പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഫോണുകള്‍ ചോര്‍ത്തുന്നു

ഇസ്രയേല്‍ കമ്പനി പെഗാസസ് വീണ്ടും വാര്‍ത്തകളിലേക്ക്. ആഗോളതലത്തില്‍ പ്രധാന വ്യക്തികളുടെ വിവരങ്ങള്‍  ഇസ്രയേല്‍ കമ്പനിയെ ഉപയോഗിച്ച് ചോര്‍ത്തുന്നു എന്നത് സംബന്ധിച്ച വലിയ വാര്‍ത്ത വരാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് ഇതിനകം വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 

sap feb 13 2021

പെഗാസസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ് പറയുന്നത്. ഇതിനായി ഇസ്രയേല്‍ സ്ഥാപനത്തിന്‍റെ ‘പെഗാസസ് ചാര സോഫ്റ്റ്വെയര്‍’ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നും. കേന്ദ്രമന്ത്രിമാര്‍ അടക്കം ഈ ലിസ്റ്റില്‍ ഉണ്ടാകാം എന്ന സാധ്യതയാണ് ട്വീറ്റ് പറയുന്നത്.

എന്നാൽ ഈ ആരോപണം കേന്ദ്രസർക്കാർ തള്ളുന്നു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഈ വിവാദത്തിൽ നേരത്തെ തന്നെ പാർലമെൻ്റിൽ മറുപടി പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. നിയവിരുദ്ധമായിട്ടൊരു നിരക്ഷീണവും കേന്ദ്രസർക്കാർ ഏജൻസികൾ നടത്തിയിട്ടില്ല. വ്യക്തികളെ  നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസർക്കാർ വിശ​​ദീകരിക്കുന്നു. 

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍

ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി ആപ്ലിക്കേഷന്‍ വെളിപ്പെടുത്തി. 

sap1

95 ശതമാനം അക്കൗണ്ടുകളും സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്ന് അവര്‍ വ്യക്തമാക്കി. ആഗോള പ്രതിമാസ ശരാശരി എട്ട് ദശലക്ഷം അക്കൗണ്ടുകളാണ്. ഇവ നിരോധിക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുന്നുവെന്ന് വാട്ട്‌സ്ആപ്പ് കൂട്ടിച്ചേര്‍ക്കുന്നു.2021 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വിവിധ കക്ഷികളില്‍ നിന്ന് ലഭിച്ച പരാതികളും കമ്പനി പങ്കുവച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, അക്കൗണ്ട് പിന്തുണയ്ക്കായി 70 അഭ്യര്‍ത്ഥനകളും 204 നിരോധന അപ്പീലുകളും ലഭിച്ചു., അതില്‍ 63 അക്കൗണ്ടുകള്‍ നിരോധിച്ചു.

e bike2

നിരോധിത അക്കൗണ്ടുകളില്‍ ഇന്ത്യന്‍ നമ്പറുകള്‍ ഉള്‍പ്പെടുന്നുവെന്ന് ആപ്പ് തിരിച്ചറിഞ്ഞത് +91 എന്ന ഫോണ്‍ നമ്പര്‍ വഴിയാണ്. വരും ദിവസങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത അക്കൗണ്ടുകള്‍ തടയുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്

achayan ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍:ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നതിങ്ങനെ

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ, എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ നല്‍കിയത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ പറയുന്നു. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നു. 

അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു ചോദ്യം. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരു സമയം 20 ല്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്ന് പിച്ചൈ സമ്മതിക്കുന്നു. ‘ഞാന്‍ നിരന്തരം ഫോണുകള്‍ മാറുകയും ഓരോ പുതിയ ഫോണും പരീക്ഷിക്കുകയും ചെയ്യുന്നു,’ പിച്ചൈ പറയുന്നു. കുട്ടികള്‍ നിരന്തരം യുട്യൂബുകള്‍ കാണുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിച്ചെ പറഞ്ഞു, ലോകം മാറുന്നതിനെക്കുറിച്ചും നാളെയുടെ സാങ്കേതികവിദ്യയെക്കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണം. അവരുടെ സ്വഭാവത്തില്‍ പോലും സാങ്കേതികത വലിയ മാറ്റം സൃഷ്ടിക്കും.

achayan ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗഗന്‍യാന്‍: എന്‍ജിന്‍ ടെസ്റ്റ് മൂന്നാമതും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ

 ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. 240 സെക്കന്റ് നീണ്ടു നിന്ന പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലാണ് നടന്നത്. ജിഎസ്എല്‍വി എംകെ മൂന്നിന്റെ ലിക്വിഡ് പ്രോപലന്റ് വികാസ് എന്‍ജിന്‍ പരീക്ഷണമാണ് നടത്തിയത്. എന്‍ജിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

hill monk ad

ഇന്ത്യയുടെ ബഹികരാകാശ സ്വപ്‌ന പദ്ധതിയാണ് ഗഗന്‍യാന്‍. മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാര്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022 ഓഗസ്റ്റില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും. 10000 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചാറ്റ് ലിസ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്സ്ആപ്പ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ചാറ്റ്‌ലിസ്റ്റ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒരുക്കാന്‍ വാട്ട്സ്ആപ്പ്. ഇതു കൂടാതെ, ആപ്പ് ക്ലീനര്‍ കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു. മറ്റൊന്ന് ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്ട് പ്രൊഫൈല്‍ പിക്ചര്‍ ചെറുതാക്കി കാണിക്കുന്ന സംവിധാനമാണ്. കൂടാതെ, കോണ്‍ടാക്ടുകള്‍ക്കിടയിലെ ലൈന്‍ ഒഴിവാക്കാനും ഉദ്ദേശിക്കുന്നു. കോണ്‍ടാക്ടുകളെ വേര്‍തിരിച്ചു കാണിക്കാന്‍ ആനിമേഷനോ, സ്റ്റിക്കറുകളോ, നിറങ്ങളോ തുടങ്ങി മറ്റ് എന്തെങ്കിലും ഉള്‍പ്പെടുത്താനാണ് വാട്‌സ്ആപ്പിന്റെ ശ്രമം. 

hill monk ad

ഫോര്‍വേഡ് സ്റ്റിക്കറുകള്‍ പായ്ക്കുകള്‍, വോയിസ് വേവ് ലെംഗ്ത് എന്നിവ പോലുള്ള സവിശേഷതകള്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ക്ലീനര്‍ നേരത്തെ തന്നെയുണ്ടെങ്കിലും കുറച്ചു കൂടി വ്യക്തിഗതമാക്കാന്‍ ഇപ്പോള്‍ നീക്കമുണ്ട്. ഈ മാറ്റം ആന്‍ഡ്രോയിഡ് 2.21.14.8 നായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ലഭ്യമാണ്.എന്നാലിത് ഐഒഎസ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമോ എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.  ബീറ്റാ ആപ്പിനായി പുറത്തിറക്കിയ മറ്റൊരു പ്രത്യേകത പ്രത്യേകമായി ഒരു ചിത്രമോ വീഡിയോയോ സ്വീകരിക്കുന്ന വ്യക്തിക്ക് ഒരിക്കല്‍ കണ്ടാല്‍ ഉടന്‍ അപ്രത്യക്ഷമാകും എന്നതായിരിക്കും. 

friends catering
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന  വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

sap1

വീടുകളിൽ വൈദ്യുതി ലഭിക്കാത്ത 17 വിദ്യാർത്ഥികളാണ് മണ്ഡലത്തിലുള്ളതായി കണ്ടെത്തിയത്. എഴ് പേർക്ക് കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി കരകുളം പഞ്ചായത്തിൽ, മുല്ലയ്ക്കൽ ആറന്നൂർകോണം സജുവിന്റെ  ഭവനത്തിൽ വൈദ്യുതി എത്തിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ 84 സ്‌പോട്ടുകളാണ് ഉള്ളതെന്ന് വിലയിരുത്തിയ സംയുക്ത യോഗം, ഇത്തരം പ്രദേശങ്ങൾ ബ്.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിച്ച് കോമൺ സ്‌പോട്ട് വൈ-ഫൈ, ബൂസ്റ്റർ കൺസപ്റ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

friends catering

സുരക്ഷിത ഇന്റര്‍നെറ്റ്’ ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ച് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

ദില്ലി:സൈബര്‍ ഭീഷണി വര്‍ധിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ എന്ന ഏറെ പ്രസക്തമായ ഒരു ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചിരിക്കുന്നു. വൈറസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മാല്‍വെയറുകളെയും ഇത് ബ്ലോക്ക് ചെയ്യും. അപകടകരമായ വെബ്‌സൈറ്റുകളെയും ആപ്പുകളെയും യഥാസമയം തടയും. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി വൈ-ഫൈയായി കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കും.

വീട്ടിലിരുന്നുള്ള ജോലി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍വരെയുള്ള ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാം. അതുവഴി ദുര്‍ബല വിഭാഗത്തിനെ ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും സംരക്ഷിക്കാം

വീട്ടിലിരുന്ന് ജോലി, ഇ-കൊമേഴ്‌സ്, വിനോദം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കൂടി. ഇതോടെ സൈബര്‍ ഭീഷണിയും വര്‍ധിച്ചു. സിഇആര്‍ടി ഡാറ്റ അനുസരിച്ച് 2020ല്‍ സൈബര്‍ ആക്രമണം 300 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 12 മാസത്തിനിടെ 59 ശതമാനം മുതിര്‍ന്ന പൗരന്മാരും സൈബര്‍ ക്രൈമിന് ഇരയായിട്ടുണ്ടെന്ന് നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ്‌സിന്റെ ആറാമത് വാര്‍ഷിക റിപോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്ക് ഇ-പഠനം സജീവമായതോടെ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ കാര്യക്ഷമമായ ഫില്‍റ്ററിങ് അനിവാര്യമായിരിക്കുന്നു.

നവീകരണത്തിലൂടെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവം മികച്ചതും സുരക്ഷിതവുമാക്കാന്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും പകര്‍ച്ചവ്യാധിയോടെ ജോലിയും പഠനവുമെല്ലാം ഓണ്‍ലൈനായിരിക്കുകയാണെന്നും വേഗതയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം സുരക്ഷിതത്വവും ഉപഭോക്താക്കളുടെ പ്രധാന ആവശ്യമായിരിക്കുകയാണെന്നും സുരക്ഷിത ഇന്റര്‍നെറ്റ് അനായാസം ആക്റ്റിവേറ്റ് ചെയ്യാമെന്നും ഇന്റര്‍നെറ്റ് സുരക്ഷിതമാക്കാന്‍ ഏറ്റവും ഫലപ്രദവുമാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.

insurance ad

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്. അതിനു ശേഷമായിരിക്കും ബില്ലിങ് തുടങ്ങുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ എളുപ്പം ആക്റ്റിവേറ്റ് /ഡീആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.

afjo ad

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാൽ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതൽ 247 പ്ലാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.699 രൂപയുടെ പ്രൊമോഷണൽ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബർ വരെയാണ് നീട്ടിയത്. ഈ പ്ലാനിൽ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസായി കുറയ്ക്കും

സെപ്റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാൻ റീചാർജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാൽ കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

friends catering

ഭൂമിയെ ലക്ഷ്യം വയ്ക്കുന്ന ബഹിരാകാശ വെല്ലുവിളികളെ നേരിടാന്‍ പുതിയ സംവിധാനം, വിക്ഷേപണം 2026-ല്‍

ഭൂമിയിലേക്ക് അപകടകരമായ രീതിയില്‍ കുതിക്കുന്ന ഉല്‍ക്കകളെയും ധൂമക്കേതുക്കളെയുംകുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പുതിയ ബഹിരാകാശ ദൂരദര്‍ശിനി. നാസയുടെ എര്‍ത്ത് ഒബ്ജക്റ്റ് സര്‍വേയര്‍ ബഹിരാകാശ ദൂരദര്‍ശിനി അഥവാ എന്‍ഒഒ സര്‍വേയര്‍ ആണിത്. 20 അടി നീളമുള്ള (6 മീറ്റര്‍ നീളമുള്ള) ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനി ഭൂമിയുടെ ഭ്രമണപഥത്തിന്റെ 30 ദശലക്ഷം മൈലിനുള്ളില്‍ (48 ദശലക്ഷം കിലോമീറ്റര്‍) വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ മിഷന്റെ വിക്ഷേപണം നിലവില്‍ 2026 ന്റെ ആദ്യ പകുതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്നു. വലിയ ഒപ്റ്റിക്‌സ് ഉള്ള ഇതിന് രാപകലന്യേ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്

2013 ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കിന് മുകളിലൂടെ ഒരു ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. അത് വായുവില്‍ പൊട്ടിത്തെറിക്കുകയും ആദ്യത്തെ ആറ്റോമിക് ബോംബുകളേക്കാള്‍ 20 മുതല്‍ 30 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം പുറപ്പെടുവിച്ചു. സൂര്യനെക്കാള്‍ കൂടുതല്‍ തെളിച്ചം സൃഷ്ടിച്ച ഇത് വലിയ ചൂട് പുറന്തള്ളുകയും 7,000 ത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അന്ന് ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഷോക്ക് തരംഗം 58 മൈല്‍ അകലെയുള്ള വിന്‍ഡോകള്‍ വരെ തകര്‍ത്തു. സൂര്യന്റെ അതേ ദിശയില്‍ നിന്നും പാതയില്‍ നിന്നും വന്നതിനാല്‍ ഇത് നേരത്തെ കണ്ടെത്താനായില്ല. പുതിയ ബഹിരാകാശ ദൂരദര്‍ശിനി ഇതിനൊക്കെയും പരിഹാരമാകും.

insurance ad

ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്

രാജ്യത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. നേരത്ത ആമസോണും പുതിയ നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. ‘ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ മീറ്റിങ്ങിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക അറിയിച്ചത്. പുതിയ നിയമങ്ങള്‍ പലതും വ്യക്തമായി നിര്‍വചിക്കാത്തത് ഒരു പ്രശ്‌നമാണ്, നിര്‍ദേശങ്ങള്‍ വയ്ക്കാനുള്ള സമയപരിധി കുറഞ്ഞുപോയി. തിയതി നീട്ടിവയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങളായി കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.

  

ജൂണ്‍ 21നാണ് രാജ്യത്തെ പുതിയ  ഇകൊമേഴ്‌സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സർക്കാർ അവകാശവാദം. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാഷ് സെയിലുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും, പരാതികള്‍ പരിഹരിക്കാനായി സംവിധാനം വേണമെന്നുമാണ് നിര്‍ദേശങ്ങള്‍. ഇവയില്‍ പലതും പാലിക്കണമെങ്കില്‍ ആമസോണും, ഫ്‌ളിപ്കാര്‍ട്ടും അടക്കം ഇന്ത്യയിലെ ഇകോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇപ്പോഴത്തെ രീതികളും പ്രവര്‍ത്തനങ്ങളും അടിമുടി മാറ്റേണ്ടിവരും.

കൂടാതെ ഇ മേഖലയില്‍ വളര്‍ന്നുവരുന്ന തദ്ദേശിയ സൈറ്റുകള്‍ക്കും, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും കൂടുതല്‍ പണം ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ചിലവഴിക്കേണ്ടി വന്നേക്കും. കോവിഡ്-19 ചെറുകിട വ്യാപാരികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ആമസോണ്‍ വഴി വില്‍പന നടത്തുന്ന പല കച്ചവടക്കാരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടും ആമസോണും പോലെയുള്ള ഓണ്‍ലൈന്‍ വിപണി നടത്തുന്നവര്‍ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ഇത് ആമസോണിന് കടുത്ത തിരിച്ചടി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമിലെ വില്‍പ്പനക്കാരില്‍ വലിയ നിക്ഷേപം ആമസോണ്‍ പോലുള്ള കമ്പനികള്‍ നടത്തുന്നുണ്ട്.

Verified by MonsterInsights