കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഒഴിവുകൾ.

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഡിറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റൻ്റ് ഡയറക്‌ടർ
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത : അസി. ഡയറക്‌ടർ (അക്കാദമിക്) ഭാഷാവിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും, Phd യും. പാഠപുസ്ത‌കം, മാസിക എന്നിവയുടെ പ്രസിദ്ധീകരണ പരിചയമുള്ളവർക്ക് മുൻഗണന.
അസി. ഡയറക്‌ടർ (പ്രോജക്‌ട്) MSW/MA സോഷ്യോളജിയും പിഎച്ച്ഡിയും. പ്രസിദ്ധീകരണപരിചയമുള്ളവർക്ക് മുൻഗണന.

ശമ്പളം : 45,070/- (സമാഹ്യത വേതനം)

അപേക്ഷിക്കേണ്ട വിധം- അപേക്ഷയോടൊപ്പം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസായി, ഡയറക്ടർ, സാക്ഷരതാ മിഷൻ അതോറിറ്റി തിരുവനന്തപുരം . എന്ന പേരിൽ എടുത്ത 250/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അക്ഷരം, പേട്ട ഗവ. സ്ക്‌കൂളിന് സമീപം, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരീട്ടോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകർക്കുള്ള പ്രായപരിധി – 01-01-2025 ൽ 40 വയസ്സ് അധികരിക്കരുത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27-01-2025.

നിയമനാന്തരം സാക്ഷരതാമിഷൻ നിർദ്ദേശിക്കുന്ന ജില്ലകളിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

 

അസിസ്‌റ്റന്റ് എഡിറ്റർ
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത : ബിരുദം, ജേർണിലസത്തിൽ ബിരുദം/ഡിപ്ലോമ/ എഡിറ്റിംഗിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തി പരിചയം. മുന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തി പരിചയം
ശമ്പളം: 28,100/- (സമാഹ്യത വേതനം)
അപേക്ഷിക്കേണ്ട വിധം: അപേക്ഷയോടൊപ്പം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസായി, ഡയറക്‌ടർ, സാക്ഷരതാ മിഷൻ അതോറിറ്റി തിരുവനന്തപുരം . എന്ന പേരിൽ എടുത്ത 250/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം, അക്ഷരം, പേട്ട ഗവ. സ്ക്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം -695024 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരീട്ടോ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷകർക്കുള്ള പ്രായപരിധി – 01-01-2025 ൽ 40 വയസ്സ് അധികരിക്കരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27-01-2025
നിയമനാന്തരം സാക്ഷരതാമിഷൻ നിർദ്ദേശിക്കുന്ന ജില്ലകളിൽ ജോലി ചെയ്യാൻ സന്നദ്ധരാ യിരിക്കണം.

പത്താം ക്ലാസും ജോലിപരിചയവുമുള്ളവർക്ക് ടെക്നിഷ്യൻ തസ്തികയിൽ അവസരം.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (CSIR) കീഴിൽ ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ 41 ഒഴിവ്. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. പ്രായപരിധി: 28. ശമ്പളം: 38,483.

യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് https://clri.org

കരസേനയിൽ എൻജിനീയറാകാൻ അവസരം; 350 ഒഴിവ്, സ്ത്രീകൾക്കും അപേക്ഷിക്കാം.

കരസേനയുടെ 65–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും 36–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

2025 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്ക് 29 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

∙ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 2025 ഒക്ടോബർ ഒന്നിന് 20–27.

പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

“തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഗ്രൂപ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത. പ്രായം: 35. ഓഫ്‌ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.

1xbet Withdrawal Time, Limits, Methods Plus Problem Solving

1xbet App BD: Download and Features The 1xbet app in Bangladesh offers a seamless betting experience…

കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പില്‍ ജോലി നേടാം; 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പില്‍ ജോലി നേടാന്‍ അവസരം. പുരാവസ്തു വകുപ്പിലേക്ക് ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റിന് കേരള പിഎസ് സി വിജ്ഞാപനമിറക്കി. പത്താം ക്ലാസ് യോഗ്യതയും ഫോട്ടോഗ്രഫി പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ്. കേരള പിഎസ് സി മുഖേന അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്.

കാറ്റഗറി നമ്പര്‍: 581/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപ മുതല്‍ 75,400 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

എസ്.എസ്.എല്‍.സി / തത്തുല്യ വിജയം

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29.

കേരളത്തില്‍ കൃഷി ഓഫീസറാവാം; മാസം ഒരു ലക്ഷത്തിന് ശമ്പളം; സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര ജോലി.

കേരള സര്‍ക്കാരിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ് സി) മുഖേനയാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍. 

CATEGORY NO:506/2024

ശമ്പളം 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

20 വയസ് മുതല്‍ 37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.2004നും 02.01.1987നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈനായി ജനുവരി 29 നകം അപേക്ഷിക്കുക

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാം; 200 ഒഴിവുകള്‍; കേരളത്തിലും അവസരം.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. ഐഒസി ഇപ്പോള്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍. 

തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, കേരള, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും. 

ട്രേഡ് അപ്രന്റീസ് = 35 ഒഴിവ്

ടെക്‌നീഷ്യന്‍ അപ്രന്റീസ് = 80 ഒഴിവ്

ഗ്രാജ്വേറ്റ് അപ്രന്റീസ് = 198 ഒഴിവ് 

പ്രായപരിധി

18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

യോഗ്യത

ട്രേഡ് അപ്രന്റീസ് 

പത്താം ക്ലാസ് വിജയം. കൂടെ ഐടി ഐ സര്‍ട്ടിഫിക്കറ്റ്. 

ടെക്‌നീഷ്യന്‍ അപ്രന്റീസ് 

എഞ്ചിനീയറിങ് ഡിപ്ലോമ

ഗ്രാജ്വേറ്റ് അപ്രന്റീസ് 

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മറ്റ് യോഗ്യതകള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷിക്കുക.

 

പ്ലസ് ടു കഴിഞ്ഞവരാണോ? എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിര ജോലി നേടിയാലോ.

കേരള സര്‍ക്കാര്‍ എക്‌സൈസ് വകുപ്പില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) നിയമനമാണ് നടക്കുന്നത്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായാണ് നിയമനങ്ങള്‍ നടക്കുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

19 വയസിനും, 31 വയസിനും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. (അല്ലെങ്കില്‍ തത്തുല്യം),മാത്രമല്ല 165 സെ.മീ ഉയരം വേണം. 81 സെ.മീ നെഞ്ചളവ്. 5 സെ.മീ എക്‌സ്പാന്‍ഷനും വേണം.കായികമായി ഫിറ്റായിരിക്കണം. മാത്രമല്ല താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ എട്ടില്‍ അഞ്ചെങ്കിലും വിജയിക്കണം.

1 100 Mteres Race : 14 Seconds

2 High Jump : 132.20 cm

3 Long Jump : 457.20 cm

4 Putting the Shot (7264 gms) : 609.60 cm

5 Throwing the Cricket Ball : 6096 cm

6 Rope Climbing(hands only) : 365.80 cm

7 Pull ups or chinning : 8 times

8 1500 Mteres Run : 5 Minutes 44 seconds

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക. 

എസ്ബി ഐ, കാനറ, യൂക്കോ ബാങ്കുകളിലായി വമ്പന്‍ നിയമനങ്ങള്‍; ഡിഗ്രിക്കാര്‍ക്ക് അവസരം.

രാജ്യത്തെ വിവിധ ബാങ്കുകളിലായി നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. എസ്ബി ഐ, കാനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി, യൂക്കോ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. ജനുവരി മാസത്തില്‍ തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ അവസാനിക്കും. ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വായിച്ച് അപേക്ഷ നല്‍കുക. 

എച്ച്ഡിഎഫ്‌സി

റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 500 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാത്രമല്ല സെയില്‍സില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവും വേണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 7. https://ibpsonline.ibps.in/hdfcrmaug24

കനറാ ബാങ്ക് 

 

സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പ്രോഗ്രാമിന് കീഴില്‍ വിവിധ വിഭാഗങ്ങളിലായി കാനറാ ബാങ്കില്‍ 60 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.canarabank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

യൂക്കോ ബാങ്ക് 


ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (25), ഐടി ഓഫിസര്‍ ( 21 ), റിസ്‌ക് ഓഫിസര്‍ (10) സെക്യൂരിറ്റി ഓഫിസര്‍ (8), ഇക്കണോമിസ്റ്റ് (2), ഫയര്‍ സേഫ്റ്റി ഓഫിസര്‍ (2) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 20 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.ucobank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

എസ്ബിഐ 


 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരെയാണ് നിയമിക്കുന്നത്.  150 ഒഴിവുകളിലേക്കാണ് നിയമനം. ട്രേഡ് ഫിനാന്‍സ് ഓഫിസര്‍ തസ്തികയിലാണ് ഒഴിവ്. മുന്‍പരിചയമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും നിയമനം. ജനുവരി 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. വിശദവിവരങ്ങള്‍ക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

ഇനിയും അപേക്ഷിച്ചില്ലേ? വമ്പൻ അവസരങ്ങളിലേക്കുള്ള അവസാന തീയതികൾ അറിയാം.

308 തസ്തികയിൽ PSC വിജ്ഞാപനം, ഡൽഹിയിൽ 432 പിജി ടീച്ചർ ഒഴിവ്, സിബിഎസ്ഇയിൽ 142 സൂപ്രണ്ട്, 70 ജൂനിയർ അസിസ്റ്റന്റ്, റെയിൽവേയിൽ 61 ഒഴിവ്.. തുടങ്ങി മികച്ച അവസരങ്ങളിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതികൾ ചുവടെ;

PSC വിജ്ഞാപനം

ഒഴിവ്: 308 തസ്തികയിൽ

യോഗ്യത: വിവിധ യോഗ്യതകൾ

അവസാന തീയതി: ജനുവരി 29

.ഒഴിവ്: ഡൽഹിയിൽ 432 പിജി ടീച്ചർ

യോഗ്യത: പിജി, ബിഎ ബിഎഡ്/ബിഎസ്‌സി ബിഎഡ്.

അവസാന തീയതി: ഫെബ്രുവരി 14

ഒഴിവ്: 142 സൂപ്രണ്ട്, 70 ജൂനിയർ അസിസ്റ്റന്റ്

യോഗ്യത: വിവിധം

അവസാന തീയതി: ജനുവരി 31.

ഒഴിവ്: 61 ഒഴിവ്

യോഗ്യത: 10–ാം ക്ലാസ്, ഐടിഐ

അവസാന തീയതി: ഫെബ്രുവരി 3 .

Verified by MonsterInsights