കണക്റ്റിവിറ്റിയിൽ കൂടുതൽ കൃത്യത, ബാറ്ററി ചാർജ്ജ് ലാഭിക്കാം; പുതിയ ഫീച്ചറുകളുമായി ബ്ലൂടൂത്ത് 6.0

ഏറെ സവിശേഷതകളോടെ ബ്ലൂടൂത്ത് 6.0 പുറത്തിറങ്ങുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വയർലെസ് കണക്റ്റിവിറ്റിയുടെ നിലവാരം ഉയർ‌ത്തുന്ന ഏറ്റവും പ്രധാന അപ്‌ഡേറ്റ് എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ച ആദ്യമാണ് പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ബ്ലൂടൂത്ത് സ്പെഷ്യൽ ഇൻ്ററസ്റ്റ് ഗ്രൂപ്പ് (SIG) പങ്കുവെച്ചത്. വരാനിരിക്കുന്ന ബ്ലൂടൂത്ത് 6.0ന് രണ്ട് ഉപകരണങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ കൃത്യമായി അളക്കാൻ കഴിയും. ഡിജിറ്റൽ കീകൾ ഉപയോഗിക്കുമ്പോൾ ബ്ലൂടൂത്ത് ആശയവിനിമയം സുരക്ഷിതമാക്കാനും വൈദ്യുതി ലാഭിക്കാനും കഴിയുന്ന പുതിയ സവിശേഷതകൾ ബ്ലൂടൂത്ത് 6.0 വാ​ഗ്ദാനം ചെയ്യുന്നു. പുതിയ ബ്ലൂടൂത്ത് പതിപ്പ് പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളിലെ ലേറ്റൻസി കുറയ്ക്കുമെന്നും അവകാശപ്പെടുന്നു.

 

വെബ്‌സൈറ്റിലെ പോസ്റ്റ് വഴിയാണ് ഏറ്റവും പുതിയ ബ്ലൂടൂത്ത് കോർ സ്പെസിഫിക്കേഷൻ പതിപ്പിൻ്റെ വിശദാംശങ്ങൾ ബ്ലൂടൂത്ത് എസ്ഐജി വിശദീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായി പറയുന്നത് ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങാണ്. പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളുള്ള ഉപയോക്താക്കൾക്ക് നേരിട്ട് ദൃശ്യമാകാത്ത നിലയിലുള്ള ആറ് താഴ്ന്ന നിലയിലുള്ള സാങ്കേതിക മാറ്റങ്ങളും ബ്ലൂടൂത്ത് 6.0-ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

ബ്ലൂടൂത്ത് 6.0ൻ്റെ സവിശേഷതകൾ

ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങ് എന്നതാണ് പുതിയ പതിപ്പ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൃത്യമായ കണക്കുകൂട്ടലിലൂടെ രണ്ട് ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ പരസ്പരം കണ്ടെത്തുന്നതിന് ഈ സവിശേഷത വളരെ എളുപ്പമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ബ്ലൂടൂത്ത്, അൾട്രാ വൈഡ്ബാൻഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യ വഴി നഷ്‌ടമായ ഒബ്‌ജക്റ്റുകൾ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ഫൈൻഡ് മൈ, ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലപ്രാപ്തിയും ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നു

പുതിയ ബ്ലൂടൂത്ത് ചാനൽ സൗണ്ടിംഗ് ഫീച്ചർ ഡിജിറ്റൽ കീകളുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ ഉപയോഗിക്കുന്നത് പോലെ അവ ഒരു പ്രത്യേക പരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ബ്ലൂടൂത്ത് 6.0 കണക്റ്റിവിറ്റി ഉള്ള ഉപകരണങ്ങൾക്ക് മൂന്നാമതൊരു ഡെവലപ്പർമാരുടെ ദൂരപരിധിയെക്കുറിച്ച് അറിയിപ്പ് നൽകാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉണ്ടെന്നാണ് ബ്ലൂടൂത്ത് എസ്ഐജി പറയുന്നത്.

ബ്ലൂടൂത്ത് 6.0ലെ മറ്റൊരു സവിശേഷതയാണ് മോണിറ്ററിംഗ് അഡ്വർടൈസേഴ്സ്. താൽപ്പര്യമുള്ള ഒരു ഉപകരണം അതിൻ്റെ ബ്ലൂടൂത്ത് ശ്രേണിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുമ്പോൾ അത് അറിയാൻ മോണിറ്ററിംഗ് അഡ്വർടൈസേഴ്സ് സഹായകമാകും. സമീപത്ത് ഇല്ലാത്ത ഒരു ഉപകരണത്തിനായി സ്‌കാൻ ചെയ്ത് വെറുതെ ബാറ്ററി ചാർജ്ജ് പാഴാക്കാതിരിക്കാൻ ഇത് ഹോസ്റ്റ് ഉപകരണത്തെ സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏറ്റവും പുതിയ ബ്ലൂടൂത്ത് സ്റ്റാൻഡേർഡ് ഉള്ള പുതിയ ഉപകരണങ്ങൾ വിപണിയിലെത്താൻ കുറച്ച് സമയമെടുത്തേക്കാമെന്നാണ് റിപ്പോർട്ട്. ബ്ലൂടൂത്ത് 6.0ൻ്റെ എല്ലാ പുതിയ സവിശേഷതകളും പ്രയോജനപ്പെടുത്തുന്നതിന് ഒരു സ്മാർട്ട്‌ഫോണും അടുത്ത തലമുറ ബ്ലൂടൂത്ത് പതിപ്പിനെ പിന്തുണയ്ക്കുന്ന ഒരു വയർലെസ് ആക്‌സസറിയും ആവശ്യമാണ്. അതിനാൽ തന്നെ ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ ആഗോള വിപണിയിൽ എത്തുന്നതിന് കുറച്ച് മാസങ്ങൾ തന്നെ എടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ

സ്പെസിഫിക്കേഷനിലും ‘സൂപ്പർസ്റ്റാർ’; പുതിയ ഐഫോൺ 16ലെ കിടിലൻ ഓപ്ഷൻസ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 16 ഇന്ന് പുറത്തിറങ്ങുകയാണ്. നിരവധി പേരാണ് പുതിയ മോഡൽ പ്രീ ബുക്ക് ചെയ്യാനും നേരിട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുവാനും മറ്റുമായി കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയോടെ പുതിയ മോഡൽ അമേരിക്കയിൽ ലോഞ്ച് ചെയ്യുമെന്നാണ് ‘ആപ്പിൾ’ പറയുന്നത്. അത്തരത്തിൽ ലോഞ്ചിന് ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുതിയ മോഡലിൽ മുൻ മോഡലുകളിലേതിനേക്കാൾ ഏറെ വൈവിധ്യമാർന്ന ഓപ്‌ഷൻസ് ഉണ്ടാകുമെന്നാണ് വിവരങ്ങൾ.

 

ഐഫോൺ 16,16 പ്ലസ്,16 പ്രൊ,16 പ്രൊ മാക്സ് എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇവയിൽ ഐഫോൺ 16,16 പ്ലസ് എന്നീ മോഡലുകളിൽ ക്യാമറയിൽ ചെറിയ വ്യത്യാസമുണ്ടകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപുള്ള ക്യാമറ അലൈൻമെന്റ് ഉപേക്ഷിച്ച് ഒന്നിന് മേലെ ഒന്ന് എന്ന തരത്തിലുള്ള ക്യാമറ അലൈൻമെന്റ് ആകും ഐഫോൺ പരീക്ഷിക്കുക. 16 പ്രൊ,16 പ്രൊ മാക്സ് എന്നിവയിൽ മുൻപുള്ള മോഡലുകളെക്കാൾ വലിയ ഡിസ്പ്ലേ ആകും ഉണ്ടാകുമെന്നാണ് വിവരം. ഇവ കൂടാതെ ഫോണിന്റെ ഡിസൈനിലും മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

പുതിയ ഐഫോൺ 16,16 പ്ലസ് മോഡലുകളിൽ നേരത്തെ പ്രൊ മോഡലുകളിൽ മാത്രം ഉണ്ടായിരുന്ന ‘ആക്ഷൻ’ ബട്ടണും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്. ഇവ പെട്ടെന്ന് ആപ്പുകൾ എടുക്കാനും, ഡിസ്പ്ലേ കസ്റ്റമൈസ്‌ ചെയ്യാനും സഹായിക്കും. പുതിയ പ്രൊ മോഡലിൽ ‘ക്യാപ്ചർ’ ബട്ടണാണ് ആപ്പിൾ പരിചയപ്പെടുത്തുന്നത്. ഫോണിന്റെ വലത് ഭാഗത്തായി ഉണ്ടാകുന്ന ഈ ബട്ടൺ ഫോട്ടോയെടുക്കാനും, വീഡിയോയെടുക്കാനും മറ്റും എളുപ്പത്തിൽ സഹായിക്കുന്നതാണ്. ഡിഎസ്എൽആർ ക്യാമറകളിൽ ഉള്ളപോലത്തെ ഈ ബട്ടൺ, ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കും.

മുൻ ഐഫോൺ മാതൃകകളിൽ നിന്ന് വലിയ അപ്‌ഡേറ്റാണ് പ്രൊസസ്സറിന്റെ കാര്യത്തിൽ ഐഫോൺ 16ൽ ഉണ്ടാകുക. മുൻ മോഡലുകളിൽ A16 ചിപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ മോഡലിൽ, ഏറ്റവും പുതിയ A18 ചിപ്പുകളാണ് ഉണ്ടാകുക. ഇവ ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതാക്കും എന്ന് മാത്രമല്ല, ഗേമിങ്, വേഗത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കാര്യങ്ങളിൽ പുതിയ ഫോണിനെ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കുകയും ചെയ്യും.

പുതിയ മോഡലിന്റെ മറ്റൊരു പോസിറ്റീവ് വശം ബാറ്ററി ലൈഫും, വേഗതയുമാണ്. പ്രൊ മോഡലുകൾ മികച്ച ബാറ്ററി കപ്പാസിറ്റിയോട് കൂടി വരുമെന്നാണ് കരുതപ്പെടുന്നത്. മുമ്പുള്ളതിനേക്കാൾ മികച്ച ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം, ഐഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ ഇനി 24 മണിക്കൂർ പോലും ഇല്ല എന്നിരിക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

 

ഈ വരവ് ചുമ്മാതാകില്ല; 5ജി ഉടനെന്ന് ബിഎസ്എൻഎൽ, ജിയോയ്ക്കും മറ്റും പണിയാകുമോ?

നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടാനുള്ള നടപടികൾക്ക് പുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തുകയാണ്. രാജ്യം 5ജി യുഗത്തിൽ എത്തിനിൽക്കേ പിന്നാലെയായിപ്പോയ ബിഎസ്എൻഎല്ലും 5ജിയുമായി മത്സരിക്കാനെത്തുകയാണ് എന്നതാണ് ആ സന്തോഷവാർത്ത.

നിലവിൽ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പോലും പൂർത്തിയായിട്ടില്ല എന്നിരിക്കെ എങ്ങനെ ഇത് സാധിക്കും എന്ന ചോദ്യവും ശക്തമാണ്. പക്ഷേ പ്രതീക്ഷിച്ചതിലും അധിക വേഗത്തിലാണ് 4ജി വിന്യാസം നടന്നുകൊണ്ടിരിക്കുന്നത്. അവ പൂർത്തിയാകുന്നതോടെ 5ജിയുടെ കാര്യങ്ങളിലേക്ക് ബിഎസ്എൻഎൽ കടക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. 5ജി ടെസ്റ്റിംഗ് നടക്കുന്ന വീഡിയോ പങ്കുവെച്ച് മികച്ച സ്പീഡുള്ള ഒരു ഇന്റർനെറ്റ് അനുഭവത്തിന് തയ്യാറെടുത്തുകൊള്ളൂ എന്ന അടിക്കുറിപ്പുമായുളള ട്വീറ്റ് നിരവധി പേരാണ് കണ്ടത്.

 

ബിഎസ്എൻഎല്ലിന്റെ വരവോടെ ടെലികോം മേഖലയിൽ മത്സരം കടുക്കുമെന്നാണ് നിഗമനം. നിലവിൽ ജിയോ അടക്കമുള്ള രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ അടക്കമുള്ള എല്ലാവരും 5ജി സേവനം നൽകുന്നവരാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്ലാനുകളുടെ നിരക്കുകൾ എല്ലാ ടെലികോം സേവനദാതാക്കളും വർധിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ അടക്കം കടുത്ത അമർഷത്തിലുമായിരുന്നു. നിലവിൽ ബിഎസ്എൻഎല്ലും 5ജിയിലേക്കെത്തുന്നതോടെ വില കുറഞ്ഞ ഇന്റർനെറ്റ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

 

നിലവിൽ എല്ലാ രീതികളും ഉപയോഗിച്ച് മാർക്കറ്റിലേക്ക് തിരിച്ചെത്താനുളള കഠിനശ്രമത്തിലാണ് ബിഎസ്എൻഎൽ. നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ നീക്കം നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

കുറഞ്ഞ ചെലവിലുള്ള മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകളുടെ വേഗത വർധിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതോടെ 350 രൂപയ്ക്ക് താഴെയുള്ള, 249, 299, 329 പ്ലാനുകളുടെ സ്പീഡ് വർധിക്കും. വിലവർധനയിലൂടെ മറ്റ് സർവീസ് പ്രൊവൈഡർമാരിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ തങ്ങളിലേക്കെത്തിക്കാനാണ് ബിഎസ്എൻഎല്‍ ശ്രമിക്കുന്നത്.

സംശയം വേണ്ട, സ്മാർട്ട് ഫോൺ‌ നമ്മള്‍ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്, ചോര്‍ത്തുന്നുമുണ്ട്!

ശ്ശെടാ ഞാൻ പറയുന്നതൊക്കെ ഫേസ്ബുക്ക് അറിയുന്നുണ്ടോ?’ എന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മൾ. സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് സുഹൃത്തിനെ വിളിച്ചതിന് ശേഷമൊക്കെ ഫേസ്ബുക്ക് നോക്കിയാൽ ഫീഡിൽ നിറയെ തൊട്ടുമുമ്പ് സംസാരിച്ച ഏതെങ്കിലും ഉല്പന്നത്തെക്കുറിച്ചുള്ള പരസ്യങ്ങളാകും. ശരിയാണ്, ഫോൺ ഒക്കെ ചോർത്തിക്കൊടുക്കുന്നുണ്ട് ഫേസ്ബുക്കിന് എന്ന് നമ്മൾ തറപ്പിച്ച് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിന് ശാസ്ത്രീയ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യം ഒരു മാർക്കറ്റിം​ഗ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

കോക്സ് മീഡിയാ ​ഗ്രൂപ്പ് എന്ന മാർക്കറ്റിം​ഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രം​ഗത്തെത്തിയത്. ഫേസ്ബുക്കും ​ഗൂ​ഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളാണ്. ആളുകളുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തി​ഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിം​ഗ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് വസ്തുത. ഇങ്ങനെ ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ പറഞ്ഞിരുന്നു. അന്ന് പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് നീക്കം ചെയ്തിരുന്നു.

 

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തിട്ടുണ്ട്. പരസ്യങ്ങള്‍ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോണ്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും വര്‍ഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പ്രതികരിച്ചത്. കരാർ വ്യവസ്ഥകള്‍ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ പറഞ്ഞു.

 

ആപ്പിളിന്റെ പുതിയ പ്ലാന്‍ ഇങ്ങനെ; ഐഫോണ്‍ പ്രൊ ഇനി ഇന്ത്യനാവും.

ആപ്പിള്‍ ഇന്ത്യയെ സ്‌നേഹം കൊണ്ട് പൊതിയാന്‍ പോവുകയാണ്. അവരുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയെ പൂര്‍ണമായും വിട്ട് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇത്രയും കാലം ഇല്ലാതിരുന്ന പ്രൊ മോഡലുകളുടെ നിര്‍മാണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.

അതേസമയം ആഗോള തലത്തില്‍ ഐഫോണ്‍ പതിനഞ്ചിന്റെ വില്‍പ്പന വിചാരിച്ചത്ര ഉയര്‍ന്നിരുന്നില്ല. ചൈനയില്‍ ഐഫോണ്‍ പതിനഞ്ച് വന്‍ പരാജയമാവുകയും ചെയ്തു. ചൈനയുടെ വാവെയ് ഫോണുകള്‍ വില്‍പ്പനയില്‍ ഐഫോണ്‍ പതിനഞ്ചിനെ അടക്കം വെട്ടിയിരുന്നു. ഒടുവില്‍ ഐഫോണുകള്‍ക്ക് വിലകുറച്ചാണ് ആപ്പിള്‍ ചൈനയില്‍ വില്‍പ്പന കുറച്ചെങ്കിലും തിരിച്ചുപിടിച്ചത്.അതേസമയം ഇന്ത്യയിലെ മികച്ച വില്‍പ്പന ആപ്പിളിന് വലിയ ആശ്വാസം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ നിരവധി ഓഫറുകളും ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ഇടയ്ക്കിടെ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും ആപ്പിള്‍ ഐഫോണുകള്‍ക്ക് വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ ഇനി ആഴ്ച്ചകള്‍ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് അവസാനത്തിലോ അതല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ ഈ ഫോണ്‍ പുറത്തിറങ്ങും. ഈ അവസരത്തിലാണ് ആപ്പിള്‍ അവരുടെ നിര്‍മാണം വിപുലീകരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് പ്രൊ മോഡലുകള്‍. ചൈനയിലാണ് ഇവ നിര്‍മിച്ച് കൊണ്ടിരുന്നത്.

ദക്ഷിണേഷ്യന്‍ മേഖലയിലെ വലിയ ഹബ്ബ് എന്ന രീതിയിലാണ് ചൈനയെ ആപ്പിള്‍ കണ്ടിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ ആപ്പിള്‍ വിരുദ്ധ നിലപാടും, ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് പ്രൊ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ആപ്പിള്‍ പ്രൊ മോഡലുകള്‍ പൊതുവേ യുഎസ്സില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഐഫോണ്‍ 16 പ്രൊ മോഡലുകള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹം. നേരത്തെ ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 16 ചൈനയില്‍ തന്നെ നിര്‍മാണം തുടരും. എന്നാല്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രൊ മോഡലിന്റെ നിര്‍മാണം തുടങ്ങും മുമ്പ് ഐഫോണ്‍ പതിനഞ്ചിന്റെ അടക്കം വിലയും കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് 5900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 15 പ്രൊ 5100 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വില 8 ലക്ഷം മുതൽ? ബ്രെസയെ ഒതുക്കാൻ ഗംഭീര സേഫ്റ്റിയുള്ള സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി; പേരും റെഡി.

ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള വാഹന നിർമാതാക്കളാണ് സ്കോഡ (Skoda). സാധാരണക്കാർക്ക് മോഹിക്കാവുന്നതിലും അപ്പുറമാണെന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിലും കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയും (Slavia) ഈ തിരക്കഥ കമ്പനി മാറ്റി എഴുതുകയും ചെയ്‌തു. എന്നാൽ 15 ലക്ഷമൊന്നും പുതിയൊരു വണ്ടിക്കായി മുടക്കാനില്ലാത്തവർക്കും സന്തോഷ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ. കുറഞ്ഞ വിലയുള്ള കോംപാക്‌ട് എസ്‌യുവിയെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നുവെന്ന വാക്കാണ് ഇപ്പോൾ പാലിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചില ടീസർ വീഡിയോയും ചിത്രങ്ങളും മുമ്പ് ബ്രാൻഡ് പുറത്തുവിടുകയും ചെയ്‌തിരുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരുമായി ഏറ്റമുട്ടാൻ പോവുന്ന സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി ഈ വർഷം ഉത്സവ സീസണോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്നാണ് വിവരം. ഇതിനു മുന്നോടിയായി മോഡലിന്റെ പേര് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.

വരുന്ന 2024 ഓഗസ്റ്റ് 21-ന് സ്കോഡ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തും. രാജ്യത്ത് കടുത്ത മത്സരമുള്ള സബ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഇതാദ്യമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കടന്നുവരുന്നത്. കുഷാഖ് പോലുള്ള മോഡലുകൾക്കൊപ്പം അവതരിപ്പിച്ച അതേ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവിയും പണികഴിപ്പിക്കുന്നത്. വാഹനം പൂർണമായും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നത് ഇന്ത്യയിലാണ്.പുതിയ കോംപാക്‌ട് എസ്‌യുവിക്കായി ഉത്പാദന ശേഷി 30 ശതമാനം വർധിപ്പിക്കുമെന്നും സ്കോഡ അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിൽക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഏകദേശം 8 ലക്ഷം മുതൽ വില തുടങ്ങിയാൽ അതിലും വേഗത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നതാണ് സത്യം. വരാനിരിക്കുന്ന എസ്‌യുവിക്ക് പേര് നിർദ്ദേശിക്കാൻ സോഷ്യൽ മീഡിയയിൽ കമ്പനി ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു.

 

തുടർന്ന് ആയിരക്കണക്കിന് ആരാധകരിൽ നിന്നും ലഭിച്ച സാധ്യമായ 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്കോഡ പറഞ്ഞു. കൈലാക്ക്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാർമിക് എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ. പ്രഖ്യാപന വേളയിൽ ഈ 10 പേരുകളിൽ അഞ്ചെണ്ണം തന്നെ സ്കോഡ നിർദ്ദേശിച്ചിരുന്നു.വരാനിരിക്കുന്ന എസ്‌യുവി എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്ന രേഖാചിത്രങ്ങളും സ്‌കോഡ മുമ്പേ വെളിപ്പെടുത്തിയിരുന്നു. കുഷാഖിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് എസ്‌യുവിക്കുണ്ടാവുക. വലിപ്പത്തിൽ ഏതാണ്ട് ബേബി കുഷാഖായിരിക്കും ഇത്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും അതിന് മുകളിലുള്ള എൽഇഡി ഡിആർഎൽ സ്ട്രിപ്പുകളുമെല്ലാം ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നത് പോലെ എസ്‌യുവിയുടെ ഗ്രില്ലിന് പരമ്പരാഗത ബട്ടർഫ്ലൈ ഡിസൈൻ ലഭിക്കാൻ സാധ്യതയുണ്ട്. പിൻഭാഗത്ത് ഷാർപ്പ് എൽഇഡി ടെയിൽലൈറ്റ് യൂണിറ്റും പിന്നിൽ കട്ടിയുള്ള ബമ്പറും കുഷാഖിനോട് സാമ്യമുള്ളതാണ്. വരാനിരിക്കുന്ന സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് പ്രത്യേകമായി തയാറാക്കിയ റൂഫ് റെയിലുകളും അലോയ് വീലുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയർ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയായിരിക്കും ബ്രാൻഡ് ഒരുക്കുക. എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയാവും പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യുക. TSI പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വന്നേക്കും.

ടാറ്റ നാനോ ഇ.വി വരുന്നു; പുത്തൻ രൂപത്തിൽ.

https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991
https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991
https://www.madhyamam.com/hot-wheels/auto-news/tata-nano-ev-to-launch-soon-1313991

ടാറ്റ നാനോ ഇ.വി വരുന്നു; പുത്തൻ രൂപത്തിൽ, അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി.

മുന്‍വിധി വേണ്ട, വന്നുപോകാനല്ല നിരത്തുവാഴാനാണ് നിസാന്‍ എക്‌സ്-ട്രെയില്‍ എത്തുന്നത്.

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിസാന്റെ യാത്ര വളരെ അനായാസമായിരുന്നു. ഇവാലിയ മുതല്‍ മൈക്ര വരെ എല്ലാ ശ്രേണിയിലേക്കുമുള്ള വാഹനവുമായാണ്.എത്തിയതെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുക എന്നത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ നിരത്തൊഴിഞ്ഞപ്പോഴായിരിക്കണം അവര്‍ വിപണിയെ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചത്. അങ്ങനെ എത്തിയ വാഹനമാണ് മാഗ്‌നൈറ്റ്. ഒടുവില്‍ കിക്‌സ് എന്ന വാഹനവും നിരത്തൊഴിഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തിവന്നിരുന്ന മാഗ്‌നൈറ്റിനൊപ്പം മറ്റൊരു പടയാളിയെ കൂടി നിസാന്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ തരംഗം തീര്‍ത്തിട്ടുള്ള എക്‌സ്-ട്രെയില്‍ എന്ന വാഹനത്തെയാണ് നിസാന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഇറക്കുന്നത്.നിസാന്‍ എക്‌സ്-ട്രെയില്‍:   ആഗോള വിപണിയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍. എസ്.യു.വികള്‍ വിരളമായിരുന്നു 2000-ത്തിന്റെ തുടക്കത്തില്‍ എത്തിയ ഈ വാഹനത്തെ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുവേള എക്‌സ്-ട്രെയില്‍ ഇന്ത്യയിലും എത്തിയിരുന്നെങ്കിലും 2014-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.

നാലാം തലമുറ എക്‌സ്-ട്രെയില്‍
 
2021-ലാണ് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറയിലേക്കുള്ള മാറ്റം. ആഗോള വിപണിയില്‍ വലിയ സ്വീകാര്യത കിട്ടിയതോടെയാണ് ഈ വാഹനത്തെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നിസാന്‍ തീരുമാനിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന എല്ലാ മാനഗണ്ഡങ്ങളും എക്‌സ്-ട്രെയിലില്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിക്കാന്‍ നിസാന് ആത്മവിശ്വാസം നല്‍കുന്നത്. കാഴ്ചയിലെ അഴക, ഇന്ധനക്ഷമത, സുരക്ഷ, ഫീച്ചറുകള്‍ തുടങ്ങിയ ഒന്നിലും വലിയ കുറവ് വരുത്താതെയാണ് നാലാം തലമുറ എക്‌സ്-ട്രെയില്‍ ഒരുങ്ങിയിരിക്കുന്നത്.

പുറംമോടി

കാഴ്ചയില്‍ കേമനാണ് തലയെടുപ്പുമുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍ എസ്.യു.വി. നിസാന്റെ പുതുതലമുറ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ വി-മോഷന്‍ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. വെള്ളിപൂശിയ ബോര്‍ഡറില്‍ കറുപ്പണിഞ്ഞാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. നാല് നിരയായി എല്‍.ഇ.ഡി. ലൈറ്റുകള്‍ നിരത്തിയാണ് ഹെഡ്‌ലാമ്പ് ഒരുക്കിയത്.ബോണറ്റിന് സമീപത്തായി എല്‍.ഇ.ഡിയില്‍ തന്നെ ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. എയര്‍ സ്‌കൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ബമ്പറിന്റെ രൂപകല്‍പ്പന. ആവശ്യമുള്ളപ്പോള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന തരത്തില്‍ വലിയ എയര്‍ഡാമും നല്‍കിയതോടെ മുന്‍വശും വെടിപ്പായി എന്ന് പറയാം.വശങ്ങളുടെ പ്രധാന സൗന്ദര്യം അലോയി വീലാണ്. 20 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ് ഇതിന്റെ രൂപകല്‍പ്പന. വെള്ളിവര പോലെ ക്രോമിയം വിന്‍ഡോ ബോര്‍ഡറും, പിന്‍കാഴ്ചകള്‍ വിശാലമാക്കുന്നതിനായി ഡോറില്‍ സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിററും വശങ്ങളിലെ കാഴ്ച ആകര്‍ഷകമാക്കും. പൂര്‍ണമായും എസ്.യു.വിക്ക് ഡോറിലേക്കും വശങ്ങളിലേക്കും ഒരുപോലെ നീളുന്ന ടെയ്ല്‍ലാമ്പ്, റൂഫിന്റെ തുടര്‍ച്ചയെന്നോണം കാണുന്ന സ്‌പോയിലര്‍, വലിയ ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയ  ബമ്പറും ചേരുന്നതോടെ വാഹനത്തിന്റെ പുറംമോടി പൂര്‍ത്തിയാകുന്നു

അകമഴക്

ലാളിത്യമാണ് അകത്തളത്തിന്റെ മുഖമുദ്ര. എന്നാല്‍, ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍, വിനോദത്തിലും കണക്ടിവിറ്റിക്കും ഒന്നും കുറവ് വരുത്തിയിട്ടുമുല്ല. ഇഷ്ടാനുസരണം തണുപ്പിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളാണ്. 12.3 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങള്‍ നിറയുന്നതിനൊപ്പം വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും. ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും,ഉപയോഗിച്ചാണ് ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്‌സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്.

ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സെന്റര്‍ കണ്‍സോള്‍. ഷിഫ്റ്റ് സെലക്ടറിന് ഒരു ഇന്റര്‍നാഷണല്‍ ഭാവമുണ്ട്. വുഡന്‍ ആവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡര്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, മോഡ് സെലക്ടര്‍ എന്നിവയാണ് ഈ പാലനിലുള്ളത്. ബട്ടര്‍ഫ്‌ളൈ ആംറെസ്റ്റിലാണ് സെന്റര്‍ കണ്‍സോള്‍ അവസാനിക്കുന്നത്. ഫാബ്രിക് ഫിനിഷിങ്ങിലാണ് സീറ്റുകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ് ഇല്ലാത്തത് പോരായ്മയാണ്. രണ്ടാം നിര സീറ്റുകള്‍ 40:20:40 അനുപാതത്തിലും മൂന്നാം നിര സീറ്റുകള്‍ 50:50 അനുപാതത്തിലുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് ഇണങ്ങുന്നതാണ്. ഇത് മടക്കിവെച്ചാല്‍ വിശാലമായി സ്റ്റോറേജ് സ്‌പേസും ലഭിക്കും.

 

ഡ്രൈവിങ്

ഗുരുഗ്രാമില്‍ നിന്ന് ആരംഭിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുടെയായിരുന്നു എക്‌സ്-ട്രെയിലിനൊപ്പമുള്ള യാത്ര. ഡ്രൈവ്മോഡിലേക്ക് മാറ്റി കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിയപ്പോഴേക്കും വേഗം 80 കിലോമീറ്റര്‍ കഴിഞ്ഞതിന്റെ മുന്നറിപ്പ് എക്‌സ്-ട്രെയില്‍ നല്‍കി. വളരെ അനായാസമായി  100 കടന്നു.ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിന് അനുസരിച്ച് സ്പീഡിന്റെ അകങ്ങള്‍ മാറി മറിഞ്ഞു. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോട് ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളും പമ്പകടന്നുവെന്നാണ് പറഞ്ഞുവരുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കും വാഹനത്തിന്റെ കുതിപ്പില്‍ തിരിച്ചറിയാണ്. വേഗമെടുക്കാന്‍ വാഹനം ഒട്ടും തന്നെ കഷ്ടപ്പെടുന്നില്ലെന്ന് സാരം.1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ എന്നതിനെക്കാള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വേരിബിള്‍ കംപ്രഷന്‍ സാങ്കേതികവിദ്യയാണ് ഹൈലൈറ്റ്. എന്‍ജിനില്‍ നല്‍കിയിട്ടുള്ള ആക്ചുവേറ്ററിന്റെ സഹായത്തോടെ രണ്ട് കംപ്രഷന്‍ അനുപാതത്തിലാണ് എന്‍ജിന്റെ പ്രവര്‍ത്തനം 14:1 എന്ന അനുപാതത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയാണെങ്കില്‍ 8:1 എന്ന അനുപാതത്തില്‍ കൂടിയ പവറും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബമ്പറില്‍ കണ്ട എയര്‍ സ്‌കൂപ്പുകളുടെ ഗുണം തിരിച്ചറിഞ്ഞത് ഡ്രൈവിങ്ങിലാണ്. ഡ്രാഗ് ഒട്ടും അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കുന്നുണ്ട്. എക്‌സ്‌ട്രോണിക് സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താരതമ്യേന മെച്ചപ്പെട്ട ട്രാന്‍സ്മിഷന്‍ സംവിധാനമാണെങ്കിലും റബര്‍ബാന്റ് എഫക്ട് സി.വി.ടിയുടെ പോരായ്മയാണ്. ഇത് ഒഴിവാക്കുന്നതിനായി ഡി സ്‌റ്റെപ്പ് ലോജിക് കണ്‍ട്രോള്‍ സംവിധാനവും ഡ്യുവല്‍ ഓയില്‍ പമ്പും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്മിഷന്‍ ലാഗ് പൂര്‍ണമായും ഒഴിവാകുകയും പലപ്പോഴും ഡി.സി.ടിയുടെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

സുരക്ഷയിലും മുന്നില്‍

എക്‌സ്-ട്രെയിലിന്റെ ശ്രേണിയില്‍ വരുന്ന വാഹനങ്ങളിലെല്ലാം 4×4 സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ എസ്.യു.വി. ചെളിയിലോ മറ്റും താഴുകയാണെങ്കില്‍ താഴ്ന്ന ആ ടയര്‍ ലോക്ക് ആകുകയും എതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് നല്‍കി അതില്‍ നിന്ന് കയറി വരാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് പുറമെ, ഏഴ് എയര്‍ബാഗ്, എ.ബി.എസ്-ഇ.ബി.ഡി. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്

 

 

വില്‍പ്പന 

 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 150 യൂണിറ്റ് മാത്രമാണ് എത്തിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആവശ്യകത അനുസരിച്ച് എക്‌സ്-ട്രെയിലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്നാണ് നിസാന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.ഇറക്കുമതി നയം അനുസരിച്ച് ഒരുവര്‍ഷം പരമാവധി 2500 യൂണിറ്റ് വരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില നിസാന്‍ പ്രഖ്യാപിക്കുന്നത്

പുതിയ ജിയോ ഭാരത് ഫോണ്‍ എത്തി.

ജിയോ ഭാരത് 4ജി ഫോണുകളുടെ പുതിയ മോഡല്‍ പുറത്തിറക്കി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള സൗകര്യങ്ങളുമായാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഇന്റഗ്രേഷന്‍ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. 1399 രൂപയാണ് ഇതിന് വില.

ജിയോ ചാറ്റ്– ഒരു ഇന്‍സ്റ്റന്റ് മെസേജിങ്-വോയ്സ്/ വീഡിയോ കോളിംഗ് -സേവനമാണ് ജിയോ ചാറ്റ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളില്‍ സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്.

പ്ലാനുകള്‍– 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനില്‍ 14 ജിബി ഡാറ്റ ലഭിക്കും. 1234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 168 ജിബി ഡാറ്റയും ലഭിക്കും

Verified by MonsterInsights