പ്രവാസികളെ ഇതിലേ.. നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം; വെറും 57 രൂപ മുടക്കിയാൽ സിം കാർഡ് ഇൻ്റർനാഷണൽ ആകും!

ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ സുവർണാവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറണമെന്ന നിബന്ധനയ്‌ക്കാണ് അറുതിയായിരിക്കുന്നത്.

167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം.

ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ള ഒരു നിധി ബഹിരാകാശത്തുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ? സയന്‍സ് ഫിക്ഷന്‍ സിനിമയുടെ കഥയോ നോവലോ അല്ല ഇത്. ബഹിരാകാശത്ത് കണ്ടെത്തിയിട്ടുള്ള ’16 സൈക്കി’ (16 Psyche) എന്ന ഛിന്നഗ്രഹത്തിനാണ് ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ളത്. സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭീമന്‍ ഛിന്നഗ്രഹമാണ് 16 സൈക്കി. ഇതുവരെ കണ്ടെത്തിയിട്ടുള്ള നൂറുകണക്കിന് ഛിന്നഗ്രഹങ്ങളേക്കാള്‍ സമ്പത്ത് 16 സൈക്കിയിലുണ്ട് എന്നാണ് അനുമാനം. പൂര്‍ണമായും ലോഹകവചമുള്ള ഈ ഛിന്നഗ്രഹത്തിന്‍റെ അകക്കാമ്പ് നിക്കല്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ്. 225 കിലോമീറ്റര്‍ അഥവാ 140 മൈല്‍ വ്യാസമാണ് 16 സൈക്കിക്ക് കണക്കാക്കുന്നത്. 

ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ ഈ സമ്പത്ത് ധാരാളം 1852ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്‌പാരീസാണ് അസാധാരണമായ ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ സൈക്കി എന്ന കഥാപാത്രത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ഛിന്നഗ്രഹത്തിന് ആനിബേല്‍ സൈക്കി എന്ന പേര് നല്‍കിയത്. 

സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ അപൂര്‍വ ശേഖരമാണ് 16 സൈക്കി ഛിന്നഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നത് എങ്കിലും അതിനെ ബഹിരാകാശത്ത് വച്ച് കുഴിച്ചെടുക്കുന്നതും ഭൂമിയില്‍ എത്തിക്കുന്നതും എളുപ്പമല്ല എന്ന് നമുക്കറിയാം. എങ്കിലും 16 സൈക്കി ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതലായി പഠിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായി സൈക്കി എന്ന ബഹിരാകാശ പേടകത്തെ നാസ 2023 ഒക്ടോബറില്‍ അയച്ചിരുന്നു. 3.5 ബില്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 2029 ഓഗസ്റ്റില്‍ സൈക്കി പേടകം ഛിന്നഗ്രഹത്തിലെത്തും എന്നാണ് പ്രതീക്ഷ.

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം; ആശ്വാസകരമായ വാര്‍ത്തയുമായി നാസ

ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ജിമി കൂട്ടിച്ചേര്‍ത്തു

ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജിമിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യത്തില്‍ സുനിതയുടെ ഭാരം കുറഞ്ഞതായും കാണാം.

സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.

നിയമങ്ങൾ കടുപ്പിക്കാൻ കാനഡ; സ്റ്റഡി പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കും; വിദ്യാർത്ഥികൾക്ക് തിരിച്ചടി

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് വെട്ടിക്കുറയ്ക്കാൻ നീക്കവുമായി കനേഡിയൻ സർക്കാർ. 35 ശതമാനം വെട്ടിക്കുറക്കാനാണ് തീരുമാനം, 2025ൽ 10 ശതമാനം കൂടി കുറച്ചേക്കും. രാജ്യത്തെ താത്ക്കാലിക താമസക്കാരെ കുറയ്ക്കുന്നതിനോടൊപ്പം വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തിയേക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനേഡിയൻ സർക്കാരിന്റെ തീരുമാനത്തോടെ ഇന്ത്യക്കാരുൾപ്പെടെയുള്ളവർ ആശങ്കയിലാണ്

കുടിയേറ്റം രാജ്യത്തെ സമ്പദവ്യവസ്ഥയ്ക്ക് കാര്യമായ ​ഗുണം ചെയ്യുന്നുണ്ടെങ്കിലും ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നവരും ഏറെയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

5,09,390 പേർക്കാണ് 2023ൽ കനേഡിയൻ സർക്കാർ ഇൻ്റർനാഷണൽ സ്റ്റഡി പേർമിറ്റ് നൽകിയത്. 2024ൽ ഇതുവരെയുള്ള കണക്ക് പ്രകാരം ഇത് 1,75,920 ആണ്. 2025ൽ 4,37,000 പെർമിറ്റുകളിലേക്ക് ക്രമീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ വിദേശികൾക്ക് പങ്കാളികളെ കൊണ്ടുവരാനുള്ള നിയമമുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നതോടെ ഇതിലും വ്യത്യാസമുണ്ടാകും.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമാണ് കാനഡ. കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 13.35ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോയത്. ഇതിൽ 4.27 ലക്ഷം വിദ്യാർത്ഥികളും കാനഡയിലാണ്.

ഇനി കാഴ്ചയില്ലാത്തവർക്കും കാണാം; ബ്ലൈൻഡ് സൈറ്റ് നൂതനവിദ്യയുമായി ഇലോൺ മസ്ക്

കാഴ്ചയില്ലാത്തവർക്കും കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചെന്നും മസ്ക് അറിയിച്ചു.

ന്യൂറലിങ്കിൻ്റെ ഉപകരണത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാൻ കഴിയുന്ന ന്യൂറൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചെങ്കിലും ഉപകരണം എന്ന് തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്ഡിഎ സാധാരണയായി ബ്രേക്ക് ത്രൂ ഡിവൈസ് പദവി നൽകാറുള്ളത്മസ്‌ക് ‘ബ്ലൈൻഡ് സൈറ്റി’ന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ‘സ്റ്റാർ ട്രെക്ക്’എന്ന പ്രമുഖ സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ്. ജന്മനാ കാഴ്ചയില്ലാത്ത കഥാപാത്രമാണ് ‘ജിയോർഡി ലാ ഫോർജ്. ജിയോർഡി ലാ ഫോർജിന് ചില ഉപകരണങ്ങളുടെ സഹായ്തതോടെ കാഴ്ച ലഭിക്കുന്നതായാണ് സിനിമ.

 

1xBet Bonuses: Ways To Get And Activate

1xBet Betting in India 1xBet is a popular betting platform in India, offering sports betting, live…

ഇനി വലിയ കളികൾ മാത്രം; സ്പേസ് എക്സിന്റെ ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് വിജയം

ബഹിരാകാശത്ത് ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് നടത്തി ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ. പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് പുതു ചരിത്രം കുറിച്ചത്. ഭൂമിയിൽ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്ത മേഖലയിലായിരുന്നു സംഘത്തിന്റെ സപേസ് വാക്ക്. ജാരെഡ് ഐസക്മാൻ, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോൻ എന്നിവരാണ് ദൗത്യത്തിലുള്ളത്. സ്പേസ് എക്സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യ ബഹിരാകാശ നടത്തം കൂടിയാണിത്.

മടങ്ങി വീട്ടിലെത്തുമ്പോൾ ഒരുപാട് ജോലികൾ ബാക്കിയാണെങ്കിലും ഇവിടെനിന്നു നോക്കുമ്പോൾ ഭൂമി എല്ലാം തികഞ്ഞൊരു ലോകമാണെന്നാണ് ആദ്യ യാത്രക്ക് പിന്നാലെ ജാറഡ് ഐസക്മാന്റെ പ്രതികരണം. വ്യാഴാഴ്ച രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാറഡ് ഐസക്മാൻ ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവെച്ചത്. പിന്നാലെ സ്പേസ് എക്സിന്റെ എ‍ഞ്ചിനീയർ സാറാ ​ഗിലിസും ബഹിരാകാശത്തേക്കിറങ്ങി. മുപ്പത് മിനിറ്റായിരുന്നു നടത്തം. തയ്യാറെടുപ്പുകൾക്ക് മാത്രം ഒരു മണിക്കൂറും 46 മിനിറ്റുമെടുത്തിട്ടുണ്ട്.

ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു പൊളാരിസിന്റെ വിക്ഷേപണം. ചൊവ്വാഴ്ച പുലർച്ചെ മുതൽ ഭൂമിയെ ചുറ്റുന്ന പേടകത്തിൽ 4 യാത്രികരാണ് ഉണ്ടായിരുന്നത്.

1xBet Best Casino Games Aviator in India

Aviator Game Overview in India The Aviator game has quickly gained popularity among Indian players for…

രണ്ടാം ലോകമഹായുദ്ധത്തില്‍ തകർന്ന സ്വപ്‌നങ്ങൾ; 105ാം വയസ്സിൽ ബിരുദാനന്തര ബിരുദം തിരികെ പിടിച്ചു

യുദ്ധം മനുഷ്യ ജീവനുകൾ മാത്രമല്ല, അവരുടെ ജീവിതവും ജീവിതോപാധികളുമടക്കമാണ് ഇല്ലാതാക്കുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തുമായി കോടികണക്കിന് മനുഷ്യരുടെ ജീവിതമാണ് തകർന്ന് തരിപ്പണമായത്. യുദ്ധങ്ങൾ തകർത്തെറിഞ്ഞ പരിസ്ഥിതിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഓരോ രാജ്യവും ജനതയും കരകയറുക.

രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിത കഥയാണ് വാർത്തകളില്‍ ഇടംപിടിച്ചത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് 105ാം വയസ്സിൽ എം എ കരസ്ഥമാക്കി ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് വിർജീനിയ ഹിസ്​ലോപ് എന്ന അമേരിക്കക്കാരി. 1940ലാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. ഫൈനൽ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ് ഹിസ്​ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക സേവനത്തിനായി ഹിസ്​ലോപ്പിന് പോകേണ്ടിവന്നപ്പോൾ വിർജീനിയക്കും കൂടെ പോകേണ്ടി വന്നു. അതോടെ തുടർപഠനം വഴിമുട്ടി.

ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കൾക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.

യുഎഇയില്‍ മഴയ്ക്ക് ശമനം; കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം വൈകുന്നു

നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രാത്രി 10.20ന് നിശ്ചയിച്ചിരുന്ന സ്പൈസ് ജെറ്റ് വിമാനവും വൈകുകയാണ്. ഈ വിമാനം 12.15ന് പുറപ്പെട്ടേക്കാം. രാവിലെ 10.30നുള്ള ദുബായ് എമിറേറ്റ്സ് വിമാനം ഉച്ചയ്ക്ക് 12.30ന് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ മഴയ്ക്ക് ശമനമായി. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള ശ്രമങ്ങൾ ഇന്നും തുടരും. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിട്ടുണ്ട്.  മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങൾ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

Verified by MonsterInsights