വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍.

“ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വൃക്ക രോഗങ്ങളെ അകറ്റാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

1. ബീറ്റ്റൂട്ട് 

ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റും ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.    

2. ബ്ലൂബെറി

 

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി. കൂടാതെ ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

 

3. ബ്രൊക്കോളി

ബ്രൊക്കോളിയിലും ആവശ്യത്തിന് മാത്രമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ സോഡിയം ഒട്ടും തന്നെയില്ല. അതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്.

4. ചീര

അയേണ്‍, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീരയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

5. ചിയാ സീഡ്

സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ മിതമായ അളവില്‍ മാത്രം അടങ്ങിയ ചിയ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

6. കാപ്സിക്കം 

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

HMPV വ്യാപനം: ഒടുവിൽ വിശദീകരണവുമായി ചൈന.

: ചൈനയിലെ HMPV (ഹ്യുമൺ മെറ്റന്യൂമോ വൈറസ്) കേസുകളുടെ വ്യാപനം കുറഞ്ഞുവരുന്നതായി അധികൃതർ. ചൈനീസ് ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. HMPV കേസുകളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിൽ ആശങ്കകൾ ഉയരുകയും ചർച്ചകൾ വ്യാപകമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണം. ഹ്യുമൺ മെറ്റന്യൂമോ വൈറസ് ഒരു പുതിയ വൈറസല്ലെന്നും കഴിഞ്ഞ ഏതാനും ദശബ്ദങ്ങളായി മനുഷ്യരിൽ ഇത് കാണുന്നുണ്ടെന്നും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഗവേഷക വാംഗ് ലിപിംഗ് പ്രതികരിച്ചു. നിലവിൽ HMPV പോസിറ്റീവ് കേസുകളുടെ എണ്ണം കുറ‍ഞ്ഞുവരികയാണ്. വടക്കൻ പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം കുറഞ്ഞു. 14 വയസിന് താഴെയുള്ളവരിൽ രോഗം ബാധിച്ചവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് വാംഗ് ലിപിംഗ് പറഞ്ഞു. ചൈനയിൽ ഇപ്പോൾ പടരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുൻകാലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇവയൊന്നും പുതിയ പകർച്ചവ്യാധികളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിന്റെ കുടുംബത്തിൽപ്പെട്ട HMPV, പനി അല്ലെങ്കിൽ ജലദോഷം പേലെയുള്ള രോഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ പ്രകടിപ്പിക്കും. കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും അണുബാധയ്‌ക്ക് കാരണമാകാം. നിലവിലുള്ള ശ്വാസകോശ രോഗങ്ങൾ നേരത്തെ തിരിച്ചറിയപ്പെട്ട രോഗാണുക്കൾ മൂലമുള്ളതാണെന്നും ചൈനീസ് അധികൃതർ പറയുന്നു. ചൈനയിലെ ആശുപത്രികളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ് ലോകം മുഴുവൻ ആശങ്കപ്പെടാൻ കാരണമായത്. നിരവധി പേർ മാസ്കണിഞ്ഞ് നിൽക്കുന്നതിന്റെയും ആശുപത്രിയിൽ ചികിത്സ തേടുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. കൊവിഡ് സമാന സാഹചര്യമാണെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി കുഞ്ഞുങ്ങൾക്ക് HMPV പോസിറ്റീവായതോടെ ആശങ്ക വർദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം ചൈന നൽകിയത്.

എളുപ്പത്തിലൊരു ബനാന സ്മൂത്തി തയ്യാറാക്കാം.

പഴം കൊണ്ടൊരു സ്മൂത്തി എല്ലാവര്‍ക്കും ഇഷ്ടമാകുമല്ലോ. പീനട്ട് ബട്ടര്‍ ചേര്‍ത്ത് അടിപൊളി ഒരു ബനാന സ്മൂത്തി. രാവിലെയും രാത്രിയുമൊക്കെ കഴിക്കാവുന്നതാണ്. വണ്ണം കുറയ്ക്കണമെന്നുള്ളവര്‍ക്കും ഈ സ്മൂത്തി ഗുണം ചെയ്യും. 

 

പഴം  – 2
പാല്‍ – രണ്ടര കപ്പ്
പീനട്ട് ബട്ടര്‍ – മുക്കാല്‍ കപ്പ്

ഉണ്ടാക്കുന്ന വിധം

പഴം തൊലികളഞ്ഞതും പാല്‍, പീനട്ട് ബട്ടര്‍ എന്നിവ മിക്‌സിയിലേക്കിട്ട് നന്നായി അടിച്ചെടുക്കുക. തണുപ്പ് വേണമെങ്കില്‍ തണുത്ത വെള്ളം ഇത്തിരി ഒഴിച്ചു കൊടുക്കാം. അതുപോലെ മധുരം വേണമെങ്കില്‍ ഇത്തിരി തേന്‍ ചേര്‍ത്തു കൊടുക്കാം.

താരനെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍.

തലമുടിയുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരനെ തടയാന്‍ സാധിക്കും. താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍…

മുളപ്പിച്ച പയർ കഴിച്ചാൽ….

മുളപ്പിച്ച പയർ കഴിച്ചാൽ നമ്മുടെ ആഹാരശീലത്തിലെ അവിഭാജ്യ ഘടകമാണ് പയർവർഗ്ഗങ്ങൾ. ഇവ പോഷക സമൃദ്ധമായതിനാലാ തന്നെ മുളപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. വ്യത്യസ്ത പയർ വർഗ്ഗങ്ങളിൽ പ്രോട്ടീനും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ നിങ്ങൾക്കറിയാമോ? പയറുവർഗ്ഗങ്ങൾ കഴിക്കാൻ ശരിയായ മാർഗമുണ്ട്. പാകം ചെയ്യുന്നതിനു മുമ്പ് പയർവർഗ്ഗങ്ങൾ കുതിർക്കുകയും മുളപ്പിക്കുകയും ചെയ്‌താൽ അവയുടെ ഗുണം ഇരട്ടിക്കും. ആന്റി ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനും അവയെ വിഘടിപ്പിക്കുവാൻ ഒപ്റ്റിമൽ എൻസൈം പ്രവർത്തനം അനുവദിക്കുന്നതിനും ഇത് പ്രധാനമാണ് പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പയറുവർഗ്ഗങ്ങൾ, അവയിൽ നിന്ന് അമിനോ ആസിഡുകൾ സ്വാംശീകരിക്കുന്നത് അത്ര എളുപ്പമല്ല. അവയിൽ സ്വാഭാവികമായും ആന്റി ന്യൂട്രിയന്റുകൾ എന്ന് വിളിക്കപ്പെടുന്നവ അടങ്ങിയിട്ടുണ്ട്, പോഷക സ്വാംശീകരണത്തിന് തടസ്സമാകുന്ന തന്മാത്രകളാണ് അവ. അതുകൊണ്ടാണ് പലർക്കും ഇവ കഴിക്കുമ്പോൾ വായുകോപം, വയറു വീർക്കൽ, ദഹനക്കേട് മുതലായവ ഉണ്ടാകുന്നത്. അതിനാൽ, നിങ്ങളുടെ ആൻറി ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനും പയർവർഗ്ഗങ്ങളുടെ പ്രോട്ടീൻ, മൈക്രോ ന്യൂട്രിയന്റ്, ദഹിപ്പിക്കൽ ഗുണങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് അവ മുളപ്പിച്ച് കഴിക്കുന്ന ഈ രീതി പിന്തുടരാം  പയർ വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കാനുണ്ട്. പാകം ചെയ്യുമ്പോൾ പയർ, ധാന്യങ്ങൾ (1:3) / പയർവർഗ്ഗങ്ങൾ, തിനകൾ (1:2) എന്നിവയുടെ ശരിയായ അനുപാതം ഉപയോഗിക്കുക. അവശ്യമായ അമിനോ ആസിഡുകളുടെ അനുപാതം മെച്ചപ്പെടുത്തുന്നതിന് തിനയും ധാന്യങ്ങളും ചേർത്ത് അവ പാകം ചെയ്യുന്നത് ഒരു പ്രധാന പൊടിക്കൈയാണ്.  1.പ്രായമാകൽ തടയുകയും അകാല നര തടയുകയും ചെയ്യുന്നു 2. അസ്ഥികൾ ശക്തിപ്പെടുത്തുന്നു 3. രോഗകാരികളുടെ ആക്രമണത്തിന് വിധേയമാകുമ്പോൾ ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്നു, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

മുഖക്കുരു വന്ന വലിയ സുഷിരങ്ങള്‍ കാരണം നിരാശയുള്ളവരാണോ..?  ഈ സുഷിരങ്ങള്‍ ഇല്ലാതാക്കാന്‍ അടുക്കളയില്‍ എളുപ്പ വഴികളുണ്ട്.

ചിലരുടെ മുഖത്തേക്കു നോക്കുമ്പോള്‍ തന്നെ കാണാം വലിയ കുഴികളും വരകളുമൊക്കെ. മുഖക്കുരു വന്നു പോയതിന്റെ അടയാളമാണ് ഇത്. ഇത് നന്നായി സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. കാരണം എല്ലാവര്‍ക്കും ക്ലിയര്‍ ചര്‍മമാണ് ഇഷ്ടം. അതാണ് കാണാന്‍ ഭംഗിയും. എന്നാല്‍  ഇനി ടെന്‍ഷനാവണ്ട.  ഇതിനു പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

തക്കാളി

തക്കാളിയില്‍ ധാരാളമായി ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളിയുടെ പള്‍പ്പ് എടുത്ത് മുഖത്തു പുരട്ടുന്നത് സുഷിരങ്ങള്‍ കുറയാന്‍ സഹായിക്കും. ഒരു തക്കാളി നടുമുറിച്ച് അതുകൊണ്ട് മുഖത്ത്  ഉരസുക. അഞ്ചോ പത്തോ മിനിറ്റ് ഇങ്ങനെ ചെയ്യുക. ശേഷം ഉണങ്ങാനാവുമ്പോള്‍ കഴുകിക്കളയുക. ഇത് സുഷിരങ്ങള്‍ അടയാന്‍ സഹായിക്കും. ആഴ്ചയില്‍ 5 ദിവസമെങ്കിലും ചെയ്യുക. 

നാരങ്ങ- തേന്‍

ഒരു പാത്രത്തില്‍ കുറച്ചു തേന്‍ എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത ശേഷം ഇതു മുഖത്തിടുക. 10 മിനിറ്റ് കഴിഞ്ഞു കഴുകുക. ഇതും സുഷിരങ്ങളടയാന്‍ മികച്ച ഫലം നല്‍കും.

വെള്ളരി

തണുപ്പേകുന്ന വെള്ളരിയുടെ നീര് മുഖത്ത് തേയ്ക്കുന്നത് നല്ലതാണ്. ഇവയുടെ ജ്യൂസ് എടുത്ത് നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും മുഖത്തിന് ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു. 

മഞ്ഞള്‍

മഞ്ഞള്‍പൊടിയും വെള്ളവും മിക്‌സ്  ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് സുഷിരങ്ങളുളളിടത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇതും സുഷിരങ്ങളുടെ വലുപ്പം കുറയാന്‍സഹായിക്കും. മഞ്ഞള്‍പൊടി തേനില്‍ ചാലിച്ചും മുഖത്ത് പുരട്ടാവുന്നതാണ്.

മഹാരാഷ്‌ട്രയിലും HMPV; ഏഴും 13-ഉം വയസുള്ള കുട്ടികൾ ചികിത്സയിൽ.

രാജ്യത്ത് HMPV കേസുകൾ കൂടുന്നു. മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴും 13-ഉം വയസുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. നാഗ്പൂരിലെ ആശുപത്രിയിലാണ് കുട്ടികളുള്ളത്.

24 മണിക്കൂറിനിടെ രാജ്യത്താകെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ കർണാടകയിൽ ഒരാൾക്കും തമിഴ്നാട്ടിൽ രണ്ട് പേർക്കും പശ്ചിമ ബംഗാളിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിലും ഒരാൾക്ക് HMPV റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസല്ല HMPV എന്നും എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സ്മോളും’ ക്യാന്‍സറിന് കാരണമാകും; മദ്യകുപ്പികളില്‍ മുന്നറിയിപ്പ് ലേബല്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം.

ആല്‍ക്കഹോള്‍  അടങ്ങിയ ബിയര്‍, വൈന്‍ എന്നിവ  ക്യാന്‍സറിന് കാരണമാകുമെന്ന  മുന്നറിയിപ്പ് ലേബലുകൾ   ബോട്ടിലുകളില്‍ ഉണ്ടായിരിക്കണമെന്ന് യുഎസ് സർജൻ ജനറൽ ഡോ വിവേക് ​​മൂർത്തി. മിതമായ മദ്യപാനം പോലും ചിലതരം അർബുദങ്ങൾക്ക് കാരണമാകനുള്ള സാധ്യത വര്‍ധിച്ചതിനാലാണ് ഇത്തരമൊരു നീക്കം. മദ്യത്തിന്‍റെ ഉപയോഗം സ്തനാര്‍ബുദം, തൊണ്ട, വായ, അന്നനാളം, വോയ്സ് ബോക്സ്, വൻകുടൽ, കരൾ അർബുദം എന്നിവയുൾപ്പെടെ ഏഴ് തരത്തിലുള്ള ക്യാൻസറുകള്‍ക്ക് കാരണമാകുമെന്നാണ് വിവേക് മൂര്‍ത്തിയുടെ നിര്‍ദ്ദേശത്തിലുള്ളത്. 

യുഎസില്‍ അര്‍ബുദത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് മദ്യമെന്നാണ് മൂര്‍ത്തി വ്യക്തമാക്കുന്നത്. വര്‍ഷത്തില്‍ ഒരു ലക്ഷം അര്‍ബുദ രോഗങ്ങള്‍ക്കും 20,000 മരണങ്ങള്‍ക്കും കാരണമാകുന്നത് മദ്യമാണ്.  ഒരു ദിവസം രണ്ട് ഡ്രിങ്സ് വീതം കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്സ് കഴിക്കുന്ന സ്ത്രീകളിലും 17 ശതമാനമാണ് മരണ നിരക്ക്. 16.4 ശതമാനം സ്താനാര്‍ബുദത്തിനും കാരണം മദ്യമാണ്. നിലവിലെ  മുന്നറിയിപ്പ് ആരോഗ്യ അപകടാവസ്ഥയെ പറ്റി ബോധവാന്മാരാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

യുഎസിലെ പലര്‍ക്കും മദ്യവും ക്യാന്‍സറും തമ്മിലുള്ള ബന്ധം അറിയില്ല. 2019 ലെ പഠനം പ്രകാരം 45 ശതമാനം അമേരിക്കകാര്‍ക്ക് മാത്രമെ മദ്യം അര്‍ബുദത്തിന് കാരണമാകുന്നു എന്ന അറിവുള്ളൂ. റേഡിയേഷന്‍, പുകയില, പൊണ്ണത്തടി എന്നിവയാണ് ക്യാന്‍സറിന് കാരണമാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ എന്നതാണ് അമേരിക്കകാരുടെ ധാരണ. 1988 മുതൽ മാറ്റം വരുത്തിയിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകൾ മാറ്റുന്നതിന് യുഎസ് കോൺഗ്രസിൻ്റെ അംഗീകാരം ആവശ്യമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മദ്യത്തിന്‍റെ അപകട സാധ്യത അറിയിക്കുന്നതിന് രാജ്യങ്ങള്‍ മദ്യകുപ്പികളില്‍ മുന്നറിയിപ്പ് ലേബല്‍ നല്‍കുന്നുണ്ട്. 2018 ലെ റിപ്പോര്‍ട്ട് പ്രകാരം 47 രാജ്യങ്ങളിലാണിത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. എല്ലാ തരം മദ്യകുപ്പികളിലും മദ്യത്തിന്‍റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാണ് അയര്‍ലാന്‍ഡ്.

ചർമ്മം തിളങ്ങട്ടെ, മുഖത്തെ പാടുകൾ അകറ്റാൻ ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കൂ.

അടുക്കളയിൽ ഒതുക്കി വയ്ക്കാതെ ബീറ്റ്റൂട്ട് ഇനി ചർമ്മ പരിചരണത്തിനും ഉപയോഗിക്കൂ. മുഖത്തെ കരുവാളിപ്പും പാടുകളും അകറ്റാൻ ഈ ഫെയ്സ്മാസ്ക്കുകളിലൊന്ന് തിരഞ്ഞെടുക്കൂ. ബീറ്റ്റൂട്ടിൻ്റെ ഗുണങ്ങളെ കുറച്ച് കേട്ടിട്ടുണ്ടാകുമെല്ലോ?. ധാരാളം പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ചർമ്മാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കുന്നതിന് അധികം ആളുകളും സ്ഥിരമായി ഇത് ഉപയോഗിക്കാറുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നതും പുറമേ പുരട്ടുന്നതും തിളക്കമുള്ള ചർമ്മം പ്രദാനം ചെയ്യും. 

 

മുഖത്തിനു മാത്രമല്ല ശരീരത്തിനും കൂടിയുള്ള ഒരു മികച്ച ക്ലെൻസറായി ഇത് പ്രവർത്തിക്കുന്നു. മുഖക്കുരു, പാടുകൾ, പിഗ്മൻ്റേഷൻ എന്നിവ അകറ്റി തിളക്കമുള്ള തുടുത്ത ചർമ്മം നൽകുന്നു. ബീറ്റ്റൂട്ട് ചർമ്മ പരിചരണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് കൂടുതൽ അറിയാം. 

 

ബീറ്റ്റൂട്ട്  തൈര്.

 രണ്ട് സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരുവും അതിൻ്റെ പാടുകളും നീക്കം ചെയ്യുന്നതിന് ഇതിൻ്റെ സ്ഥിരമായ ഉപയോഗം സഹായിക്കും.

ബീറ്റ്റൂട്ട് കറ്റാർവാഴ

 

ബീറ്റ്റൂട്ട് ജ്യൂസ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. 

 

ബീറ്റ്റൂട്ട് പാൽ

ഒരു ടീസ്പൂൺ പാലിലേയ്ക്ക് 3 സ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മിശ്രിതമാക്കാം. ഈ പാക്ക് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം.15 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പകറ്റാനും വരണ്ട ചർമ്മ അകറ്റാനും ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് ഗുണകരമാണ്.

കാര്‍കൂന്തലിനുമുണ്ട്, ചില രഹസ്യങ്ങള്‍; എന്താണ് ചിലരുടെ മുടി വേഗത്തില്‍ വളരുന്നത്.

മുടി കൊഴിഞ്ഞു തല കഷണ്ടിയായി കാണാന്‍ ആര്‍ക്കും അത്ര താല്‍പര്യമുണ്ടാകില്ല. എന്നാല്‍ എത്ര ശ്രമിച്ചാലും ചിലരുടെ മുടി കൊഴിച്ചില്‍ തടയാനുമാകില്ല. അതുപോലെ മറ്റുചിലര്‍ക്ക് നീളം കുറഞ്ഞ മുടി ആഗ്രഹിച്ച് തലമുടി ട്രിം ചെയ്താല്‍ പെട്ടെന്ന് വളരുകയും ചെയ്യും. എന്താണ് മുടി വളര്‍ച്ചയുടെ പിന്നിലെ ഈ ‘രഹസ്യം’ എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് മുന്‍പ് മുടി വളരുന്നതെങ്ങനെയെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ തലമുടി, നഖം എന്നിവ ചര്‍മത്തിന് താഴെയുള്ള മെട്രിക്‌സ് കോശങ്ങളില്‍ നിന്നാണ് വളരുന്നത്. ഇവ രണ്ടും പ്രധാനമായും കെരാട്ടിന്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മാസത്തില്‍ മുടി ശരാശരി ഒരു സെന്‍റിമീറ്റര്‍ വരെ വളരും. അതുപോലെ നഖങ്ങള്‍ മൂന്ന് മില്ലിമീറ്റര്‍ വരെയും.

 

വിരലുകളില്‍ ചര്‍മത്തിന് താഴെയുള്ള മെട്രിക്സ് കോശങ്ങളില്‍ നിന്ന് നേരിട്ടാണ് നഖങ്ങള്‍ വളരുന്നത്. ഈ കോശങ്ങൾ വിഭജിക്കുകയും പഴയ കോശങ്ങളെ മുന്നോട്ട് തള്ളിവിടുകയും ചെയ്യുന്നു. സമൃദ്ധമായ രക്ത വിതരണം കാരണം നഖത്തിനടിയിലെ പരന്ന ഭാഗം പിങ്ക് നിറത്തിൽ കാണപ്പെടുന്നു.തലയോട്ടിയുടെ ചര്‍മത്തിന് അടിഭാഗത്തുള്ള മെട്രിക്സ് കോശങ്ങള്‍ വിഭജിക്കപ്പെട്ട് മുടി വളരുകയും പുറത്തേക്ക് വരികയും ചെയ്യുന്നു ഇതിനെ ഷാഫ്റ്റ് എന്നാണ് വിളിക്കപ്പെടുന്നത്. മുടിയുടെ കോശങ്ങള്‍ വേരുകളില്‍ നിന്നാണ് വളരുന്നത്. അവ ഹെയര്‍ ഫോളിക്കുകള്‍ എന്ന സഞ്ചി രൂപത്തില്‍ പൊതിഞ്ഞിരിക്കുന്നു. ഇതില്‍ ഒരു നാഡി ശൃംഖലയുണ്ട് (അതുകൊണ്ടാണ് മുടി പറിച്ചെടുക്കാൻ വേദന ഉണ്ടാകുന്നത്), മുടിയിൽ ലൂബ്രിക്കേറ്റ് ചെയ്യുന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, തണുപ്പുള്ളപ്പോൾ മുടി എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്ന ഒരു ചെറിയ പേശി എന്നിവ അടങ്ങിയിട്ടുണ്ട്.

അതിന് മുന്‍പ് മുടി വളരുന്നതെങ്ങനെയെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ തലമുടി, നഖം എന്നിവ ചര്‍മത്തിന് താഴെയുള്ള മെട്രിക്‌സ് കോശങ്ങളില്‍ നിന്നാണ് വളരുന്നത്. ഇവ രണ്ടും പ്രധാനമായും കെരാട്ടിന്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മാസത്തില്‍ മുടി ശരാശരി ഒരു സെന്‍റിമീറ്റര്‍ വരെ വളരും. അതുപോലെ നഖങ്ങള്‍ മൂന്ന് മില്ലിമീറ്റര്‍ വരെയും.

വിരലുകളില്‍ ചര്‍മത്തിന് താഴെയുള്ള മെട്രിക്സ് കോശങ്ങളില്‍ നിന്ന് നേരിട്ടാണ് നഖങ്ങള്‍ വളരുന്നത്. ഈ കോശങ്ങൾ വിഭജിക്കുകയും പഴയ കോശങ്ങളെ മുന്നോട്ട് തള്ളിവിടുകയും ചെയ്യുന്നു. സമൃദ്ധമായ രക്ത വിതരണം കാരണം നഖത്തിനടിയിലെ പരന്ന ഭാഗം പിങ്ക് നിറത്തിൽ കാണപ്പെടുന്നു.

തലയോട്ടിയുടെ ചര്‍മത്തിന് അടിഭാഗത്തുള്ള മെട്രിക്സ് കോശങ്ങള്‍ വിഭജിക്കപ്പെട്ട് മുടി വളരുകയും പുറത്തേക്ക് വരികയും ചെയ്യുന്നു ഇതിനെ ഷാഫ്റ്റ് എന്നാണ് വിളിക്കപ്പെടുന്നത്. മുടിയുടെ കോശങ്ങള്‍ വേരുകളില്‍ നിന്നാണ് വളരുന്നത്. അവ ഹെയര്‍ ഫോളിക്കുകള്‍ എന്ന സഞ്ചി രൂപത്തില്‍ പൊതിഞ്ഞിരിക്കുന്നു. ഇതില്‍ ഒരു നാഡി ശൃംഖലയുണ്ട് (അതുകൊണ്ടാണ് മുടി പറിച്ചെടുക്കാൻ വേദന ഉണ്ടാകുന്നത്), മുടിയിൽ ലൂബ്രിക്കേറ്റ് ചെയ്യുന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, തണുപ്പുള്ളപ്പോൾ മുടി എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്ന ഒരു ചെറിയ പേശി എന്നിവ അടങ്ങിയിട്ടുണ്ട്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഈ ഹെയര്‍ ഫോളിക്കുകള്‍ക്ക് താഴെഭാഗത്ത് ഹെയര്‍ പാപ്പില്ലകള്‍ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് സമീപമുള്ള മാട്രിക്സ് കോശങ്ങൾ വിഭജിച്ചാണ് പുതിയ രോമകോശങ്ങൾ ഉത്പാദിപ്പിക്കുന്നത്. തുടർന്ന് അവ കഠിനമാക്കുകയും മുടിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. പുതിയ രോമകോശങ്ങൾ നിർമിക്കപ്പെടുമ്പോൾ രോമങ്ങൾ ചർമത്തിന് മുകളിലേക്ക് തള്ളപ്പെടുകയും രോമങ്ങൾ വളരുകയും ചെയ്യുന്നു.

മുടിവളര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ പാപ്പില്ലകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കാരണം രോമകോശങ്ങള്‍ രൂപപ്പെടുത്തുന്നതിന് സ്റ്റെം സെല്ലുകളിലേക്ക് സിഗ്നലുകൾ അയക്കുന്നത് പാപ്പില്ലകളാണ്. തുടർന്ന് മാട്രിക്സ് കോശങ്ങൾക്ക് വിഭജിച്ച് പുതിയ വളർച്ചാ ഘട്ടം ആരംഭിക്കാനുള്ള സിഗ്നലുകൾ ലഭിക്കുന്നു.

നാല് ഘട്ടങ്ങളായാണ് മുടി വളരുന്നത്

അനജെൻ ഘട്ടം അല്ലെങ്കിൽ വളർച്ചാ ഘട്ടം; രണ്ട് മുതൽ എട്ട് വർഷം വരെ നീണ്ടുനിൽക്കുന്നു.

കാറ്റജെൻ അല്ലെങ്കിൽ പരിവർത്തന ഘട്ടം; വളർച്ച മന്ദഗതിയിലാകുകയും ഏകദേശം രണ്ടാഴ്ച നീണ്ടുനിൽക്കുകയും ചെയ്യുന്നു.

ടെലോജൻ ഘട്ടം അല്ലെങ്കിൽ വിശ്രമ ഘട്ടം; ഈ ഘട്ടത്തില്‍ വളര്‍ച്ച തീരെയുണ്ടാകില്ല. ഇത് സാധാരണയായി രണ്ടോ മൂന്നോ മാസം വരെ നീണ്ടുനിൽക്കും.

എക്സോജൻ അല്ലെങ്കിൽ ഷെഡിംഗ് ഘട്ടം; മുടി കൊഴിഞ്ഞ് അതേ ഫോളിക്കിളിൽ നിന്ന് പുതിയ മുടി വളരുന്ന ഘട്ടം.

ഓരോ ഫോളിക്കിളും അതിന്റെ ആയുസ്സിൽ 10 മുതല്‍ 30 തവണ ഈ ചക്രത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ എല്ലാ രോമകൂപങ്ങളും ഒരേ നിരക്കിൽ വളരുകയും ഒരേ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്താൽ എല്ലാര്‍ക്കും തല കഷണ്ടിയാവുക എന്ന ഘട്ടമുണ്ടാകും. സാധാരണയായി അത് സംഭവിക്കുന്നില്ല. ഏത് സമയത്തും, പത്തിൽ ഒരു ഫോളിക്കിള്‍ മാത്രമേ വിശ്രമ ഘട്ടത്തിലാവുകയുള്ളു. അതായത്, പ്രതിദിനം ഏകദേശം 100 മുതല്‍ 150 വരെ മുടികള്‍ കൊഴിയുമ്പോൾ ശരാശരി ഒരാളുടെ തലയിൽ 100,000 മുടികള്‍ ഉണ്ടാകും.

അപ്പോൾ വളർച്ചയുടെ വേഗതയെ ബാധിക്കുന്നതെന്താണ്?

ജനിതകമാണ് മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകം. ഒരു കുടുംബത്തിലുള്ളവരുടെ മുടി വളരുന്ന രീതി ഏകദേശം ഒരുപോലെയായിരിക്കും. മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന മറ്റ് ഘടകളുമുണ്ട്.

പ്രായം; ചെറുപ്പക്കാർക്ക് സാധാരണയായി വേഗത്തില്‍ മുടി വളരും. കാരണം ആരോഗ്യമുള്ള ആളുകളിൽ പോലും പ്രായം മുടിയുടെയും നഖത്തിന്‍റെയും വളർച്ചയിൽ വ്യത്യാസമുണ്ടാക്കും. വാർദ്ധക്യത്തോടൊപ്പം വരുന്ന മെറ്റബോളിസവും കോശവിഭജനവും മന്ദഗതിയിലാകുന്നു.

ഹോർമോൺ മാറ്റങ്ങൾ; ഗർഭധാരണം പലപ്പോഴും മുടിയുടെയും നഖത്തിന്‍റെയും വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നു. അതേസമയം ആർത്തവവിരാമവും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവും വളർച്ചാ നിരക്ക് മന്ദഗതിയിലാക്കും.പോഷകാഹാരം: മുടിയുടെയും നഖത്തിന്‍റെയും വളർച്ചാ നിരക്കിന് സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് പോഷകാഹാരം. മുടിയും നഖവും പ്രധാനമായും കെരാറ്റിൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ ജലാംശം, കൊഴുപ്പ്, വിവിധ ധാതുക്കളും മുടിയുടെയും നഖത്തിന്‍റെയും വളര്‍ച്ചയെ സ്വാധീനിക്കും. അതുകൊണ്ട് പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം അത്യന്താപേക്ഷിതമായത്. ഇരുമ്പിന്റെയും സിങ്കിന്റെയും കുറവ് മുടി കൊഴിച്ചിലിനും പൊട്ടുന്ന നഖങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Verified by MonsterInsights