്‍ എന്നിവയെല്ലാം ഈ കര്‍മ പദ്ധതിയില്‍ അടങ്ങിയിരിക്കണം.

5. നേട്ടങ്ങള്‍ ആഘോഷിക്കുക

ഇനി എത്ര ചെറുതായാലും ഈ വര്‍ഷത്തെ നിങ്ങളുടെ നേട്ടങ്ങളെ ആഘോഷിക്കാന്‍ മറക്കരുത്‌. ഈ വര്‍ഷം ചെയ്‌ത കാര്യങ്ങള്‍ക്ക്‌ സ്വയം അഭിനന്ദിച്ചുകൊണ്ടു മാത്രമേ അടുത്ത വര്‍ഷത്തിലേക്ക്‌ കാലെടുത്തു വയ്‌ക്കാവൂ.

6. നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടൂ

എനിക്ക്‌ ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും ആയില്ല എന്നിങ്ങനെയുള്ള പതംപറച്ചിലുകള്‍ക്കു പകരം, ഈ വര്‍ഷം നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ക്കും നിങ്ങള്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന്‌ പുനര്‍വിചിന്തനം നടത്തുക. നല്ല ആരോഗ്യം, അടുത്ത സുഹൃത്തുക്കള്‍, നല്ലൊരു പങ്കാളി, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ ഈ ലോകത്തോടു കൃതാര്‍ഥനായിരിക്കുന്ന 15 കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ചു വയ്‌ക്കുക.

7. ഫോണിലെ ഫോട്ടോകള്‍ ക്രമീകരിക്കുക


ഫോണില്‍ ആ വര്‍ഷം എടുത്തു കൂട്ടിയ ആയിരക്കണക്കിനു ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം നടത്തി അവയെ ക്രമീകരിക്കാനും ഈ വര്‍ഷം തീരുന്നതിനു മുന്‍പ്‌ സമയം കണ്ടെത്തുക. ആവശ്യമില്ലാത്തവ ഡിലീറ്റ്‌ ചെയ്യാനും, പ്രധാനപ്പെട്ടവ സൂക്ഷിച്ചു വയ്‌ക്കാനും മികച്ച നിമിഷങ്ങള്‍ ചേര്‍ത്തൊരു ഫോട്ടോ ആല്‍ബം നിര്‍മിക്കാനുമൊക്കെ കുറച്ചു സമയം കണ്ടെത്തുക. ഈ വര്‍ഷം നിങ്ങള്‍ക്കു സമ്മാനിച്ച മികച്ച നിമിഷങ്ങളെയും ഇത്‌ ഓര്‍മപ്പെടുത്തും.

 

8. പ്രിയപ്പെട്ടവരോട്‌ മിണ്ടാം

ഫോണിലെ കോണ്‍ടാക്ട്‌ ലിസ്‌റ്റിലൂടെ വീണ്ടുമൊന്ന്‌ സ്‌ക്രോള്‍ ചെയ്‌തു നോക്കൂ. ഒരു കാലത്ത്‌ അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നിട്ടും കുറേ കാലമായി നിങ്ങള്‍ സംസാരിക്കാതിരിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ അതില്‍ കാണില്ലേ. അവരെയെല്ലാം വീണ്ടും ഓര്‍ക്കാനും വിളിക്കാനും അതും പറ്റിയില്ലേല്‍ അവരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നു പറഞ്ഞ്‌ ഒരു സന്ദേശം അയയ്ക്കാനും 2024ന്റെ ഈ അവസാന ദിനങ്ങള്‍ വിനിയോഗിക്കുക.

friends travels

പുതിയ വസ്ത്രങ്ങൾ കഴുകാതെയാണോ  ധരിക്കുന്നത്; എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. ദിവസവും നിരവധി വ്യത്യസ്ത വസ്ത്രങ്ങളാണ് വിപണിയിൽ ഇറങ്ങുന്നത്. പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ നാം വാങ്ങാറുണ്ട്. എന്നാൽ പലരുടെയും മനസിലുള്ള ഒരു പ്രധാന സംശയമാണ് പുതിയ വസ്ത്രം ധരിക്കുമ്പോൾ കഴുകണോ വേണ്ടയോയെന്നത്.

ചിലർ പുതിയ വസ്ത്രം കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്. ചിലർ കഴുകാതെ തന്നെ ഉപയോഗിക്കും. ശരിക്കും ഇതിൽ ഏത് രീതിയിലാണ് തുണികൾ ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ഇതിൽ വിദഗ്ധരുടെ അഭിപ്രായം അറിയേണ്ടത് പ്രധാനമാണ്. ഈ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കാം.

പുതിയ വസ്ത്രങ്ങൾ വൃത്തിയായ തോന്നിയാലും പരിശോധനയിൽ അങ്ങനെയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഓൺലെെനിൽ നിന്നോ കടകളിൽ നിന്നോ നാം ഒരു വസ്ത്രം വാങ്ങുമ്പോൾ അതിൽ രോഗാണുകളും മറ്റും കാണും. നിരവധി പ്രക്രിയയിലൂടെയാണ് ഒരു വസ്ത്രം നമുടെ കെെയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രം വാങ്ങിയാൽ അത് കഴുകിയ ശേഷമേ ധരിക്കാവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ വസ്ത്രങ്ങൾ നിർമ്മിക്കാൻ നിരവധി ചായങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുമ്പോൾ ഈ ചായം ശരീരത്തിൽ പിടിക്കുന്നു. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വസ്ത്രങ്ങൾ നിരവധി പേർ ഇട്ട് നോക്കുന്നതാണ്. കൂടാതെ പൊടിയും കാണും. ഇത് അലർജിക്കും മറ്റും കാരണമാകുന്നു.

വിഐ 5ജി പരീക്ഷണം ആരംഭിച്ചു; കേരളത്തില്‍ രണ്ടിടങ്ങളില്‍ സേവനം.

“രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വോഡഫോണ്‍ ഐഡിയ (വിഐ) 5ജി ട്രയല്‍ തുടങ്ങി. രാജ്യത്ത് 5ജി പരീക്ഷണം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ) ആരംഭിച്ചു. എന്നാലിത് രാജ്യവ്യാപകമായ 5ജി സേവനം അല്ല. 17 സര്‍ക്കിളുകളിലാണ് വിഐയുടെ 5ജി ട്രയല്‍ എത്തിയത്. അതിനാല്‍തന്നെ വാണിജ്യപരമായ 5ജി സേവനം വോഡഫോണ്‍ ഐഡിയയില്‍ നിന്ന് ഇപ്പോള്‍ ലഭ്യമല്ല.

രണ്ട് വര്‍ഷം വൈകി വോഡഫോണ്‍ ഐഡിയയുടെ 5ജി ട്രയല്‍ രാജ്യത്ത് തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും ഒപ്പം വിഐയും പങ്കെടുത്തിരുന്നു. ജിയോയും എയര്‍ടെല്ലും 2022ല്‍ തന്നെ 5ജി സേവനം ആരംഭിച്ചപ്പോള്‍ വിഐയുടെ 5ജി സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ വൈകുകയായിരുന്നു. വിഐ 5ജി ട്രയല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. പരീക്ഷണ ഘട്ടത്തില്‍ 3.3GHz, 26GHz (എംഎംവേവ്) സ്‌പെക്‌ട്രമാണ് വിഐ വിന്യസിച്ചിരിക്കുന്നത്. എപ്പോഴായിരിക്കും ഔദ്യോഗികമായി 5ജി സേവനം വിഐ ആരംഭിക്കുക എന്ന് വ്യക്തമല്ലെങ്കിലും കമ്പനി പരീക്ഷണം ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് ശുഭ വാര്‍ത്തയാണ്.

കേരളത്തില്‍ തൃക്കാക്കരയിലും കാക്കനാടുമാണ് വോഡഫോണ്‍ ഐഡിയയുടെ 5ജി പരീക്ഷണം നടക്കുന്നത്. കേരള സര്‍ക്കിളിന് പുറമെ രാജസ്ഥാന്‍, ഹരിയാന, കൊല്‍ക്കത്ത, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, മുംബൈ, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് വിഐ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിക്കുന്നത്.

വിശേഷങ്ങൾ ഒരേ ദിനത്തിലും ഞായറാഴ്ചയും; 2025ൽ പൊതു അവധികൾ കുറയും.

ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2024 ലെ അവസാന പൂര്‍ണ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്.

2024 അവസാനിക്കാറായി. പ്രകൃതിയും ലോകം മുഴുവനും പുതുമയെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഈ ഡിസംബര്‍ അവസാനിക്കുമ്പോള്‍ 2024 ലെ അവസാന പൂര്‍ണ്ണ ചന്ദ്രനും ആകാശത്ത് പ്രത്യക്ഷപ്പെടും. കോള്‍ഡ് മൂണ്‍ എന്നറിയപ്പെടുന്ന ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ്ണ ചന്ദ്രന്‍ ഡിസംബര്‍ 15 നാണ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് കോള്‍ഡ് മൂണ്‍ അല്ലെങ്കില്‍ തണുത്ത ചന്ദ്രന്‍ എന്നപേര് ഈ പൂര്‍ണ്ണ ചന്ദ്രന് ലഭിച്ചതെന്ന് അറിയാം.പ്രകൃതി ഇപ്പോള്‍ മഞ്ഞ് നിറഞ്ഞതായതുകൊണ്ടും ശീതകാലം അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള സമയമായതുകൊണ്ടും ഈ പൂര്‍ണ്ണ ചന്ദ്രന് ചില പ്രത്യേകതകളുണ്ട്. ചില സ്ഥലങ്ങളില്‍ കോള്‍ഡ് മൂണിന് ലോംങ് ലൈറ്റ് മൂണ്‍ എന്നാണ് പേര്. അതുപോലെതന്നെ ഡ്രിഫ്റ്റ് ക്ലിയറിങ് മൂണ്‍, ഹോര്‍ ഫ്രോസ്റ്റ് മൂണ്‍, സ്‌നോമൂണ്‍, വിന്റര്‍ മേക്കര്‍ മൂണ്‍ തുടങ്ങിയ പലപേരുകളിലും അറിയപ്പെടുന്നുണ്ട്. ഈ അവസാന പൂര്‍ണ്ണചന്ദ്രന്‍ മനോഹരമായ ഒരു ചാന്ദ്ര പ്രതിഭാസമായതുകൊണ്ടുതന്നെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒന്നുകൂടിയാണ്.

എന്താണ് കോള്‍ഡ് മൂണിന്റെ പ്രത്യേകത?

ഉത്തരാര്‍ദ്ധ ഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയെ അടയാളപ്പെടുത്തുകയും ജ്യോതിശാസ്ത്രപരമായി ശീതകാലം ആരംഭിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന കോള്‍ഡ് മൂണ്‍ ഡിസംബര്‍ അവസാനിക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് ഉദിക്കുന്നത്. ഇത് ഈ മാസം മുഴുവന്‍ ദൃശ്യമാവുകയും ചെയ്യും. ഡിസംബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ 4.02 നായിരിക്കും ഈ പ്രതിഭാസം ഉണ്ടാവുക എന്ന് നാസ വ്യക്തമാക്കുന്നുണ്ട്. ഈ പൂര്‍ണ്ണചന്ദ്രന് അപൂര്‍വ്വമായ തിളക്കമായിരിക്കും ഉണ്ടാവുക. ബൈനോക്കുലറിലൂടെയോ ചെറിയ ദൂരദര്‍ശിനിയിലൂടെയോ നോക്കിയാല്‍ കിഴക്കന്‍ ചക്രവാളകത്തില്‍ നിന്ന് ഉയരുന്ന ഓറഞ്ച് നിറത്തിലുള്ള ചന്ദ്രോപരിതലത്തെ വ്യക്തമായി കാണാന്‍ സാധിക്കും. ഇനി 2025 ജനുവരി 13 നാണ് അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. വൂള്‍ഫ് മൂണ്‍ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്.

.

സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും നല്ല സ്ഥലം; തുട‍‍ർച്ചയായ 14ാം വർ‌ഷവും കിരീടം തൂക്കി ഐസ്‌ലാൻഡ്.

177 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയിലാണ് ഐസ്‌ലാന്‍ഡ് ഒന്നാമതെത്തിയത്.ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയുടെ വുമണ്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍(ഡബ്ല്യുപിഎസ്) ഒന്നാമതെത്തി ഐസ്‌ലാന്‍ഡ്. തുടര്‍ച്ചയായ 14ാം വര്‍ഷമാണ് ഐസ്‌ലാന്‍ഡ് ഒന്നാമതെത്തുന്നത്. സ്ത്രീ പ്രാതിനിധ്യം, നീതി, സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി 177 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയിലാണ് ഐസ്‌ലാന്‍ഡ് ഒന്നാമതെത്തിയത്.

വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക പ്രാതിനിധ്യം, മൊബൈല്‍ ഫോണിന്റെ ഉപയോഗം, പാര്‍ലമെന്ററി പ്രാതിനിധ്യം, നിയമ വിവേചനമില്ലായ്മ, നീതി, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ഘടകങ്ങളെ പഠനവിധേയമാക്കിയാണ് സര്‍വകലാശാല പട്ടിക തയ്യാറാക്കിയത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

91.2 ശതമാനത്തോളം ജെന്‍ഡര്‍ ഗ്യാപ്പുകള്‍ ഇല്ലാതാക്കാന്‍ ഇക്കാലയളവില്‍ ഐസ്‌ലാന്‍ഡിന് സാധിച്ചിട്ടുണ്ട്. ജെന്‍ഡര്‍ ഗ്യാപ്പ് ഇത്രയും കുറഞ്ഞ ഏക രാജ്യമാണ് ഐസ്‌ലാന്‍ഡ്. മാത്രവുമല്ല, ലോകത്ത് തന്നെ ഏറ്റവും വലിയ ഫെമിനിസ്റ്റ്, ലിംഗ സമത്വ രാജ്യം കൂടിയാണ് ഐസ്‌ലാന്‍ഡ്. ഏറ്റവും കൂടുതല്‍ വര്‍ഷം ഒരു വനിത പ്രസിഡന്റായ രാഷ്ട്രവുമിതാണ്. 1980ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഗ്ഡിസ് ഫിന്‍ബൊഗാഡോട്ടിര്‍ 16 വര്‍ഷമാണ് രാജ്യത്തെ നയിച്ചത്. നിലവില്‍ ഐസ്‌ലാന്‍ഡിലെ 48 ശതമാനം പാര്‍ലമെന്റംഗങ്ങളും വനിതകളാണ്.

ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാകും.; പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ?

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു
സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ്. തിരിച്ചടികളിൽ തളരാതെ മുന്നേറുന്നവരാണ്. അസാമാന്യ നർമബോധമുള്ളവരും അധ്വാനശീലരുമായിരിക്കും. കുശാഗ്രബുദ്ധി ഉള്ളവരായിരിക്കും. .

ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവ ഇവരുടെ മുഖമുദ്രകളാണ്. ജീവിതത്തിൽ പലവിധ വളവും തിരിവും കുഴച്ചിൽ മറിച്ചിലുകളും സംഭവിക്കും. സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാവുന്ന ചാതുര്യം ഇവർക്കുണ്ട്. പൊതുവെ നന്മനിറഞ്ഞവരാണെങ്കിലും ചില സമയങ്ങളിലെ സംസാരരീതി ഇവർക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിക്കും. തെറ്റ്പറ്റിയാൽ തിരുത്താനുള്ള മനസ്സും ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും ഇവർക്കുണ്ട്. ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവർക്ക് ഇവരെ അത്രവേഗം കബളിപ്പിക്കാനാവില്ല. “സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെ ഏറെ ബഹുമാനിക്കുന്നവരാണ്. താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുമെങ്കിലും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. സംഗീതം ജീവനുതുല്യം ഇഷ്ടപ്പെടുന്നവരാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തും. പേരിൽ S ആവർത്തിച്ചുവന്നാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാവും.

ഡിസംബറിലെ യാത്രകൾ അടിപൊളിയാക്കാം; കേരളത്തിലെ മികച്ച ശൈത്യകാല ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകൾ ഇതാ.

മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതേതൊക്കയെന്ന് അറിഞ്ഞിരിക്കാം.

മൂന്നാർ

പച്ചപ്പ് പുതച്ച മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിനെ അതിമനോഹരമാക്കുന്നു. ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നവംബർ, ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരിടമാണ് മൂന്നാർ. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ മൂന്നാറിനോളം മികച്ചൊരിടം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞാൽ തെറ്റില്ല. മാട്ടുപ്പെട്ടി അണക്കെട്ട്, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് മുന്നാറിലാണ്. അതിനാൽ തന്നെ പ്രകൃതിയെ അടുത്തറിയാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കിടയിൽ മൂന്നാർ എന്നും പ്രിയപ്പെട്ടതാണ്.

 

വയനാട്.

.വയനാട്സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരിടമാണ് വയനാട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് വന്യമായ പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ടതാണ്. ചരിത്രങ്ങൾ തേടി അലയുന്ന സഞ്ചാരികൾക്കും സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും വയനാട് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്രാതീത ഗുഹകൾ എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നവയാണ്. എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം,വയനാട് വന്യജീവി സങ്കേതം, ഹൃദയതടാകം, പൂക്കോട് തടാകം, ബാണാസുര അണക്കെട്ട് തുടങ്ങിയവയാണ് വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.വാഗമൺ

ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും.

വാഗമൺ

ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും.മലക്കപ്പാറപ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.പൊന്മുടിമനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മലക്കപ്പാറ

പ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.പൊന്മുടിമനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ എന്നിവയാൽ പ്രകൃതിരമണീയമാണ് ഇവിടം. പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിൻ്റ്, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ട്രെക്കിങ്ങിനായുള്ള അവസരവും പൊന്മുടിയിലുണ്ട്.

ലഡ്ഡുവിന് പിന്നിലെ ഗൂഗിൾ പേയുടെ പണി.

അങ്ങനെ ഗൂഗിൾ പേയുടെ ലഡ്ഡു കച്ചോടം കഴിഞ്ഞു. കൂട്ടത്തിലെ കൊമ്പൻ ട്വിങ്കിൾ ലഡ്ഡു തന്നെയായിരുന്നു അതിൽ തർക്കമില്ല. ഇവനെന്തിനായിരുന്നു ഇത്ര ഡിമാൻഡ് ? ചിന്തിച്ചിട്ടുണ്ടോ ?

 ഗെയിം സ്റ്റാർട്ട് ചെയ്യുമ്പോൾ 5 ലഡ്ഡു എളുപ്പത്തിൽ ലഭിക്കും. ഗെയിമിൽ താൽപര്യം ഇല്ലാത്തവരും ആറാമത്തെ ലഡ്ഡു തപ്പി ഇറങ്ങും. ഈ വീഡിയോ കാണുന്ന നിങ്ങളിൽ പലരും ട്വിങ്കിളിനെ തപ്പി ഇറങ്ങിയിട്ടുണ്ടാകും. പല വഴികളും നോക്കി പരാജയപ്പെട്ടും കാണും. ശരിക്കും ഇത് ഗൂഗിൾ പേയുടെ കളിയാണെന്ന് എത്ര പേർക്ക് അറിയാം. 

സൈക്കോളജിയിലെ സെറ്റ് കംപ്ലീഷൻ എഫ്ക്റ്റ്  ആണ് ഗൂഗിൾ പേ ഇതിനായി ഉപയോഗിച്ച സ്ട്രാറ്റജി. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ നിങ്ങൾക്ക് കാഷ് ബാക്ക് കിട്ടാൻ ഒരു ലഡ്ഡു കൂടെ മതി , ബില്ലുകൾ അടച്ചും, ട്രാൻസാക്ഷൻ നടത്തിയും, ഇതൊന്നും പോരാഞ്ഞ് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പോസ്റ്റിട്ടും ആ അവസാന ലഡ്ഡു കിട്ടാൻ ആഞ്ഞ് ശ്രമിക്കും. ശരിക്കും അതുകൊണ്ട് ലാഭം ആർക്കാ? ഗൂഗിൾ പേ റിവാർഡ് കിട്ടുമെന്ന് പറഞ്ഞ് നമ്മളെയൊക്കെ കൺവിൻസ് ചെയ്തു. നമ്മൾ അഞ്ച് പൈസ ചിലവില്ലാതെ പ്രമോഷനും ചെയ്തുകൊടുത്തു. 

ഈ പരിപാടി ഗൂഗിൾ പേ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓർമയില്ലേ 2020 ൽ all india ട്രിപ്പിന് ടിക്കറ്റ് കിട്ടാൻ ഓടിപ്പിച്ച ഗോ ഇന്ത്യ കാമ്പയിനും 2019 ലെ സ്റ്റാമ്പ് ദീവാലി ക്യാംപെയിനും . കറക്ട് ദീവാലി ആവുമ്പോൾ ആശാൻ ഓരോ ഐഡിയ ആയിട്ട് വരും.

അഞ്ഞൂറ് രൂപ കിട്ടിയവരുടെ അനുഭവസാക്ഷ്യം കേട്ട് ലഡുവിനായി പാഞ്ഞവർക്ക് പിന്നെ കിട്ടിയത് അഞ്ചും ആറും രൂപയാണ്. എല്ലാവരും ലഡ്ഡു അന്വേഷിച്ച് ഇറങ്ങിയപ്പോൾ ഗൂഗിൾ പേ റൂൾസ് മാറ്റി. കാഷ്ബാക്കും കുറച്ചു.  51- upto 1001 എന്നുള്ളത് ഗൂഗിൾ പേ ഒറ്റരാത്രികൊണ്ട് 51 എടുത്ത് കളഞ്ഞ് upto 1001 മാത്രമാക്കി. നവംബർ 7 വരെ ഉണ്ടായിരുന്ന ഗെയിം ഒറ്റയടിക്ക് വെട്ടിക്കുറച്ച് നവംബർ 2 വരെ ആക്കി. പണ്ട് സ്ക്രാച്ച് ചെയ്യുമ്പോൾ പൈസ കിട്ടുമായിരുന്നല്ലോ ഇപ്പോൾ ഓഫറല്ലേ കിട്ടുന്നത് അതുപോലെ.. അത് പോട്ടെ കലാ പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ.. ആറ് ലഡ്ഡു കിട്ടാൻ അറുനൂറും ആയിരവും മുടക്കിയവർക്ക് കാഷ്ബാക്ക് കിട്ടിയത് അഞ്ചുരൂപയാണ്. അവരുടെ സങ്കടം ആരോട് പറയാൻ??  അപ്പോ അടുത്ത ദിവാലിക്ക് കാണാം ഗൂഗിൾ പേ പറയാൻ പറഞ്ഞു.

ഇനിയൊരിക്കലും കാണാനാവില്ല ഈ അപൂർവ്വ കാഴ്ച; വിസ്മയക്കാഴ്ചയുമായി ‘സുചിന്‍ഷാന്‍-അറ്റ്‌ലസ്’

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശകാഴ്ചകള്‍ നമുക്ക് എന്നും വിസ്മയമാണ്. അത്തരം ആകാശ കാഴ്ചയിൽ വാൽനക്ഷത്രങ്ങളുടെ നയനമനോഹരമായ കാഴ്ചകൾ എന്നും കൗതുകകരമാണ്. അത്തരമൊരു കാഴ്ച വരും ദിവസങ്ങളില്‍ നമ്മളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു വാല്‍നക്ഷത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബഹിരാകാശത്തിന്റെ വിശാലതയില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നതിന് മുന്‍പ് ആ വാല്‍നക്ഷത്രത്തെ നമുക്ക് കാണാനാവും. അതിൻ്റെ പേരിലുമുണ്ട് ഒരു കൗതുകം സുചിന്‍ഷാന്‍ അറ്റ്‌ലസ് എന്ന ധൂമകേതുവിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 2023 ജനുവരി 9നാണ് പര്‍പ്പിള്‍ മൗണ്ടന്‍ ഒബ്‌സര്‍വേറ്റി എന്ന സുചിന്‍ഷാന്‍ അറ്റ്‌ലസ് ധൂമകേതുവിനെ കണ്ടെത്തിയത്. ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ വാല്‍നക്ഷത്രം കണ്ടെത്തുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതുവിന്റെ പ്രത്യേകത

സൗരയൂഥത്തിന്റെ പുറം ഭാഗത്ത് തണുത്തുറഞ്ഞ അവശിഷ്ടങ്ങള്‍ നിറഞ്ഞ ഊര്‍ട്ട് ക്ലൗഡില്‍ നിന്നാണ് സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതു വരുന്നത്. 80,000 വര്‍ഷത്തിലൊരിക്കലാണ് ഈ വാല്‍നക്ഷത്രം സൂര്യനെ ചുറ്റുക. എന്നാൽ ഈ വാല്‍നക്ഷത്രം ഇനിയൊരിക്കലും തിരികെ വരാനിടയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വീണ്ടും സൂര്യന് ചുറ്റും വലംവയ്ക്കുമ്പോള്‍ മറ്റ് വസ്തുക്കളുടെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം മൂലം ഈ വാല്‍നക്ഷത്രം സൗരയൂഥത്തില്‍നിന്ന് പുറത്തുപോകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ എപ്പോള്‍ കാണാം

ഈ വാല്‍നക്ഷത്രം ഒക്ടോബര്‍ 9 ന് വൈകുന്നേരം ഏറ്റവും പ്രകാശത്തോടെ തെളിഞ്ഞുനില്‍ക്കും.ഫോര്‍വേഡ് സ്‌കാറ്റിംഗ് എന്നാണ് ഈ തെളിഞ്ഞുനില്‍ക്കുന്ന പ്രതിഭാസത്തെ പറയുന്നത്. ഒക്ടോബര്‍ 12 ന് സുചിന്‍ഷാന്‍-അറ്റ്‌ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഏകദേഷം 44 ദശലക്ഷം മൈല്‍ അകലെയായി. ഒക്ടോബര്‍ 9ന് പ്രത്യക്ഷപ്പെട്ട ഈ ധൂമകേതുവിനെ ഈ മാസം അവസാനം വരെ കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

DIGITAL MARKETING
എന്താണ് ധൂമകേതു അഥവാ വാല്‍നക്ഷത്രം

പൊടിയും ഹിമകണങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വസ്തുക്കളാണ് ധൂമകേതു. അവയ്ക്ക് ഒഴുക്കിനനുസരിച്ച് നീങ്ങുന്നതുപോലുള്ള നീളമുള്ള വാലുകളുണ്ട്. ഇവ സൂര്യനെ വലംവയ്ക്കുന്നു. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ഠങ്ങളാണ് ധൂമകേതുക്കള്‍. മിക്കവാറും എല്ലാ വാല്‍നക്ഷത്രങ്ങളേയും ടെലസ്‌കോപ്പിന്റെ സഹായമില്ലാതെ കാണാന്‍ കഴിയില്ല. വളരെ ചുരുക്കം വാല്‍നക്ഷത്രങ്ങളെ മാത്രമെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയൂ.

Verified by MonsterInsights