‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്’? പച്ചപ്പ് ആസ്വാദിച്ച് മെസി; സ്വാഗതം ചെയ്ത് സൗദി

ഇവരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു.

 

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്. ഇവരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു.

മെസ്സി തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
സൗദിയിലേയ്ക്ക് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു.
“സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം കുറിച്ചു.

ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മകനായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ എമിറേറ്റിന്റെ ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദീർഘകാലം ഉപ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം 2021ൽ മരണപെട്ടിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മകനെ ദുബായിലെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി നിയമിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുബായിൽ ഇപ്പോൾ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികൾ ഉണ്ട്.

2008 മുതൽ ഡെപ്യൂട്ടി ഭരണാധികാരിയും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ധനമന്ത്രിയുമാണ് ഷെയ്ഖ് മുഹമ്മദിന്റെ മക്കളിൽ ഒരാളായ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആദ്യം ഇദ്ദേഹമാണ് ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിതനായത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുടെ ചുമതലയിലേക്ക് ഇപ്പോൾ നിയമിതനായിരിക്കുന്നത്.

സൗദിയിൽ ഇനി പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ഇല്ല; പകരം ക്യൂ ആർ കോഡ്​ പതിച്ച ​പ്രിന്റൗട്ട് മതി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡന്റ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കേണ്ടതില്ല. അനുവദിച്ച വിസയുടെ ക്യൂ ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിന്റ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ്​ ഇത്​ ബാധകം.

പാസ്​പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നതാണ്​ ഒഴിവാക്കിയത്​. പകരം പ്രത്യേക എ 4 സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ ആർ കോഡ് പതിക്കും. ഇതാണ്​ എയർപോർട്ടുകളിൽ സ്​കാൻ ചെയ്യുക. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഫ്രാൻസിൽ പെൻഷൻ പ്രായം 64 വയസ്; നിയമത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒപ്പിട്ടു

ഫ്രാൻസിലെ പെൻഷൻ പരിഷ്കരണ നിയമത്തിൽ ഒപ്പിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തെ പെൻഷൻ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്നതാണ് പുതിയ നിയമം. നിയമം നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് സർക്കാരിന്റെ നടപടി. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധക്കാരിൽ ചിലർ പാരീസിലെ ചിലയിടങ്ങളിൽ തീയിട്ടു. 112 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പുതിയ പെൻഷൻ പരിഷ്കാരങ്ങളെ എതിർക്കുന്നത് തുടരുമെന്ന് രാജ്യത്തെ വിവിധ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. നിയമം പിൻവലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മെയ് ഒന്നിന് ഫ്രാൻസിലുടനീളമുള്ള തൊഴിലാളികളോട് പ്രതിഷേധത്തിനായി ഒത്തുകൂടണമെന്നും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ, നിലവിലെ പെൻഷൻ സമ്പ്രദായത്തിൽ ചില പരിഷ്കാരങ്ങൾ അനിവാര്യമാണെന്നാണ് പ്രസിഡന്റ് മാക്രോണിന്റെ വാദം. ഇക്കഴിഞ്ഞ മാർച്ചിൽ, ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കാർ വോട്ടെടുപ്പില്ലാതെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ നിർദേശത്തിന് വെള്ളിയാഴ്ചയാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. പിന്നാലെ, ശനിയാഴ്ച രാവിലെ പുതിയ നിയമത്തിൽ പ്രസിഡന്റ് ഒപ്പു വെച്ചു.

സെപ്തംബർ ആദ്യത്തോടെ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിൽ മന്ത്രി ഒലിവിയർ ഡസ്സോപ്റ്റ് പറഞ്ഞു. പുതിയ നിയമം 50 വയസിനു മുകളിലുള്ളവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന നിയമത്തിൽ ഒപ്പിടരുതെന്ന് ട്രേഡ് യൂണിയനുകൾ പ്രസിഡന്റിനോട് ആവർത്തിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും സർക്കാർ നിയമവുമായി മുന്നോട്ടു പോകുകയായിരുന്നു. പുതിയ പരിഷ്‌കാരങ്ങളിൽ ചേർത്തിട്ടുള്ള ആറ് ഇളവുകൾ കോടതി നിരസിച്ചു,

തങ്ങളുടെ അഭിപ്രായം സർക്കാർ പരി​ഗണിക്കുന്നില്ല എന്നതിൽ താൻ നിരാശയാണെന്ന് പാരിസിലെ സിറ്റി ഹാളിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ ഒരാളും 21 കാരിയുമായ ലൂസി ബിസിസിയോട് പറഞ്ഞു. തങ്ങൾ ഇത്രത്തോളം ശബ്ദമുയർത്തിയിട്ടും ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നും എങ്കിലും ഇനിയും പ്രതിഷേധം തുടരുമെന്നും ലൂസി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് തനിക്ക് ആശങ്കയുണ്ടെന്ന് 27 കാരനായ ലൂക്കാസ് പറഞ്ഞു. ”രാജ്യത്തെ ജനങ്ങളെക്കാൾ പ്രസിഡന്റിന്റെ രാജവാഴ്ചയ്ക്ക് അനുസരിച്ചാണ് ഭരണഘടനാ കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർ‌ത്തു. “ഇതിൽ ആരും ജയിച്ചിട്ടില്ല, ആരും പരാജയപ്പെട്ടിട്ടുമില്ല”, എന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

പെൻഷൻ പരിഷ്കരണത്തിനെതിരെ കഴിഞ്ഞ മൂന്ന് മാസമായി ഫ്രാൻസിൽ ഉടനീളം നടക്കുന്ന പ്രതിഷേധങ്ങൾ ഉടൻ അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ അന്റോയിൻ ബ്രിസ്റ്റിൽ ബിബിസിയോട് പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വരും ദിവസങ്ങളിൽ രാജ്യത്ത് ധാരാളം കലാപങ്ങളും ഹർത്താലുകളുമെല്ലാം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, കാരണം ഫ്രഞ്ച് ജനസംഖ്യയുടെ 70 ശതമനവും ഇപ്പോഴും പെൻഷൻ പരിഷ്കരണത്തിന് എതിരാണ്”, അന്റോയിൻ ബ്രിസ്റ്റിൽ പറഞ്ഞു.

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനായി ചരിത്രം കുറിയ്ക്കാൻ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി

അബുദാബി: ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ യുഎഇ സ്വദേശി സുല്‍ത്താന്‍ അല്‍ നെയാദി. ഏപ്രില്‍ 28നാണ് നെയാദിയുടെ യാത്ര.

ഏപ്രില്‍ 28ന് ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നടത്തം നടത്തുമെന്ന് ‘ ദുബായ് കീരിടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു.

കൂടാതെ ബഹിരാകാശ നടത്തത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌പേസ് സ്യൂട്ട് നെയ്ദി പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ബഹിരാകാശ യാത്രികര്‍ നടക്കുന്ന ചിത്രവും അതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവനോടൊപ്പം ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് നെയാദി ട്വീറ്റ് ചെയ്തു.

ആ ചരിത്ര മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ജോണ്‍സണ്‍ സ്‌പേസ് സെന്ററിലായി ഇതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു ഞാന്‍. പ്രതീക്ഷയോടെ കാത്തിരിക്കുന്നു,’ നെയാദി ട്വീറ്റ് ചെയ്തു.

ഈ ഉദ്യമം വിജയകരമായാല്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന് പുറത്ത് ബഹിരാകാശ നടത്തം നടത്തുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും.

വളരെ കഠിനമായ തെരഞ്ഞെടുപ്പിലൂടെയാണ് ബഹിരാകാശ നടത്തത്തിനായുള്ള വ്യക്തികളെ തെരഞ്ഞെടുത്തത്. അവരുടെ കഴിവുകള്‍ , അനുഭവം , കഠിനമായ ബഹിരാകാശ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് എന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിനെ  ഉദ്ധരിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ശാരീരിക വഴക്കം, മാനസിക ക്ഷമത എന്നിവയ്ക്ക് പുറമെ എഞ്ചീനിയറിംഗ് , റോബോട്ടിക്‌സ്, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ മേഖലകളിലെ യാത്രികരുടെ കഴിവും തെരഞ്ഞെടുപ്പിനിടെ പരിശോധിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹിരാകാശ നടത്തങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനെ എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി എന്നും അറിയപ്പെടുന്നു.

വ്യത്യസ്തമായ ടാസ്‌കുകള്‍ ചെയ്യാന്‍ ബഹിരാകാശ സഞ്ചാരികളെ ഈ മിഷന്‍ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ അടിസ്ഥാന സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പുതിയ ടെക്‌നോളജിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുക, എന്നിവ ബഹിരാകാശ നടത്തത്തിനിടെ ചെയ്യാവുന്നതാണ്.

കൂടാതെ ആഗോളതലത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കാനാകും. വിവിധ രാജ്യങ്ങളെ ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നടത്തത്തിനായി എത്തുന്നതും സഹകരണവും അറിവും വര്‍ധിപ്പിക്കുന്നതാണ്. ഏകദേശം 6.5 മണിക്കൂര്‍ ആണ് ഈ രണ്ട് യാത്രികര്‍ക്കും ലഭിക്കുക. ഇത് സ്‌പേസിന്റെ പരിസ്ഥിതി മനസ്സിലാക്കാന്‍ ഇരുവര്‍ക്കും തുല്യ അവസരം നല്‍കുന്നതാണ്.

കൊമേഴ്സ് പഠിച്ചവരാണോ? അമേരിക്കയില്‍ നികുതി രംഗത്ത് വന്‍ അവസരം

യുഎസില്‍ ജോലി എന്നു കേട്ടാൽ ഐടി ആയിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരിക. എന്നാൽ ഐടി പോലെ ആകർഷകമായ, അധികമാരും കൈവച്ചിട്ടില്ലാത്ത മറ്റൊരു തൊഴിൽ മേഖലയും ഇന്ത്യക്കാർക്കു മുൻപിൽ യുഎസിലും പുറത്തും തുറന്നിരിപ്പുണ്ട്. കൊമേഴ്സ് പശ്ചാത്തലമുള്ളവർക്ക് യുഎസ് നികുതി രംഗത്ത് വിവിധ രാജ്യങ്ങളിൽ വലിയ തൊഴിലവസരങ്ങൾ തുറന്നു നൽകുന്ന എൻറോൾഡ് ഏജന്റ് എന്ന യോഗ്യതയാണ് കേരളത്തിലും പുതിയ അവസരങ്ങൾ തുറന്നിടുന്നത്.

എന്താണ് എൻറോൾഡ് ഏജന്റ്

സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാർക്ക് വേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തു നൽകാൻ അവസരമൊരുക്കുന്ന യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റെവന്യൂ സർവീസ് (ഐആർഎസ്) മുൻപാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. ഐആഎസിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവർക്ക് യുഎസിനു പുറത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ ഇപ്പോൾ വലിയ അവസരങ്ങളാണുള്ളത്.

കേരളത്തിൽ പരിചിതമില്ലാത്തതും എന്നാൽ ഏറെ സാധ്യതയുള്ളതുമായ ഈ യോഗ്യത നേടാൻ സഹായിക്കുന്ന കോഴ്സ് കേരളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയാണ്. ഇഎ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നൽകുന്നത്. ഈ യോഗ്യത നേടിയാൽ യുഎസിനു പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താൻ കഴിയും. ഇവിടങ്ങളിലും നിരവധി അവസരങ്ങളാണ് ഉള്ളത്. ഇന്ത്യയിൽ ഇഎ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

പഠനവും ജോലിയും ഒന്നിച്ച്

അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. ഈ കോഴ്‌സില്‍ ചേരുമ്പോള്‍ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സിന്റെ ആരംഭത്തില്‍ തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി എൻറോൾഡ് ഏജന്റ് ആകുന്നവര്‍ക്ക് യുഎസിലെ നികുതിദായകരുടെ ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിൽ തന്നെ ഇ വൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ജോലി നല്‍കുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു.

 ജോലി സാധ്യതകൾ

  1.  ഫുൾ ടൈം/ പാർട്ട് ടൈം കമ്പനികളിൽ മുഴുവന്‍ സമയ ജോലി ചെയ്യാം. ഈ മേഖലയിൽ നിലവിൽ കേരളത്തിൽ 500 അവസരങ്ങളാണ് ഉള്ളത്. എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്. നിലവിൽ നിരവധി വിദ്യാർത്ഥികൾ ഇങ്ങനെ വിവിധ കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്നു.
  2. സീസണൽ ഹയറിങ് യു എസിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്ത് കമ്പനികൾ അതിനുമാത്രമായി ആറു മാസക്കാലത്തേക്ക് നൽകുന്ന തൊഴിലവസരങ്ങൾ. ഈ മേഖലയിൽ 400 ഒഴിവുകളാണ് നിലവിൽ ഉള്ളത്. 
  3. സംരംഭകത്വ സാധ്യത എൻറോൾഡ് ഏജന്റ് യോഗ്യതയുള്ളവർക്ക് യുഎസ് നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങൾ നൽകുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാൻ കഴിയും. ഗുജറാത്തിൽ ഇത്തരത്തിൽ 2000 സ്ഥാപനങ്ങളെങ്കിലും ഉണ്ട്.  ഈ മേഖലയിൽ വൻ സാധ്യതയാണുള്ളത്. 

പശ്ചിമ ബംഗാളിലും, ഗുജറാത്തിലും, ആന്ധ്രാ പ്രദേശിലും നിരവധി കമ്പനികൾ ഇഎ യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഈ മേഖലയിൽ ലഭ്യമാകുന്ന മാനവവിഭവശേഷി ഉപയോഗിക്കുന്നതിനു വൻകിട കമ്പനികൾ ഓഫീസുകൾ തുറന്നിട്ടുണ്ട്. ഐ ടി മേഖല പോലെ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരു തൊഴിൽ മേഖലയാണിത് എന്നതും ആകർഷക ഘടകമാണ്.

എൻറോൾഡ് ഏജന്റും സി എയ്ക്കു തുല്യമാണോ?

അസാപ് നൽകുന്ന ആറു മാസ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ യുഎസ് ഫെഡറൽ റെവന്യൂ ഏജൻസിയായ ഐആർഎസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് എക്സാമിനേഷൻ (എസ്ഇഇ) എഴുതാം. എസ്ഇഇ പാസായാൽ എൻറോൾഡ് ഏജൻ്റ് യോഗ്യത ലഭിക്കും. പേരിനൊപ്പം ഇഎ എന്നു ചേർക്കാം. ഈ യോഗ്യതയുള്ളവർക്ക് യു എസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടീഷണർ അക്കൗണ്ടന്റ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകളിൽ ഒരു പേപ്പർ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. ഇഎ ഒരിക്കലും സിഎക്കു തുല്യമല്ല.

യോഗ്യത

ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ-ഫിനാന്‍സ് ബിരുദധാരികള്‍ക്കും, സി.എ പൂര്‍ത്തിയാക്കാത്തവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അസാപ് നടത്തുന്ന ഇഎ കോഴ്സില്‍ പ്രവേശനം നല്‍കുന്നത്. ആറു മാസമാണ് കോഴ്സ് കാലാവധി.

പരിശീലനത്തിന് നൈപുണ്യ വായ്പയും

ഇ എ പരിശീലന കോഴ്സിന് കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്കിൽ ലോൺ സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 58,315 രൂപയാണ്. എന്നാൽ, സ്പെഷ്യൽ എൻറോൾമെൻറ് എക്‌സാമിനേഷൻ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിനു 645 ഡോളർ ഫീസ് അധികം നൽകേണ്ടതുണ്ട്. ഈ ഫീസും സ്കിൽ ലോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്https://asapkerala.gov.in/course/enrolled-agent-for-graduates-working-professionals/

ഫോൺ: 0471-2772500, 9495999623, 9495999709

സ്ഥിരതാമസമാക്കുന്നവർക്ക് പണം അങ്ങോട്ട് നൽകി, സ്വീകരിച്ച് ഈ രാജ്യങ്ങൾ.

 നിങ്ങൾ ഈ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയാൽ, ഇവിടെയുള്ള സർക്കാർ നിങ്ങൾക്ക് പണം നൽകും… നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിങ്ങളും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് സ്ഥിരതാമസമാക്കാൻ പണം നൽകുന്ന ചില രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അതായത്, നിങ്ങൾ ഈ രാജ്യങ്ങളിലേക്ക് മാറിയാൽ, ഇവിടെയുള്ള സർക്കാർ നിങ്ങൾക്ക് പണം നൽകും. വളരെ രസകരമാണ്, അല്ലേ? നോക്കാം ഈ രാജ്യങ്ങളെ കുറിച്ച്…

തുൾസ, ഒക്ലഹോമ 

തുൾസ സിറ്റിയിലെ വിദൂര തൊഴിലാളികളെ തിരയുകയും അതിന്റെ കമ്മ്യൂണിറ്റിയിൽ ചേരുന്നതിന് 10,000 ഡോളർ അതായത് 8 ലക്ഷം രൂപ നൽകുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ഇവിടെ വരുന്ന ആളുകൾക്ക് ഫ്രീ ഡെസ്‌ക് സ്‌പേസ്, നെറ്റ്വർക്കിംഗ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനും അനുവദിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഇവിടെ പോകണമെങ്കിൽ, നിങ്ങളുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. കൂടാതെ, നിങ്ങൾക്ക് ഒക്ലഹോമയ്ക്ക് പുറത്ത് ഒരു മുഴുവൻ സമയ ജോലിയോ ബിസിനസ്സോ ഉണ്ടായിരിക്കണം. കൂടാതെ നിങ്ങൾക്ക് യുഎസിൽ ജോലി ചെയ്യാൻ കഴിയണം.

 അൽബേനിയ, സ്വിറ്റ്‌സർലൻഡ് – 

സ്വിറ്റ്‌സർലൻഡിലെ ഈ നഗരം ഇവിടെ സ്ഥിരതാമസമാക്കാൻ ആളുകളെ ക്ഷണിക്കുന്നു. ഇവിടത്തെ ജനസംഖ്യ കൂട്ടുന്നതിനായി ഇവിടെ സ്ഥിരതാമസമാക്കുന്ന യുവാക്കൾക്ക് 20,000 ഫ്രാങ്ക് അതായത് 20 ലക്ഷം രൂപയും കുട്ടികൾക്ക് പതിനായിരം ഫ്രാങ്ക് അതായത് 8 ലക്ഷം രൂപയുമാണ് നൽകുന്നത്. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്, 10 വർഷം ഇവിടെ താമസിക്കണമെന്നാണ് വ്യവസ്ഥ. ഈ ഗ്രാമത്തിൽ കഴിഞ്ഞ വർഷം 240 പേരേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, നിങ്ങളുടെ പുതിയ സ്വിസ് വീടിന്റെ വില ഏകദേശം 200,000 രൂപ (1.5 കോടി രൂപ) ആയിരിക്കണം

സിസിലി , ഇറ്റലി –

സിസിലിയിലെ ജനസംഖ്യ തുടർച്ചയായി കുറയുന്നു. സിസിലിയിലെ രണ്ട് നഗരങ്ങളായ സാംബൂക്ക ഡി സിസിലിയയും ട്രോയിനയും ഒരു യൂറോയിൽ താഴെ വിലയ്ക്ക് വീടുകൾ വിൽക്കുന്നു. പ്രത്യുപകാരമായി, മൂന്ന് വർഷം കൊണ്ട് ഈ വീട് പുതുക്കിപ്പണിയുന്നതിനൊപ്പം 6,000 ഡോളർ അതായത് 4 ലക്ഷത്തി 80,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം എന്നതാണ് ഏക വ്യവസ്ഥ. നവീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകും

: ആന്റികിതെറ, ഗ്രീസ് – 

ഇവിടെ താമസിക്കുന്നവരുടെ എണ്ണം 20 മാത്രമാണ്, അതിനാലാണ് ആളുകളെ ഇവിടെ താമസിക്കാൻ ക്ഷണിക്കുന്നത്. ഇവിടെ താമസിക്കുന്ന ആളുകൾക്ക് ആദ്യത്തെ മൂന്ന് മുദ്രകൾക്കായി 565 ഡോളർ ഏകദേശം 45,000 രൂപ ഭൂമി, വീട്, പ്രതിമാസ സ്‌റ്റൈപ്പൻഡ് എന്നിവയായി നൽകും

അലാസ്‌ക- 

നിങ്ങൾക്ക് തണുത്ത കാലാവസ്ഥ ഇഷ്ടമാണെങ്കിൽ, അലാസ്‌കയ്ക്ക് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണ്. അലാസ്‌ക പെർമനന്റ് ഫണ്ട് എന്ന പേരിൽ ഒരു പ്രോഗ്രാം ഇവിടെ പ്രവർത്തിക്കുന്നു, അതിന് കീഴിൽ എല്ലാ വർഷവും ഇവിടെ താമസിക്കുന്ന താമസക്കാർക്ക് തുല്യമായ തുക വിതരണം ചെയ്യുന്നു. നിങ്ങൾ വർഷം മുഴുവനും ഇവിടെ താമസിച്ചാൽ, നിങ്ങൾക്ക് $ 1,600, അതായത് ഒരു ലക്ഷത്തി 30,000 രൂപ ലഭിക്കും.


അയർലൻഡ്-

 നിങ്ങൾ ഒരു പുതിയ സ്ഥലത്തേക്ക് പോകാനും നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അയർലൻഡ് നിങ്ങൾക്ക് ഒരു നല്ല ഓപ്ഷനാണ്. ഇവിടെ എന്റർപ്രൈസ് അയർലൻഡ് എന്ന പേരിൽ ഒരു സ്‌കീം പ്രവർത്തിക്കുന്നു. ഏത് സ്റ്റാർട്ടപ്പ് ബിസിനസുകൾക്ക് 2020-ൽ 120 ദശലക്ഷം യൂറോ സമ്മാനിച്ചു. ഇതിനായി നിങ്ങൾ അയർലണ്ടിലെ പൗരനാകണമെന്നില്ല, എന്നാൽ നിങ്ങളുടെ ബിസിനസ്സ് അയർലണ്ടിൽ രജിസ്റ്റർ ചെയ്യണം.


പോംഗ, സ്‌പെയിൻ – 

സ്‌പെയിനിന്റെ വടക്ക് ഭാഗത്ത് മലകളാൽ ചുറ്റപ്പെട്ട ഈ ചെറിയ ഗ്രാമം… ഇവിടെ താമസിക്കുന്ന യുവ ദമ്പതികൾക്ക് $ 3,600, അതായത് ഏകദേശം 3 ലക്ഷം രൂപ നൽകുന്നു. ഇതോടൊപ്പം ഇവിടെ ജനിക്കുന്ന കുട്ടികളുടെ
രക്ഷിതാക്കൾക്കും മൂന്ന് ലക്ഷം രൂപ നൽകുന്നുണ്ട്.


കാൻഡേല, ഇറ്റലി

 – ഇവിടെ സ്ഥിരതാമസമാക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച് യുവ ദമ്പതികൾക്കും കുടുംബങ്ങൾക്കും കാൻഡേല ധാരാളം പണം നൽകുന്നു. യുവാക്കൾക്ക് ഇവിടെ സ്ഥിരതാമസമാക്കാൻ 950 ഡോളർ അതായത് ഏകദേശം 75,000 രൂപയും യുവ ദമ്പതികൾക്ക് 1400 ഡോളറും അതായത് ഒരു ലക്ഷം രൂപയും ഇവിടെ സ്ഥിരതാമസമാക്കാൻ നൽകുന്നു. നിങ്ങളുടെ കുടുംബം കൂടെയുണ്ടെങ്കിൽ കൂടുതൽ പണം നൽകും.

അമേരിക്കയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ

ഹിജാബ് ധരിക്കുന്ന യുഎസിലെ ആദ്യത്തെ വനിതാ കോടതി ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് നാദിയ കഹ്ഫ്. സിറിയയിൽ ജനിച്ച നാദിയ യു എസിൽ പാസായിക് കൗണ്ടിയിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായാണ് അധികാരമേറ്റത്. കഴിഞ്ഞ വർഷം ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയാണ് അവരെ ഈ സ്ഥാനത്തേക്ക് നാമ നിർദ്ദേശം ചെയ്തത്. അതിനുശേഷം കഴിഞ്ഞവർഷം മെയിൽ മേയർമാർ, കൗൺസിൽ അംഗങ്ങൾ, സ്കൂൾ ബോർഡ് അംഗങ്ങൾ, ന്യൂജേഴ്‌സി മുസ്ലിം ലോയേഴ്‌സ് അസോസിയേഷന്റെ നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കൾ നാദിയയുടെ നോമിനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് സെനറ്റർ ക്രിസ്റ്റിൻ കൊറാഡോയ്ക്ക് കത്തും നൽകിയിരുന്നു. ഈ നാമനിർദ്ദേശത്തെ പിന്തുണച്ചു കൊണ്ട് 700 ൽ അധികം ആളുകൾ ഓൺലൈൻ പെറ്റീഷനിലും ഒപ്പുവച്ചിരുന്നു. എന്നാൽ നാദിയ കഹ്‌ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റിൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് നാദിയയെ നിയമിച്ചത്.

യുഎസിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് നാദിയ കഹ്ഫ് എങ്കിലും ന്യൂജേഴ്സിയിൽ ഹിജാബ് ധരിച്ച് ഒരു വനിത ഈ പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഖുർആനിൽ കൈവച്ചാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. “യുഎസിലെ ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ല” എന്ന് നാദിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞു. മാർച്ച് 21നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കുടുംബ നിയമത്തിൽ വൈദഗ്ദ്ധ്യം നേടിയ നാദിയ ഇമിഗ്രേഷൻ കേസുകളും മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്. 2003 മുതൽ, മുസ്ലീം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ബോർഡ് അംഗമായിരുന്നു ഇവർ . നിലവിൽ സംഘടനയുടെ ചെയർപേഴ്സൺ ആയാണ് നാദിയ പ്രവർത്തിക്കുന്നത്. യുഎസിലെ സാമൂഹിക രംഗത്തും ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് നാദിയ. രണ്ടു വയസുള്ളപ്പോഴാണ് നാദിയ കഹ്ഫ് സിറിയയിൽ നിന്ന് തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്.

അബുദാബിയിലെ റോഡുകളില്‍ ഇനി വാഹനത്തിന്റെ വേഗത കുറഞ്ഞാൽ 9000 രൂപയോളം പിഴ

അബുദാബി: അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിച്ചാല്‍ 9000 രൂപയോളം പിഴ അടക്കേണ്ടി വരും. ഏപ്രില്‍ ഒന്നു മുതല്‍ ഈ റോഡിലെ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‌ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അബുദാബി പൊലീസ്  അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗതയാവട്ടെ 120 കിലോമീറ്ററും. റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്. ഇതിലും കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണം. അവിടെ കുറഞ്ഞ വേഗതയ്ക്ക് പരിധി നിജപ്പെടുത്തിയിട്ടില്ല. ഹെവി വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും അവസാന ലേനാണ് ഉപയോഗിക്കേണ്ടതെന്നും അത്തരം വാഹനങ്ങള്‍ക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.

നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങളും നല്‍കും. ഡ്രൈവര്‍മാര്‍ ഇത് സംബന്ധിച്ചുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്‍മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മിനിമം വേഗത കൂടി നിജപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ

ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ബ്ലോക്കില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി സൗദി അറേബ്യ. സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സുരക്ഷ ബ്ലോക്കായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍.

എസ്സിഒയ്ക്ക് ഇറാന്‍ ഉള്‍പ്പെടെ നാല് നിരീക്ഷണ അംഗങ്ങളുണ്ട്. ചൈനീസ് തലസ്ഥാനമായ ബീജിങ് ആണ് എസ്സിഒയുടെ ആസ്ഥാനം. ചൈനയുടെ ഷാങ് മിങ് ആണ് സംഘടനയുടെ സെക്രട്ടറി ജനറല്‍. നിലവില്‍ സൗദിക്ക് സംഘടനയില്‍ അംഗത്വം ലഭിച്ചിട്ടില്ല. എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളുമായി സൗദി കൂടുതല്‍ അടുക്കുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സൗദിയും ഇറാനും തമ്മിലുള്ള നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ചൈനയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും ധാരണയായത്.

അതേസമയം, സൗദി അറേബ്യയുടെ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2021 ല്‍ 87.3 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി റോയിട്ടേഴ്സ് പറയുന്നു. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന, ഇരു രാജ്യങ്ങളും പരസ്പരം പെട്രോകെമിക്കല്‍ മേഖലകളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

വടക്കന്‍ ചൈനയിലെ പഞ്ചിനില്‍ സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ സ്ഥാപിക്കാന്‍ പോകുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതിന്റെ തെളിവാണ്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ചൈന 12 ഇന പദ്ധതി ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ സമര്‍പ്പിച്ചു.

Verified by MonsterInsights