കേരളത്തിൽ ഇന്നും ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാപാലിക്കേണ്ടതാണ്. പകല്‍ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത്  നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ചൂടിൽ നിന്ന് സംരക്ഷിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

തീപിടിത്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നുണ്ടെങ്കിൽ 11 മുതല്‍ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് വെയിൽ ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്.

പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്!

നേരത്തെ ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസിന്റെ 11 മിനിറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശാലമായ പഠനത്തിലാണ് ഒരു സിഗരറ്റ് ശരാശരി 20 മിനിറ്റ് കൊല്ലുന്നുവെന്ന് കണ്ടെത്തിയത്. യു.കെയുടെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വകുപ്പാണ് പഠനത്തിന് നേതൃത്വം നൽകിയത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പുതുവർഷത്തിൽ പുകവലി ഉപേക്ഷിക്കുന്നവർക്ക് ആ‍യുസിൽ എത്രദിവസം കൂട്ടാനാകുമെന്ന കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ ജനുവരി ഒന്നിന് ഇത് നിർത്തിയാൽ എട്ടാം തീയതിയോടെ ഇയാൾക്ക് ആയുസിൽ ഒരു ദിവസം കൂടുതൽ കിട്ടുന്നു. ഫെബ്രവരി 20ഓടെ ഒരാഴ്ച കൂടുതൽ കിട്ടും. ആഗസ്റ്റ് അഞ്ചോടെ ഇത് ഒരു മാസമാകും. വർഷാവസാനത്തോടെ ജീവിതത്തിൽ പുതുതായി 50 ദിനങ്ങൾ അധികമായി കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ.

കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിന്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ…

എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്.

30 വയസിന് മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും നേരിടുന്നൊരു പ്രശ്നമാണ് മാനസികസമ്മർദ്ദം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്താണ് ചിലർക്ക് പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്നത്. തന്നെ ആർക്കും വേണ്ട, താൻ ഒറ്റയ്‌ക്കാണ് എന്നിങ്ങനെയുള്ള ചിന്തകൾ 30 വയസിന് ശേഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലരും മാനസികമായി തളർന്ന് പോകാറുണ്ട്. തനിക്ക് മാത്രം എന്താണ് ഇങ്ങനെയുണ്ടാകുന്നതെന്ന് പലരും ചിന്തിക്കും. എന്നാൽ ഇത് ഒരാളെയോ ഒരു കൂട്ടം ആളുകളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നെഗറ്റീവ് ചിന്തകൾ കാരണം ഹാപ്പി ഹോർമോണുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. ഇതാണ് പല തരത്തിലുള്ള മാനസിക വിഷമങ്ങൾക്ക് കാരണമാവുന്നത്.

പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നൊരു പ്രായമാണ് 30-45 വയസുവരെയുള്ള സമയം. ഉച്ചത്തിൽ സംസാരിക്കുക, നിയന്ത്രിക്കാനാകാതെ ദേഷ്യം വരിക, കാരണമില്ലാതെ കരയുക എന്നിവയൊക്കെയാണ് ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങളാണ്.  കൃത്യമായ ദിനചര്യങ്ങൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രതിവിധി. എല്ലാ ദിവസവും വ്യായാമം, യോഗ എന്നിവ ശീലമാക്കുക. സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്‌ക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.

friends travels

1xbet Gambling App Android And 250 Totally Free Revolves

1xbet Bonus Account Withdrawal Withdrawing your bonus funds from 1xbet requires meeting specific wagering conditions. The…

ഉപ്പിന് എക്‌സ്പയറി ഡേറ്റ് ഉണ്ടോ ? ഉപ്പ് കേടുവരാന്‍ എത്രകാലമെടുക്കും.

ഉപ്പില്ലാത്ത ഭക്ഷണം. അത് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കാരണം അടുക്കളയിലെ താരം തന്നെയാണ് ഉപ്പ്. നമ്മള്‍ കഴിക്കുന്ന ആഹാരസാധനങ്ങളില്‍ രുചി വര്‍ധിപ്പിക്കാനാണ് ഉപ്പ് ഉപയോഗിക്കുന്നത്. ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഉപ്പില്ലാത്ത അടുക്കളതന്നെ ഉണ്ടാവില്ല. കാരണം ഉപ്പില്ലാതെ ഉണ്ടാക്കുന്ന സാധനങ്ങളാവട്ടെ വളരെ കുറവുമാണ്.


മധുരമുള്ള പലഹാരങ്ങളില്‍ പോലും ഉപ്പ് ചേര്‍ക്കാറുണ്ട്. എന്നാല്‍, നമ്മളുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ക്കുള്ള പോലെ ഉപ്പിനും എക്‌സ്പയറി ഡേറ്റ് ഉണ്ടോ ?  മറ്റുഭക്ഷണപദാര്‍ഥങ്ങളൊക്കെ കേടുവരുന്നതുപോലെ ഉപ്പ് കേടുവരുമോ ?  ഇതിനെ കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ല. അതിനാല്‍ തന്നെ ഉപ്പ് കേടുവരുമോ എന്ന കാര്യത്തില്‍ നമുക്ക് സംശയവുമാണ്. 

എന്നാല്‍, ഉപ്പില്‍ അടങ്ങിയിരിക്കുന്നത് സോഡിയം ക്ലോറൈഡ് ആണ്. അതുകൊണ്ട് തന്നെ എത്രകാലം കഴിഞ്ഞാലും ഇതിലെ രാസഘടനയ്ക്ക് മാറ്റം വരില്ല. അതുകൊണ്ടു ഉപ്പ് കേടുവരുകയും ഇല്ല.

ഏതൊരു വസ്തുവിന്റെയും രാസപരമായ ഘടനയില്‍ മാറ്റം വരുമ്പോഴാണ് അത് മറ്റൊരു പദാര്‍ഥമായി മാറുന്നതും കേടാവുന്നതും. 
നമ്മള്‍ നെല്ലിക്കയും മാങ്ങയും ക്യാരറ്റുമൊക്കെ ഉപ്പിലിട്ടു വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ ബാക്ടീരിയയുടെയും ഫംഗസിന്റെയും വളര്‍ച്ച തടയുന്നതിനു വേണ്ടിയാണ്. ഇത്രയും ഗുണമുള്ള ഉപ്പ് ഒരിക്കലും കേടുവരുകയില്ല.

തലമുടി നല്ലതുപോലെ വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍.

തലമുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്തെ പലരുടെയും പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

“സിങ്കിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ പ്രോട്ടീനിന്‍റെ മികച്ച ഉറവിടം കൂടിയാണ് മുട്ട.  വിറ്റാമിന്‍ ബി അഥവാ ബയോട്ടിനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

 

2.  ചീര

സിങ്കും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. 

 

3. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

4. മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

5. മഷ്റൂം

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

6. നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

friends catering

കൈ കൊണ്ട് കുഴക്കണ്ട, പരത്തണ്ട; സോഫ്‌റ്റ് ചപ്പാത്തി ചുട്ടെടുക്കാൻ എളുപ്പവഴി.

ചപ്പാത്തി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പ്രഭാത ഭക്ഷണമായും അത്താഴമായുമൊക്കെ ചപ്പാത്തി കഴിക്കുന്നവർ ഏറെയാണ്. ഇന്ന് ഇൻസ്റ്റന്റ് ചപ്പാത്തിയെയാണ് പലരും ആശ്രയിക്കുന്നത്. അമ്പതോ അറുപതോ രൂപയ്‌ക്ക് ഇൻസ്റ്റന്റ് ചപ്പാത്തി വാങ്ങി, പാനിലിട്ട് ചുട്ടെടുക്കുകയാണ് പലരും ചെയ്യുന്നത്. ഈ പൈസയ്‌ക്ക് ആട്ടപ്പൊടി വാങ്ങിയാൽ ദിവസങ്ങളോളം ചപ്പാത്തിയുണ്ടാക്കാം.
ആട്ടപ്പൊടി കൈകൊണ്ട് കുഴക്കുന്നതി‌ന്റെയും പരത്തുന്നതിന്റെയുമൊക്കെ ബുദ്ധിമുട്ടുകൊണ്ടാണ് പലരും റെഡി ടു കുക്കിലേക്ക് പോകുന്നത്. മാത്രമല്ല ചപ്പാത്തി പരത്താൻ അറിയാത്താവരും ഉണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ കൈ കൊണ്ട് കുഴക്കുകയോ, ചപ്പാത്തിപ്പലകയിൽ വച്ച് പരത്തുകയോ ചെയ്യാതെ തന്നെ നല്ല സോഫ്‌റ്റ് ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

ആട്ടപ്പൊടി

ഉപ്പ്

വെള്ളം

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറെടുത്ത് ആവശ്യത്തിന് ആട്ടപ്പൊടി ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. ഇളം ചൂടുവെള്ളമാണ് ചേർക്കേണ്ടത്. വളരെ കുറച്ച് നെയ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്തുകൊടുക്കുക. ശേഷം മിക്സിയിൽ ഇത് ഒന്ന് കറക്കിയെടുക്കുക. വെള്ളം അധികമായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. 

പതിനഞ്ച് മിനിട്ട് അടച്ചുവയ്ക്കുക. ശേഷം ഇത് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പോലെ ചെറിയ ഉരുളകളാക്കി, പ്രസ് ചെയ്തുകൊടുക്കുക. ഇനി രണ്ട് പ്ലാസ്റ്റിക് കവറെടുക്കുക. ഇതിലേക്ക് കുറച്ച് എണ്ണ തൂകി, എല്ലായിടത്തും തേച്ചുകൊടുക്കാം. പ്ലാസ്റ്റിക് കവറുകളിലൊന്ന് നിലത്ത് വിരിക്കുക. അതിനുമുകളിൽ ഉരുട്ടിവച്ചിരിക്കുന്ന ആട്ടപ്പൊടി വയ്ക്കുക. ശേഷം മറ്റേ കവർ അതിനുമുകളിൽ വയ്ക്കുക. എന്നിട്ട് ഒരു സ്റ്റീൽ പ്ലേറ്റ് വച്ച് നന്നായി പ്രസ് ചെയ്യുക. ഇനി പ്ലാസ്റ്റിക് കവറിൽ നിന്നെടുത്ത്, പാനിൽവച്ച് ചപ്പാത്തി ചുട്ടെടുക്കാം.

വാഴപ്പഴത്തിന്റെ തണ്ടിലേയ്ക്ക് ഒന്നുനോക്കൂ, കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ എളുപ്പത്തിൽ മനസിലാക്കാം.

നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പഴങ്ങൾ. വിറ്റാമിനുകളും, ധാതുക്കളും, ഫൈബറുകളാലും സമ്പന്നമായ പഴങ്ങൾ നമുക്ക് മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ഇന്നത്തെ കാലത്ത് വിപണികളിൽ നിന്ന് പഴങ്ങൾ വിശ്വസിച്ച് വാങ്ങി കഴിക്കാൻ സാധിക്കില്ല. പെട്ടെന്ന് പഴുപ്പിക്കാൻ പലതരത്തിലെ രാസവസ്തുൾ പ്രയോഗിച്ചായിരിക്കും ഇവ വിപണികളിൽ എത്തിക്കുന്നത്. പണം കൊടുത്ത് വാങ്ങിക്കഴിഞ്ഞ് കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും പലപ്പോഴും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കുതന്നെ പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോയെന്ന് മനസിലാക്കാം.

സ്വഭാവികമായി പഴുത്ത പഴങ്ങൾക്ക് സുന്ദരമായ നിറം ഉണ്ടായിരിക്കും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് പാടുകൾ നിറഞ്ഞ, പച്ചകലർന്ന നിറമായിരിക്കും.
കൃത്രിമമായി പഴുപ്പിച്ചവ എല്ലാം ഒരേരൂപത്തിലായിരിക്കും. പ്രകൃതിദത്തമായി, സ്വാഭാവികമായി പഴുത്തവയ്ക്ക് ഓരോന്നിനും ഓരോ രൂപമായിരിക്കും. മാത്രമല്ല കൃത്രിമമായവയ്ക്ക് നല്ല തിളക്കവും ഉണ്ടായിരിക്കും.
സ്വാഭാവികമായി പഴുത്തവയ്ക്ക് പ്രത്യേകതരം മണം ഉണ്ടായിരിക്കണം, എന്നാൽ മറ്റുള്ളവയ്ക്ക് അസ്വാഭാവിക മണമോ മണം ഇല്ലാതിരിക്കുകയോ ചെയ്യും
സ്വാഭാവികമായി പഴുത്തവ അമർത്തി നോക്കുമ്പോൾ അവയ്ക്ക് ചെറിയ കട്ടിയുണ്ടായിരിക്കും. അല്ലാത്തവ അമിതമായി മൃദുലമായിരിക്കും.

കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് അമിതമായ മധുരമോ ചെറിയ ചെറിയ പുളിപ്പോ ഉണ്ടായിരിക്കും.

കൃത്രിമമായി പഴുപ്പിച്ച വാഴപ്പഴം എങ്ങനെ കണ്ടെത്താം

സ്വാഭാവികമായി പഴുത്ത വാഴപ്പഴത്തിന് കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള തണ്ടുകൾ ഉണ്ടാകും, രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ചന് നല്ല പച്ച നിറത്തിലുള്ള തണ്ടുകൾ ആയിരിക്കും ഉണ്ടാവുക.

കടും മഞ്ഞ നിറവും കറുപ്പ് നിറവുമുള്ള വാഴപ്പഴം സ്വാഭാവികമായി പഴുത്തതായിരിക്കും. എന്നാൽ ഇളം മഞ്ഞ നിറമുള്ള, മികച്ച നിറത്തിൽ കാണുന്നവ ഒഴിവാക്കണം.

അമർത്തി നോക്കുമ്പോൾ വാഴപ്പഴത്തിന്റെ ചില ഭാഗങ്ങൾ വളരെ മൃദുലവും ബാക്കി ഭാഗം വളരെ കടുപ്പമുള്ളതുമാണെങ്കിൽ അവ വാങ്ങരുത്.

തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാറില്ല… ഈ പ്രശ്നം പരിഹരിക്കാം

മനസമാധാനത്തോടെ ഉറങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ പല ആളുകൾക്കും അതിന് സാധിക്കാതെ വരാറുണ്ട്. മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണം നല്ല ഉറക്കം കിട്ടാത്തവരാണ് പലരും. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉറക്കം കളയുന്നതിന്റെ പ്രധാന വില്ലനാണ് മൊബൈൽ ഫോൺ. അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഉറക്കമില്ലാത്തത് എന്തെങ്കിലും അസുഖമാണോ എന്ന് ആലോചിച്ച് ടെൻഷനാകുന്നവരും ഡോക്ടറെ സമീപിക്കുന്നവരും ഇതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കാറില്ല. നല്ല ഉറക്കം കിട്ടാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് മൊബൈൽ ഫോൺ ബെഡ്റൂമിൽ കൊണ്ടുവരാതിരിക്കുക എന്നതാണ്. പുലർച്ചെ വരെ മൊബൈൽ ഫോൺ നോക്കുന്നവർക്ക് തലച്ചോറിന് നിരവധി പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം കണ്ണുകൾ കുഴിയാനും തലവേദനയ്‌ക്കും കാരണമാകുന്നു.

 

രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. എന്നാൽ വെളിച്ചത്തിന്റെ (മൊബൈൽ ലൈറ്റ്, ബൾബിന്റെ വെളിച്ചം) സാന്നിധ്യമുണ്ടെങ്കിൽ, അത് ഒരിക്കലും നടക്കാതെ വരും. ഇങ്ങനെയുള്ളവർക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കുന്നതിലും പെരുമാറുന്നതിലും ഇത് പ്രകടമായി വരും. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, വിഷമം എന്നിവയുടെ പ്രധാന കാരണവും ഉറക്കമില്ലായ്മ എന്നാണ് ചില പഠനങ്ങൾ പറയുന്നത്.ചർമ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ശ്രദ്ധിക്കുന്നവർ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം. ഏഴ്, എട്ട് മണിക്കൂർ ഉറങ്ങണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നവർ കുറവായിരിക്കും. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മൊബൈൽ മാറ്റിവയ്‌ക്കുക, പാട്ട് കേൾക്കുക, മധുരമുള്ള ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാതിരിക്കുക, ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കുന്നത് പൂർണമായും ഒഴിവാക്കുക എന്നിവ ശ്രദ്ധിച്ചാൽ നല്ല ഉറക്കം കിട്ടും.

friends travels
Verified by MonsterInsights