ഇന്ത്യയിലിറങ്ങും മുമ്പ് സാംസങ് ഗ്യാലക്സി Z ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ

ഇന്ത്യൻ വിപണിയിൽ സെപ്തംബർ 10-ന് മാത്രം പുറത്തിറങ്ങുന്ന സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 കരസ്ഥമാക്കി നടൻ മോഹൻലാൽ. ഇപ്പോൾ പ്രീഓഡർ ലഭ്യമായ ഫോണിന്റെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. 

webzone

ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പ്പനയ്‌ക്കെത്തിയത്.  ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതിൽ ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്. 5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 

dance

മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്. അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂട്ടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും.

koottan villa

ആമസോൺ പ്രൈമിനായി യോഗ്യതയുള്ള എല്ലാ ഉപഭോക്തൃ അംഗത്വ സൈൻ-അപ്പുകൾക്കും 100 രൂപ പ്രതിഫലം

ആമസോൺ പ്രൈം ബൗണ്ടിയിൽ നിങ്ങൾക്ക് എങ്ങനെ സമ്പാദിക്കാം?

നിങ്ങളുടെ സന്ദർശകർ ഏതെങ്കിലും ആമസോൺ പ്രൈം പെയ്ഡ് അംഗത്വ പ്ലാനിൽ സൈൻ അപ്പ് ചെയ്യുമ്പോൾ ഒരു നിശ്ചിത കമ്മീഷൻ നേടുക. ഞങ്ങളുടെ അംഗത്വ പരിപാടി പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു: ഏറ്റവും പുതിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾ, ആയിരക്കണക്കിന് സിനിമകൾ, ടിവി ഷോകൾ, പരിധിയില്ലാത്ത സൗജന്യ 1 ദിവസം, 2 ദിവസ ഷിപ്പിംഗ്, എക്സ്ക്ലൂസീവ് ഷോപ്പിംഗ് ഡീലുകൾ & തിരഞ്ഞെടുപ്പ്, പരസ്യരഹിത സംഗീതം എന്നിവയും അതിലേറെയും.

ഇവിടെയുള്ള ശേഖരത്തിൽ നിന്ന് ഞങ്ങളുടെ ഉപയോഗത്തിന് തയ്യാറായ ബാനറുകളിലൊന്ന് നിങ്ങളുടെ വെബ്സൈറ്റിലേക്ക് ചേർക്കുക

പ്രസക്തമായ ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖനം എഴുതി ആമസോൺ പ്രൈമിലേക്കുള്ള ഒരു ലിങ്ക് ഉൾപ്പെടുത്തുക

നിങ്ങളുടെ ടാഗുചെയ്‌ത അനുബന്ധ ലിങ്ക് നിങ്ങൾക്ക് ഇവിടെ സൃഷ്ടിക്കാൻ കഴിയും:

https://www.amazon.in/tryprime?tag=AssociateTrackingID; (നിങ്ങളുടെ അസോസിയേറ്റ് ഐഡി ഉൾപ്പെടുത്താൻ മറക്കരുത്)

Amazon.in- ൽ ഒരു പ്രൈം പെയ്ഡ് അംഗത്വത്തിനായി ഓരോ വിജയകരമായ സൈൻ-അപ്പിന് 100 രൂപ നേടുക

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

<iframe style=”width:120px;height:240px;” marginwidth=”0″ marginheight=”0″ scrolling=”no” frameborder=”0″ src=”//ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ss&ref=as_ss_li_til&ad_type=product_link&tracking_id=globalbright-21&marketplace=amazon&region=IN&placement=B09CZ5VGBH&asins=B09CZ5VGBH&linkId=cdd13e89b7a8179b101f09579614c135&show_border=true&link_opens_in_new_window=true”></iframe>

അടിയന്തര ഘട്ടങ്ങളിൽ സഹായമാവാൻ ബീയിങ് ഗുഡ് ആപ്;

അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക. എന്നാൽ ഷാഹുൽ ഹമീദ് ചിന്തിച്ചത് വേറെ രീതിയിലാണ്.  എല്ലാ ആളുകൾക്കും ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടി വരും. അപ്പോൾ എല്ലാവർക്കുമായി എന്ത് ചെയ്യാനാകുമെന്ന ചിന്ത. ആ ചിന്ത ഇപ്പോൾ എത്തിനിൽക്കുന്നത് ബീയിങ്ഗുഡ് എന്ന ആപ്ലിക്കേഷനിലാണ്. 

2016ലാണ്  ആപ്പ് എന്ന ആശയം ഷാഹുൽ ഹമീദിന് തോന്നുന്നത്. കൊറോണക്കാലം അതിനുള്ള ഒരു അവസരം നൽകി.  അങ്ങനെയാണ് സ്വന്തമായി ഒരു ആപ്പ് പുറത്തിറക്കി ജനങ്ങള്‍ക്ക് സേവനമെത്തിക്കുക എന്ന ആശയത്തിലേക്കെത്തുന്നത്. 2020ൽ   ആപ് പുറത്തിറക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തി. ഒരാൾക്ക് ഒരു ആവശ്യം വന്നാൽ ആരും അറിയാതെ പോകരുത് എന്ന ലക്ഷ്യമാണ് ആപ്ലിക്കേഷന് പിന്നിൽ.

ജനോപകാരം ലക്ഷ്യം വച്ച് അധ്യാപകനായ ഷാഹുൽ ഹമീദ് നിർമിച്ച ബീയിങ്ഗുഡ് ആപ്ലിക്കേഷൻ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നാടിന് സമർപ്പിച്ചു.

koottan villa

മാപ്‌, നാവിഗേഷൻ, നോട്ടിഫിക്കേഷൻസ്, റിയൽ ടൈം ഇൻസ്റ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകൾ കോർത്തിണക്കിയാണ് ആപ്പിൻ്റെ പ്രവർത്തനം. ദുരന്ത നിവാരണം, മഹാമാരി തുടങ്ങി ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളിൽ വരെ മുൻനിര പോരാളികളെയും സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഈ ആപിലെ സംവിധാനങ്ങൾ സഹായകമാകും. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തം ആവശ്യമായലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപ്പെട്ടാലോ ഭക്ഷണം ആവശ്യമുള്ളവരെപ്പറ്റി ശ്രദ്ധയിൽപെട്ടാലോ ‘ഗെറ്റ് ഹെല്പ്’ എന്ന ഓപ്ഷൻ വഴി ജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം. തൽഫലമായി തൊട്ടടുത്ത 50 കി.മീ പരിധിക്കുള്ളിലുള്ള  ആപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് നാവിഗേറ്റ് ചെയ്ത് എത്തിച്ചു നൽകാൻ കഴിയുകയും ചെയ്യും.

global ad1

ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാം എന്നതാണ്. ഒരാളുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും ‘ഗിവ് ഹെല്പ്’ എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ മറ്റുള്ളവരെ അറിയിക്കാം. സഹായഭ്യർതനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ  നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപിൽ പ്രത്യക്ഷപ്പെടും. 50 കി. മീ പരിധിയിലെ നോട്ടിഫിക്കേഷൻ കൂടാതെ ഫിൽട്ടർ ബട്ടണിലൂടെ എവിടെയും ഉള്ള സഹായഭ്യാർത്ഥനകൾ വിഭാഗങ്ങൾ വേർതിരിച്ച് എല്ലാവർക്കും കാണാനാവും.

ആറ് വർഷമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ അധ്യാപകനായും നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്സ് പേഴ്സണായും ജോലിചെയ്യുന്ന ഷാഹുൽഹമീദ് 30-ൽ പരം ഡവലപ്പർമാരെ ഉൾപെടുത്തി നീണ്ട ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ആപ്പ് ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നത്.  പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി.

ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി. എഡ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്‌സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. എഡ്‌ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ട്രിക്ക് ഇതിനകം തന്നെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മാതൃഭാഷയില്‍ വിവിധ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത.

vimal 4

2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളും എന്‍ട്രിയില്‍ ലഭ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉറുദു ഭാഷകളില്‍ എന്‍ട്രിയുടെ കോഴ്‌സുകള്‍ ലഭ്യമാണ്. ജോലി സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള കോഴ്സുകള്‍ക്കാണ് ഈ ആപ്പ് പ്രധാന്യം നല്‍കുന്നത്. 

e bike

ട്വിറ്റര്‍ നോഡല്‍ ഓഫീസറായി മലയാളിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു

പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ വയ്ക്കാന്‍ ഐടി ഇന്‍റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാത്തതിന് ഏറെ വിമര്‍ശനം കേട്ട സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കാണ് ട്വിറ്റര്‍. ഒടുവില്‍ ട്വിറ്ററും നോഡല്‍ ഓഫീസറെ വച്ചു.

webzone

കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്താണ് ഈ സ്ഥാനത്തേക്ക് ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൌത്യം.

banner

നേരത്തെ ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്‍റെ നോഡല്‍‍ ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ദില്ലി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തില്‍ ട്വിറ്ററിനെതിരെ പ്രതികരിച്ചിരുന്നു. 

st. marys

വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കാൻ ചെയ്യേണ്ടത്

കൊവിഡിനെതിരായ വാക്സീന്‍ എടുത്തവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ നല്‍കുന്ന സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്സിന്‍ സ്ലോട്ട് ഏത് നമ്പറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്കാണ് ഈ സേവനം ഒരുക്കുന്നത്.

webzone

ഇതിനായി ആദ്യം ചെയ്യേണ്ടത് 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. തുടര്‍ന്ന് ഈ നമ്പര്‍ വാട്ട്സ്ആപ്പില്‍ തുറക്കുക. അതിന് ശേഷം വാട്ട്സ്ആപ്പില്‍ സന്ദേശമായി ‘Download Certificate’ എന്ന് സന്ദേശം അയക്കുക. അപ്പോള്‍ ഫോണില്‍ ഒരു ഒടിപി ലഭിക്കും. ഇത് വാട്ട്സ്ആപ്പില്‍ സന്ദേശമായി നല്‍കിയാല്‍ പ്രസ്തുത നമ്പറില്‍ റജിസ്ട്രര്‍ ചെയ്ത് വാക്സീന്‍ എടുത്തവരുടെ പേരും അതിന് നേരെ ഒരു നമ്പറും ലഭിക്കും.

eldho

ആരുടെ സര്‍ട്ടിഫിക്കറ്റാണോ വേണ്ടത്. അവര്‍ക്ക് നേരെയുള്ള നമ്പര്‍ അടിച്ചു നല്‍കിയാല്‍ പിഡിഎഫ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് മെസേജായി ലഭിക്കും. വാക്സീനും, കൊറോണയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ഈ വാട്ട്സ്ആപ്പ് സര്‍വീസിലൂടെ ലഭിക്കും. അത് എന്തൊക്കെ എന്ന് അറിയാന്‍ Menu എന്ന് ടൈപ്പ് ചെയ്താല്‍ മതി.

insurance ad

ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ

ആഗസ്റ്റ് ഒന്നിന് ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വിവിധ ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പുതിയ ഫോണായ വൺപ്ലസ് 9 പ്രോ 3000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. എച്ഡിഎഫ്സി ബാങ്ക് കാർഡിലും ഇഎംഐ സേവനത്തിലൂടെ വാങ്ങുമ്പോഴുമാണ് ഈ ഓഫർ ലഭിക്കുക. 64,999 രൂപക്കാണ് ഫോൺ വിപണിയിൽ എത്തിയത്. പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,550 വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.

വൺപ്ലസ് 9ന്റെ സ്റ്റാൻഡേർഡ് മോഡലിനും ഈ ബാങ്ക് ഓഫർ ലഭിക്കും. 49,999 രൂപ വരുന്ന ഫോൺ എക്സ്ചേഞ്ചിലൂടെ 17,550 ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 50,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് വൺപ്ലസ് 9ആറിന് 2000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാകും.

ൺപ്ലസ്സ്‌ നോർഡ് 2 വാങ്ങുന്നവർക്ക് 1000 രൂപവരെ ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭിക്കും. OnePlus.in അല്ലെങ്കിൽ വൺപ്ലസ് സ്റ്റോർ ആപ്പ് വഴി ഈ മിഡ് റേഞ്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,499 രൂപയ്ക്ക് വൺപ്ലസ് ബാൻഡ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇന്ന് മുതൽ ഈ ഓഫറുകൾ ലഭ്യമാണ്.

siji

എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്, അത് പഴയ വില തന്നെയാണ്, എന്നാൽ ഷവോമി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് എംഐ 13,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എംഐ 11എക്സ് വാങ്ങുമ്പോൾ കമ്പനി പറയുന്നത് അനുസരിച്ച് ഒരാൾക്ക് 60,000 രൂപ വരെ സൗജന്യ ടൈംസ് പ്രൈം അംഗത്വവും ലഭിക്കും.

dreamz ad

ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനും ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. എംഐ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 10,000 രൂപ വരെ ലാഭിക്കാം. ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് ഓഫറായി നൽകിയിട്ടുണ്ട്. നിലവിൽ 9,999 രൂപയാണ് ഇതിന്റെ വില. ആമസോണിൽ എംഐ ബാൻഡ് 5 വിൽക്കുന്നത് 2,299 രൂപയ്ക്കാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 2,499ക്കാണ് നൽകിയിരിക്കുന്നത്.

യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാന്‍ പുതിയ വഴി:സൂപ്പര്‍ താങ്ക്‌സ്

 യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. ഇത് സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ്. രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാള്‍ക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയില്‍ നിന്നും 150 രൂപ മുതല്‍ 3,370 രൂപ വരെ സമ്മാനമായി ലഭിക്കാം.

dreams 1

വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന കമന്റ് സെക്ഷനില്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പര്‍ താങ്ക്‌സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം. 

friends travels

ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പര്‍ ചാറ്റ് വീഡിയോയില്‍ സൂപ്പര്‍ ചാറ്റുകള്‍ക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്. ചില യുട്യൂബേഴ്‌സിന് സൂപ്പര്‍ താങ്കിലേക്ക് നേരത്തേ ആക്‌സസ്സ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറയുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്

ന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്. ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് സിംസിന്റെ ഉപയോക്താക്കളെ കൂടി ചേര്‍ക്കാനാണ് തീരുമാനം. വരും ആഴ്ചകളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കും. ഈ ഏറ്റെടുക്കലിനൊപ്പം, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കാഴ്ചക്കാരെ സഹായിക്കുകയാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഏറ്റെടുക്കലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

15 വര്‍ഷത്തിലേറെയായി, ചെറുകിട ബിസിനസ്സുകള്‍ ഓണ്‍ലൈനില്‍ വിപുലീകരിക്കുന്നതിന് യൂട്യൂബ് ശ്രദ്ധിക്കുന്നു. കൂടാതെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ മുതല്‍ സില്‍ക്ക് സാരികളുടെ വില്‍പ്പനക്കാരെ വരെ പ്രാദേശിക കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ യൂട്യൂബ് ഉപയോഗിക്കുന്നു. സിംസിമും യൂട്യൂബിലൂടെ വരുന്നതിലൂടെ, ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകളെയും ചില്ലറ വ്യാപാരികളെയും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവും.

hill monk ad

019 ജൂലൈയിലാണ് അമിത് ബഗാരിയ, കുനാല്‍ സൂരി, സൗരഭ് വസിഷ്ഠ എന്നിവര്‍ ചേര്‍ന്നാണ് സിംസിം സ്ഥാപിച്ചത്. ബഗാരിയയും വസിഷ്ഠയും പേടിഎമ്മില്‍ സീനിയര്‍ വിപി ആയിരുന്നു, സൂരി ഫുഡ്പാണ്ടയുടെ മുന്‍ എംഡിയും സിഒഒയുമാണ്. വീഡിയോകളിലൂടെ ചെറുകിട ബിസിനസ്സുകളെ ഇകൊമേഴ്‌സിലേക്ക് മാറ്റാന്‍ കമ്പനി സഹായിക്കുന്നു. ഇതുവരെ 16 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. യുട്യൂബ് ഏറ്റെടുക്കുന്നതു കൊണ്ട് സിംസിമില്‍ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഗൂഗിള്‍ പറഞ്ഞു. എന്തായാലും കുറച്ചു കാലം സിംസിം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടെലഗ്രാമിൽ വലിയ സുരക്ഷാ പിഴവ്

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിന് പകരമായ മെസേജിങ് ആപ്ലിക്കേഷന് വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടത്രേ. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ക്കായി നല്‍കുന്ന ഓപ്റ്റ് ഇന്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് പ്രശ്‌നക്കാരന്‍. ഇതിലാണ് വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

ടെലിഗ്രാം, സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഒരു തരത്തിലുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചാറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു, അതായത് ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് മോഡിലേക്ക് മാറാം. ഈ ചാറ്റുകളുടെ ഒരു വലിയ നേട്ടം ഉപയോക്താക്കളെ മാന്‍ ഇന്‍ മിഡില്‍ എന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതാണ്. അവിടെ ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഒരു ഗ്രൂപ്പിലെ ചാറ്റുകള്‍ വായിക്കാന്‍ കഴിയും. 

friends travels

മോഡറേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെലിഗ്രാമിലെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളാണ് ബോട്ടുകള്‍. അതുപോലെ, ഐഒഎസ്, ആന്‍ഡ്രോയിഡ്, ടെലിഗ്രാം ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകള്‍ക്കായുള്ള ആപ്ലിക്കേഷനുകളിലെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്ന് ആക്രമണകാരികള്‍ക്ക് വായിക്കാവുന്ന രൂപത്തില്‍ ചാറ്റുകള്‍ എക്‌സ്ട്രാക്റ്റുചെയ്യാമെന്നും ഗവേഷകര്‍ കണ്ടെത്തി. 

ഈ സുരക്ഷാ പോരായ്മകള്‍ കമ്പനി ഇതിനകം പരിഹരിച്ചിട്ടുണ്ടെന്ന് ടെലിഗ്രാം വിശദീകരിച്ചു. ടെലിഗ്രാം അവരുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബഗുകള്‍ പരിഹരിച്ചതിനാല്‍, ഉപയോക്താക്കള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാവും നല്ലതെന്നു ഗവേഷകര്‍ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights