മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രം

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കൊട്ടെഴ്സു റോഡിലുള്ള ടി സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും  സുഹൃത്ത്‌ പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍  ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ്  സ്വര്‍ണചിത്രം നിര്‍മ്മിച്ചത്‌.

a p j kalam pic

സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി  അഞ്ചുമണിക്കൂര്‍ സമയമെടുത്ത് വരച്ച ചിത്രമാണിത്.നൂറു മീഡിയത്തിലേയ്ക്കുള്ള ഡാവിഞ്ചി സുരേഷിൻ്റെ  യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയം ആണ് സ്വര്‍ണം.വ്യത്യസ്ത മീഡിയങ്ങളില്‍ ചിത്രം രചിച്ച് അത്ഭുതപ്പെടുത്തുകയാണ് ഡാവിഞ്ചി സുരേഷ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നടൻ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയേഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

 
webzone

അമ്മയാവാൻ ഒരുങ്ങുന്ന കാര്യം സയേഷയോ ആര്യയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് സർപ്രൈസാവുകയാണ് ഈ വാർത്ത.2019 മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാന്‍ പുതിയ വഴി:സൂപ്പര്‍ താങ്ക്‌സ്

 യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. ഇത് സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ്. രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാള്‍ക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയില്‍ നിന്നും 150 രൂപ മുതല്‍ 3,370 രൂപ വരെ സമ്മാനമായി ലഭിക്കാം.

dreams 1

വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന കമന്റ് സെക്ഷനില്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പര്‍ താങ്ക്‌സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം. 

friends travels

ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പര്‍ ചാറ്റ് വീഡിയോയില്‍ സൂപ്പര്‍ ചാറ്റുകള്‍ക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്. ചില യുട്യൂബേഴ്‌സിന് സൂപ്പര്‍ താങ്കിലേക്ക് നേരത്തേ ആക്‌സസ്സ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറയുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

കെ ടി സുബ്രഹ്‍മണ്യൻ എന്ന  കെ ടി എസ് പടന്നയില്‍  യാത്രയാകുമ്പോള്‍ ആ ചിരികഥാപാത്രങ്ങള്‍ ബാക്കി. എന്റെ മകൻ മകനാണ് ഇവൻ. ഇവന്റെ മകനാണ് അവൻ. അവന്റെ മകനാണ് ഇവൻ എന്ന ഒറ്റ ഡയലോഗ് മതി കെ ടി എസ് പടന്നയില്‍ മലയാളിക്ക് ഓര്‍മയില്‍ തെളിയാൻ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയില്‍ കോമഡി പറഞ്ഞ ഒട്ടേറെ പേരുണ്ടെങ്കിലും ആ സിനിമയുടെ പര്യായമായി തന്നെ മാറി കെ ടി പടന്നയിലിന്റെ ചിരി. ആദ്യ സിനിമയായിരുന്നു കെ ടി എസ് പടന്നയിലിന് അനിയൻ ബാവ ചേട്ടൻ ബാവ. തുടര്‍ന്നങ്ങോട്ട് ശ്രീകൃഷ്‍ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.

നാടകത്തിലൂടെയാണ് കെ ടി എസ് പടന്നയില്‍ കലാലോകത്ത് എത്തിയത്. നാടകത്തട്ടിലും കോമഡി വേഷങ്ങളിലായിരുന്നു കെ ടി എസ് പടന്നയിലിന്. 67 വര്‍ഷം മുമ്പ് വിവാഹദല്ലാള്‍ എന്ന നാടകമായിരുന്നു തുടക്കം. തൃപ്പൂണിത്തുറ ഊട്ടുപര ഹാളിന്റെ  ചര്‍ക്ക ക്ലാസിലെ വാര്‍ഷികാഘോഷത്തിന് ആയിരുന്നു അത്.  തുടര്‍ന്നങ്ങോട്ട് നാടകങ്ങളുടെ കാലം. അഞ്ച് രൂപ പ്രതിഫലത്തില്‍ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കെ ടി എസ് പടന്നയില്‍. വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങള്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങിയ സമിതികളിലായി അമ്പതു കൊല്ലത്തോളം പ്രൊഫഷണല്‍ നാടകജീവിതം. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതിന് ശേഷവും ചിത്രീകരണമില്ലാത്തപ്പോള്‍ കെ ടി എസ് പടന്നയുടെ താവളം സ്വന്തം  കടയായിരുന്നു. തൃപ്പൂണിത്തുറയിലെ കണ്ണൻകുളങ്ങരയിലെ ചെറിയ സ്റ്റേഷണറി കടയില്‍  എല്ലാവരോടും ചിരിച്ചും സംസാരിച്ചും കഴിയുകയായിരുന്നു കെ ടി എസ് പടന്ന.

achayan ad

പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് ചിരിയില്‍ മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ചിരിയും  ആണ്. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എസ്എസ്എൽസി തോറ്റവർക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ.

എസ്എസ്എൽസി റിസൽട്ട് വന്നതിന്റെ പിറ്റേദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി, ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു. ”തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്. എസ്എസ്എൽസി തോറ്റവർക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ. ഈ ഓഫർ ഈ മാസം അവസാനം വരെ” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. പതിനഞ്ച് വർഷത്തോളമായി കൊടൈക്കനാലിൽ ​ഹാമോക്ക് ഹോംസ്റ്റേ നടത്തുന്ന കോഴിക്കോട് സ്വദേശി സുധിയായിരുന്നു ഈ കുറിപ്പിന് പിന്നിൽ. തന്റെ ഫോൺനമ്പറും സുധി കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. സുധി ചോദിക്കുന്നത് ലോകം തോറ്റവരുടെ കൂടിയല്ലേ? എന്നാണ്. 

പരീക്ഷയിലെ തോൽവി ഒന്നിന്റെയും അവസാനമല്ലെന്നാണ് വിളിച്ച വിദ്യാർത്ഥികളോട് പറഞ്ഞത്. പോസ്റ്റിന്റെ  സത്യാവസ്ഥ തിരക്കി വിളിച്ചവരും അനവധിയാണെന്ന് സുധി പറഞ്ഞു. വേരിഫിക്കേഷന് ശേഷമായിരിക്കും ഇവർക്ക് ഈ ഓഫർ നൽകുക. വിദ്യാർത്ഥികൾ പഠിച്ച സ്കൂളിൽ വിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും താമസിപ്പിക്കുക. മാതാപിതാക്കൾക്കൊപ്പം വരാനാണ് കുട്ടികളോട് പറഞ്ഞിരിക്കുന്നത്. എന്തായാലും ജയിച്ചവർക്കൊപ്പം മാത്രമല്ല, തോറ്റവർ‌ക്ക് കൂടിയുള്ളതാണ് ഈ ലോകമെന്ന് സുധി പറയുന്നു. അവരെ ചേര്‍ത്തുപിടിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനം വരെയാണ് ഓഫർ. 

e bike2

”വൈറലാകുമെന്ന് പ്രതീക്ഷിച്ചല്ല ഇത്തരമൊരു പോസ്റ്റിട്ടത്.  രണ്ട് ദിവസം കൊണ്ട് ധാരാളം ആളുകൾ വിളിച്ചു. ‘ചേട്ടാ, ഞാൻ തോറ്റുപോയി, എപ്പോഴാ അങ്ങോട്ട് വരേണ്ടത്’ എന്ന് ചോദിച്ചാണ് ചില കുട്ടികൾ വിളിച്ചത്. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സന്നദ്ധസംഘടനകളും ഒക്കെ വിളിച്ചു. ”  വൈറൽ  പോസ്റ്റിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സുധി പറയുന്നു. 

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രം മാലിക് ചോർന്നു

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ്ടെലഗ്രാമിൽ എത്തി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നു ഉണ്ട്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു.

തിരമാലയില്‍ നെപ്ട്യൂണിന്റെ മുഖസാദൃശ്യം; ഫേക്ക് അല്ലെന്ന് ബിബിസി

ഗ്രീക്ക് പുരാണത്തില്‍ നെപ്ട്യൂണ്‍ ദേവനെ ജല ദേവനായിട്ടാണ് കണക്കാക്കുന്നത്.  കടലിന്റെ ആഴങ്ങളില്‍ അദ്ദേഹം വസിക്കുന്നെന്നാണ് വിശ്വാസം. വെളുത്ത താടിയും മുടിയുമുള്ള ഒരു വൃദ്ധന്റെ രൂപമാണ് അദ്ദേഹത്തിന്. നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ആ ചിത്രം പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.  

ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, നെപ്റ്റിയൂണിന്റെ നെറ്റിയും, കണ്ണുകളും, മൂക്കും, താടിയും എല്ലാം നമുക്ക് സങ്കല്പിക്കാം.

achayan ad

അദ്ദേഹത്തിന്റെ മുഖം തിരമാലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് പോലെ നമുക്ക് തോന്നും. മുന്‍വശത്തെ ചെറിയ തിര ഒരു കൈ പോലെയും തോന്നിക്കുന്നു. ‘ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,’ ഓവേഴ്സ് പറഞ്ഞു.

പരേയ്‌ഡോലിയയ്ക്ക് ഒരു ഉദാഹരണമാണ് ഈ ചിത്രം. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം ക്രമരഹിതമായ ഒരു പാറ്റേണ്‍ സ്വയം സങ്കല്പിക്കുന്നു. അത് ചിലപ്പോള്‍ ഒരു മുഖമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു രൂപമാകാം. ഈ പ്രവണതയെയാണ് പരേയ്‌ഡോലിയ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്.

pa4

മേഘങ്ങളും,, തിരമാലകളും എല്ലാം നമ്മുടെ മസ്തിഷ്‌കത്തില്‍ അത്തരം പാറ്റേണുകള്‍ സൃഷ്ടിക്കും. അത് മുഖമല്ലെന്ന് നമുക്കറിയാമെങ്കിലും, നിമിഷനേരത്തേയ്ക്ക് അത് അങ്ങനെയാണ് എന്ന് നമുക്ക് തോന്നുന്നു. തലച്ചോറില്‍ മിന്നല്‍ വേഗത്തിലാണ് ഇത് സംഭവിക്കുന്നതെന്നാണ് പറയുന്നത്. ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാണ് ആ ബീച്ചെന്ന് ഒവേര്‍സ് പറയുന്നു. കടല്‍ഭിത്തിയില്‍ ശക്തമായി വന്നടിക്കുന്നു തിരകള്‍ ഇത്തരം പാറ്റേണുകള്‍ സൃഷ്ടിക്കുന്നത് അവിടെ ഒരു പതിവ് കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി തീര്‍ന്നത്. 

friends catering

വിഖ്യാതനടൻ ദിലീപ് കുമാർ അന്തരിച്ചു

ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു.  98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 

 

ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. 

മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. 

insurance ad

1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. ‘ദീദാർ’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത  ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔർ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി. 

നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം. 1976  മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981-ൽ വീണ്ടും വെള്ളിത്തിരയിലെത്തി. 1998-ൽ ഡബിൾ റോളിലെത്തിയ ‘ക്വില’യാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രം. 

ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ.  രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്). 

1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ  നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.മലയാളിയും മുതിർന്ന സിനിമപത്രപ്രവർത്തകയും സ്ക്രീൻ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്‍റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാർ 10 വർഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകൾ കോർത്തിണക്കി ‘സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ’ എന്ന പുസ്തകം പൂർത്തിയാക്കിയത്.  തിരുവനന്തപുരം കോർപ്പറേഷൻ കമ്മീഷണറായിരുന്ന വെള്ളയമ്പലം സ്വദേശി എസ് അയ്യപ്പൻ പിള്ളയുടെ മകളാണ് ഉദയതാര.

‘സൂപ്പര്‍മാൻ’ സിനിമ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.

റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്.  1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പില്‍ബെര്‍ഗ് അനുസ്‍മരിക്കുന്നത്.

പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.

friends catering
Verified by MonsterInsights