പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍…

കോവിഡ് ധനസഹായം

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം കോവിഡ് ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.  ബോര്‍ഡ് അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അനുവദിക്കുമെന്ന്് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല.   പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ boardswelfareassistance.lc.kerala.gov.in  വെബ്സൈറ്റില്‍ ആഗസ്റ്റ് 12നകം അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക്  0495 2372434.

siji

ഓഗസ്റ്റ് ഒന്ന് മുതൽ സാധനം വാങ്ങുമ്പോൾ ബിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും

പ്രളയ സെസ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ ഇക്കാര്യം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.

webzone

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടർന്ന് കേരളത്തിന്‍റെ പുനർനിർമ്മാണത്തെ സഹായിക്കാനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​ പ്രളയ സെസ്​ ഏർപ്പെടുത്തിയത്​. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്​.

പ്രളയ സെസ്​ ഒഴിവാക്കാന്‍ ബില്ലിങ്​ സോഫ്​റ്റ്​വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാര്‍, ബൈക്ക്​, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്​ മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ്​ ചുമത്തിയിരുന്നു.

march102021 copy

ഇന്ത്യയിൽ 53000 സ്റ്റാർട്ടപ്പ്, തൊഴിൽ കിട്ടിയത് 5.7 ലക്ഷം പേർക്ക്

മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകി എന്ന് ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യാൻ കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

 

march102021 copy

വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നൽകിയത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നൽകിയത്. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരുന്നു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോവിഡ് രോഗ വ്യാപനം രൂക്ഷമായ ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. കുഴുപ്പിള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അനുപമ അംഗന്‍വാടി പ്രദേശം, ആറാം വാര്‍ഡിലെ തെക്ക് വശം പുരുഷോത്തമന്‍ കൈക്കോലംതുരുത്തില്‍, പടിഞ്ഞാറ് ഭാഗം ബാബു പട്ടാലിത്തറ, വടക്ക് ഭാഗത്ത് വിശാല കപ്പാട്ടിത്തര, കിഴക്ക് ഭാഗത്ത് ബാബു നികത്തുത്തറ എന്നീ ഭാഗങ്ങളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുള്ളത്. വടക്കേക്കര പഞ്ചായത്തിലെ 6, 11 വാര്‍ഡുകള്‍ പൂര്‍ണ്ണമായും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. 

eldho

ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമായിരിക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍ആര്‍ടി മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലാത്തവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ മാറ്റും.

for global
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്സ്.

കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19-ാം വാർഷിക ദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ 7 ന് നടന്ന ചടങ്ങിൽ  ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പങ്ങൾ അർപ്പിച്ചു. സംഗീത സംവിധായകൻ  ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സെൻറ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി. ഷാജി,ബോട്ട് ജീവനക്കാർ എന്നിവർ സംസാരിച്ചു.

march102021 copy

ജീവനക്കാർ ജലഗതാഗത വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു. എസ്  55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്പാർച്ചന നടത്തി. ബോട്ടിലെ യാത്രക്കാർക്ക് നോട്ട്ബുക്കുകളും മാസ്ക്ക്, സാനിറ്റൈസർ എന്നിവയും നൽകി. ചടങ്ങിൽ ബോട്ട് മാസ്റ്റർ സുരേഷ്കുമാർ എസ്,സ്രാങ്ക് ആദർശ് സി.റ്റി, ഡ്രൈവർ അനസ്, ലാസ്ക്കർമാരായ ഷെമകുമാർ കെ.പി, ബിജുമോൻ കെ.പി എന്നിവർ പങ്കെടുത്തു. 

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സര്‍ക്കാര്‍, അവശത അനുഭവിക്കുന്നവര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

 

അവശതയനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ടാവും സംസ്ഥാന സര്‍ക്കാരെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴയില്‍ സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്സ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. ഇവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

eldho

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം നല്‍കുന്ന പദ്ധതി പ്രകാരം 2019 -20 വര്‍ഷത്തില്‍ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇത്തരം അപേക്ഷകള്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയാണ്  പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നും ആറ്  പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഇലക്ട്രോണിക്‌സ് വീല്‍ ചെയറുകള്‍  തൊടുപുഴ ഗവ. വൃദ്ധ സദനത്തില്‍ മന്ത്രി വിതരണം ചെയ്തു. 

യോഗത്തില്‍ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ  സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി.ജെ, തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫ്, വൃദ്ധസദനം സൂപ്രണ്ട് സെബാസ്റ്റ്യന്‍ അഗസ്റ്റിന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

pappaya1

മിനി സുധാകരന്  സര്‍ക്കാരിന്റെ ഓണ സമ്മാനം

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ്  അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് കിടപ്പിലായ മിനി സുധാകരന്  സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കി പുതു ജീവിതത്തിലേക്ക് വഴികാട്ടി.  വണ്ണപ്പുറം കാളിയാര്‍ സ്വദേശിയായ മിനി സുധാകരന്‍ 2013 ല്‍ വീടിനു സമീപം റോഡിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം.  കഴിഞ്ഞ ഏഴ് വര്‍ഷമായി വീടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു മിനി.  ഇതിനിടെയാണ് സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ മിനിക്കും ലഭിച്ചത്. 

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം നടത്തി.

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീ. പി സി വിഷ്ണുനാഥ് എം എൽ എ, ശ്രീ നജീബ് കാന്തപുരം എം എൽ എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് ശ്രീ. സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. എസ്. അനിൽകുമാർ കണ്ണൂർ, സംസ്ഥാന സെക്രട്ടറി ശ്രീ. എ. ഷഹീർ കൊല്ലം, സംസ്ഥാന ട്രഷറർ ശ്രീ. മനോജ് കുമാർ കോട്ടയം, എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. പ്രസ്തുത സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം

സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടർ നിർദേശം നൽകി.

കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂൾ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നൽകേണ്ടത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

webzone

സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും. https://sannadhasena.kerala.gov.in/ ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് രണ്ട് മണിക്കുർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുവാനുള്ള ലിങ്ക് എസ്.എം.എസ് ആയി നൽകും. 

for global

പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ   അടിസ്ഥാനത്തിൽ ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം. സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപ്കമിംഗ് ഇവന്റ്‌സിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

for global 1
Verified by MonsterInsights