സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സിൽവർ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.
കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോൾഡൺ പ്ലേ ബട്ടൺ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ, മീഡിയ കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. മറ്റ് ചിലര്‍ക്കാണെങ്കില്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ പണിയെടുക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ നിത്യവൃത്തിക്കായി എന്ത് ജോലിയും ഏറ്റെടുക്കാന്‍ തയ്യാറായിട്ടാണ് ഒരു വിഭാഗം ആളുകള്‍ ഇപ്പോള്‍ ഇരിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍, ചില ആളുകള്‍ക്ക് ഒരു സ്വപ്ന ജോലിയായി മാറിയേക്കാവുന്ന ഒരു ജോലിയുടെ വിവരമാണ് പങ്കുവയ്ക്കുന്നത്.
യുകെയിലെ ബോട്ടണിസ്റ്റ് എന്ന റസ്റ്റോറന്റ് ഒരു രസകരമായ ജോലി വാഗ്ദ്ദാനം ചെയ്ത് പരസ്യം നല്‍കിയിരുന്നു. അതില്‍ അവര്‍ പറയുന്നത്, ഉരുളക്കിഴങ്ങും ഇറച്ചിയും രുചിക്കാന്‍ അവര്‍ക്ക് ഒരാളെ ആവശ്യമുണ്ടെന്നാണ്. അതിനായി നല്ലൊരു തുകയും വാഗ്ദ്ദാനം ചെയ്യുന്നുണ്ട്. 500 പൗണ്ട്, അതായത് ഏകദേശം 50,000 രൂപയാണ് ഈ ജോലിക്കായി റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. പ്രോ-ടാറ്റോ-ടാറ്റര്‍ എന്ന് വിളിക്കുന്ന തൊഴിൽ ചെയ്യാനാണ് റെസ്റ്റോറന്റ് ആളെ തിരയുന്നത്.
നിങ്ങളുടെ ജോലിയുടെ ഭാഗമായി, തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥി വറുത്ത ഉരുളക്കിഴങ്ങ് രുചിക്കണം. കൂടാതെ, അവര്‍ക്ക് മാംസവും രുചിക്കേണ്ടിവരും. അവരുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഈ ഭക്ഷണങ്ങള്‍ റെസ്റ്റോറന്റില്‍ വില്‍ക്കൂ. ബോട്ടണിസ്റ്റില്‍ വിവിധ വറുത്ത വിഭവങ്ങള്‍ ലഭ്യമാണ്. മികച്ച വറുത്ത ഉരുളക്കിഴങ്ങ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ തൊഴില്‍ ഒഴിവ് അവതരിപ്പിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങിനൊപ്പം, ഈ ജോലിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി, ബീഫ്, ചിക്കന്‍, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെ നാല് തരം മാംസവും രുചിക്കണം
ഈ ജോലിക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍, അതിനുള്ള വിവരങ്ങളും പറഞ്ഞുതരാം. പ്രോ-ടാറ്റോ-ടാറ്റര്‍ക്കായി റെസ്റ്റോറന്റ് ഒരു ടെസ്റ്റിംഗ് സെഷന്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് സെപ്റ്റംബര്‍ 19നാണ് നടത്തുക. കൂടാതെ, 500 വാക്കില്‍ കുറയാത്ത ഒരു ഉപന്യാസവും റോസ്റ്റ് ഡിന്നറില്‍ അപേക്ഷകന്‍ എഴുതേണ്ടതുണ്ട്. ഇതിനുപുറമെ, അവര്‍ ഉരുളക്കിഴങ്ങിന്റെ രുചിയെക്കുറിച്ച് 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ നിര്‍മ്മിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ത്ഥിക്ക് 500 പൗണ്ട് ശമ്പളം നല്‍കും.
”നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കില്‍, ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല ജോലി”, എന്ന് കാണിച്ച് റെസ്റ്റോറന്റ് നല്‍കിയ തൊഴില്‍ പരസ്യം ഇപ്പോള്‍ വൈറലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ബോട്ടണിസ്റ്റ് റെസ്റ്റോറന്റ് ശൃംഖല ഒരു ചര്‍ച്ചാവിഷയമാണ്.
പ്രദേശത്തെ സസ്യശാസ്ത്രജ്ഞരുടെ അസാധാരണമായ സസ്യനിര്‍മ്മിതികളും, പുരാവസ്തുക്കളും, ചുവരുകളില്‍ തൂങ്ങിക്കിടക്കുന്ന ക്ഷുദ്രാഭരണങ്ങളും ഒക്കെ നിറഞ്ഞ ഒരു വ്യത്യസ്തമായ ഒരു ഭക്ഷണശാല ശൃംഖലയാണ് ബൊട്ടാണിസ്റ്റ്. കൂടാതെ, ചിലര്‍ തത്സമയ സംഗീതം ആസ്വാദിക്കാനും, സരസ സംഭാഷണത്തിനും ഒക്കെ ഇവിടം തിരഞ്ഞെടുക്കുന്നു. എല്ലാവര്‍ക്കും അത്ഭുതകരമായ ആസ്വാദനങ്ങള്‍ക്കുള്ള ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
നാടിന്റെ കലാ സാംസ്‌കാരിക പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളും പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന പുതിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്ന രാജാരവിവർമയുടെ ചിത്രങ്ങളും സ്‌കെച്ചുകളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി രാസസംരക്ഷണ പ്രവർത്തനങ്ങൾ മ്യൂസിയം കൺസർവേഷൻ ലബോറട്ടറി നിർവഹിക്കും.
ഇത്തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലബോറട്ടറിയാണിത്. 1.41 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. ആർട്ട് ഗ്യാലറിയിലെ മറ്റു ചിത്രങ്ങളും പുറത്തുള്ള വ്യക്തികളുടെ ചിത്രങ്ങളും ഉൾപ്പടെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനം കൺസർവേഷൻ ലബോറട്ടറി നടത്തുമെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം വകുപ്പിന്റെ പക്കലുള്ള 1100 ലധികം അമൂല്യമായ ചിത്രങ്ങളുടെ സംരക്ഷണത്തിന് ലബോറട്ടറി സഹായകരമാകും. ഫോട്ടോ ഡോക്യുമെന്റേഷൻ റൂം, സക്ഷൻ ടേബിൾ, വിവിധ തരം ക്യാമറകൾ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.
വി. കെ. പ്രശാന്ത് എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, മ്യൂസിയം അധികൃതർ, വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. മൂന്നു പതിറ്റാണ്ടായി പാചക രംഗത്തുള്ള നൗഷാദ് ആയിരക്കണക്കിനു വിവാഹങ്ങൾക്കു ഭക്ഷണം ഒരുക്കിയിട്ടുണ്ട്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്.
വലിയ ശരീര പ്രകൃതം കൊണ്ട് നൗഷാദ് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ബ്ലെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച ‘കാഴ്ച’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. സ്കൂളിലും കോളജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. നിർമാണ രംഗത്ത് നൗഷാദിന്റെ ആദ്യ സംരംഭമായിരുന്നു കാഴ്ച. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ സിനിമകൾ കൂടി നിർമിച്ചു.
മൂന്നു വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്. ഏകമകൾ: നഷ്‌വ.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല, എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി.’ ആന്‍ അഗസ്റ്റിന്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.മീരമാര്‍ ഫിലിംസുമായി ചേര്‍ന്നാണ് ആന്‍ നിര്‍മ്മാണരംഗത്ത് കടന്നു വരുന്നത് .
2019 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്ഥാന സർക്കാർ അവാർഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാർഡിന് അപേക്ഷ സമർപ്പിക്കാനുളള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു. 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടകഗ്രന്ഥത്തിന്റെ മൂന്നു കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം സെപ്റ്റംബർ 30 ന് വൈകുന്നേരം 5 മണിക്കുളളിൽ അക്കാദമിയിലേക്ക് അയക്കണം. വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ – 680 020. ഫോൺ : 0487 – 2332134.
നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള അടുപ്പം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തങ്ങള്‍ക്കും ഇരുവരുടെയും കുടംബങ്ങള്‍ക്കിടയിലുമുള്ള വൈകാരികബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട് അവര്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും നയന്‍താരയോ വിഘ്നേഷോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ആദ്യമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന ‘നാനും റൗഡി താനി’ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
ആസിഫ് അലി നായകനാവുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിലേക്ക് മറ്റ് അഭിനേതാക്കളെത്തേടി അണിയറക്കാര്‍. ‘എ രഞ്ജിത്ത് സിനിമ’ എന്ന പേരില്‍ എത്തുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. നവാഗതനായ നിഷാന്ത് സാറ്റുവാണ് രചനയും സംവിധാനവും. ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്.
നായിക, ഉപനായിക, നായികയുടെ അച്ഛന്‍, നായകന്‍റെ അമ്മ, നായകന്‍റെ സുഹൃത്തുക്കള്‍ എന്നിവരെയാണ് ആവശ്യം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് ത്രില്ലര്‍ ആണ് ചിത്രം. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് നിര്‍മ്മാണം. വിതരണം റോയല്‍ സിനിമാസ്. ഛായാഗ്രഹണം സുനോജ് വേലായുധൻ. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ദിലീപ് ഡെന്നീസ്. പിആർഒ എ എസ് ദിനേശ്.
ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഒരു അപകടത്തില്‍ പരുക്ക് പറ്റിയത് . പരുക്ക് ഗുരുതരമല്ലെങ്കിലും കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നു. ഇപോഴിതാ ശസ്‍ത്രക്രിയ കഴിഞ്ഞ കാര്യം അറിയിച്ച് പ്രകാശ് രാജ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
കൈക്ക് പരുക്കേറ്റ കാര്യം പ്രകാശ് രാജ് തന്നെയാണ് അറിയിച്ചിരുന്നത്. ഒരു ചെറിയ വീഴ്‍ച. ഒരു ചെറിയ പൊട്ടല്‍. ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താൻ ഹൈദരാബാദിലേക്ക് പോകുന്നുവെന്നായിരുന്നു പ്രകാശ് രാജ് അറിയിച്ചത്.
ശസ്‍ത്രക്രിയ വിജയകരമായി. ഡോ. ഗുരുവ റെഡ്ഡിക്ക് നന്ദി എന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയും പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് പ്രകാശ് രാജിന് ആരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്ന ആശംസകളുമായി കമന്റുകള്‍ എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ പ്രകാശ് രാജ് താൻ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നും അറിയിച്ചു.ആന്തോളജി ചിത്രമായ നവരസയില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‍ത എതിരിയാണ് പ്രകാശ് രാജ് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മിത്രൻ ജവഹര്‍ ആണ് പ്രകാശ് രാജ് അഭിനയിക്കുന്ന തിരുചിട്രംബലം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
രജനികാന്ത് നായകനാകുന്ന സിരുത്തൈ ശിവ ചിത്രം അണ്ണാത്തെയിലും പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എനിമി അടക്കം ഒട്ടേറെ ചിത്രങ്ങള്‍ പ്രകാശ് രാജിന്റേതായി റിലീസ് ചെയ്യാനുണ്ട്.
വലിയതുറ കടൽപ്പാലത്തിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികൾക്ക് ഒരു സായാഹ്ന വിശ്രമ കേന്ദ്രം എന്ന നിലയിലും മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം മന്ത്രി സന്ദർശിച്ചു.
തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദ്രവും ടൂറിസം ആകർഷണവുമായിരുന്നു ഒരു കാലത്ത് വലിയതുറ. എന്നാൽ നിരന്തര കടൽക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകൾ താഴ്ന്ന നിലയിലാണ്. അതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പണികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും സന്ദർശകരെ അനുവദിക്കണമെന്നും ഒരു പ്രധാന ആകർഷണ കേന്ദ്രമായി നിലനിർത്തണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. തീരമേഖലയിലെ തുടരെയുള്ള കടൽക്ഷോഭത്തെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാർ ചർച്ച നടത്തി.
കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ സ്റ്റഡി നടത്താൻ ഐ ഐ ടിയെ ചുമതലപ്പെടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തുറമുഖ വകുപ്പ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. കേരള മാരി ടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് ദിനേശൻ, തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ആന്റണി രാജു വിലയിരുത്തി. തീരപ്രദേശ മേഖലയെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലം എത്രയും പെട്ടന്ന് പൂർത്തിയാക്കി സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. താൽക്കാലിക പാലത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.