ഒരു തുള്ളി നെയ്യ് മതി, യുവത്വം തുളുമ്പുന്ന മൃദു ചർമ്മം നേടാം.

ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. ഇതുപയോഗിച്ച് തിളക്കമുള്ള ചർമ്മം നേടാൻ ശീലമാക്കേണ്ട ചില പരിചരണ വിദ്യകൾ പരിചയപ്പെടാം.ഏറെകാലമായി ചർമ്മ സംരക്ഷണ ഗുണങ്ങൾ കൊണ്ട് വ്യാപകമയി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് നെയ്യ്. ആൻ്റി ഓക്സിഡൻ്റ്, ഫാറ്റി ആസിജ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ചർമ്മത്തെ ആഴത്തിൽ മോയ്സ്ച്യുറൈസ് ചെയ്യുന്നതു കൂടാതെ തിളക്കവും മൃദുത്വവും നൽകുന്നു. അതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുഖക്കുരു, ഹൈപ്പർപിഗ്മൻ്റേഷൻ എന്നിവയെ നേരിടുന്നു.ചർമ്മ പരിചരണത്തിൽ നെയ്യ് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന് കൂടുതൽ അറിയാം. 

നാച്യുറൽ മോയ്സ്ച്യുറൈസർ

ഫാറ്റി ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന ചർമ്മ സംരക്ഷണ കവചമായി പ്രവർത്തിക്കാൻ ഇതിന് കഴിയും. ആഴത്തിൽ തന്നെ മോയ്സ്ച്യുറൈസ് ചെയ്ത് ഗോൾഡൻ ഗ്ലോ നൽകും. മുഖത്തു മാത്രമല്ല ഇത് ശരീരത്തിലും ഉപയോഗിക്കാം. 

കണ്ണിനടിയിലെ കറുപ്പ് നിറം

കണ്ണുകൾക്ക് തിളക്കം നൽകാൻ നെയ്യ് സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള ഭാഗത്തായി നെയ്യ് പുരട്ടാം. കിടക്കുന്നതിനു മുമ്പ് കണ്ണിനടിയിൽ നെയ്യ് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് ചുളിവുകൾ കറുത്തപാടുകൾ എന്നിവ അകറ്റാൻ സഹായിക്കും.

ലിപ് ബാം

വരണ്ടതും വിണ്ടു കീറുന്നതുമായ ചുണ്ടിൽ നെയ്യ് പുരട്ടാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും, വരണ്ടു പോകുന്നത് തടയുകയും ചെയ്യും


ഫെയ്സ് മാസ്ക്

നെയ്യിലേയ്ക്ക് തേൻ, നാരങ്ങ നര് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഫെയ്സ്മാസ്ക് തയ്യാറാക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. നെയ്യും തേനും ധാരാളം ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. നാരങ്ങ നാച്യുറൽ ബ്ലീച്ചിങ് എജൻ്റായി പ്രവർത്തിക്കുന്നു. 

ഫൂട് ക്രീം

നിങ്ങളുടെ കാൽപാദങ്ങൾ വരണ്ടു പൊട്ടാറുണ്ടോ? എങ്കിൽ നെയ്യ് മികച്ച പ്രതിവിധിയാണ്. രാത്രി കിടക്കുന്നതിനു മുമ്പായി നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. അതൊരു കവർ ഉപയോഗിച്ച് മൂടി ഉറങ്ങാൻ കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ പൂപോലെ സോഫ്റ്റാകാൻ സഹായിക്കും. 

.

പഴം നിറച്ച പുട്ട് തയ്യാറാക്കാം എളുപ്പത്തില്‍

ഡയറ്റ് ചെയ്യുന്നവര്‍ക്ക് എണ്ണയുടെ ഉപയോഗം ഇല്ലാതെ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് പഴം നിറച്ച പുട്ട്.

വേണ്ട ചേരുവകൾ

പുട്ട് പൊടി – 2 കപ്പ് 
തേങ്ങ – 1 കപ്പ് 
ഉപ്പ് – 1 സ്പൂൺ 
നേന്ത്രപ്പഴം -1 എണ്ണം 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് പുട്ട് പൊടി ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പുട്ടുകുറ്റിയിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടി ചേർക്കുന്നതിന് മുമ്പായിട്ട് ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള നേന്ത്രപ്പഴവും ചേർത്തു കൊടുത്തതിന് ശേഷം അതിനു മുകളിലോട്ട് പുട്ടുപൊടി ചേർത്ത് കൊടുക്കുക. തുടര്‍ന്ന് വീണ്ടും അതിനു മുകളിലായിട്ട് നേന്ത്രപ്പഴം ചേർത്തതിന് ശേഷം തേങ്ങയും ചേർത്ത് നന്നായിട്ട് ഒന്ന് ആവിയിൽ വേവിച്ചെടുക്കുക. പുട്ടിനൊപ്പം തന്നെ നേന്ത്രപ്പഴവും ആവിയിൽ വെന്ത് കിട്ടും. 

പ്രകൃതിദത്തമാണെന്ന് അവർ പറയും, വിശ്വസിക്കല്ലേ! തലയിൽ എണ്ണ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?

എണ്ണ തേച്ചു കുളി എന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ എണ്ണതേച്ചു കുളിക്കുന്നത് മുടിക്കു നല്ലതാണോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ തലയിൽ എണ്ണയുണ്ടാകുന്നത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടിയിൽ കൂടൂതൽ അടിഞ്ഞുകൂടാൻ ഇത് കാരണാകും. ഇനി എണ്ണ തേച്ചാൽ തന്നെ അത് താളിയോ വീര്യംകുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കുകയും വേണം.
മുടിയുടെ തരമറിഞ്ഞ് തലയില്‍ എണ്ണ പുരട്ടണം. ദിവസവും യാത്ര ചെയ്യുന്നവരും പുറത്ത് പോകുന്നവരുമാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം എണ്ണ തേയ്ക്കുക. എണ്ണ പുരട്ടേണ്ടത് തലയോട്ടിയില്‍ ആണോ മുടിയില്‍ ആണോ എന്ന് സംശയമുള്ളവരുമുണ്ട്. ചിലരുടെ തലയോട് വളരെ വരണ്ടതാകും, ചുരണ്ടിയാല്‍ ചെറിയ പൊടി പോലെ വരും. ചിലര്‍ക്ക് താരനുണ്ടായിരിക്കും. വരണ്ട തലയോട്ടിയുള്ളവർക്ക് ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. എന്നാൽ തലയിൽ താരനുള്ളവർ അധികം കട്ടിയില്ലാത്ത എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. മാത്രമല്ല, എണ്ണ ഉപയോഗിച്ചാൽ കഴുകിക്കളയാൻ മറക്കരുത്. ചെമ്പരത്തി, ഉലുവ,പയര്‍ പൊടി എന്നിവയെല്ലാം താളിയായി ഉപയോഗിക്കാം. 

എണ്ണ ഉപയോഗിക്കുന്നതു കൊണ്ടല്ല മുടിവളരുന്നത്. എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ നല്ല മസാജ് നൽകുമ്പോൾ രക്തപ്രവാഹം വര്‍ധിക്കുകയും ഇത് മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എണ്ണ പരമാവധി ഒഴിവാക്കുക. എത്രതന്നെ നാച്വറാലാണെന്നു പറഞ്ഞാലും പൂർണമായി വിശ്വസിക്കരുത്. അതുകൊണ്ട് വീട്ടിൽ കാച്ചുന്ന എണ്ണ ഉപയോഗിക്കുക. ഇനി എണ്ണ കാച്ചാൻ ബുദ്ധിമുട്ടാണെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാലും മതി. മുടിയിലെ ജട കളഞ്ഞ ശേഷം മാത്രം എണ്ണ പുരട്ടുക. എണ്ണ പുരട്ടിയ ശേഷം മുടി ചീകരുത്. ഇത് മുടികൊഴിച്ചിലിനു കാരണമായേക്കാം. എണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വരണ്ടമുടിയുള്ളവർ എണ്ണ മുടിയിൽ മാത്രം ഇടയ്ക്ക് പുരട്ടുന്നത് മുടിയുടെ അഗ്രം പിളർന്ന് പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കും.

എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ ?

എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ ? ലക്ഷണങ്ങളും ചികിത്സയും
ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായം, വംശം, ജനിതകം എന്നിവ അനുസരിച്ച് അപകടസാധ്യതകൾ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന അസുഖമാണിത്. വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ, പുരുഷന്മാരിൽ ഏറ്റവും സാധാരണമായി ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

പല അർബുദങ്ങളും തുടക്കത്തിൽ തന്നെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും നിശബ്ദത പാലിക്കുന്നു. അതിനാൽ തന്നെ നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണ്.  അതിൻ്റെ അപകട ഘടകങ്ങൾ, ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ എന്നിവ മനസ്സിലാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രാശയത്തിന് താഴെയും മലാശയത്തിന് മുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്.

പുരുഷന്മാരിലെ ക്യാൻസറുകളിൽ രണ്ടാമൻ 

ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.  പ്രായം, വംശം, ജനിതകം എന്നിവ അനുസരിച്ച് അപകടസാധ്യതകൾ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അപകടസാധ്യതയുള്ളവർ പ്രായം കൂടുന്നതിനനുസരിച്ച്  അപകടസാധ്യത വർദ്ധിക്കുന്നു. വംശം അനുസരിച്ചും സാധ്യത വർധിക്കും. ആഫ്രിക്കൻ-അമേരിക്കൻ പുരുഷന്മാർക്കാണ് ഏറ്റവും സാധ്യത. വൈറ്റ്സ്, ഹിസ്പാനിക്, ഏഷ്യൻ പുരുഷന്മാർ എന്നിവർക്കു യഥാക്രമം സാധ്യത കൂടുതലാണ്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും, അതേസമയം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിൽനിന്ന് സംരക്ഷണം നൽകും. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്ന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ,  അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനൊപ്പം  പുകവലിയും പൊണ്ണത്തടിയും ഉണ്ടെങ്കിൽ അതും  കാരണമായേക്കാം.

പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും രോഗലക്ഷണങ്ങളുണ്ടാകില്ല. പലപ്പോഴും മൂത്രാശയ സംബന്ധമായ  ദുർബലമായ മൂത്രപ്രവാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിൽ രക്തം തുടങ്ങി  പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോഴാണ് ഇത് കണ്ടെത്തുക. രോഗം മൂർച്ഛിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്തേക്കാം.

രോഗനിർണയം

മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ  അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ റെസ്റ്റുകളിലൂടെ രോഗ സാധ്യതയും കാൻസർ വ്യാപനവും കണ്ടെത്താം. പ്രോസ്റ്റേറ്റിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ ബയോപ്സി ചെയ്യുന്നത് വഴി   ക്യാൻസർ ഗ്രേഡും എത്ര വികസിക്കാൻ സാധ്യതയുണ്ടെന്നും നിര്ണയിക്കാം.

ചികിത്സ

റാഡിക്കൽ പ്രോസ്റ്റെക്ടമി ശസ്ത്രക്രിയ ആണ് ഏറ്റവും സാധാരണയായി ചെയ്യുന്ന ചികിത്സ. പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിളുകൾ പൂർണ്ണമായി നീക്കംചെയ്യുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ട്യൂമർ പൂർണ്ണമായും  നീക്കം ചെയ്യുന്നതിനാൽ മിക്ക രോഗികൾക്കും ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഫോളോ-അപ്പ് മാത്രമേ ആവശ്യമുള്ളൂ. 

മിനിമലി  ഇൻവേസീവ് ശസ്ത്രക്രിയകളിൽ, റോബോട്ടിക് റാഡിക്കൽ പ്രോസ്റ്ററ്റെക്ടമിയാണ് നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഏറ്റവും വിജയകരമായ ചികിത്സാരീതി. റോബോട്ടിക് സർജറിയിൽ  വളരെ ചെറിയ മുറിവുകളിലൂടെ ഗ്രന്ഥിയെ കൃത്യമായി നീക്കം ചെയ്യുന്നു. കുറഞ്ഞ വേദനയും കുറഞ്ഞ രക്തനഷ്ടവും കുറഞ്ഞ ആശുപത്രി വാസവും ആണ് ഇതിന്റെ സവിശേഷത.

കൃത്യതയ്ക്കും വേദന കുറയ്ക്കുന്നതിനും വേഗത്തിലുള്ള പുനരുജ്ജീവനത്തിനുമായി റോബോട്ടിക് റാഡിക്കൽ പ്രോസ്റ്റെക്ടോമി ചെയ്യാം. ഡാവിഞ്ചി എക്സ് റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് വിപിഎസ് ലേക്ഷോറിൽ ഞങ്ങൾ ഈ പ്രൊസീജ്യർ പതിവായി  നടത്തിവരുന്നു. ഉയർന്ന ഊർജ്ജമുള്ള എക്സ്-റേകൾ ക്യാൻസർ കോശങ്ങളെ ലക്ഷ്യമാക്കി നശിപ്പിക്കുന്ന റേഡിയോ തെറാപ്പിയും ഒരു ചികിത്സാരീതിയാണ്. ഇതിൽ ട്യൂമർ വളർച്ച തടയാൻ സഹായിക്കുന്നു. ആൻഡ്രോജൻ ഡിപ്രിവേഷൻ തെറാപ്പി (എഡിടി) എന്നും അറിയപ്പെടുന്ന ഹോർമോൺ തെറാപ്പി ചികിത്സയിലൂടെ ക്യാൻസർ വളർച്ച തടയാൻ പുരുഷ ഹോർമോണുകളെ തടയുന്നു. ഇതിനുപുറമെ കീമോതെറാപ്പിയിലൂടെ കാൻസർ കോശങ്ങളുടെ വളർച്ചയെ നിർത്താം.നേരത്തെയുള്ള കണ്ടെത്തലിൻ്റെ പ്രാധാന്യം. നേരത്തെയുള്ള കണ്ടെത്തൽ ചികിത്സയുടെ വിജയത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. കൃത്യമായ പരിശോധനയും സമയോചിതമായ മെഡിക്കൽ ഇടപെടലും മികച്ച ഫലങ്ങൾ നൽകും.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും; കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകരുതെന്ന് സൗദി.

കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുതെന്ന് മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. കുട്ടികളുടെ ആരോഗ്യ  സുരക്ഷ വർധിപ്പിക്കാനും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന  അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ്  മുന്നറിയിപ്പ്.

മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കണം. അമിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത്  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.വിഷബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാൻ ജലദോഷം, പനി, ആൻ്റിഹിസ്റ്റാമൈൻസ് തുടങ്ങിയ പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.കുട്ടികൾക്ക്  ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ നൽകാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി. 

friends catering

ഇത്തിരിക്കുഞ്ഞനെങ്കിലും ഉണക്കമുന്തിരി സൂപ്പറാ.. ഇങ്ങനെ കഴിച്ചാല്‍ ഗുണമേറെ

ഉണക്കമുന്തിരി ആന്റിഓക്സിഡന്റുകളും നാരുകളും നിറഞ്ഞ പോഷക സമ്പുഷ്ടമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ്. കുതിര്‍ക്കുമ്പോള്‍, വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളില്‍ ചിലത് വെള്ളത്തിലേക്ക് ലയിക്കുന്നു. ഉണക്കമുന്തിരി ഇട്ട  വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. 

മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഡയറ്ററി ഫൈബറുകളാല്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി. ഇത് ദഹനക്കേടും വയറു വീര്‍ക്കുന്നതും തടയാന്‍ സഹായിക്കുന്നു.ഉണക്കമുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിളര്‍ച്ച തടയാനും ക്ഷീണം കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

ഒഴിഞ്ഞ വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സ്ത്രീകളില്‍ എല്ലുകളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയും ഇത് തടയുന്നു.ഉണക്കമുന്തിരിയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധനവ് തടയാന്‍ ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

ഉണക്കമുന്തിരി വെള്ളം എങ്ങനെ ഉണ്ടാക്കാം? 

ഏകദേശം 15മുതല്‍ 30 വരെ ഉണക്കമുന്തിരിയും ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളവും എടുക്കുക. ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ശേഷം രാവിലെ അരിച്ചെടുത്ത് വെറുംവയറ്റില്‍ ഇത് കഴിക്കാവുന്നതാണ്. 

മിതത്വം എപ്പോഴും പ്രധാനമാണ്. അതിനാല്‍, മിതമായ അളവില്‍ മാത്രം കുടിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിര്‍ദേശം തേടിയതിനുശേഷം മാത്രം കുടിക്കുക.

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ.

മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. 

മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.

ഹൈലൂറോണിക് ആസിഡിൽ സമ്പന്നമായ കറ്റാർ വാഴ ജെല്ലിന് കൊളാജൻ സിന്തസിസ് ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വർദ്ധിച്ച കൊളാജൻ ഉൽപാദനം ചർമ്മത്തെ മിനുസപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നതായി 2024 ലെ ജേണൽ ഓഫ് ഹോളിസ്റ്റിക് ഇൻ്റഗ്രേറ്റീവ് ഫാർമസിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ നിറ വ്യത്യാസം മാറ്റാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും എൻസൈമുകളും ചർമ്മത്തിന് നിറം നൽകാനും അതുപോലെ പിഗ്മൻ്റേഷൻ പ്രശ്നങ്ങൾ മാറ്റാനും സഹായിക്കും.

കറ്റാർവാഴ ജെൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്. 

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ അൽപം മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ മാസ്ക് പിഗ്മെൻ്റേഷൻ തടഞ്ഞ് ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ഗുണകരമാണ്.

Aviator Betting Game – How to Play, Win & Register in India

Aviator Betting Game in India The Aviator betting game has quickly gained popularity among Indian players…

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ പരീക്ഷിക്കേണ്ട ടിപ്സുകള്‍.

മൊബൈൽ ഫോണിന്‍റെ നീല വെളിച്ചം, അയേണിന്‍റെ കുറവ്, കംമ്പ്യൂട്ടർ, ടിവി എന്നിവയുടെ അമിത  ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ മൂലം കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം

.നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാം. മൊബൈൽ ഫോണിന്‍റെ നീല വെളിച്ചം, അയേണിന്‍റെ കുറവ്, കംമ്പ്യൂട്ടർ, ടിവി എന്നിവയുടെ അമിത  ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ മൂലം കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.  കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ്  വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്‍റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും പാടുകളെ അകറ്റാന്‍ സഹായിക്കും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ്  വയ്ക്കുന്നതും പാടുകള്‍ മാറ്റാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്.

 ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. കോഫിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായിരണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടുന്നതും ഫലം നല്‍കും.

സ്ത്രീകളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, പൊണ്ണത്തടിയും പ്രധാനകാരണമോ?

സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ കണ്ടുപിടിക്കപ്പെട്ട 1900 കാലം മുതൽ പുരുഷന്മാരേക്കാൾ സ്ത്രീകളിലായിരുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടത്. കാൻസർ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ വ്യത്യാസം വന്നുവെങ്കിലും അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകൾ കാൻസർ ബാധിക്കുന്നത് പുരുഷന്മാരേക്കാൾ 82 ശതമാനം അധികമാണെന്നാണ് ACS പുറത്തുവിട്ട ‘A Cancer Journal for Clinicians’ എന്ന ജേണലിൽ പറഞ്ഞിരിക്കുന്നത്. അതേസമയം 2002- ൽ ഇത് അമ്പത്തിയൊന്ന് ശതമാനമായിരുന്നുവെന്നും പഠനങ്ങൾ പറയുന്നു.

അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദം വളരെയധികം വേഗത്തിൽ വ്യാപിക്കുന്നതായി പഠനത്തിൽ പറയുന്നു. രണ്ടായിരാമാണ്ടുമുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 1.4% വർധനവാണ് അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളായ കാൻസർ രോഗികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രായമായ സ്ത്രീകളിൽ ഇത് 0.7 % ആണ്.

പത്തുവർഷം മുമ്പ് പുരുഷന്മാരിൽ ഇപ്പോഴത്തെ സാഹചര്യത്തെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത 50% കൂടുതലായിരുന്നു. ഇന്നും അതേ സാധ്യത നിലനിൽക്കുന്നുവെങ്കിലും രോഗികളിലെ സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കിൽ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കാൻസർ സ്ഥിരീകരിച്ചിരിക്കുന്നത്.

friends catering

സ്ത്രീകളിൽ കാൻസർ വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ അവലോകനങ്ങൾ വന്നിട്ടില്ലെങ്കിലും പൊണ്ണത്തടി, ജനിതക കാരണങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കാൻസർരോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.

13 വ്യത്യസ്ത കേസുകളിലായി അമിതവണ്ണവും എഴു കേസുകളിലായി മദ്യപാനവും കാൻസറിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട് .

സ്ത്രീകളിൽ വർധിച്ചുവരുന്ന കാൻസറിനു പിന്നാലെ പുകവലി മൂലം ആയുസ്സിലെ 22 മിനിറ്റ് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയമാകുന്നു. ഓരോ തവണ പുകവലിക്കുമ്പോളും സ്ത്രീകൾ തങ്ങളുടെ ആയുസ്സിൽ നിന്നും 22 മിനിറ്റാണ് കുറയ്ക്കുന്നത്. അതേ സമയം പുരുഷന്മാരിൽ ഇത് 17 മിനിറ്റ് ആണ്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ സയന്റിസ്റ്റുകൾ നടത്തിയ പഠനത്തിലാണ് നിരീക്ഷണം. ഒരു ശരാശരി പുകവലിക്കാരന്റെ ആയുസ്സിൽ നിന്നും 20 മിനിറ്റ് കുറയുമ്പോൾ 20 പാക്കറ്റ് സിഗരറ്റുകൊണ്ട് ഒരാളുടെ 7 മണിക്കൂറാണ് ആയുസ്സിൽ നിന്നും കുറയുന്നത്.

Verified by MonsterInsights