വിയറ്റ്നാം സംഘം കേരളത്തിലെത്തി.

ഇന്തോ – വിയറ്റ്നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്നാം സംഘത്തിന്റെ മൂന്നു ദിവസത്തെ കേരളം പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡർ ഫാം സാങ് ചു വിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നത്.  ഞായറാഴ്ച കേരളത്തിൽ എത്തിയ സംഘം വെള്ളായണി കാർഷിക കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങൾ  സന്ദർശിച്ചു.

hill monk ad

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വെള്ളായണി കാർഷിക കോളേജിലും സംഘം അദ്ധ്യാപകരുമായി സംവദിച്ചു.കോളേജുകളിലെ സൗകര്യങ്ങളെ കുറിച്ച് മനസിലാക്കിയ സംഘം വിയറ്റ്‌നാമിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ ഉപരിപഠനം നടത്താനുള്ള സാധ്യതകൾ ആരാഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷി മന്ത്രി പി പ്രസാദ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരുമായി സംഘം തിങ്കളാഴ്ച മാസ്‌കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തും.  വിയറ്റ്‌നാമുമായുള്ള കൂടുതൽ വ്യാപാര സാധ്യതയെക്കുറിച്ചും സംഘം ചർച്ച ചെയ്യും. തുടർന്ന് വെള്ളാർ ക്രാഫ്റ്റ് വില്ലേജ് വില്ലേജ് സന്ദർശിക്കും.  കൊല്ലം ജില്ലയിലേക്ക് പോകുന്ന സംഘം ചൊവ്വാഴ്ച പര്യടനം പൂർത്തിയാക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇതാണ് ലോകത്തെ ഏറ്റവും വിലകൂടിയ മാസ്ക്, വില 11 കോടി രൂപ; പ്രത്യേകതകൾ അറിയാം

പതിനൊന്ന് കോടിയിലേറെ രൂപ വില വരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ മാസ്ക്ക് സൗദിയിൽ. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് മാസ്ക്. റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് മാസ്ക് പ്രദർശനത്തിനെത്തിയത്. അമേരിക്കയിലെ ലൊസാഞ്ചലസിൽ കഴിയുന്ന സമ്പന്നന്റെ ഉടമസ്ഥതയിലാണ് ഈ മാസ്ക്.

jaico

മൂന്ന് പാളികളിൽ തീർത്ത മാസ്കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട് ഈ സൂപ്പർ മാസ്ക്.

FAIRMOUNT

അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ‘ഇവൽ’ ജ്വല്ലറിയാണ് കോടികളുടെ ഈ മാസ്ക് നിർമ്മിച്ചത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവി മാസ്ക് ഡിസൈൻ ചെയ്തു. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒൻപത് മാസം സമയമെടുത്താണ് മാസ്ക് നിർമിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യാ പവിലിയനിൽ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷത്തിലേറെ

ലോക മഹാമേളയായ എക്സ്പോ ദുബായിൽ ഇന്ത്യാ പവിലിയനിലെത്തിയ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. നവംബർ മൂന്ന് വരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്.

എക്സ്പോയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവിലിയനുകളിൽ ഒന്നാണ് ഇന്ത്യാ പവിലിയൻ. ലോകമഹാമേളയിൽ 25.7 കോടി ദിർഹം മുടക്കിയുള്ള ഏറ്റവും വലിയ പവിലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേത്. 0.5 ഹെക്ടർ സ്ഥലത്ത് 9000 ചതുരശ്രമീറ്ററിൽ നാല് നിലകളിലുള്ള പവിലിയൻ ഇന്ത്യയുടെ സാംസ്കാരിക തനിമയും ഐ.ടി. ഉൾപ്പെടെയുള്ള മേഖലയിലെ നേട്ടങ്ങളും വ്യക്തമാക്കുന്ന അതിനൂതന രീതിയിലാണ് നിർമാണം. ഓറഞ്ച്, ബ്രൗൺ നിറങ്ങൾ നിരന്തരം മിന്നിമാറികൊണ്ടിരിക്കുന്ന പവിലിയന്റെ മുൻഭാഗത്തായി ഇരുന്നൂറിലേറെ റിവോൾവിങ് പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്.

jaico 1

രാത്രിയിൽ ഇതൊരു വലിയ സ്ക്രീനായി പ്രകാശിക്കും. അതിൽ ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളും നൃത്ത കലാരൂപങ്ങളും കാണാം. കൂടാതെ ഇന്ത്യയുടെ 75 വർഷത്തെ ജൈത്രയാത്രയുടെ വിവിധ ദൃശ്യങ്ങൾ ഈ പാനലുകളിൽ കാണാനാവും. ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവിലിയനിൽ ഒട്ടേറെ നിക്ഷേപ സാധ്യതകൾക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ ആകർഷിക്കാനായി വിവിധ സാംസ്കാരിക പരിപാടികളും പവിലിയനിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു.

siji

തണുപ്പ് തുടങ്ങിയതോടെ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ കോൺസൽ ജനറലും എക്സ്പോ 2020 ദുബായിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മിഷണർ ജനറലുമായ ഡോ. അമൻ പുരി പറഞ്ഞു. സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതൽ അവസരങ്ങൾക്ക് ഇന്ത്യൻ പവിലിയൻ വേദിയാകുമെന്നും ഇന്ത്യയുടെ ആഘോഷങ്ങൾ, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ആഗോള സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായകമായതായും അദ്ദേഹം വ്യക്തമാക്കി.

FAIRMOUNT

ഒക്ടോബർ മൂന്ന് മുതൽ ഒമ്പതുവരെ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ഊർജ ലക്ഷ്യങ്ങളും കാലാവസ്ഥാ ആക്ഷൻ പ്ലാനും വിവിധ സെഷനുകളിലായി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു. കൂടാതെ ബഹിരാകാശ, നാഗരിക, ഗ്രാമീണ വികസ വാരങ്ങളിലും വിവിധ മേഖലകളിലെ ഭാവിയും പ്രശ്നങ്ങളും വെല്ലുവിളികളും പവിലിയനിൽ ചർച്ചയായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉച്ചകോടിയുടെ ശബ്ദമായി വിനിഷ,തമിഴ്നാട്ടിൽ നിന്നുള്ള ഒമ്പതാംതരം വിദ്യാർഥിനിയാണ് വിനിഷ

കാലാവസ്ഥ ഉച്ചകോടിയുടെ ശബ്ദമായി ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചുകാരി. ഗ്ലോസ്ഗോയിൽ പുരോഗമിക്കുന്ന സിഒപി 26 ൽ തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നുള്ള ഒമ്പതാം തരം വിദ്യാർഥിനി വിനിഷ ഉമാശങ്കർ നടത്തിയ പ്രസംഗം ലോക നേതാക്കൾക്കുള്ള പുതുതലമുറയുടെ മുന്നറിയിപ്പായി. വിനിഷ തയ്യാറാക്കിയ സൗരോർജ പദ്ധതി പ്രഥമ എർത്ത്ഷോട്ട് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ലോകവേദിയിൽ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ ഈ കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചത്.

st. marys

കരി ഉപയോഗിച്ചുള്ള ഇസ്തിരിപെട്ടിക്ക് പകരം സൗരോർജ്ജം ഉപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടി രൂപകല്പന ചെയ്താണ് വിനിഷ ലോക പരിസ്ഥിതി വേദിയിൽ ഇടംപിടിച്ചതും ശ്രദ്ധേയമായ പ്രഭാഷണം നടത്തിയതും.

പ്രകൃതിസൗഹൃദ പദ്ധതികൾ വികസിപ്പിച്ചെടുക്കുന്ന തങ്ങളുടെ തലമുറയെ പിന്തുണയ്ക്കാൻ രാജ്യാന്തര സംഘടനകളോടും പൊതു സമൂഹത്തോടും വ്യവസായികളോടും വിനിഷ അഭ്യർഥിച്ചു. തന്റെ തലമുറയ്ക്ക് ലോകനേതാക്കൾ ഇതുവരെ നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ അസംതൃപ്തിയും രോഷവും രേഖപ്പെടുത്തുകയാണെന്നു വിനിഷ പ്രസംഗത്തിൽ പറഞ്ഞു. ഭൂമിയുടെ രക്ഷയ്ക്ക് ഇനി ഇത്തരം വാഗ്ദാനങ്ങളില്ല, പകരം ശക്തമായ നടപടികളാണ് അനിവാര്യമെന്ന് ഉറച്ച ശബ്ദത്തിൽ ഈ മിടുക്കി ലോകനേതാക്കളെ ഓർമപ്പെടുത്തി.

പ്രഖ്യാപനങ്ങൾ അവസാനിപ്പിച്ച് എല്ലാ നേതാക്കളും പ്രവർത്തിക്കാൻ തുടങ്ങണം എന്ന അഭ്യർഥനയോടെയാണ് വിനിഷ വേദിയിൽ സംസാരിച്ചു തുടങ്ങിയത്. “പ്രിൻസ് വില്യംസ് എർത്ത്ഷോട്ട് എന്ന മത്സരത്തിലെ ജേതാക്കളായ ഞങ്ങളുടെ കണ്ടെത്തലുകളെ നിങ്ങൾ പിന്തുണയ്ക്കണം.

achayan ad

അതിലെ പദ്ധതികൾക്കും പരിഹാരങ്ങൾക്കും ശ്രദ്ധ നൽകണം എന്നും അഭ്യർഥിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെയും പുകയുടെയും മലിനീകരണത്തിന്റെയും മുകളിൽ കെട്ടിപ്പടുക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ അല്ല ലോകം ഇനി പിന്തുണയ്ക്കേണ്ടത്. പഴയകാലത്ത് നടന്ന ചർച്ചകളെക്കുറിച്ച് ഇനി സമയം പാഴക്കുകയും ചെയ്യരുത്. ഭാവിയെ ക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുകയാണ് വേണ്ടത്. ഇതിനായി സമയവും സമ്പത്തും പ്രയത്നവും നിക്ഷേപി ക്കണം “- വിനിഷ ആഹ്വാനം ചെയ്തു.

friends travels

 എർത്ത്ഷോട്ട് ജേതാക്കൾക്കൊപ്പം ചേരാൻ നേതാക്കളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ഒപ്പം ചേർന്നില്ലെങ്കിലും ഞങ്ങൾ മുന്നോ ട്ടുപോകുമെന്ന് ഓർമിപ്പിക്കുകയാണ്. നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും- വിനിഷ പറഞ്ഞു നിർത്തി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വാഗതം, ദുബായുടെ വസന്തലോകത്തേക്ക്

15 കോടിയിലേറെ അപൂർവ പുഷ്പങ്ങളും സസ്യങ്ങളുമുള്ള ദുബായുടെ വസന്തലോകം മിറാക്കിൾ ഗാർഡൻ പത്താം സീസണ് തുടക്കമായി. ദുബായ് ലാൻഡിൽ 72,000 ചതുരശ്രമീറ്ററിൽ 120 ലേറെ ഇനങ്ങളിലുള്ള പുഷ്പങ്ങളാണ് കാഴ്ചക്കാർക്കായി ഇവിടെ ഒരുങ്ങിയിരിക്കുന്നത്.

പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ അവസരം ഉറപ്പാക്കികൊണ്ടുതന്നെയാണ് ഇത്തവണയും വസന്തലോകം ഒരുക്കിയിരിക്കുന്നതെന്ന് മിറാക്കിൾ ഗാർഡൻ പ്രൊജക്ടിന്റെ സ്രഷ്ടാവും സിറ്റിലാൻഡ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ അബ്ദുൽ നാസർ റഹ്ഹൽ പറഞ്ഞു. ‘എക്സ്‌പോ 2020-ന് സമാന്തരമായാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ പുതിയ സീസൺ. ഇത് ആഗോള സന്ദർശകരെ ഇവിടേക്ക് ആകർഷിപ്പിക്കും. എക്സ്‌പോയുടെ അത്യാധുനിക രൂപകൽപ്പനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മിറാക്കിൾ ഗാർഡന്റെ ഇത്തവണത്തെ ഒരുക്കം.

jaico 1

ഈ സീസണിൽ പുതുതായി രൂപകൽപ്പന ചെയ്ത ത്രിമാന ഘടികാരം, ജലധാരയുള്ള ‘ഫ്‌ളോട്ടിങ് റോക്ക്’, പുഷ്പ മയിലുകൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് പുഷ്പ പ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഏകദേശം 15 മീറ്റർ ഉയരമുള്ള ഒരു ‘ജീനി’, ഒരു ‘പറക്കുന്ന മാന്ത്രിക പരവതാനി’, ഈ പുതിയ ആകർഷണങ്ങൾ ഗാർഡനിലെ നിലവിലുള്ള പുഷ്പ പ്രദർശനങ്ങൾക്ക് പുറമേയുണ്ട്. പച്ചനിറത്തിലുള്ള എമിറേറ്റ്‌സ് എ380, ബാലെ നർത്തകർ, തത്സമയ പ്രകടനങ്ങൾ നടത്തുന്ന ഒരു ആംഫി തിയേറ്റർ-കം-ഒബ്‌സർവേറ്ററി, തിളങ്ങുന്ന ‘ഫ്ളോറൽ കാസിൽ’ എന്നിവയും പ്രദർശനത്തിൽ ഉൾക്കൊള്ളുന്നു.

സന്ദർശകർ കോവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി. വെള്ളി, ശനി മറ്റ് അവധി ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മതുൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം.മൂന്ന് വയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യകാർക്കും പ്രവേശനം സൗജന്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണോ? നിങ്ങൾക്കായി വാതിൽ തുറന്ന് ഇസ്രയേൽ; മാനദണ്ഡങ്ങൾ ഇങ്ങനെ

കോവിഡ് വന്ന ശേഷം ഇതാദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായി വാതിൽ തുറന്ന് ഇസ്രയേൽ. സോളോ യാത്രികരെ സ്വാ​ഗതം ചെയ്യുന്നത് കോവിഡിൽ കിതച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പുതുശ്വാസമേകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പ്രമുഖ തീർഥാടന കേന്ദ്രമായ ജറുസലേമിലേക്ക് നിരവധി പേരാണ് കോവിഡ് കാലത്തിന് മുമ്പ് സന്ദർശനത്തിനായി എത്തിയിരുന്നത്.

കഴിഞ്ഞ വസന്തകാലത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാൻ രാജ്യം തയ്യാറെടുത്തിരുന്നെങ്കിലും കോവിഡ് ഡെൽറ്റാ വകഭേദം ക്രമാതീതമായി വർധിച്ചതിനേ തുടർന്ന് ആ നീക്കം വൈകിപ്പിക്കുകയായിരുന്നു. രാജ്യം ഈയിടെ നടത്തിയ ബൂസ്റ്റർ ക്യാമ്പ് വഴി ജനസംഖ്യയുടെ പകുതി പേരും മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്ക് വരുന്ന സോളോ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സഞ്ചാരികൾ അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. അല്ലെങ്കിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കോവിഡ് വന്ന് ഭേദമായവരായിരിക്കണം. അതേസമയം റഷ്യയുടെ സ്പുട്നിക് വാക്സിൻ എടുത്തവർ വരുന്ന സമയത്ത് സ്രവ പരിശോധനയ്ക്ക് വിധേയരാകണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും രാജ്യത്ത് പ്രവേശിച്ചാലുടൻ മറ്റൊരു പരിശോധനയ്ക്ക് വിധേയരായി നെ​ഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം.

ലോക്ക്ഡൗൺ കാലത്തും ചില രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇസ്രയേൽ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. രാജ്യത്തുള്ള അടുത്ത ബന്ധുക്കളെ കാണാനും പഠനത്തിനും ജോലിക്കും വരുന്നവരായിരുന്നു ഇക്കൂട്ടത്തിലുൾപ്പെട്ടിരുന്നത്. സംഘങ്ങളായുള്ള വിനോദസഞ്ചാരികളെ സെപ്റ്റംബർ മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അബുദാബിയില്‍ നിന്ന് മദീനയിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് വിമാന സര്‍വീസ് ആരംഭിക്കും

2021 നവംബർ 27 മുതൽ മദീനയിലേക്ക് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയർബസ് എ 321 ഉപയോഗിച്ച് അബുദാബിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് തവണ മദീന സർവീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചു.

‘ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇത്തിഹാദ് എയർവേസ് യു.എ.ഇ. സെയിൽസ് വൈസ് പ്രസിഡന്റ് ഫാത്തിമ അൽ മെഹൈരി പറഞ്ഞു. മതപരമായ യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെ ഞങ്ങളുടെ വിമാനങ്ങൾ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

jaico 1

യുഎഇയിലെയും സൗദി അറേബ്യയിലെയും മതപരവും വിനോദവും ബിസിനസ്സുമായുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ വിമാന സേവനം നൽകുന്നതിനും, അബുദാബി വഴി മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതിനും അബുദാബിയിൽ നിന്ന് മദീനയിലേക്ക് നേരിട്ട് സേവനം ആരംഭിക്കുന്നത് സഹായകമാകുമെന്ന് ഇത്തിഹാദ് പറഞ്ഞു.

സൗദി അറേബ്യയിലെ മക്ക, മദീന വിശുദ്ധ പള്ളികളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ 2021 ഒക്ടോബറിൽ ലഘൂകരിച്ചതിനെത്തുടർന്ന് പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്ക് പള്ളിയുടെ മുഴുവൻ ശേഷിയും ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.


സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നീ വിമാനത്താവളം കഴിഞ്ഞാൽ ഇത്തിഹാദിന്റെ നാലാമത്തെ ലക്ഷ്യസ്ഥാനമാണ് മദീന. മദീന റൂട്ടിൽ 2014 ൽ സേവനം ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ൽ താൽക്കാലികമായി സേവനം നിർത്തിവെച്ചതായിരുന്നു.

മദീനയിലേക്ക് പറക്കുന്ന അതിഥികൾ സൗദി അറേബ്യ നിഷ്കർഷിച്ച രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തപാൽമുദ്രകളുടെ പ്രദർശനം

ഷാർജ എമിറേറ്റ്‌സ് ഫിലാറ്റലിക് അസോസിയേഷന്റെ 11-ാം തപാൽ മുദ്രകളുടെ പ്രദർശനം ഷാർജ മെഗാമാളിൽ സമാപിച്ചു. ഒക്ടോബർ 26-ന് ആരംഭിച്ച പ്രദർശനം 30-ന് ശനിയാഴ്ചയാണ് സമാപിച്ചത്. രാജ്യങ്ങളുടെ നാണയം, കറൻസി, തപാൽമുദ്ര തുടങ്ങിയവയുടെ 35 സ്റ്റാളുകളും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ച 90 ഫ്രെയിമുകളും ഉണ്ടായിരുന്നു. 16 ഷീറ്റുകളിലാണ് ഓരോ ഫ്രെയിമിലും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ചത്.

കണ്ണൂർ സ്വദേശി പി.സി. രാമചന്ദ്രൻ പ്രദർശനത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ആധിപത്യ കാലത്തെ മലയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ തപാൽമുദ്രകളാണ് രാമചന്ദ്രൻ പ്രദർശിപ്പിച്ചത്. മലയാളികളടക്കം നൂറുകണക്കിന് സന്ദർശകർ പ്രദർശനം കാണാനെത്തി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിനോദസഞ്ചാരം: ലോകശ്രദ്ധയാകർഷിച്ച് യു.എ.ഇ. മലനിരകൾ

യു.എ.ഇ.യിലെ മലനിരകൾ ഇതിനകംതന്നെ ശ്രദ്ധയാകർഷിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.

പ്രധാനമായും ഹത്ത, ജെബൽ ജയ്‌സ്, ഖോർഫക്കാൻ പ്രദേശങ്ങളെല്ലാം ഏറ്റവും പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഈ മൂന്ന് പ്രദേശങ്ങളും രാജ്യത്തെ വിനോദസഞ്ചാര നിധികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകരുടെ എണ്ണം വർഷംതോറും ഉയർന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി മലനിരകളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമങ്ങളും ഊർജിതമാണ്.

ക്യാമ്പിങ്, നീന്തൽ, കയാക്കിങ് പ്രേമികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന മലനിരകൾ, ഹത്ത അണക്കെട്ട്, തടാകം തുടങ്ങി പ്രകൃതിരമണീയമായ ധാരാളം ദൃശ്യങ്ങളാൽ സമ്പന്നമാണ് ഹത്ത. 2016-ൽ ആരംഭിച്ച ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ കഴിഞ്ഞ വർഷം വരെ വിനോദസഞ്ചാരികളുടെ എണ്ണം 15 മടങ്ങാണ് വർധിപ്പിച്ചത്. 2016-ൽ 60,000 സന്ദർശകർ ഉണ്ടായിരുന്നതിൽ നിന്നും 2020-ൽ ഒരു ദശലക്ഷത്തിലേറെ സന്ദർശകരായി ഉയർന്നു.

നിക്ഷേപമിറക്കാനും വിനോദസഞ്ചാരത്തിനും പറ്റിയ പ്രാദേശിക, അന്തർദേശീയതലങ്ങളിലെ ലക്ഷ്യസ്ഥാനമായി ഹത്ത മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹത്ത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്. 5.4 കിലോമീറ്റർ നീളമുള്ള ചെയർലിഫ്റ്റുകൾ സ്ഥാപിക്കൽ, സുസ്ഥിര വെള്ളച്ചാട്ട പദ്ധതി, ഹോട്ടൽ എന്നിവയും അതിലുൾപ്പെടുന്നുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനായി 200 ഹോളിഡേ ഹോമുകൾ നിർമിക്കാനും പദ്ധതിയുണ്ട്.

യു.എ.ഇ.യിലെ ഏറ്റവും ഉയരംകൂടിയ റാസൽഖൈമയിലെ ജെബൽ ജെയ്‌സ് മലനിരകളിൽ കഴിഞ്ഞ ജൂലായിലാണ് കൂടുതൽ ഉല്ലാസ പരിപാടികൾ ആരംഭിക്കുമെന്ന് റാക്ക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. ടൂറിസം സാധ്യതകളുള്ള പുതിയ മേഖലകൾ വികസിപ്പിക്കാനാണ് പദ്ധതി. മലനിരകളിൽ ഇതിനകം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇക്കോ ടൂറിസം പദ്ധതികളും വിപുലമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് വേഗത്തിലെത്താൻ നൂതന സംവിധാനങ്ങളോടെയുള്ള പുതിയ റോഡുകൾ നിർമിച്ചുവരികയാണെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടർ ജനറൽ അഹമ്ദ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. സൈക്കിൾ യാത്രയ്ക്കായി പ്രത്യേക പാതകളും ഇവിടെ ഒരുങ്ങുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

സംഗീതവിരുന്നുമായി ആഘോഷ കാഴ്ചകളുമായി 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. ജനുവരി 29 വരെ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകൾ, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാന്റുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.

വിവിധ മാളുകളും റീട്ടെയിൽ ബ്രാൻഡുകളും തങ്ങളുടേതായ വിനോദപരിപാടികളും നറുക്കെടുപ്പുകളും മത്സരപരിപാടികളും സംഘടിപ്പിക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. കോവിഡിന് ശേഷം ദുബായ് നഗരം വരവേൽക്കുന്ന മറ്റൊരു ആഘോഷമായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. ഇത്തവണത്തെ ഫെസ്റ്റിവൽ ദുബായ് എക്സ്‌പോയ്ക്കും യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടയിലായതുകൊണ്ട് പ്രത്യേകതയുള്ളതാണെന്ന് സംഘാടകർ വ്യക്തമാക്കി.

siji

ആയിരങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു. നാടകങ്ങൾ, സിനിമകൾ, കമ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights