പ്രതിരോധ സേനയിൽ പ്ലസ് ടുകാർക്ക് ഓഫിസറാകാം.

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

“ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).


യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

സമയം തീരുന്നു; ഓപറേറ്റർ മുതൽ കോൺസ്റ്റബിൾ വരെ 83 പോസ്റ്റുകൾ; പിഎസ്.സി റിക്രൂട്ട്മെന്റ് 4 വരെ അപേക്ഷിക്കാം.

വിവിധ വകുപ്പുകളിലെ 83 തസ്തികയിൽ  നിയമനത്തിന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 20 തസ്തികയിൽ നേരിട്ടും 6 തസ്തികയിൽ തസ്തികമാറ്റം വഴിയുമാണു നിയമനം. 2 തസ്തികയിൽ പട്ടികജാതി/പട്ടികവർഗ സ്‌പെഷൽ റിക്രൂട്ട്‌മെന്റും 55 തസ്തികയിൽ എൻ.സി.എ നിയമനവുമാണ്. ഗസറ്റ് തീയതി 30.04.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 രാത്രി 12 വരെ.

വെബ്‌സൈറ്റ്: www.keralapsc.gov.in

നേരിട്ടുള്ള നിയമനം: പൊലിസ് വകുപ്പിൽ സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോ ബയോളജി), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ്, ഭാരതീയ ചികിൽസാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയവ.

തസ്തികമാറ്റം വഴി നിയമനം:  വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്‌ഫെഡിൽ പ്യൂൺ, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്‌മെന്റ് കോഓപറേറ്റീവ് ലിമിറ്റഡിൽ വാച്ച്മാൻ എന്നിവ.

സ്‌പെഷൽ റിക്രൂട്ട്‌മെന്റ്
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പൊലിസ് വകുപ്പിൽ പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി).

എൻ.സി.എ നിയമനം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഗണിതശാസ്ത്രം, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങിയവ.

പ്ലസ് ടു പാസായോ? 81,000 രൂപ വരെ ശമ്പളം വാങ്ങാം, കേന്ദ്ര സർവീസിൽ ഒഴിവ്,​ അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ഇന്ത്യയിലുടനീളമുളള കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 403 ഒഴിവുകളാണുളളത്. യോഗ്യരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (cisfrectt.cisf.gov.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂൺ ആറ് വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ.18നും 23നും ഇടയിൽ പ്രായമുളളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും കായിക ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ അംഗീകൃത ടൂർണമെന്റിൽ ദേശീയ തലത്തിൽ, സ്വന്തം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം ഫീസായി 100 രൂപ അടയ്ക്കണം. എസ്‌സി, എസ് ടി, പെൺകുട്ടികൾ എന്നിവർ അപേക്ഷയോടൊപ്പം ഫീസ് സമർപ്പിക്കേണ്ട.

“അപേക്ഷിക്കേണ്ട രീതി


1. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ പ്രവേശിക്കുക

2. ഹെഡ് കോൺസ്റ്റബിളിനായി അപേക്ഷിക്കേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്യുക.

3. അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

4. ഫോട്ടോ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷാ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമർപ്പിക്കുക.

7. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

സേന വിളിക്കുന്നു; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം.

ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം. ടിഇഎസ്-54 (ജനുവരി 2026) ബാച്ചിലേക്ക് സൈന്യം അപേക്ഷ ക്ഷണിച്ചു. മേയ് 13 മുതൽ ജൂൺ 12 വരെയാണ് അപേക്ഷിക്കാൻ അവസരം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജെഇഇ മെയിൻസ് 2025 പരീക്ഷയിൽ പങ്കെടുത്തവർക്കാണ് പരീക്ഷ എഴുതാൻ അവസരം. അപേക്ഷർ 10+2 മോഡിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവരാവണം.

വനിത–ശിശു 
വികസന വകുപ്പിന്റെ പാനലിൽ അവസരം.

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ പോക്സോ സപ്പോർട്ട് പാനലിൽ വിവിധ തസ്‌തികകളിൽ നിയമനം നടത്തുന്നു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. തസ്‌തികയും യോഗ്യതയും: ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ/പിഎച്ച്ഡി/ ഡോക്ടർ ഓഫ്‌ ഫിസിയോളജി അല്ലെങ്കിൽ 2 വർഷ തത്തുല്യ കോഴ്സ്. ഇന്റർപ്രെറ്റർ: ബിരുദം, ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റർ, തൊഴിൽപരിചയം. ട്രാൻസ്‌ലേറ്റർ: ബിരുദം, മലയാളത്തിനുപുറമെയുള്ള ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യം, തൊഴിൽപരിചയം. സ്പെഷ്യൽ എജ്യുക്കേറ്റർ: സ്പെഷൽ എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ, തൊഴിൽപരിചയം. സപ്പോർട്ട് പേഴ്‌സൻ: സോഷ്യൽ വർക്ക്‌/സോഷ്യോളജി/സൈക്കോളജി/ ചൈൽഡ് ഡവലപ്മെന്റിൽ പിജി അല്ലെങ്കിൽ ബിരുദവും 3 വർഷ പരിചയവും. വെബ്‌സൈറ്റ്‌: www.wcd.kerala.gov.in


റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം; ശമ്പളം 82,000 രൂപ, 38 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം.

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്. ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ 50 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്. ‌‌

പത്താം ക്ലാസും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ തതുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷകരുടെ പ്രായം 38ൽ വയസിൽ കവിയാൻ പാടില്ല. 35,000 മുതൽ 82,660 വരെയാണ് ശമ്പളം.
എഴുത്ത് പരീക്ഷയ്‌ക്ക് പുറമേ സ്‌കിൽ ടെസ്റ്റും അഭിമുഖവും നടത്തിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടൊപ്പം മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റും ഉണ്ടാകും. അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച ശേഷം ഹാർഡ്‌കോപ്പി സ്‌പീഡ് പോസ്റ്റ് വഴി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് അയക്കണം. വിശദാംശങ്ങൾക്കായി www. bmrc.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ നാലാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒമ്പതാണ്.

പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം, ആകർഷകമായ ശമ്പളം; അപേക്ഷ ക്ഷണിച്ചു.

കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേയ്ക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി മാർച്ച് 21 വരെ അപേക്ഷിക്കാം. പോസ്റ്റ് ഓഫീസ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിൽ മൊത്തം 51 ഒഴിവുകളാണുള്ളത്. 30,000 രൂപയാണ് തുടക്ക ശമ്പളം. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 150 രൂപയാണ് ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. ഫീസ് അടയ്ക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഛത്തീസ്ഗഡ്, അസം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കേരളം (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പോസ്റ്റ്‌ ഓഫീസ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

അപേക്ഷിക്കേണ്ട വിധം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക ഹോം പേജിൽ നിന്ന് റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന തസ്തികയുടെ യോ​ഗ്യതകൾ പരിശോധിക്കുക അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

സുപ്രീം കോടതിയിൽ ഡി​ഗ്രിക്കാ‍ർക്ക് കോർട്ട് അസിസ്റ്റന്റാവാം; മാർച്ച് 8ന് മുൻപായി അപേക്ഷ നൽകണം.

കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതിയിൽ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. കേന്ദ്ര സർവീസിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. താൽപര്യമുള്ളവർക്ക് ഒാൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകൾ. 

Advt No: F.6/2025-SC (RC)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

 യോഗ്യത

അംഗീകൃത സർവകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ സാധിക്കണം. ടെെപ്പിങ് പരിജ്ഞാനം അളക്കുന്നതിന് നടത്തുന്ന പരീക്ഷയിൽ വിജയിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടൻമാർ എന്നിവർക്ക് 250 രൂപ. ജനറൽ, ഒബിസി, വിഭാഗക്കാർക്ക് 1000 രൂപയും ഓൺലൈനായി അടയ്ക്കണം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. വിശദ വിവരങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്.

എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1,194 ഒഴിവുകളാണുള്ളത്. എസ്.ബി.ഐയില്‍നിന്നും എസ്.ബി.ഐയുടെ മുന്‍കാല അസോസിയേറ്റ് ബാങ്കുകളില്‍നിന്നും വിരമിച്ചവര്‍ക്കാണ് അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അഭിമുഖമുണ്ടാകും. നൂറുമാര്‍ക്കിന്റെ അഭിമുഖത്തില്‍ വിജയിക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 15.

വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള യോഗ്യതകള്‍ ഉള്ളവര്‍ മാത്രമേ അപേക്ഷിക്കാവൂ. തിരിച്ചറിയല്‍ രേഖ, പ്രായം തെളിയിക്കുന്ന രേഖ തുടങ്ങി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം അപേക്ഷ ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കുകയില്ല. ഒരു വര്‍ഷ സേവനകാലയളവില്‍ മുപ്പത് അവധികള്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sbi.co.in/web/careers/current-openings.

ഡിഗ്രിയുണ്ടോ? സെന്‍ട്രല്‍ ബാങ്കില്‍ ഓഫീസറാവാം; ആയിരത്തോളം ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. ക്രെഡിറ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആയിരത്തനടുത്ത് നിയമനങ്ങള്‍.

പ്രായപരിധി

20 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1994 നവംബര്‍ 30നും 2004 നവംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

 

 

ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കോളജില്‍ നിന്നോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം വേണം.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 55 ശതമാനം മതി.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് 150 രൂപ. മറ്റുള്ളവര്‍ 750 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.

Verified by MonsterInsights