ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം; കോട്ടയത്ത് 300+ ഒഴിവിൽ തൊഴിൽമേള, റജിസ്ട്രേഷൻ 17 വരെ.

യോഗ്യത പത്താം ക്ലാസോ, പ്ലസ്ടുവോ, ബിരുദമോ, ഡിപ്ലോമയോ ആകട്ടെ, 300+ ഒഴിവിൽ നിങ്ങൾക്കും അവസരമുണ്ട്. കോട്ടയത്ത് ജനുവരി 18 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിലാണ് ജോലി നേടാൻ അവസരമൊരുങ്ങുന്നത്.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലുള്ള മേളയിൽ‌ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. യോഗ്യത:എസ്എസ്എൽസി/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ബിരുദം. ജനുവരി 17 നകം bit.ly/MCCKTM2 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. www.facebook.com/MCCKTM , 0481-2731025, 94956 28626.

സപ്ലൈക്കോയില്‍ സെയില്‍സ്മാന്‍ ആവാം; കേരളത്തിലുടനീളം  ഒഴിവുകള്‍; പത്താം ക്ലാസ് മാത്രം മതി.

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ തസ്തികയിലേക്ക് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരളത്തിലുടനീളം നിയമനം നടക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.


തസ്തിക & ഒഴിവ്


കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.


കാറ്റഗറി നമ്പര്‍: 527/2024


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപവരെ ശമ്പളമായി ലഭിക്കും.


പ്രായപരിധി


18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.


യോഗ്യത


പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.


അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.

സ്പോർട്സിൽ മിന്നും താരങ്ങളാണോ? റെയിൽവേയിലെ 61 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

 സ്പോർട്സിൽ മിന്നും താരങ്ങളാണോ? റെയിൽവേയിലെ 61 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഫെബ്രുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം
കായികതാരങ്ങൾക്ക് റയിൽവേയിൽ അവസരം. സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിലെ 61 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഫെബ്രുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ യോഗ്യത: പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ് ടു
 പ്രായം: 18-25.

∙ ശമ്പളം: 5200-20,200. സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദ വിവരങ്ങൾക്കും www.scr.indianrailways.gov.in

.

സര്‍ക്കാര്‍ വനിത ശിശുവികസ വകുപ്പില്‍ പ്ലസ് ടുക്കാര്‍ക്ക് സ്ഥിര ജോലി; അരലക്ഷത്തിന് മുകളില്‍ ശമ്പളം.

കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പിഎസ് സി മുഖേന നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പില്‍ കെയര്‍ടേക്കര്‍. വനിതകള്‍ക്ക് മാത്രമായുള്ള റിക്രൂട്ട്‌മെന്റാണിത്. 

കാറ്റഗറി നമ്പര്‍: 586/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. 

യോഗ്യത

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. കേരള സര്‍ക്കാര്‍ അംഗീകൃത ശിശു സംരക്ഷണ കേന്ദ്രങ്ങളിലോ തത്തുല്യ സ്ഥലങ്ങളിലോ കെയര്‍ ടേക്കറായുള്ള ജോലി പരിചയം. 

കായികമായി ഫിറ്റായിരിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസും വേണം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29 ആണ്.

പുരാവസ്തു വകുപ്പില്‍ ജോലി നേടാം; മാസം 75,000 ശമ്പളം കിട്ടും; വേഗം അപേക്ഷിച്ചോളൂ.

കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പില്‍ ജോലി നേടാന്‍ അവസരം. പുരാവസ്തു വകുപ്പിലേക്ക് ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റിന് കേരള പിഎസ് സി വിജ്ഞാപനമിറക്കി. പത്താം ക്ലാസ് യോഗ്യതയും ഫോട്ടോഗ്രഫി പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ്. കേരള പിഎസ് സി മുഖേന അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്. 

കാറ്റഗറി നമ്പര്‍: 581/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപ മുതല്‍ 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

എസ്.എസ്.എല്‍.സി / തത്തുല്യ വിജയം

Proficiency in Photography with thorough knowledge of various processes in Photography like Printing/ developing/ enlarging Preferential: Degree or diploma in applied arts with photography as one of its subjects from a recognized institution

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29.

മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി നേടാം; 63,000 രൂപ വരെ ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ.

കേരള സര്‍ക്കാരിന് കീഴില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പൊല്യൂട്ടറി അസിസ്റ്റന്റ്, മില്‍ക്ക് റെക്കോര്‍ര്‍, സ്‌റ്റോര്‍ കീപ്പര്‍, എന്യൂമനേറ്റര്‍ തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പൊല്യൂട്ടറി അസിസ്റ്റന്റ്, മില്‍ക്ക് റെക്കോര്‍ര്‍, സ്‌റ്റോര്‍ കീപ്പര്‍, എന്യൂമനേറ്റര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 616/2024- 617/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

വിഎച്ച്എസ് ഇ ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29ആണ്.

കേരള ഹൈക്കോടതിയില്‍ ജോലി നേടാം; എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അവസരം; 50,000 ശമ്പളവും.

കേരള ഹൈക്കോടതിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഹൈ കോര്‍ട്ട് ഓഫ് കേരള ഇപ്പോള്‍ കുക്ക് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെയുള്ള 2 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനുവരി 30ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കേരള ഹൈക്കോടതിയില്‍ കുക്ക് റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകള്‍.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

യോഗ്യത

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. 

ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

രാത്രിയും പകലും ജോലി ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം. 

പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഉള്ളവരായിരിക്കരുത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,400 രൂപ മുതല്‍ 55,200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ജനുവരി 30ന് മുന്‍പായി അപേക്ഷ നല്‍കുക. എസ്.സി, എസ്.ടി ഒഴികെയുള്ള മറ്റുള്ളവര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റാവാം; 43,600 രൂപ ശമ്പളം; കേരള സര്‍ക്കാര്‍ സ്ഥിര നിയമനം.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിരവധി ഒഴിവുകളാണുള്ളത്. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ്. ആകെ എട്ട് ഒഴിവുകള്‍. 

കാറ്റഗറി നമ്പര്‍: 473/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,000 രൂപ മുതല്‍ 43,600 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

ഒരു അംഗീകൃത സര്‍വകലാശാലയില്‍ / സ്ഥാപനത്തില്‍ നിന്ന് ലഭിച്ച അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി ബിരുദം. അല്ലെങ്കില്‍ എംഎസ് സി (ബോട്ടണി) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ അഗ്രി കള്‍ച്ചറല്‍ അസിസ്റ്റന്റിനായി നടത്തുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് വിജയിക്കണം. 

(10 മിനുട്ടില്‍ 1600 മീറ്റര്‍ ഓട്ടം, 1 മണിക്കൂറില്‍ 0.4 ആര്‍ സ്ഥലം കിളയ്ക്കല്‍)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 15 ആണ്. 

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം.

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസിൽ (സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ പ്രോസസിംഗ് അസിസ്‌റ്റൻ്റുമാരുടെ ഒഴിവിലേക്കാണ് നിയമനം. ഇൻകം ടാക്സിന്റെ (https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B- advertisement-on-website-v1.pdf) എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എട്ട് തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 56 വയസിന് താഴെ പ്രായമുള്ളവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരമുള്ളത്.

യോഗ്യതകൾ

1) കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടർ സയൻസിലോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്കും എഞ്ചിനീയറിംഗിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുളളവർക്കും അപേക്ഷിക്കാം.

2) അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

3) ഇലക്ട്രോണിക്സ് ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതുണ്ട്. അയക്കേണ്ടവിലാസം (ഡയറക്ടറേറ്റ് ഒഫ് ഇൻകം ടാക്സ്, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ്. ഗ്രൗണ്ട് ഫ്ളോർ, എഫ് 2, എആർഎ സെൻറർ.

ഇന്ത്യൻ റെയിൽവേ വിളിക്കുന്നു, 1036 ഒഴിവുകൾ.

ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ Ministerial and Isolated Categories തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്…

Verified by MonsterInsights