പെട്രോള്‍ വേണ്ട, ഡീസലും; മനുഷ്യ വിസർജ്യം ഇന്ധനമാക്കി ഈ വണ്ടികള്‍!

മനുഷ്യ വിസർജ്യത്തിൽ നിന്ന്​ ഉത്​പ്പാദിപ്പിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഒരു വാഹനം, അതുമൊരു എസ്‍യുവി! അതും പ്രതിവര്‍ഷം ഒരുലക്ഷത്തില്‍ അധികം രൂപയുടെ പെട്രോള്‍ ലാഭിച്ചുകൊണ്ടുള്ള ഓട്ടം. അസാധ്യമെന്ന് പറഞ്ഞ് പലരും നെറ്റിചുളിച്ചേക്കാം. ഇന്ധനവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലത്ത്  മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’ ഉല്‍പ്പാദിപ്പിക്കുന്നത്. ഓസ്‍ട്രേലിയന്‍ കമ്പനിയായ അർബൻ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ? ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ​ കോന ഇ.ലക്ട്രിക്ക് എസ്‍യുവിയാണ് കമ്പനി​പൂ എനർജി ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കുന്ന പ്രധാന വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‍ട്രേലിയയിലെ ബ്രിസ്​ബേൻ നഗരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന കമ്പനിയാണ്​ അർബൻ യൂട്ടിലിറ്റീസ്​. 2017 ലാണ്​ കമ്പനി തങ്ങളുടെ ആദ്യത്തെ പൂ-പവർ കാർ വികസിപ്പിച്ചെടുത്തത്​. ബ്രിസ്​ബേനിലെ മുന്നര ലക്ഷം ആളുകളുടെ വിസർജ്യമാണ്​ ഇവർ ബയോഗ്യാസായും വൈദ്യുതിയായും മാറ്റുന്നത്​. 

ഒരു ദിവസം ഒരു ബ്രിസ്​ബേൻ നിവാസി ഒരു കോന എസ്​യുവിക്ക്​ അര കിലോമീറ്റർ സഞ്ചരിക്കാനുള്ള വൈദ്യുതി സംഭാവന ചെയ്യുന്നുണ്ടെന്നാണ്​ അർബൻ യൂട്ടിലിറ്റീസിന്‍റെ കണക്കുകള്‍​. ബ്രിസ്‌ബെയ്‌നിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള 330,000-ത്തിലധികം ആളുകൾ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും കമ്പനിയുടെ പൂ-പവർ കാറുകൾക്ക് അരകിലോമീറ്റർ സഞ്ചരിക്കാനുള്ള ഇന്ധനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

friends catering

ബ്രിസ്ബേനിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള ബയോഗ്യാസ് ഒരു കോജെനറേഷൻ യൂണിറ്റിലേക്ക് നൽകുമ്പോൾ ഹ്യൂണ്ടായ് കോന ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അർബൻ യൂട്ടിലിറ്റീസ് പറയുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഭീമൻ എഞ്ചിനാണ് കോജെനറേഷൻ യൂണിറ്റ്.

ഒരു കോന ഇ.വി ഒരു പ്രവാവശ്യം മുഴുവനായി ചാർജ്​ ചെയ്യാൻ 150,000 ലിറ്റർ മലിനജലത്തിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും പൂ എനർജി ഉപയോഗിക്കുന്നതിനാൽ എസ്‌യുവിക്ക് പ്രതിവർഷം 1,700 ഡോളർ വിലവരുന്ന പെട്രോൾ ലാഭിക്കാൻ കഴിയുമെന്നുമാണ് കമ്പനി പറയുന്നത്. 240 വോൾട്ട് പവർപ്ലഗ്​ ഉപയോഗിച്ചാണ്​ എസ്‌യുവി ചാർജ് ചെയ്യുന്നത്​. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച്​ ഉള്ള വാഹനമാണ്​ കോന. മനുഷ്യ വിസർജ്യത്തെ ഊർജമാക്കി മാറ്റുന്നത് കാരണം പ്രവർത്തനച്ചെലവി​ന്‍റെ അടിസ്ഥാനത്തിൽ പ്രതിവർഷം 1.7 ദശലക്ഷം ഡോളർ ലാഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാമ്പത്തിക വർഷത്തിൽ 4,000 വീടുകൾക്ക് ആവശ്യമായ ഊർജത്തിന്​ സമാനമായ വൈദ്യുതി ഉൽ‌പാദിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.  കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന  സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഈ എസ്‍യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

pa4

യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.

20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്. 

sap feb 13 2021

‘ഡ്രോണുകള്‍ വിനാശകാരിയായ വില്ലന്മാരായേക്കാം’; കടുത്ത സുരക്ഷ മുന്നറിയിപ്പുമായി സൈനിക വൃത്തങ്ങള്‍

ജമ്മുവിമാനതാളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം, ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷപ്രശ്നം ഗൗരവമായി എടുത്ത് സൈനിക വൃത്തങ്ങള്‍. പാകിസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണ രേഖ മേഖലയിലും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ഡ്രോണുകളെ കരസേനയാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്. ഇന്നലെ ഇത്തരത്തില്‍ രണ്ടു ഡ്രോണുകളെ സൈന്യം തുരത്തിയിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമാത്രമല്ല രാജ്യത്തിനകത്തു നിന്നും ഡ്രോണുകളുടെ ഭീഷണിയുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന അഞ്ചരലക്ഷത്തോളം ഡ്രോണുകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍. 

സിവില്‍ എയര്‍പോര്‍ട്ടുകളടക്കമുള്ളവയ്ക്ക് ഇത് ഭീഷണിയാണ്. ശരിയായ പ്രതികരണ ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിര്‍ത്തികളില്‍ ഐഎഎഫിന്റെയും സിഐഎസ്എഫിന്റെയും സ്‌നൈപ്പര്‍മാരും കമാന്‍ഡോ ഫോഴ്‌സായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (എന്‍എസ്ജി) ഉയര്‍ന്നുവരുന്ന ഈ ഭീഷണിയെ കാര്യമായി നേരിടുന്നുണ്ട്. എന്നാല്‍ ഡ്രോണുകളുടെ ഭീഷണി ഒഴിവാക്കുക എന്നത് ഓരോ ഏജന്‍സിയുടെയും വെല്ലുവിളിയാണ്. 

ഇതിനായി അതിര്‍ത്തികളിലോ നഗരങ്ങളിലോ വിമാനത്താവളങ്ങളിലോ ആകട്ടെ, ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക ഉത്തരവാദിത്തവും ആവശ്യമാണ്. ഏറ്റവും പുതിയ ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സംഭവം ഈ വെല്ലുവിളിയെ വലുതാക്കി. 2019 ല്‍ ഒന്നിലധികം സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ഒരു ഡാറ്റാ എസ്റ്റിമേറ്റ് പഠനത്തില്‍, വിവിധ വലുപ്പത്തിലും ശേഷികളിലുമുള്ള ആറ് ലക്ഷത്തിലധികം അനിയന്ത്രിതമായ ഡ്രോണുകള്‍ രാജ്യത്തുണ്ടെന്നും അവയില്‍ ഏതെങ്കിലും വിനാശകരമായ ഘടകങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉപയോഗിക്കാമെന്നും പ്രസ്താവിച്ചു. 

സംശയാസ്പദവും മാരകവുമായ വിദൂര നിയന്ത്രിത ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ തടസ്സപ്പെടുത്തുന്നതിനും നിശ്ചലമാക്കുന്നതിനുമായി സ്‌കൈ ഫെന്‍സ്, ഡ്രോണ്‍ ഗണ്‍, അഥീന, ഡ്രോണ്‍ ക്യാച്ചര്‍, സ്‌കൈവാള്‍ 100 എന്നിവ പോലുള്ള നിര്‍ദ്ദിഷ്ട ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യകള്‍ രാജ്യത്ത് നടപ്പിലാക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്. 

നിലവില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന റഡാറുകള്‍ വഴി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയില്ല. ശത്രുക്കളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്, പക്ഷികളെപ്പോലെ ചെറുതായി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു റഡാര്‍ സംവിധാനം സ്ഥാപിക്കണമെന്ന് അധികൃതര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ജമ്മു ഡ്രോണ്‍ ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെട്ട സുരക്ഷാ ഏജന്‍സികളും എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ക്വാഡ്‌കോപ്റ്ററുകള്‍ കണ്ടെത്തിയ സൈന്യവും ഒരേസ്വരത്തില്‍ പറയുന്നത്, ഇതിനെതിരേ ഉപഗ്രഹനിരീക്ഷണം പോലെയുള്ള വലിയകാര്യങ്ങളാണ്. രാജ്യത്തെ സുപ്രധാനമേഖലകളില്‍ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോഴാണിത്. 

ജമ്മുവില്‍ ക്വാഡ്‌കോപ്റ്ററുകള്‍ വഹിച്ച സ്‌ഫോടകവസ്തുവിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍, അടുത്തുള്ള സ്ഥലത്ത് നിന്ന് തീവ്രവാദികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കാമെന്ന് എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കാമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ജമ്മു വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കുള്ള വ്യോമ ദൂരം 14 കിലോമീറ്ററാണ്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം പഞ്ചാബ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി സ്വത്തുക്കളുടെയും സ്ഥാനങ്ങളുടെയും നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഇന്ത്യ തന്നെ ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യമായി, വി-യുടെ സൗജന്യപദ്ധതി

താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ വി-യുടെ സൗജന്യപദ്ധതി. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കള്‍ക്ക് വിവിധ കാരണങ്ങളാല്‍ റീചാര്‍ജ് അസാധ്യമായിരുന്നു.  ഇങ്ങനെ താഴ്ന്ന വരുമാനത്തില്‍ പെട്ടവരെ വീണ്ടും കൂടെ നിര്‍ത്തുകയെന്നതാണ് വി-യുടെ ഉദ്ദേശം. 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയുമാണ് സൗജന്യമായി ലഭ്യമാക്കുക. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.

താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള *444*75 എന്ന യുഎസ്എസ്ഡി കോഡ് വി നമ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അര്‍ഹത പരിശോധിക്കുന്നതിനും ഓഫര്‍ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങള്‍ക്കു സഹായം ലഭിക്കും.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ കേരള പൊലീസിന്‍റെ ‘വാക്സിന്‍ ഫൈന്‍റ്’ വെബ് സൈറ്റ്

വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സൌകര്യം ഒരുക്കി കേരള പൊലീസ് സൈബർഡോമിന്‍റെ വെബ് സൈറ്റ്. വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്നാണ് സൈറ്റിന്‍റെ പേര്. ഈ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്നു.

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും. ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും, ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു.അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി 

അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40+ ഫിൽട്ടറും, ഡോസ്1 , ഡോസ്2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. മാഷആപ്പ് സ്റ്റാര്രും ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. website link:  https://www.vaccinefind.in/ 

ഇനി പ്രതിദിന പരിധിയില്ല, കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ, 5 പ്ലാനുകളുമായി ജിയോ …

പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ ശനിയാഴ്ച അവതരിപ്പിച്ചു. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ അഞ്ച് പ്ലാനുകളിൽ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്സ് കോളുകളും ആസ്വദിക്കാം. ജിയോ ഫ്രീഡം പ്ലാനുകളിൽ ഡിജിറ്റൽ ലൈഫിനായി കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.ജിയോ ഫ്രീഡം പ്ലാനുകളിൽ ഡിജിറ്റൽ ലൈഫിനായി കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.

30 ദിവസം കാലാവധിയുള്ള പ്ലാനിനു 247 രൂപയാണ് നിരക്ക്. ഈ പ്ലാനിൽ 25 ജിബി ഡേറ്റയാണ് നൽകുന്നത്. 447 രൂപയുടെ 60 ദിവസ പ്ലാനിൽ 50 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 597 രൂപയുടെ 90 ദിവസ പ്ലാനില്‍ 75 ജിബി ഡേറ്റയും ലഭിക്കും. ഒരു വർഷ (365 ദിവസം) കാലാവധിയുള്ള 2,397 രൂപയുടെ പ്ലാനിൽ 365 ജിബി ഡേറ്റയും നൽകുന്നു.

ദിവസവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിത്. 30 ദിവസത്തെ പ്ലാനിൽ ഡേറ്റ കഴിയുമെന്ന് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ലെന്നും ജിയോയുടെ വാര്‍ത്താകുറിപ്പിൽ പറയുന്നു.പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്. ഈ പ്ലാനിൽ 12 ജിബി ഡേറ്റയാണ് ലഭിക്കുക. ഈ ഡേറ്റ 15 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.

ഇന്ത്യയുടെ ഡിജിബോക്‌സിന് 10 ലക്ഷം ഉപയോക്താക്കള്‍…

മെയ്ക്ക് ഇൻ ഇന്ത്യ ക്ലൗഡ് സംഭരണ സേവനമായ ഡിജിബോക്‌സിന് (DigiBoxx) 10 ലക്ഷം ഉപയോക്താക്കളെ ലഭിച്ചു. നീതി ആയോഗ് മേധാവി അമിതാഭ്…

വാക്‌സീനേഷന്‍ ബുക്കിങ് എളുപ്പമാക്കാന്‍ പേടിഎമ്മും…

പേടിഎം ആപ്പിലും ഇനി മുതല്‍ വാക്‌സീനേഷന്‍ ബുക്കിങ് സ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തുള്ള വാക്‌സീനേഷന്‍ സെന്റര്‍ കണ്ടുപിടിക്കാനുള്ള സേവനമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താവ് എവിടെയാണ്…

Check & Update your Android version

Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis…

Apple Introduces Apple Watch Series 3

Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis…

Verified by MonsterInsights